x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​എം​എ​സ്എ​ൽ 5ാമ​ത് വി​പി സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

മാർട്ടിൻ വിലങ്ങോലിൽ
Published: August 20, 2026 07:03 AM IST | Updated: August 20, 2026 07:04 AM IST

വി​പി സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ എ​ൻ​എ​എം​എ​സ്എ​ൽ (NAMSL)  സോ​ക്ക​ർ

മേ​രി​ലാ​ൻ​ഡ്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബ്ബു​ക​ൾ മാ​റ്റു​ര​ച്ച അ​ഞ്ചാ​മ​ത് വി​പി സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ എ​ൻ​എ​എം​എ​സ്എ​ൽ (NAMSL)  സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്റി​ൽ എ​ഫ്സി​സി ഡാ​ള​സ് (FCC Dallas) ജേ​താ​ക്ക​ളാ​യി.

ആ​വേ​ശം അ​ണ​പൊ​ട്ടി​യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഫി​ലാ​ഡ​ൽ​ഫി​യ ആ​ഴ്സ​ണ​ൽ എ​ഫ്.​സി യെ ​കീ​ഴ​ട​ക്കി​യാ​ണ് ഡാ​ള​സ് പ്ര​സ്റ്റി​ജി​യ​സ് വി.​പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത്. ഫി​ലാ​ഡ​ൽ​ഫി​യ ആ​ഴ്സ​ണ​ൽ എ​ഫ്.​സി റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

മേ​രി​ലാ​ൻ​ഡി​ലെ എ​ൽ​ക്രി​ഡ്ജി​ലു​ള്ള ട്രോ​യ് പാ​ർ​ക്കി​ൽ ഖി​ലാ​ഡീ​സ് സ്പോ​ർ​ട്സ് ക്ല​ബിന്‍റെ​ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ൻ​പ​ത് പ്ര​മു​ഖ ടീ​മു​ക​ളാ​ണ് ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​നെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ ഇ​തി​ഹാ​സ താ​രം വി​പി. സ​ത്യ​ന്റെ ഓ​ർ​മ്മ​ക​ൾ പു​തു​ക്കി സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റിൽ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള ക​ളി​ക്കാ​രും കു​ടും​ബ​ങ്ങ​ളും കാ​ണി​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ടീം ​മാ​നേ​ജ​ർ ആ​ശി​ഷ് തെ​ക്കേ​ടം, കോ​ച്ച് സാ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ എ​ഫ്​സിസി ഡാ​ള​സി​നെ ക്യാ​പ്റ്റ​ൻ റൂ​ബ​ൻ ചെ​റി​യാ​ൻ ക​ട​ന്തോ​ട്ട്, വൈ​സ് ക്യാ​പ്റ്റ​ൻ ജി​ജോ ജോ​ൺ​സ​ൺ എ​ന്നി​വ​ർ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച് വി.​പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ കി​രീ​ട​ത്തി​ലേ​ക്ക് എ​ത്തി​ച്ചു.​

വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ൾ (ഓ​പ്പ​ൺ കാ​റ്റ​ഗ​റി): എം.​വി.​പി (Most Valuable Player):: ഹാ​നി​യേ​ൽ ജോ​ൺ​സ​ൺ (എ​ഫ്.​സി.​സി ഡാ​ല​സ്), ജേ​ക്ക​ബ് കു​ന്ന​ത്ത് (ബാ​ൾ​ട്ടി​മോ​ർ ഖി​ലാ​ഡീ​സ്), സി​ദ്ധാ​ർ​ത്ഥ് രാ​ജേ​ഷ് (എം.​എ​ഫ്.​സി കാ​ലി​ഫോ​ർ​ണി​യ) എ​ന്നി​വ​ർ ഗോ​ൾ​ഡ​ൻ ബൂ​ട്ട് പ​ങ്കി​ട്ടു. ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​ർ: ഷാ​ൺ ചാ​ക്കോ (ഫി​ലാ​ഡ​ൽ​ഫി​യ ആ​ഴ്സ​ണ​ൽ എ​ഫ്.​സി), ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ: സോ​ണ​ൽ ഐ​സ​ക് (ഫി​ലാ​ഡ​ൽ​ഫി​യ ആ​ഴ്സ​ണ​ൽ എ​ഫ്സി) എ​ന്നി​വ​രും വ്യ​ക്തി​ഗ​ത പു​ര​സ്കാ​രം നേ​ടി.

