x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന് പു​തി​യ നേ​തൃ​ത്വം


Published: June 23, 2026 10:45 AM IST | Updated: June 23, 2026 10:45 AM IST

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റി​നി​ന്‍റെ 2026-2028 ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 43 അം​ഗ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നാ​ണ് ഏ​ഴ് അം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന ആ​ദ്യ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ നി​സാ​ർ കൊ​ല്ലം പ്ര​സി​ഡ​ന്‍റാ​യും ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ബി​നു കു​ണ്ട​റ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ് കൃ​ഷ്ണ​ൻ (വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ്), അ​നൂ​ബ് ത​ങ്ക​ച്ച​ൻ (ഓ​ർ​ഗ​നൈ​സിംഗ് സെ​ക്ര​ട്ട​റി), വി.എം. പ്ര​മോ​ദ് (സെ​ക്ര​ട്ട​റി), സി​ദ്ദി​ഖ്ഷാ​ൻ (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്‌ മ​റ്റം​ഗ​ങ്ങ​ള്‍.

ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്നും അ​ടു​ത്ത ര​ണ്ടു വ​ർ​ഷം കൂ​ടു​ത​ൽ ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി സം​ഘ​ട​ന​യെ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ല​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റും അ​റി​യി​ച്ചു.

ബ​ഹ്‌​റി​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ കെ​പി​എയു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഇ​രു​വ​രും അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ഹ്‌​റി​നി​ലെ പൊ​തു സ​മൂ​ഹം ന​ൽ​കി​യ പി​ന്തു​ണയ്​ക്കു ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം തു​ട​ർ​ന്നും സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

കെസിഎ ​പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്ത സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തി​നെ പ്ര​ഖാ​പി​ച്ച​ത്. അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

കെപിഎ ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബി​ജു മ​ല​യി​ൽ, ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. നി​യു​ക്ത ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ​യു​ടെ ന​ന്ദി​പ്ര​സം​ഗ​ത്തോ​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

Tags : New leadership KPA Bahrain NRI News

Recent News

Corehub Up