x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നൈ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച, രാ​ജ​സ്ഥാ​ന് ല​ക്ഷ്യം 128 റ​ൺ​സ്


Published: March 30, 2026 09:49 PM IST | Updated: March 30, 2026 09:49 PM IST

ഗു​വാ​ഹ​ത്തി: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ ശ്വാ​സം മു​ട്ടി​ച്ച് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ള​ർ​മാ​ർ. ബാ​ർ​സ​പ​ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ​യെ വെ​റും 127 റ​ൺ​സി​ന് രാ​ജ​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ എ​റി​ഞ്ഞൊ​തു​ക്കി.

ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ചെ​ന്നൈ​യു​ടെ ബാ​റ്റിം​ഗ് ന​ട്ടെ​ല്ല് ഒ​ടി​ച്ച രാ​ജ​സ്ഥാ​ൻ ബൗ​ളിം​ഗ് നി​ര​യി​ൽ ജോ​ഫ്ര ആ​ർ​ച്ച​റും ന​ന്ദ്രെ ബ​ർ​ഗ​റും ര​വീ​ന്ദ്ര ജ​ഡേ​ജ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

മൂ​ന്ന് ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 19 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ചെ​ന്നൈ. ജോ​ഫ്ര ആ​ർ​ച്ച​റും ന​ന്ദ്രെ ബ​ർ​ഗ​റും ചേ​ർ​ന്ന് ഓ​രോ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി രാ​ജ​സ്ഥാ​ന് മി​ക​ച്ച തു​ട​ക്കം ന​ൽ​കി. ഏഴ് പ​ന്തി​ൽ ആറ് റ​ൺ​സ് മാ​ത്രം എ​ടു​ത്ത് സ​ഞ്ജു പു​റ​ത്താ​യ​തോ​ടെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ബാ​റ്റിം​ഗ് നി​ര ഒ​ന്ന​ട​ങ്കം ത​ക​ർ​ന്ന‌​ടി​യു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ടെ​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ ആ​ദ്യ ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ആ​റ് വി​ക്ക​റ്റി​ന് 57 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് അ​വ​സാ​ന വി​ക്ക​റ്റി​ൽ 33 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.​അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ പോ​രാ​ട്ട​മാ​ണ് ടീ​മി​ന്‍റെ സ്കോ​ർ 120 ക​ട​ത്തി​യ​തെ​ങ്കി​ലും 19.4 ഓ​വ​റി​ൽ 127 റ​ൺ​സി​ന് ചെ​ന്നൈ ഓ​ൾ ഔ​ട്ടാ​യി. ര​ണ്ടാ​മ​ത് ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 128 റ​ൺ​സാ​ണ് വി​ജ​യ​ല​ക്ഷ്യം.

 

Tags : Chennai IPL Rajasthan Cricket

Recent News

Corehub Up