x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്മ കേരളപൂരം വള്ളംകളി: ആദ്യ ഹീറ്റ്സിൽ ആവേശപ്പോരിന് പുത്തുക്കരി, ചമ്പക്കുളം, പുളിങ്കുന്ന്

അലക്സ് വർഗീസ്
Published: August 7, 2026 07:18 AM IST | Updated: August 7, 2026 07:18 AM IST

യുക്മ കേരളപൂരം വള്ളംകളി

ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളി 2026-ന്റെ ആവേശം ദിനംപ്രതി ഉയരുകയാണ്. ആഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്കിൽ നടക്കുന്ന ആറാമത് യുക്മ കേരളപൂരം വള്ളംകളിയിൽ 27 ടീമുകൾ 9 ഹീറ്റുകളിലായി മാറ്റുരയ്ക്കും. ഓരോ ടീമും കഠിന പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്.

യുകെയിലെ വിവിധ ബോട്ട് ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന ടീമുകൾ കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കുന്നത്. ഓരോ ഹീറ്റിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. തുടർന്ന് നടക്കുന്ന മത്സരങ്ങളിലൂടെ സെമിഫൈനലും ഫൈനലും കടന്ന് യുക്മ ട്രോഫിയുടെ പുതിയ അവകാശികളെ കണ്ടെത്തും.

ഹീറ്റ്സ് – 1ആദ്യ ഹീറ്റിൽ മൂന്ന് കരുത്തുറ്റ ടീമുകളാണ് ഏറ്റുമുട്ടുന്നത്.

1. പുതുക്കരി – എസ് കെ സി എ ബോട്ട് ക്ലബ് ഷെഫീൽഡ് (SKCA Boat Club Sheffield). എസ് കെ സി എബോട്ട് ക്ലബ്, ഷെഫീൽഡിന്റെ നേതൃത്വത്തിൽ പുത്തുക്കരി വള്ളമാണ് ആദ്യ ഹീറ്റിൽ മത്സരിക്കുന്നത്. ടീം ക്യാപ്റ്റൻ രാജു ചാക്കോയുടെ നേതൃത്വത്തിൽ മികച്ച തയ്യാറെടുപ്പോടെയാണ് ടീം മത്സരരംഗത്തിറങ്ങുന്നത്. കോഡിഗാസ് (Kodygas) ആണ് ടീമിന്റെ സ്പോൺസർ.

പരിചയസമ്പത്തും അച്ചടക്കമുള്ള പരിശീലനവും ഈ ടീമിനെ ശ്രദ്ധേയരാക്കുന്നു.ADVERTISEMENTGo AD-FREE2. ചമ്പക്കുളം – വാം ബോട്ട് ക്ലബ്ബ്, വെഡ്നസ്ഫീൽഡ് (WAM Boat Club, Wednesfield) വെഡ്നസ്ഫീൽഡിലെ വാം ബോട്ട് ക്ലബ്ബ് ചമ്പക്കുളം വള്ളവുമായാണ് മത്സരിക്കുന്നത്. ഫിനു പോൾസൺ ക്യാപ്റ്റനായ ടീമിന് തെരേസാസ് ലണ്ടൻ (Theresas London) ആണ് സ്പോൺസർ. മികച്ച ടീംവർക്കും ആത്മവിശ്വാസവുമാണ് ചമ്പക്കുളത്തിന്റെ പ്രധാന ശക്തി.3. പുളിങ്കുന്ന് – ചലഞ്ചേഴ്സ് ബോട്ട് ക്ലബ് മാഞ്ചസ്റ്റർ (Challengers Boat Club, Manchester).

മാഞ്ചസ്റ്ററിലെ ചലഞ്ചേഴ്സ് ബോട്ട് ക്ലബ്ബ് പുളിങ്കുന്ന് വള്ളവുമായാണ് ആദ്യ ഹീറ്റിൽ അണിനിരക്കുന്നത്. 2023, 2024 വർഷങ്ങളിൽ യുക്മ വളളംകളി കപ്പടിച്ച മാത്യു ചാക്കോയാണ് ടീം ക്യാപ്റ്റൻ. ഏലൂർ കൺസൽട്ടൻസി യുകെ ലിമിറ്റഡ് (Ealoor Consultancy UK Ltd) ആണ് ടീമിന്റെ സ്പോൺസർമാർ. മികച്ച പ്രകടനം കാഴ്ചവെച്ച് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഒന്നാം സ്ഥാനവും ട്രോഫിയും തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ടീമംഗങ്ങൾ.

മൂന്ന് മികച്ച ടീമുകൾ നേർക്കുനേർ എത്തുന്ന ആദ്യ ഹീറ്റ് തന്നെ യുക്മ കേരളപൂരം വള്ളംകളി 2026-ന്റെ ആവേശത്തിന് തിരികൊളുത്തുമെന്നുറപ്പാണ്. ആരൊക്കെയാകും ആദ്യ റൗണ്ടിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക എന്നറിയാൻ ആഗസ്റ്റ് 15-ന് മാൻവേഴ്സ് ലേക്കിലേക്ക് എത്തിയാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസൺ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.

യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്‌സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.

യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186ജയകുമാർ നായർ - 07403223006ഡിക്സ് ജോർജജ് - 07403312250.യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-Manvers LakeStation RoadWath-Upon-DearneRotherhamSouth Yorkshire.

K-Rail Survey

Tags :

Recent News

Corehub Up