x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ന​ട​നെ വ​ര​വേ​ൽ​ക്കാ​ൻ ഹൂ​സ്റ്റ​ൺ ഒ​രു​ങ്ങു​ന്നു; കി​ലു​ക്കം 25 കി​ക്ക്‌ ഓ​ഫ് ച​ട​ങ്ങു​ക​ൾ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: February 26, 2026 07:22 AM IST | Updated: February 26, 2026 11:03 AM IST

ഹൂ​സ്റ്റ​ൺ: സെന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം 2026 ഏ​പ്രി​ൽ 17-ന് ​സ്മാ​ർ​ട്ട് ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍ററിൽ ന​ട​ത്തു​ന്ന വി​പു​ല​മാ​യ സ്റ്റേ​ജ് ഷോ '​കി​ലു​ക്കം 25'-ന്‍റെ ​ഔ​ദ്യോ​ഗി​ക​മാ​യ കി​ക്ക് ഓ​ഫ് ച​ട​ങ്ങു​ക​ൾ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലും പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും അ​ണി​നി​ര​ക്കു​ന്ന ഈ ​മെ​ഗാ ഷോ​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റ​വ. ഫാ. ​പു​ഞ്ച​ക്കോ​ണം സ്വാ​ഗ​തം ആ​ശം​സി​ച്ചു. പൂ​ർ​ണ തോ​മ​സ് പ്രാ​ർ​ത്ഥ​നാ ഗാ​നം ആ​ല​പി​ച്ചു.

 പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​സ​ക്ക​റി​യ തോ​മ​സ് ഷോ​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വി​ശ​ദ​രൂ​പം ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക, ഫോ​മ, ഫൊ​ക്കാ​ന, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

കി​ലു​ക്കം 25ന്‍റെ ​ഹൂ​സ്റ്റ​ൺ പ്രോ​ഗ്രാ​മി​ന്‍റെ മെ​ഗാ സ്പോ​ൺ​സ​ർ ഒ​നീ​ൽ കു​റു​പ്പ്, ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ സി​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കു പ്ര​ത്യേ​ക ന​ന്ദി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​ൻസർ എ​ന്റ​ർ​ടൈ​ൻ​മെ​ന്‍റിന്‍റഎ ബാ​ന​റി​ൽ രെ​ഞ്ജു രാ​ജാ​ണ് കി​ലു​ക്കത്തി​ന്‍റെ നാ​ഷ​ണ​ൽ സ്പോ​ൺ​സ​ർ.

റ​വ.​ഫാ. ടെ​ജി എ​ബ്ര​ഹാം, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി ജോ​ർ​ജ് , ഡി​സ്ട്രി​ക്റ​റ് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ഒ​ളി​മ്പ്യ​ൻ പ​ത്മ​ശ്രീ ഷൈ​നി വി​ത്സ​ൺ, അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് വി​ൽ‌​സ​ൺ ചെ​റി​യാ​ൻ, ഡോ.​രാം​ദാ​സ് ക​ണ്ട​ത്ത് (പ്ര​സി​ഡ​ണ്ട് ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം) ജി​ൻ​സ് മാ​ത്യു (മാ​ഗ് സീ​നി​യ​ർ ഫോ​റം ക​ൺ​വീ​ന​ർ ) അ​നി​ൽ ആ​റ​ന്മു​ള (ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ജീ​മോ​ൻ റാ​ന്നി (ഐ​പി​സി​എ​ൻ​എ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി) ലി​ഡാ തോ​മ​സ് (ആ​ഷാ റേ​ഡി​യോ) ഷി​ബി റോ​യ് (മ​ല്ലു ക​ഫേ റേ​ഡി​യോ) തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ നി​ര ത​ന്നെ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ജോ​ർ​ജ് തെ​ക്കേ​മ​ല(​ഏ​ഷ്യാ​നെ​റ്റ്), മോ​ട്ടി മാ​ത്യു ( കൈ​ര​ളി ടി​വി ) ജോ​ർ​ജ് പോ​ൾ (ഫ്ല​വേ​ർ​സ് ടി​വി) എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം കി​ക്ക്‌ ഓ​ഫി​ന് മി​ക​വ് ന​ൽ​കി.

ഷി​ജോ ചാ​ണ്ട​പ്പി​ള്ള, റോ​ണി​സി മാ​ലേ​ത്ത് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. സ​ജു​മോ​ൻ ജോ​സ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി​ക്ക് നേ​തൃ​ത്വം ന​ൽ​കി

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പ​ങ്കെ​ടു​ക്കു​ന്ന ഈ ​മെ​ഗാ ഷോ​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ക​ത്തീ​ഡ്ര​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ട​വ​ക മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കി​ലു​ക്കം ഷോ​യു​ടെ ടീ​മം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ഷോ​യു​ടെ വ​ൻ വി​ജ​യ​ത്തി​നാ​യ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ണ്.

Tags : nri Houston gathers 25 kickoff events

Recent News

Corehub Up