x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി വ​നി​ത മ​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 27, 2026 03:51 PM IST | Updated: July 27, 2026 03:51 PM IST

ബേ​ബി​ക്കു​ട്ടി വി​ൽ‌​സ​ൺ ഫി​ലി​പ്പ്

ടെ​ക്സ​സ്: പ്ലാ​നോ​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വ​നി​ത മ​രി​ച്ചു. എ​ട​ത്വ പ​രു​ത്തി​മൂ​ട്ടി​ൽ വി​ൽ‌​സ​ൺ ഫി​ലി​പ്പ​ന്‍റെ (മോ​ന​ച്ച​ൻ) ഭാ​ര്യ​യും റാ​ന്നി കോ​ത​പു​ര​ത്ത് മാ​ത്യു​വി​ന്‍റെ മ​ക​ളു​മാ​യ ബേ​ബി​ക്കു​ട്ടി വി​ൽ‌​സ​ൺ ഫി​ലി​പ്പ് (66) ആ​ണ് മ​രി​ച്ച​ത്.

വി​എ ഹോ​സ്‌​പി​റ്റ​ൽ ഡാ​ളസി​ലെ ന​ഴ്‌​സിംഗ് എ​ജ്യൂ​ക്കേ​റ്റ​റാ​യി ജോലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് വി​ൽ‌​സ​ൺ ഫി​ലി​പ്പ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ൾ: ബെ​ൻ​സ​ൺ, ബി​ൽ​സ​ൺ, ബ്രി​യാ​ന്ന (എ​ല്ലാ​വ​രും ഡാ​ള​സ്).

പ്ലാ​നോ​യി​ലെ വെ​സ്റ്റ് പാ​ർ​ക്ക​ർ റോ​ഡ് - മി​ഷ​ൻ റി​ഡ്ജ് റോ​ഡ് ജംഗ്ഷനി​ൽ ഉ​ച്ച​യ്ക്ക് 2.40ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ്ലാ​നോ പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, വെ​സ്റ്റ് പാ​ർ​ക്ക​ർ റോ​ഡി​ലൂ​ടെ പ​ടി​ഞ്ഞാ​റോ​ട്ട് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നി​സാ​ൻ ഫ്രോ​ണ്ടി​യ​ർ വാ​ഹ​നം മി​ഷ​ൻ റി​ഡ്ജ് റോ​ഡി​ലേ​ക്ക് തി​രി​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, കി​ഴ​ക്കോ​ട്ട് വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഫി​നി​റ്റി എ​സ്‌​യു​വി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ൻ​ഫി​നി​റ്റി വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ലൈ​റ്റ് പോ​ളി​ൽ ഇ​ടി​ച്ചു​ക​യ​റി. ഇ​ൻ​ഫി​നി​റ്റി വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ബേ​ബി​ക്കു​ട്ടി ജോ​സ​ഫ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ട​താ​യി പ്ലാ​നോ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.

നി​സാ​ൻ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ൽ​കി​യെ​ങ്കി​ലും മ​റ്റ് പ​രിക്കു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കു​ന്ന​തി​നാ​യി പ്ലാ​നോ പോ​ലീ​സ് ട്രാ​ഫി​ക് യൂ​ണി​റ്റ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പൊ​തു​ദ​ർ​ശ​ന​ത്തി​ന്‍റെ​യും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : babykutty joseph texas accident

Recent News

Corehub Up