മനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്ററിന്റെ ആദ്യ പ്രസിദ്ധീകരണമായ സുനിൽ തോമസ് റാന്നിയുടെ യാത്രാവിവരണം "ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' എന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശന കർമം നിർവഹിച്ചു.
ബഹറിൻ കേരളീയ സമാജത്തിൽ പ്രിയദർശിനി ബഹറിൻ ചാപ്റ്റർ കോഓർഡിനേറ്റർ എം.എസ്. സൈദിന്റെ അധ്യക്ഷതയിൽ ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയാണ് നിർവഹിച്ചത്.
പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപെടുന്ന ഐസിആർഎഫ് മുൻ ചെയർമാൻ അരുൾദാസ് തോമസാണ്. ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാതിഥി ആയിരുന്നു. യാത്രാ പ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായർ സദസിനു പുസ്തകം പരിചയപ്പെടുത്തി.
ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, അലക്സ് മഠത്തിൽ, നോവലിസ്റ്റ് ആദർശ് മാധവൻകുട്ടി, ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, യാത്ര സമിതി മുൻ ചെയർമാൻ കെ.ടി. സലിം, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ, ഐടി സംരംഭകയും കണ്ണൂർ ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഹർഷ ശ്രീഹരി, അജിത് കണ്ണൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
.jpeg1762862167.webp)
യാത്രാവിവരണം രചിച്ച സുനിൽ തോമസ് റാന്നി മറുപടി പ്രസംഗം നടത്തി. പുസ്തകം ആമസോണിലും കേരള ബുക്ക് സ്റ്റോറിലും ഓൺലൈനിൽ നിലവിൽ ലഭ്യമാണ്. പ്രാദേശിക ടൂറിസം കരുത്താർജിക്കുവാൻ ഉതകുന്ന നിർദേശങ്ങൾ അടങ്ങിയ യാത്ര വിവരണത്തിന് മികച്ച സ്വീകാര്യതയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്.
ഇത് നൽകുന്ന ഊർജം അടുത്ത പുസ്തകം ഉടൻ ഇറക്കാനുള്ള പരിശ്രമത്തിലാണ് മുന്നോട്ടു പോകുന്നത്. പ്രിയദർശിനി പബ്ലിക്കേഷൻസ് പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ ബിബിൻ മാടത്തേത്ത് സ്വാഗതവും അക്കാദമി കൗൺസിൽ മെമ്പർ ജീസൻ ജോർജ് നന്ദിയും പറഞ്ഞു.
അക്കാദമിക് കൗൺസിലർമാരായ ജലീൽ മുല്ലപ്പള്ളി, പ്രദീപ് മേപ്പയൂർ, നൈസാം അബ്ദുൽ ഗഫൂർ, സൽമാൻ ഫാരിസ്, ജില്ലാ കോഓർഡിനേറ്റർമാരായ ജിബി കളിക്കൽ, മേഘ ജോസഫ്, അഷറഫ് പുതിയപാലം, ഒഐസിസി നേതാക്കളായ റംഷാദ് അയലക്കാട്, ജേക്കബ് തേക്കുതോട്, ഗിരീഷ് കാളിയത് എന്നിവർ യോഗത്തിനു നേതൃത്വം നൽകി.
Tags : Travel Feels and Feed Book Launched Sunil Thomas Ranny