x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​റ്റി x ചെ​​ൽ​​സി ഫൈനല്‍ മേ​​യ് 16ന്


Published: April 28, 2026 02:31 AM IST | Updated: April 28, 2026 02:31 AM IST

ലണ്ടന്‍: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യി. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ചെ​​ൽ​​സി​​യും ഏ​​റ്റു​​മു​​ട്ടും. മേ​​യ് 16ന് ​​ല​​ണ്ട​​നി​​ലെ വെം​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഫൈ​​ന​​ൽ പോ​​രാ​​ട്ടം. സെ​​മി​​ഫൈ​​ന​​ലി​​ൽ എ​​ൻ​​സോ ഫെ​​ർ​​ണാ​​ണ്ട​​സി​​ന്‍റെ ഗോ​​ളി​​ൽ ചെ​​ൽ​​സി ലീ​​ഡ്സി​​നെ വീ​​ഴ്ത്തി.

മ​​ത്സ​​ര​​ത്തി​​ൽ 23-ാം മി​​നി​​റ്റി​​ലാ​​ണ് അ​​ർ​​ജ​​ന്ൈ‍​റ​​ൻ താ​​രം എ​​ൻ​​സോ ഫെ​​ർ​​ണാ​​ണ്ട​​സ് ചെ​​ൽ​​സി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ സ​​മ​​ഗ്രാ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യാ​​യി​​രു​​ന്നു ചെ​​ൽ​​സി​​യു​​ടെ മു​​ന്നേ​​റ്റം. എ​​ന്നാ​​ൽ സ്കോ​​റിം​​ഗി​​ൽ കി​​ത​​ച്ചു.

സ​​താം​​പ്ട​​ണിനെ തോ​​ൽ​​പ്പി​​ച്ചാ​​ണ് മാ​​ഞ്ചെ​​സ്റ്റ​​ർ സി​​റ്റി ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്. ഫി​​ൻ അ​​സ​​സി​​ലൂ​​ടെ 79-ാം മി​​നി​​റ്റി​​ൽ സ​​താം​​പ്ട​​ണ്‍ ലീ​​ഡെ​​ടു​​ത്തെ​​ങ്കി​​ലും ഗോ​​ളാ​​വേ​​ശം നീ​​ണ്ടു​​നി​​ന്ന​​ത് മൂ​​ന്നു​​മി​​നി​​റ്റ് മാ​​ത്രം. 82-ാം മി​​നി​​റ്റി​​ൽ ജെ​​റ​​മി ഡോ​​കു​​വി​​ന്‍റെ ഗോ​​ളി​​ൽ സ​​മ​​നി​​ല പി​​ടി​​ച്ച സി​​റ്റി നി​​ശ്ചി​​ത സ​​മ​​യം അ​​വ​​സാ​​നി​​ക്കാ​​ൻ മൂ​​ന്നു​​മി​​നി​​റ്റ് ശേ​​ഷി​​ക്കേ വി​​ജ​​യ​​ഗോ​​ള​​ടി​​ച്ചു. ഇ​​തോ​​ടെ ഫൈ​​ന​​ലി​​ലേ​​ക്ക് എ​​ൻ​​ട്രി ടി​​ക്ക​​റ്റും നേ​​ടി. നി​​കോ ഗോ​​ണ്‍​സാ​​ല​​സാ​​ണ് സി​​റ്റി​​ക്കു​​വേ​​ണ്ടി വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത്.

ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് നേ​​ടി​​യ മാ​​ഞ്ചെ​​സ്റ്റ​​ർ സി​​റ്റി​​ക്ക് എ​​ഫ്എ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കാ​​നാ​​യാ​​ൽ നേ​​ട്ട​​മാ​​കും. പ്രീ​​മി​​യ​​ർ ലീ​​ഗി​​ലും ക​​ന​​ത്ത പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ 33 മ​​ത്സ​​ര​​ത്തി​​ൽ 21 ജ​​യ​​ത്തോ​​ടെ 70 പോ​​യി​​ന്‍റാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള സി​​റ്റി​​ക്കു​​ള്ള​​ത്. 73 പോ​​യി​​ന്‍റു​​ള്ള ആ​​ഴ്സ​​ന​​ലാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

Tags : City Chelsea final FA Cup football

Recent News

Corehub Up