x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂജേ​ഴ്സി​യി​ൽ "ആ​ഘോ​ഷം'' സി​നി​മ​യു​ടെ  പ്ര​ദ​ർ​ശ​നം: സം​ഘാ​ട​ക​രാ​യി ഇ​ന്ത്യ​ൻ കോ​ൺ​സു​​ലേറ്റും ഫൊ​ക്കാ​ന​യും

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: March 13, 2026 01:33 AM IST | Updated: March 13, 2026 01:34 AM IST

ന്യൂജേ​ഴ്‌​സി: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലുള്ള മൂ​വി​ക​ളെ​യും പ്രൊ​മോ​ട്ട് ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​മാ​യി സ​ഹ​ക​രി​ച്ചു "ആ​ഘോ​ഷം" സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം സ​ഘ​ട​പ്പി​ക്കു​ന്നു . ഈ ​അ​വ​സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ പ്ര​മു​ഖ​രും, ഫൊ​ക്കാ​നാ​യു​ടെ ഭാ​ര​വാ​ഹി​ക​ളും, അ​മേ​രി​ക്ക​യു​ടെ സാ​മു​ഖ്യ സം​സ്ക​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ക്കാ​രോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മു​ഖ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ലേ​ക്കും ന​മ്മു​ടെ വി​വി​ധ ഭാ​ഷാ​മൂ​വി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ല​ക്ഷ്യം വയ്ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് "ആ​ഘോ​ഷം" സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

അ​മ​ൽ കെ ​ബോ​ബി സം​വി​ധാ​നം ചെ​യ്‌​ത ആ​ഘോ​ഷം എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം മാ​ർ​ച്ച് 14 ശനി ഉ​ച്ച​ക്ക് 2 മ​ണി​ക്ക് ന്യൂജേ​ഴ്സി​യി​ൽ ( AMC Auditorium#7, 67 Willowbrook Blvd, Wayne , NJ 07470)  ന​ട​ത്തു​ന്നു

പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ് എ​ന്നാ​ൽ സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ല്പ​ര്യ​മു​ള​വ​ർ ന്യൂജേ​ഴ്‌​സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് കോ​ശി കു​രു​വി​ള​യു​മാ​യി 201-450-1757 ബ​ന്ധ​പെ​ട്ടു മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ടു​ന്ന​താ​ണ് ."Life is all about celebration" എ​ന്ന ടാ​ഗ്ലൈ​നോ​ട് കൂ​ടി എ​ത്തു​ന്ന ഈ ​ചി​ത്രം അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ന് ഒ​രു ന​വ്യ​സി​നി​മാ അ​നു​ഭ​വം ആ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക.

പ്ര​വാ​സി സം​രം​ഭ​ക​രാ​യ ഡോ. ​ലി​സി കെ ​ഫെ​ർ​ണാ​ണ്ട​സ് , പ്രി​ൻ​സ് പ്രോ​സി ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സിഎ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ് ആ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന ല​ഹ​രി​ക്കെ​തി​രെ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ട​യാ​ണ്. ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ കു​റി​ച്ച് ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ഈ ​ചി​ത്രം വ​ഴി​വ​ച്ചി​രി​ക്കു​ന്നു.

പ്ര​സി​ദ്ധ സി​നി​മാ​താ​ര​ങ്ങ​ൾ ആ​യ വി​ജ​യ രാ​ഘ​വ​ൻ, ന​രേ​ൻ, റോ​സ്മി​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ജെ​യ്‌​സ് ജോ​സ് ജോ​ണി ആ​ന്റ​ണി, ര​ൺ​ജി പ​ണി​ക്ക​ർ അ​ജു വ​ർ​ഗീ​സ്, ബോ​ബി കു​ര്യ​ൻ, ഷാ​ജു ശ്രീ​ധ​ർ, മു​ഖ്ബൂ​ൽ സ​ൽ​മാ​ൻ, കോ​ട്ട​യം ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ചി​ത്രം ആ​ദ്യ അ​വ​സാ​നം കാ​ണി​ക​ളെ വി​സ്മ​യം കൊ​ള്ളി​ക്കു​ന്ന അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെയാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

 

K-Rail Survey

Tags : nri Screening of the film Aaghosham New Jersey

Recent News

Corehub Up