x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മ​ല​യാ​ളി സ​ന്യാ​സി​നി സം​ഗ​മം പു​തു​ച​രി​ത്രം ര​ചി​ച്ച് ഷിക്കാ​ഗോ​യി​ൽ സ​മാ​പി​ച്ചു

റോയി ചേലമലയിൽ
Published: April 21, 2026 11:57 AM IST | Updated: April 21, 2026 12:01 PM IST

ഷിക്കാ​ഗോ: സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ സ്ഥാ​പ​നം, മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​ല്ലാ മ​ല​യാ​ളി കന്യാസ്ത്രീമാരുടെയും സം​ഗ​മം ഷി​ക്കാ​ഗോ​യി​ലെ ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം നി​ര​വ​ധി വൈ​ദി​ക മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ​യും 28-ൽ ​പ​രം സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ബി​സെ​ന്‍റ് ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ ബി​ഷ​പ് റോ​ബ​ർ​ട്ട് പി​പ്റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സെ​മി​നാ​റി​ന് സ്‌​പ്രിം​ഗ്ഫീ​ൽ​ഡി​ലെ ബി​ഷ​പ് തോ​മ​സ് പാ​പ്രോ​ക്കി നേ​തൃ​ത്വം ന​ൽ​കി. വൈ​കു​ന്നേ​രം അ​ർ​പ്പി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ബ​ലി​യി​ൽ ബി​ഷ​പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു.

ബി​ഷ​പ് റോ​ബ​ർ​ട്ട് പി​പ്റ്റ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും നി​ര​വ​ധി വൈ​ദി​ക​രും സ​ഹ​കാ​ർ​മിക​രാ​യി. തു​ട​ർ​ന്ന് മു​ത്തു​ക്കു​ട​ക​ളു​ടെ​യും ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത 250-ൽ ​പ​രം സ​ന്യാ​സി​നി​ക​ളെ ആ​ദ​രി​ച്ച് പ്ര​ദ​ക്ഷി​ണ​മാ​യി സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് റോ​ബ​ർ​ട്ട് പി​പ്റ്റ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ജോ​യി ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

K-Rail Survey

ജൂ​ബി​ലേ​റി​യ​ൻ ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, വാ​ഷിം​ഗ്ട​ൺ വൈ​റ്റ് ഹൗ​സ് ഫെ​യ്ത് ഓ​ഫീ​സി​ലെ മ​താ​ന്ത​ര ബ​ന്ധ​ങ്ങ​ളി​ലെ ലൈ​സ​ൺ ഓ​ഫീ​സ​റും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​വു​മാ​യ റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, ഡൊ​മി​നി​ക്ക​ൻ സ​ന്യാ​സി​നി റ​വ. സി. ​അ​മേ​ലി​യ, സി. ​ആ​നി സെ​റീ​ൻ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഈ ​സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ​യും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​വ​രെ​യും ആ​ദ​രി​ച്ച ച​ട​ങ്ങി​ന് സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ബ്രാ​ഹം ക​ള​രി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളു​മാ​രാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​ജോ​ൺ മേ​ല​പ്പു​റം, ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ, രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ, അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ, സി. ​ലി​സ ആ​ഞ്ജ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തിന്‍റെ ചെ​യ​ർ​പേ​ഴ്സ​ണും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി പു​ല്ലാ​പ്പ​ള്ളി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. എ​ലൈ​ൻ ഒ​റ്റ​ത്തെ​ക്ക​ൽ എംസി ആ​യി പ്ര​വ​ർ​ത്തി​ച്ചു.

തു​ട​ർ​ന്ന് ഷിക്കാ​ഗോ ക​ത്തീ​ഡ്ര​ൽ, സെ​ന്‍റ് മേ​രീ​സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഇ​ട​വ​ക​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​സ​ന്ധ്യ ഏ​റെ പ്ര​ശം​സ നേ​ടി.

നി​യ ചെ​ള്ള​ക്ക​ണ്ട​ത്തി​ൽ, ഡെ​ന്നി പു​ല്ലാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി​രു​ന്നു. നി​യ ചെ​ള്ള​ക​ണ്ട​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ എംസി ആ​യി പ്ര​വ​ർ​ത്തി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ചു.

 

K-Rail Survey

യുഎ​സ് ഗ​വ​ൺ​മെന്‍റി​ൽ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി സേ​വ​നം ചെ​യ്യു​ന്ന റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​നും ഡൊ​മി​നി​ക്ക​ൻ സ​ന്യാ​സി​നി​യാ​യ സി. ​അ​മേ​ലി​യ ഹൂ​ള​റും സെ​മി​നാ​റു​ക​ൾ ന​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തിന് ജൂ​ബി​ലി മം​ഗ​ള​ങ്ങ​ൾ അ​ർ​പ്പി​ച്ചു. മാ​ർ ജോ​യി ആ​ല​പ്പാ​ട്ട്, റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, സി. ​അ​മേ​ലി​യ, ഫാ. ​ജോ​ൺ മേ​ല​പ്പു​റം, ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​അ​ബ്രാ​ഹം ക​ള​രി​ക്ക​ൽ, സി. ​ലി​സ ആ​ഞ്ജ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​സ​ന്യാ​സി​നി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ സി​സ്റ്റേ​ഴ്സും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് മ​ട​ങ്ങി​യ​ത്.

Tags : Sanyasini Sangamam Malayali Chicago USA

Recent News

Corehub Up