x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക: ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു

ജോർജ് നടവയൽ
Published: September 6, 2026 01:15 AM IST | Updated: September 6, 2026 01:15 AM IST

ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക

ഫി​ല​ഡ​ൽ​ഫി​യ: ഉ​ത്ത​ര​വാ​ദി​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി, ഇ​ന്ത്യാ​പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ഐ​പി​സി​എ​ൻ​എ), ഫി​ല​ഡ​ൽ​ഫി​യ ​ചാ​പ്റ്റ​റി​ന്‍റെ,2026-2028 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ങ്ങ​ളു​ടെ, ഉ​ദ്ഘാ​ട​നം​പ്രൗ​ഢ​മാ​യി ന​ട​ന്നു. മാ​ധ്യ​മ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ​യും, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.​

ജീ​ർ​ണ​ത​യ്ക്കും മൂ​ല്യ​ച്യു​തി​ക്കും എ​തി​രാ​യ ജേ​ർ​ണ​ലി​സ​ത്തി​ന്‍റെ ജ​നു​സ്‌​സി​ലാ​ണ് ഇ​ന്ത്യാ​പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ​സ്ഥാ​നം എ​ന്ന ആ​ശ​യം സ​മ്മേ​ള​ന​ത്തിന്‍റെ ​സ​ന്ദേ​ശ​മാ​യി ഉ​യ​ർ​ന്നു. വാ​ർ​ത്ത​ക​ളു​ടെ വേ​ഗ​ത്തി​നും മ​ത്സ​ര​ത്തി​നും അ​പ്പു​റം, സ​ത്യ​സ​ന്ധ​ത​യും​വി​ശ്വാ​സ്യ​ത​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മാ​ണ് , ഇ​ന്നി​ന്‍റെ ആ​വ​ശ്യം എ​ന്ന്, പ്ര​ഭാ​ഷ​ക​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.​

മൗ​ന​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഐപിസിഎ​ൻഎ ഫി​ല​ഡ​ൽ​ഫി​യ​ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ല​ർ ഡോ. ​നീ​ന അ​ഹ​മ്മ​ദ്മു​ഖ്യാ​തി​ഥി​യാ​യി പ്ര​സം​ഗി​ച്ചു. പ്ര​ശ​സ്ത വാ​ഗ്മി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്രഫ. കോ​ശി ത​ല​ക്ക​ൽ വി​ജ്ഞാ​ന​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. ഐപിസിഎ​ൻഎ അ​ഡ്വൈ​സ​റി ബോ​ർ​ഡ്ചെ​യ​ർ​മാ​നും മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റു​മാ​യ​സു​നി​ൽ ട്രൈ​സ്റ്റാ​ർ ദേ​ശീ​യ ഐപിസിഎ​ൻ​എയു​ടെ​ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചും പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.​

അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ജി എം.​മാ​ത്യു, ഐപിസിഎ​ൻഎ മു​ൻ നാ​ഷ​ണ​ൽ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വി​ൻ​സ​ന്റ് ഇ​മ്മാ​നു​വേ​ൽ,ഡ​ബ്ല്യു.​എം.​എ​ഫ് പ്ര​സി​ഡ​ന്റ്ഡോ. ആ​നി ലി​ബു, സി​നി​മാ​ക​ലാ​കാ​രി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ​സു​വ​ർ​ണ മാ​ത്യു, ജോ​ർ​ജ് ന​ട​വ​യ​ൽ, ജീ​മോ​ൻ ജോ​ർ​ജ്, അ​രു​ൺ കോ​വാ​ട്ട്, അ​ല​ക്സ്തോ​മ​സ് (പ​മ്പ), ബി​ന്ദു ഏ​ബ്രാ​ഹം (പി​യാ​നോ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​

ഐ​പി​സി​എ​ൻ​എ ഫി​ല​ഡ​ൽ​ഫി​യ​ ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധ​ക​ർ​ത്ത സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റോ​ജി​ഷ് സാ​മു​വേ​ൽ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ക​ലാ​കാ​രി​യും ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​റു​മാ​യ സി​ർ​ലി ജീ​വ​ൻ മാ​സ്റ്റ​ർ ഓ​ഫ്സെ​റി​മ​ണി​യാ​യി സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ ചി​ട്ട​യോ​ടെ ഏ​കോ​പി​പ്പി​ച്ചു. യു​വ​ച​ല​ച്ചി​ത്ര​താ​രം റേ​ച്ച​ൽ ഉ​മ്മ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും ജൈ​സ​ൺ ഫി​ലി​പ്പ് ഇ​ന്ത്യ​ൻ​ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു.​

