പെരുമ്പാവൂർ: പെരുമ്പാവൂർ പോഞ്ഞാശേരി ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റൂട്ട് ഗ്രൗണ്ടിൽ നടക്കുന്ന 37-ാമത് സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ 29 പോയിന്റുമായി തൃശൂർ ജില്ല ജേതാക്കളായി.
11 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും എട്ടു പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. നേരത്തേ അണ്ടർ 10 വിഭാഗത്തിലും തൃശൂരായിരുന്നു ജേതാക്കൾ. മത്സരങ്ങൾ ഇന്നു സമാപിക്കും.
Tags : Archery Championship Thrissur wins