x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ​മ​റി​യ ഉ​മ്മ​ൻ; ഐ​ഒ​സി യു​കെ ക​വ​ൻ​ട്രി യൂ​ണി​റ്റി​ന്‍റെ മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി

റോ​മി കു​ര്യാ​ക്കോ​സ്
Published: July 3, 2026 02:23 PM IST | Updated: July 3, 2026 02:24 PM IST

ഗ്രൂപ്പ് ഫോട്ടോ

ക​വ​ൻ​ട്രി: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ ക​വ​ൻ​ട്രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘മീ​റ്റ് & ഗ്രീ​റ്റ് വി​ത്ത് ഡോ. ​മ​റി​യ ഉ​മ്മ​ൻ’ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും സ​ജീ​വ​മാ​യ സം​വാ​ദ​ങ്ങ​ളും പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഐഒസി യുകെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്വി​ൻ രാ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ട്ര​ഷ​റ​ർ ജ​യ്മോ​നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ദീ​പേ​ഷ് സ്ക​റി​യ​യും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​വ​ൻ​ട്രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച സി​റ്റി​സ​ൺ​സ് ഗൈ​ഡ​ൻ​സ് ഹ​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം ​മ​റി​യ ഉ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​നും പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്കും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​വും സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​ബ്ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

 

K-Rail Survey K-Rail Survey K-Rail Survey

ഹ​ബിന്‍റെ​ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​വ​ൻ​ട്രി യൂ​ണി​റ്റ് വ​നി​താ വിംഗ് പ്ര​തി​നി​ധി ജോ​സ്ഫൈ​ൻ, ഡോ. ​മ​റി​യ ഉ​മ്മ​ന് യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

യുകെ​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷൈ​ജു​മോ​ൻ മോ​ഡ​റേ​റ്റ് ചെ​യ്ത സം​വാ​ദ​ത്തി​ൽ രാ​ഷ്ട്രീ​യം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം, ജീ​വ​കാ​രു​ണ്യ മേ​ഖ​ല, പ്ര​ഫ​ഷ​ണ​ൽ ജീ​വി​തം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ​മ​റി​യ ഉ​മ്മ​നു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യും തന്‍റെ പി​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മക​ൾ ഡോ. ​മ​റി​യ ഉ​മ്മ​ൻ പ​ങ്കു​വ​ച്ച​ത് സ​ദ​സി​നെ വി​കാ​ര​ഭ​രി​ത​മാ​ക്കി. ജ​ന​ങ്ങ​ളോ​ടൊ​പ്പം ജീ​വി​ച്ച നേ​താ​വി​ന്‍റെ സേ​വ​ന​പാ​ത​യും ജീ​വി​ത​മൂ​ല്യ​ങ്ങ​ളും അ​വ​ർ അ​നു​സ്മ​രി​ച്ച​ത് ശ്രോ​താ​ക്ക​ളു​ടെ മ​ന​സി​ൽ ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​നം ചെ​ലു​ത്തി.

സ​മൂ​ഹ​സേ​വ​ന​ത്തി​നും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നും പു​തി​യ പ്ര​ചോ​ദ​ന​വും ദി​ശാ​ബോ​ധ​വും പ​ക​രു​ന്ന വേ​ദി​യാ​യാ​ണ് പ​രി​പാ​ടി​യെ പ​ങ്കെ​ടു​ത്ത​വ​ർ വി​ല​യി​രു​ത്തി​യ​ത്.

Tags : IOC UK MEET & GREET MARIA OOMMEN COVENTRY UNIT

Recent News

Corehub Up