ഭ​ദ്ര​ദീ​പം തെ​ളി​ച്ച് 2026-2028 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

വി​ശി​ഷ്ടാ​തി​ഥി​ക​ൾ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച​തോ​ടെ​യാ​ണ് ഐപിസിഎ​ൻഎ ഫി​ല​ഡ​ൽ​ഫി​യ ​ചാ​പ്റ്റ​റിന്‍റെ 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​തു​ട​ക്ക​മാ​യ​ത്.​ പു​തി​യ ത​ല​മു​റ​യെ മാ​ധ്യ​മ​രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചാ​പ്റ്റ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​ർ​ജ് അ​റി​യി​ച്ചു.​

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ ത​ല​മു​റ​യ്ക്ക് പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​

ഐ​പി​സി​എ​ൻ​എ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ൽ ആ​ദ​ര​വു​ക​ൾ​

ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ പ്ര​ശം​സാ​പ​ത്രം സി​റ്റി ​കൗ​ൺ​സി​ല​ർ ഡോ. ​നീ​ന അ​ഹ​മ്മ​ദ്ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​ർ​ജി​ന് സ​മ്മാ​നി​ച്ച​ത്സ​മ്മേ​ള​ന​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​നി​മി​ഷ​മാ​യി. പ്രൊ​ഫ. കോ​ശി ത​ല​ക്ക​ലി​നെ, സാ​മൂ​ഹി​ക-​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​മൂ​ല്യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച്, സി​റ്റി​കൗ​ൺ​സി​ല​ർ ഡോ. ​നീ​ന അ​ഹ​മ്മ​ദും, ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ ട്രൈ​സ്റ്റാ​റും ചേ​ർ​ന്ന്, പൊ​ന്നാ​ട​അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

​ഉ​ത്ത​ര​വാ​ദ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഐ.​പി.​സി.​എ​ൻ.​എ​യു​ടെ കൂ​ട്ടാ​യ്മ:​സു​നി​ൽ ട്രൈ​സ്റ്റാ​ർ​

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ, ഒ​രു​പൊ​തു​വേ​ദി​യി​ൽ അ​ണി​നി​ര​ത്തു​ക​യും, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്രൊ​ഫ​ഷ​ണ​ൽ നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​സം​ഘ​ട​ന​യാ​ണ് ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക.

ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള​ സ​മ്മേ​ള​ന​ങ്ങ​ൾ, മാ​ധ്യ​മ സെ​മി​നാ​റു​ക​ൾ, സം​വാ​ദ​ങ്ങ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ, പു​തി​യ ത​ല​മു​റ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​നം, ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും മാ​ധ്യ​മ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ വേ​ദി​ക​ൾ, എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സം​ഘ​ട​ന സ​ജീ​വ സാ​ന്നി​ധ്യം പു​ല​ർ​ത്തി​വ​രു​ന്നു​എ​ന്ന് സു​നി​ൽ ട്രൈ​സ്റ്റാ​ർ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

2027 ജ​നു​വ​രി ആ​ദ്യ ആ​ഴ്ച, കേ​ര​ള​ത്തി​ൽ​ന​ട​ക്കാ​നി​രി​ക്കു​ന്ന മാ​ധ്യ​മ​ശ്രീ അ​വാ​ർ​ഡി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് രാ​ജു പ​ള്ള​ത്ത്, നാ​ഷ​ണ​ൽ​സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള, നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ജ​യ​ൻ ജോ​സ​ഫ് എ​ന്നി​വ​രെ​പ്ര​തി​നി​ധാ​നം ചെ​യ്ത്, ഫി​ലാ​ഡ​ൽ​ഫി​യ​ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ലി​ജോ ജോ​ർ​ജി​നും ഭാ​ര​വാ​ഹി​ക​ൾ​ക്കും​അം​ഗ​ങ്ങ​ൾ​ക്കും, ഭാ​വു​കാ​ശം​സ​ക​ൾ, സു​നി​ൽ​ട്രൈ​സ്റ്റാ​ർ അ​റി​യി​ച്ചു.​

ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ഐപിസിഎ​ൻഎ വേ​ദി​യൊ​രു​ക്കു​ന്നു​

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം, മാ​ധ്യ​മ​ധാ​ർ​മ്മി​ക​ത, വാ​ർ​ത്ത​ക​ളു​ടെ വി​ശ്വാ​സ്യ​ത, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​യ​ർ​ത്തു​ന്ന അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ന്ന​തി​ലും ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളു​ടെ നേ​ട്ട​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലും, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും കേ​ര​ള​ത്തെ​യും ഇ​ന്ത്യ​യെ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ അ​ടു​പ്പ​ത്തോ​ടെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലും, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്, നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന സ​ന്ദേ​ശ​വും സ​മ്മേ​ള​ന​ത്തി​ൽ ഉ​യ​ർ​ന്നു.

​മാ​ധ്യ​മ​രം​ഗം അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ്രി​ന്റ്, ടെ​ലി​വി​ഷ​ൻ, ഓ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ തു​ട​ങ്ങി​യ വി​വി​ധ മാ​ധ്യ​മ​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ഒ​രു​മി​പ്പി​ച്ച് അ​നു​ഭ​വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ള്ള വേ​ദി​യൊ​രു​ക്കു​ന്ന​തും ഐ.​പി.​സി.​എ​ൻ.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​പ്ര​ധാ​ന ഭാ​ഗ​മാ​ണ്.​ഐ​പിസിഎ​ൻഎ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ പു​തി​യ പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ൽ; മാ​ധ്യ​മ സെ​മി​നാ​റു​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ്വ​ർ​ക്കിം​ഗ്, യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ,സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ സം​വാ​ദ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന സ​മ്മേ​ള​നം മു​ന്നോ​ട്ടു​വ​ച്ച​ത്.

​സം​ഗീ​ത​വി​രു​ന്നും സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​വും

​സാം​സ​ൺ (ഹെ​വ​ൻ​ലി ബീ​റ്റ്സ്), റേ​ച്ച​ൽ ഉ​മ്മ​ൻ, ജൈ​സ​ൺ, സു​മോ​ധ് നെ​ല്ലി​ക്കാ​ല എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​ങ്ങ​ൾ ഐപിസിഎ​ൻഎ ഫി​ല​ഡ​ൽ​ഫി​യ​ ചാ​പ്റ്റ​റി​ന്‍റെ സ​മ്മേ​ള​ന​ത്തി​ന് സം​ഗീ​ത സാ​ന്ദ്ര​ത​യേ​കി. ഫൊ​ക്കാ​ന,ഫോ​മ, മാ​പ്പ്, പ​മ്പ, പി​യാ​നോ, ഐ.​ഒ.​സി,ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം, കോ​ട്ട​യം​അ​സോ​സി​യേ​ഷ​ൻ, ഓ​ർ​മ ഇ​ന്റ​ർ​നാ​ഷ​ണ​ൽ, പാ​ത്ത്തു​ട​ങ്ങി നി​ര​വ​ധി സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം വാ​ർ​ത്ത​ക​ൾ കൈ​മാ​റു​ന്ന പ്ര​ക്രി​യ മാ​ത്ര​മ​ല്ലെ​ന്നും, സ​മൂ​ഹ​ത്തി​ന്റെ ന​ന്മ​യ്ക്കാ​യി, സ​ത്യ​ത്തി​ന്‍റെ പ​ക്ഷ​ത്ത് നി​ല​കൊ​ള്ളു​ക​യും, തെ​റ്റു​ക​ളെ​യും ജീ​ർ​ണ്ണ​ത​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ക​യും, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ്, സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം പ്ര​തി​ധ്വ​നി​ച്ച​ത്.​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ​യും പു​തു​ത​ല​മു​റ​യെ​യും ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ത്തി​യ​ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം, ഐപിസിഎ​ൻഎ​യു​ടെ പു​തി​യ​പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ന് പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ തു​ട​ക്ക​മാ​യി. ഫി​ല​ഡ​ൽ​ഫി​യ മ​ല്ലൂ ക​ഫേ ഒ​രു​ക്കി​യ സ​ദ്യ​യോ​ടെ​യാ​ണ്ഐപിസസിഎ​ൻഎ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ​ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Inauguration of Philadelphia Chapter's activities

Recent News

Corehub Up