x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് ശ്ര​ദ്ധേ​യ​മാ​യി


Published: June 26, 2026 04:12 PM IST | Updated: June 26, 2026 04:12 PM IST

ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ ഔ​ട്ട്റീ​ച്ച് നേ​തൃ​ത്വം കൊ​ടു​ത്ത ചാ​രി​റ്റി സം​രം​ഭ​ത്തി​ൽ മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് ചി​ൽ​ഡ്ര​ൻ​സ് ല​വ് ഫ​ണ്ടി​ന്‍റെ വാ​ർ​ഷി​ക ല​വ് ഫെ​സ്റ്റ് ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ദേ​വാ​ല​യ അം​ഗ​ങ്ങ​ൾ വോ​ള​ന്‍റീറായി ​സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​ലൂ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി.

ഫ​ണ്ട്‌​റൈ​സിം​ഗ് പ​രി​പാ​ടി ന​ട​ന്ന വേ​ദി​യി​ൽ സ്ഥ​ലം വൃ​ത്തി​യാ​ക്കാ​നും വേ​ദി പു​നഃ​സ്ഥാ​പി​ക്കാ​നും വോ​ള​ന്‍റീ​ർ​സ് സ​ഹാ​യ​ഹ​സ്ത​മാ​യി. സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോക്സ് ദേ​വാ​ല​യ ഔ​ട്ട്റീ​ച്ച് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​റീ​ഷ് വ​ർ​ഗീ​സ് നേ​തൃ​ത്വം കൊ​ടു​ത്ത ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ അ​ജു ത​ര്യ​ൻ, സു​നി​ത വ​ർ​ഗീ​സ്, അ​ലി​സ​ൺ ത​ര്യ​ൻ, വി​ജു ജോ​ൺ, മ​നു ജോ​ർ​ജ്, ജോ​ൺ കു​ര്യ​ൻ, ജി​നേ​ഷ് ത​മ്പി, സ​ഞ്ജ​യ് ഉ​മ്മ​ൻ, ഷേ​ർ​ളി ത​ങ്ക​ച്ച​ൻ, ജോ​ഷ്വ മ​നു, ഐ​യ്‌​ഡ​ൻ ത​മ്പി, ജെ​ന്ന കു​ര്യ​ൻ,എ​ലി​യാ​ന സ​ഞ്ജ​യ്, ബ​ഥ​നി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് ചി​ൽ​ഡ്ര​ൻ​സ് ല​വ് ഫ​ണ്ട് ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ് ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധി​ത​യാ​യ ഒ​രു കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി ഫ​ണ്ട് രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി 1977-ൽ ​സ്ഥാ​പി​ത​മാ​യ ഒ​രു പ്രാ​ദേ​ശി​ക ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​യാ​ണ്.

 

K-Rail Survey K-Rail Survey K-Rail Survey

1985-ൽ, ​പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് കു​ടും​ബ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക എ​ന്ന വി​ശാ​ല​മാ​യ ദൗ​ത്യ​ത്തോ​ടെ​യാ​ണ് സം​ഘ​ട​ന പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്.

പൂ​ർ​ണ​മാ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ഒ​രു ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ, ല​വ് ഫ​ണ്ട് നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി വ​രു​ന്നു.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഫാ ​ഡോ ബാ​ബു കെ. ​മാ​ത്യു ഈ ​സ​ന്ന​ദ്ധ​സേ​വ​ന അ​വ​സ​രം ക​മ്യൂ​ണി​റ്റി സേ​വ​ന​ത്തി​നും പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ദേ​വാ​ല​യ അം​ഗ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​ത്തെ പ്ര​തി​ഫ​ലി​പ്പി​ച്ചു എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​വാ​ല​യ​ത്തി​ലെ ഔ​ട്ട്റീ​ച്ച് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജ​യ​ക​ര​മാ​യ ന​ട​ന്ന ഈ ​ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് ചാ​രി​റ്റി​യി​ൽ അ​ഭി​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ ജെ​റീ​ഷ് വ​ർ​ഗീ​സ്, ഇ​തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ദേ​വാ​ല​യ അം​ഗ​ങ്ങ​ളോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ച്ചു.

Tags : Midland Park St. Stephens Church NRI News

Recent News

Corehub Up