ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ തോമസ് കണിയാംപറമ്പില്‍ (87) ഫ്രാങ്ക്ഫര്‍ട്ടില്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ ഫ്രാങ്ക്ഫര്‍ട്ടിലെ റെഡ് ക്രോസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബ്രാഹ്റ്റാല് സെമിത്തേരിയില്‍ ( Berggasse, 63636 Brachttal). തുടർന്ന് തിരുഹൃദയ ദേവാലയത്തിൽ (Kirche Herz Jesu,Freiherr vom Stein Strasse 6, 63636 Brachttal) അനുസ്മരണബലിയും ഉണ്ടായിരിക്കും.
ഭാര്യ കാത്രിന്‍ തോമസ് (റിട്ട. നഴ്സ്) കുറുപ്പംതറ, കാപ്പുംതല കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ഡൊമിനിക്, പരേതനായ ഫ്ലോറിയാന്‍. മരുമക്കള്‍: സാന്‍സിയ, ജൂലിയ.
കുട്ടനാട് ചമ്പക്കുളം സ്വദേശിയായ തോമസ് ഇന്‍ഡ്യന്‍ കരസേനയില്‍ നിന്നും വിരമിച്ച് 1978ല്‍ ജര്‍മനിയിലെത്തി. തെക്കന്‍ ഹെസെനിലെ മെയിന്‍~കിന്സിഗ് ജില്ലയിലെ ബ്രാഹ്റ്റാലിലാണ് താമസിച്ചിരുന്നത്.
Tags : Thomas Kaniyamparampil Frankfurt Obit News German Malayali