x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടു​കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച നോ​ർ​ത്ത് ടെ​ക്സ​സി​ലെ കൗ​മാ​ര​ക്കാ​ര​ന് "സി​റ്റി​സ​ൺ​സ് ലൈ​ഫ് സേ​വിം​ഗ് അ​വാ​ർ​ഡ്'

പി.​പി. ചെ​റി​യാ​ൻ
Published: May 23, 2026 05:08 PM IST | Updated: May 23, 2026 05:08 PM IST

കൊ​പ്പേ​ൽ/​ടെ​ക്സ​സ്: ബാ​സ്ക​റ്റ്‌​ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ണ കൂ​ട്ടു​കാ​ര​ന്‍റെ ജീ​വ​ൻ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ലൂ​ടെ ര​ക്ഷി​ച്ച 13 വ​യ​സു​കാ​ര​ൻ ഹീ​റോ​യാ​യി. നോ​ർ​ത്ത് ടെ​ക്സ​സി​ലെ കൊ​പ്പേ​ൽ സ്വ​ദേ​ശി​യാ​യ ജേ​സ് ഗൈ​ൽ​സ് എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് കൂ​ട്ടു​കാ​ര​ൻ നാ​സി​ർ ബ്രോ​ബി​യു​ടെ ജീ​വ​ൻ കാ​ത്ത​ത്.

നാ​സി​ർ പെ​ട്ടെ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​പ്പോ​ൾ, ഒ​ട്ടും സ​മ​യം ക​ള​യാ​തെ ജേ​സ് സി​പി​ആ​ർ (നെ​ഞ്ചി​ൽ അ​മ​ർ​ത്തി ശ്വാ​സം ന​ൽ​കു​ന്ന രീ​തി) ന​ൽ​കാ​ൻ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം എ​ത്തു​ന്ന​തു​വ​രെ ഇ​ത് തു​ട​ർ​ന്നു.

ജേ​സി​ന്‍റെ ഈ ​സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് നാ​സി​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​തെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ത​ക​രാ​റാ​ണ് നാ​സി​ർ കു​ഴ​ഞ്ഞു​വീ​ഴാ​ൻ കാ​ര​ണ​മാ​യ​ത്.

ധീ​ര​മാ​യ ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ തു​ട​ർ​ന്ന് ജേ​സ് ഗൈ​ൽ​സി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്കും അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച "സി​റ്റി​സ​ൺ​സ് ലൈ​ഫ് സേ​വിം​ഗ് അ​വാ​ർ​ഡ്' ന​ൽ​കി ആ​ദ​രി​ച്ചു.

സു​ഹൃ​ത്ത് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ക​ളി​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജേ​സ്.

Tags : north texas life saving award friends life

Recent News

Corehub Up