x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പ് സ്റ്റോ​റു​ക​ളി​ൽ പ്രാ​യ​പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ടെ​ക്സ​സ് നി​യ​മ​ത്തി​ന് സു​പ്രീംകോ​ട​തി​യു​ടെ അ​നു​മ​തി

പി .പി. ചെ​റി​യാ​ൻ
Published: July 10, 2026 06:52 AM IST | Updated: July 10, 2026 10:32 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ഷിം​ഗ്ട​ൺ: ആ​പ്പ് സ്റ്റോ​റു​ക​ൾ വ​ഴി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്രാ​യ​പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ടെ​ക്സ​സ് സം​സ്ഥാ​ന നി​യ​മം ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​ടി​യ​ന്ത​ര ഹ​ർ​ജി​ക​ൾ യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ട​തി ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഹ​ർ​ജി​ക​ൾ നി​ര​സി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ൽ​കാ​ൻ കോ​ട​തി ത​യ്യാ​റാ​യി​ല്ല. വി​ധി​യി​ൽ ജ​ഡ്ജി​മാ​ർ ആ​രും ത​ന്നെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

സെ​ന​റ്റ് ബി​ൽ 2420 പ്ര​കാ​രം ആ​പ്പ് സ്റ്റോ​റു​ക​ളി​ൽ പ്രാ​യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ടെ​ക്സ​സ് നി​യ​മം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഈ ​നി​യ​മം ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഭേ​ദ​ഗ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ’സ്റ്റു​ഡ​ന്റ്സ് എ​ൻ​ഗേ​ജ്ഡ് ഇ​ൻ അ​ഡ്വാ​ൻസിംഗ്​ ടെ​ക്സ​സ്’ എ​ന്ന ആ​ക്ടി​വി​സ്റ്റ് ഗ്രൂ​പ്പും, സാ​ങ്കേ​തി​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ലോ​ബി​യംഗ് സം​ഘ​ട​ന​യാ​യ ’ക​മ്പ്യൂ​ട്ട​ർ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഇ​ൻ​ഡ​സ്ട്രി അ​സോ​സി​യേ​ഷ​നും’ ക​ഴി​ഞ്ഞ മാ​സം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ഹ​ർ​ജി​ക​ളാ​ണ് ഇ​പ്പോ​ൾ കോ​ട​തി ത​ള്ളി​യി​രി​ക്കു​ന്ന​ത്.

Tags : Supreme Court approves Texas law requiring verification

Recent News

Corehub Up