വാറിംഗ്ടൺ: മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഒരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ മത്സരം ആവേശമാകുമെന്നുറപ്പാണ്.
യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്.
രജിസ്ട്രേഷൻ നടപടികൾ ജൂൺ ആറിനു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാൻ യുക്മയും വാമയും. കായികമേളയുടെ നടത്തിപ്പിനായി പല വിഭാഗങ്ങൾ തിരിച്ചു ഒരു ടീമിനെ തന്നെ സജ്ജമാക്കി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ.
വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ (വാമ) ആതിഥേയത്വത്തിൽ നടക്കുന്ന യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13ന് വാറിംഗ്ടണിലെ ലാച്ച്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.
നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ കായികോത്സവം, ആവേശകരമായ മത്സരങ്ങളും സൗഹൃദ സംഗമങ്ങളും കൊണ്ട് ശ്രദ്ധേയമാകുമെന്ന് നോർത്ത് വെസ്റ്റ് റീജിയണിന്റെ ഭാരവാഹികളായ യുക്മ ദേശീയ സമിതിയംഗം ബിജു പീറ്റർ, ഷാജി തോമസ് വരാകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോംഗ് ജമ്പ്, സ്റ്റാന്റിംഗ് ലോംഗ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ. കൂടാതെ 50 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങൾ 4X100 റിലേയും.
വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി മാസ് ഹൗസ് നിങ്ങൾക്കു വേണ്ടി ദിവസം മുഴുവൻ പ്രവർത്തിക്കുന്നത് ആണ്. നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ജൂൺ 20ന് സട്ടൺ കോൾഡ് ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണാവസരവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബിനോയ് മാത്യു - 07533094770, [email protected].
യുക്മ നേർത്ത് വെസ്റ്റ് റീജിയൺ സ്പോർട്സിന്റെ സ്പോൺസേഴ്സ്: ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് , ജിയ ട്രാവൽ ആൻഡ് ഹോളിഡേസ്, ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്, സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ്, ബോബ് കെയർ നേഴ്സിംഗ് ഏജൻസി, ഏലൂർ കൺസൾട്ടൻസി, ജെഎംപി സോഫ്റ്റ്വെയർ, ക്ലിക്ക് 2 ബ്രിംഗ് ഗ്രോസറീസ്, എൽറ്റിസി ഗ്ലോബൽ കൺസൽറ്റൻസി, റോസ്റ്റർ കെയർ, ഓറ ഫാഷൻസ്, പാർക്ക് ഹാൾ റിസോർട്ട് & സ്പാ, മാസ് ഹൈപ്പർ മാർക്കറ്റ്, പ്രസ്റ്റൺ, മീഡിയ പാർട്ടണർ - യുക്മ ന്യൂസ്.
സ്റ്റേഡിയത്തിന്റെ വിലാസം: Victoria Park Stadium, Knutsford Road, Latchford, Warrington, WA4 1AG.
Tags : Ukma Sports Fair Europe