40+ മാ​വേ​ലി ക​പ്പ്: ഡ​യ​മ​ണ്ട് എ​ഫ്.​സി കാ​ന​ഡ​യ്ക്ക് കി​രീ​ടം:​ടൂ​ർ​ണ​മെ​ന്റി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 40+ മാ​വേ​ലി ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ ഡ​യ​മ​ണ്ട് എ​ഫ്.​സി കാ​ന​ഡ ചാ​മ്പ്യ​ന്മാ​രാ​യി. കൊ​ളം​ബ​സ് ട​സ്കേ​ഴ്സ് ടീ​മാ​ണ് റ​ണ്ണേ​ഴ്സ് അ​പ്പ് നേ​ടി​യ​ത്.40+ കാ​റ്റ​ഗ​റി പു​ര​സ്കാ​ര​ങ്ങ​ൾ: എം.​വി.​പി : ര​തീ​ഷ് മോ​നി (ഡ​യ​മ​ണ്ട് എ​ഫ്.​സി), ഗോ​ൾ​ഡ​ൻ ബൂ​ട്ട് (7 ഗോ​ളു​ക​ൾ വീ​തം പ​ങ്കി​ട്ടു): ലാ​ന​ൽ തോ​മ​സ്, ര​തീ​ഷ് മോ​നി, ശ്രീ ​കു​ന്ന​ത്ത്, മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ: ശ്രീ ​കു​ന്ന​ത്ത് (ഡ​യ​മ​ണ്ട് എ​ഫ്.​സി), മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ (ഗോ​ൾ​ഡ​ൻ ഗ്ലൗ): ​അ​നീ​ഷ് അ​പ്പു​ക്കു​ട്ട​ൻ (കൊ​ളം​ബ​സ് ട​സ്കേ​ഴ്സ് ഒ​ഹാ​യോ) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ട്രോ​ഫി നേ​ടി.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സോ​ക്ക​ർ ലീ​ഗി​ന്റെ NAMSLസു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് താ​ഴെ പ​റ​യു​ന്ന ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്നു.​എ​ക്സി​ക്യൂ​ട്ടീ​വ് ലീ​ഡ​ർ​ഷി​പ്പ്: പ്ര​സി​ഡ​ന്റ്: മാ​ത്യു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്റ്: ജോ​ർ​ജ്ജ് ചെ​റു​ശ്ശേ​രി, സെ​ക്ര​ട്ട​റി: ആ​ശി​ഷ് തെ​ക്കേ​ടം, ട്ര​ഷ​റ​ർ: ജെ​ഫി തോ​മ​സ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി: സു​നി​ൽ മോ​ഹ​ൻ​ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ്: മാ​ത്യു വ​ർ​ഗീ​സ്, ജോ ​ചെ​റു​ശ്ശേ​രി, സാ​ക്ക് മ​ത്താ​യി, അ​ജി​ത് വ​ർ​ഗീ​സ്, പ്രി​ൻ​സ് തോ​മ​സ്.​കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ഞ്ചാ​മ​ത് വി.​പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റ് പ്രൗ​ഢോ​ജ്ജ്വ​ല​മാ​യി സ​മാ​പി​ച്ച​ത്.

K-Rail Survey K-Rail Survey

Tags : NAMSL organizes VP Sathyan Memorial Tournament

Recent News

Corehub Up