x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി യു​കെ ആ​സ്റ്റ​ൺ അ​ണ്ട​ർ ലൈ​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

റോ​മി കു​ര്യാ​ക്കോ​സ്
Published: June 26, 2026 12:07 PM IST | Updated: June 26, 2026 12:07 PM IST

 

മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​സ്റ്റ​ൺ അ​ണ്ട​ർ ലൈ​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യി​രി​ക്കും യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ കീ​ഴി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന 16-ാമ​ത്തെ യൂ​ണി​റ്റാ​ണ് ആ​സ്റ്റ​ൺ അ​ണ്ട​ർ ലൈ​ൻ. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് പു​തി​യ യൂ​ണി​റ്റി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഐ​ഒ​സി യുകെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ​യും മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​സ്റ്റ​ൺ അ​ണ്ട​ർ ലൈ​ൻ യൂ​ണി​റ്റ് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഐ​ഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ര​ള​ത്തി​ലും യു​കെ​യി​ലും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നും സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ യൂ​ണി​റ്റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ആ​സ്റ്റ​ൺ അ​ണ്ട​ർ ലൈ​ൻ യൂ​ണി​റ്റി​ന്‍റെ രൂ​പീ​ക​ര​ണം മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജ​വും ക​രു​ത്തും പ​ക​രു​മെ​ന്നും അം​ഗ​ത്വ വി​പു​ലീ​ക​ര​ണ​ത്തി​നും ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കും ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ്: ഐ​പ്പ് കു​ര്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: അ​ശോ​ക​ൻ ക​ട്ട​ച്ചി​റ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: പ്രി​ൻ​സ്, സു​ജാ​ത്, ബി​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ഡോ​ൺ, സു​ബി​ൻ, ജ​യിം​സ്.

Tags : IOC UK Kerala Chapter Aston Underlyne Unit

Recent News

Corehub Up