മകളെ പീഡിപ്പിച്ച കേസിലെ പ്രതി
ഒഹായോ∙ ഒഹായോയിൽ 11 വയസുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ, ടിക്ടോക്കിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീട്ടിൽ വരുത്തി വെടിവച്ച പിതാവ് അറസ്റ്റിൽ. മാലിക ചാൻഡ്ലർ (31) ആണ് 11 വയസുകാരനായ പ്രതിയെ വെടിവച്ചത്.
മകളുടെ ഫോണിൽ പീഡന ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, പിതാവ് മാലിക ചാൻഡ്ലർ ടിക്ടോക്കിൽ മകളുടെ പേരിൽ വ്യാജ ചാറ്റ് നടത്തി പ്രതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പ്രതി പോക്കറ്റിൽ നിന്ന് തോക്ക് എടുക്കാൻ ശ്രമിച്ചതായി സംശയിച്ചതിനെ തുടർന്ന് സ്വയം പ്രതിരോധത്തിനായാണ് വെടിവച്ചതെന്ന് ചാൻഡ്ലർ പോലീസിനോട് പറഞ്ഞു.
വെടിവയ്പ്പിൽ പരുക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ഫോണിൽ നിന്ന് കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ മറ്റ് ദൃശ്യങ്ങളും പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.
Tags : father lured the man abused his daughter