x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ച പി.​സി. എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 20, 2026 12:15 PM IST | Updated: August 20, 2026 12:15 PM IST

പി.​സി. എ​ബ്ര​ഹാം

ഒ​ക്‌​ല​ഹോ​മ: കോ​ട്ട​യം സ്വ​ദേ​ശി​യും ഒ​ക്‌​ല​ഹോ​മ മ​ല​യാ​ളി പെ​ന്തെ​ക്കോ​സ്ത് സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന പി.​സി. എ​ബ്ര​ഹാം (64) ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു. പു​ത്ത​ൻ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി. ​സി. ചാ​ക്കോ​യു​ടെ മ​ക​നാ​ണ്.

മൃതദേഹം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ശാ​രോ​ൻ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ച് (1101 S 1st Street, Yukon, OK 73099) സ​ഭാ​മ​ന്ദി​ര​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ ന​ട​ക്കും.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​ഇ​തേ ആ​രാ​ധ​നാ​ല​യ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​യൂ​ക്കോ​ൺ സെ​മി​ത്തേ​രി​യി​ൽ മൃതദേഹം സം​സ്ക​രി​ക്കും.

1962 ഫെ​ബ്രു​വ​രി 26ന് ​ജ​നി​ച്ച പി.സി. എ​ബ്ര​ഹാം ദീ​ർ​ഘ​കാ​ല​മാ​യി ഒ​ക്ക​ല​ഹോ​മ​യി​ലെ ഐപിഎ ചർച്ച് അം​ഗ​മാ​യി​രു​ന്നു. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി ഐപിസി ഫി​ല​ഡ​ൽ​ഫി​യ സ​ഭാം​ഗ​വു​മാ​യി​രു​ന്നു.

ഡാ​ള​സ് ഫി​ല​ഡ​ൽ​ഫി​യ സ​ഭ​യി​ലെ സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​ൻ പാ​സ്റ്റ​ർ പി.സി. ജേ​ക്ക​ബി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ൻ. ഭാ​ര്യ: ഏ​ൽ​സി എ​ബ്ര​ഹാം (ശാ​ന്തി) - തോ​ട്ട​യ്ക്കാ​ട് ത​ണം​ഗ​പ​തി​ക്ക​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: പാ​സ്റ്റ​ർ ബ്ര​യ​ൻ എ​ബ്ര​ഹാം, ബെ​ൻ എ​ബ്ര​ഹാം. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​റാ​മ്മ മാ​ഗ്‌​നാ​സ്കോ​ട് (സ്വീ​ഡ​ൻ), പാ​സ്റ്റ​ർ പി. സി. ചാ​ണ്ടി (ഫി​ല​ഡ​ൽ​ഫി​യ), പാ​സ്റ്റ​ർ പി. ​സി. വ​ർ​ഗീ​സ് (ഒ​ക്​ല​ഹോ​മ), പാ​സ്റ്റ​ർ പി. ​സി. മാ​ത്യു (ഒ​ക്​ല​ഹോ​മ).

Tags : PCAbraham Funeral

Recent News

Corehub Up