x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ഐ​ഒ​സി യു​കെ ചെ​സ്റ്റ​ർ, ബ്ലാ​ക്‌​പൂ​ൾ യൂ​ണി​റ്റു​ക​ൾ

റോ​മി കു​ര്യാ​ക്കോ​സ്
Published: May 18, 2026 11:52 AM IST | Updated: May 18, 2026 11:53 AM IST

ചെ​സ്റ്റ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ന്‍റെ 13-ാം മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ​യും ആ​വേ​ശ​ത്തി​ൽ ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​സ്റ്റ​റി​ലും ബ്ലാ​ക്ക്പൂ​ളി​ലും ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

വി.​ഡി. സ​തീ​ശ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് യു ​കെ​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും യുഡിഎ​ഫ് അ​നു​ഭാ​വി​ക​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ചെ​സ്റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐഒസി യുകെ - ​കേ​ര​ള ചാ​പ്റ്റ​ർ ചെ​സ്റ്റ​ർ യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഓ​ൺ​ലൈ​നാ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. നി​യു​ക്ത യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

K-Rail Survey

നി​യു​ക്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നീ​ഷ് കു​ള​ത്തി​നാ​ൽ, വി​നോ​യ് വ​ർ​ഗീ​സ്, സു​ബി​ൻ കൊ​റ്റ​ത്തി​ൽ, ബി​ജു മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​തേ​സ​മ​യം, ബ്ലാ​ക്ക്പൂ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും യുഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ബീ​ഷ് ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ജോ ജോ​ൺ, നി​ബു മാ​ത്യു, റോ​ബി ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ന​ൽ​കി​യ പി​ന്തു​ണ വ​ലി​യ ശ​ക്തി​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കാ​ൻ പ്ര​വാ​സി പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : ioc uk udf victory

Recent News

Corehub Up