x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവാസി വെൽഫെയർ "ഈദ് ഫെസ്റ്റ്': രജിസ്ട്രേഷൻ ആരംഭിച്ചു


Published: May 18, 2026 03:27 PM IST | Updated: May 18, 2026 03:27 PM IST

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ൾ പ്ര​വാ​സി മ​ന​സു​ക​ൾ​ക്ക് ആ​ഘോ​ഷ​ഭ​രി​ത​മാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ ഒ​രു​ക്കു​ന്ന "ഈ​ദ് ഫെ​സ്റ്റ് 26'ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ബ​ലി പെ​രു​ന്നാ​ളി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ സ​ഗ​യ്യ ബിഎംസി ഹാ​ളി​ൽ വ​ച്ചാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​ദ് ഫെ​സ്റ്റ് 26 അ​ര​ങ്ങേ​റു​ന്ന​ത്.

"ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ക​ട്ടെ' എ​ന്ന ഉ​ദാ​ത്ത​മാ​യ സ​ന്ദേ​ശ​മു​യ​ർ​ത്തി പ്ര​വാ​സ​ലോ​ക​ത്ത് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെയും ഒ​ത്തു​ചേ​ര​ലി​ന്‍റെയും പ്ര​കാ​ശം പ​ര​ത്തു​ന്ന​താ​ണ് ഈ​ദ് ഫെ​സ്റ്റ്.

ബ​ഹ്റ​നി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഉ​മ്മു അ​മ്മാ​റി​ൽ നി​ന്ന് ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ച്ച് കൊ​ണ്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ര​ജി​സ്ട്രേ​ഷ​ൻ ടീം ​ലീ​ഡ​റു​മാ​യ അ​ഡ്വ. ഷ​ഫ്‌​ന ത​യ്യി​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ, സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം, ര​ജി​സ്ട്രേ​ഷ​ൻ ടീം ​അം​ഗ​ങ്ങ​ളാ​യ അ​ക്ബ​ർ ഷാ, ​സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, റ​ഷീ​ദ ബ​ദ​റു​ദ്ദീ​ൻ, സ​ലീ​ന ജ​മാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള സാ​ഹോ​ദ​ര്യ ഈ​ദ് ല​ഞ്ചും പ്ര​വാ​സി​ക​ളു​ടെ മ​ന​സുനി​റ​യ്ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​ദ് ഫെ​സ്റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ​ദ് ഫെ​സ്റ്റ് ര​ജി​സ്ട്രേ​ഷ​നാ​യി 36617916 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ ഷാ ​അ​റി​യി​ച്ചു.

Tags : Pravasi Welfare Bahrain Eid Fest Bahrain

Recent News

Corehub Up