മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിര്‍ത്താൻ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്താൻ ബിസിസിഐ നീക്കം. പേസർ ജസ്പ്രീത് ബുംറയെ ഇനി ഏകദിന, ടി20 ടീമുകളിലേക്ക് പരിഗണിക്കില്ല.
നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യയ്ക്കിനി ഒമ്പത് മത്സരങ്ങളാണ് അവേശേഷിക്കുന്നത്. ഇതിലെല്ലാം ബുംറയെ കളിപ്പിക്കാനാണ് ബോർഡിന്റെ നീക്കം. അതിനായി താരത്തിന് വിശ്രമം അനുവദിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.
ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനും എതിരെ രണ്ട് ടെസ്റ്റുകൾ വീതം അടങ്ങിയ പരമ്പരകളാണ് ആദ്യം കളിക്കുക. ഇതിനുശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയക്കതിരെ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് ബാക്കിയുള്ളത്.
Tags : jasprit bumrah bcci test championship