x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാൻസിലെ ലാലീക്ക് മ്യൂസിയത്തിൽ വൻ കവർച്ച; 36 കോടിയിലധികം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 8, 2026 01:35 PM IST | Updated: July 8, 2026 01:35 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

സ്ട്രാ​സ്ബ​ർ​ഗ്: ഫ്രാ​ൻ​സി​ലെ അ​ൽ​സേ​സ് മേ​ഖ​ല​യി​ലെ വി​ങ്ങ​ൻ-​സു​ർ-​മോ​ഡ​റി​ലു​ള്ള ലോ​ക​പ്ര​ശ​സ്ത​മാ​യ ലാ​ലീ​ക്ക് മ്യൂ​സി​യ​ത്തി​ൽ വ​ൻ ക​വ​ർ​ച്ച. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.30ഓ​ടെ മ്യൂ​സി​യ​ത്തി​ന്‍റെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മ​റി​ക​ട​ന്ന് അ​ക​ത്തു​ക​യ​റി​യ കൊ​ള്ള​സം​ഘം ഏ​ക​ദേ​ശം നാല് ദ​ശ​ല​ക്ഷം യൂ​റോ (36 കോ​ടി​യി​ല​ധി​കം രൂ​പ) വി​ല​മ​തി​ക്കു​ന്ന അ​പൂ​ർ​വ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്.

മ്യൂ​സി​യ​ത്തി​ലെ പ്ര​ധാ​ന ജ്വ​ല്ല​റി ഗാ​ല​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​പ​തോ​ളം വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. മ്യൂ​സി​യ​ത്തി​ന്‍റെ ഘ​ട​ന​യും ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​വും മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​സ​മ​യ​ത്ത് മ്യൂ​സി​യ​ത്തി​ലെ അ​ലാ​റം സം​വി​ധാ​നം പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി പോ​ലീ​സി​നെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​ക്കു​ന്ന​തി​ലും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. പി​ന്നീ​ട് മ്യൂ​സി​യം വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് പൂ​ട്ടു​പൊ​ളി​ച്ച നി​ല​യി​ൽ പ്ര​വേ​ശ​ന ക​വാ​ടം ക​ണ്ടെ​ത്തി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

സു​ര​ക്ഷാ ഏ​ജ​ൻ​സി​യു​ടെ വീ​ഴ്ച​യി​ൽ വി​ങ്ങ​ൻ-​സു​ർ-​മോ​ഡ​റി​ന്‍റെ മേ​യ​ർ ക്രി​സ്റ്റ്യ​ൻ ഡോ​ർ​ഷ​ന​ർ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

മോ​ഷ​ണം പോ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട വ​ഴി​ക​ളോ മ​റ്റ് അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളോ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ലാ​ലീ​ക്ക് മ്യൂ​സി​യം താ​ത്കാ​ലി​ക​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫ്ര​ഞ്ച് ആ​ർ​ട്ട് ഡെ​ക്കോ, യു​ഗെ​ൻ​ഡ്സ്റ്റി​ൽ ശൈ​ലി​ക​ളി​ലെ പ്ര​ശ​സ്ത ക​ലാ​കാ​ര​നാ​യ റെ​നെ ലാ​ലീ​ക്കി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി 2011-ലാ​ണ് ലാ​ലീ​ക്ക് മ്യൂ​സി​യം സ്ഥാ​പി​ച്ച​ത്.

ഏ​ക​ദേ​ശം 900 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള മ്യൂ​സി​യ​ത്തി​ൽ ലാ​ലീ​ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഗ്ലാ​സ് ശി​ൽ​പ​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ കു​പ്പി​ക​ൾ, അ​പൂ​ർ​വ ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​മ്പ​ന്ന​മാ​യ ശേ​ഖ​ര​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

യൂ​റോ​പ്പി​ലെ പ്ര​ധാ​ന മ്യൂ​സി​യ​ങ്ങ​ളി​ലൊ​ന്നാ​യ ലാ​ലീ​ക്ക് മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ഈ ​ക​വ​ർ​ച്ച ഫ്രാ​ൻ​സി​ലെ മ്യൂ​സി​യം സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വീ​ണ്ടും ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Tags : Rare Jewelry €4 Million Lalique Museum

Recent News

Corehub Up