x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഘാ​​ന കോ​​ച്ച് പു​​റ​​ത്ത്


Published: April 1, 2026 12:15 AM IST | Updated: April 1, 2026 12:15 AM IST

അ​​ക്ര (ഘാ​​ന): ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ലേ​​ക്കു​​ള്ള ദി​​ന​​ങ്ങ​​ള്‍ കൊ​​ഴി​​യു​​ന്ന​​തി​​നി​​ടെ, ദേ​​ശീ​​യ ടീം ​​കോ​​ച്ച് ഓ​​ട്ടോ അ​​ഡോ​​യെ ഘാ​​ന ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പു​​റ​​ത്താ​​ക്കി.

ഔ​​ദ്യോ​​ഗി​​ക വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ ഇ​​ന്ന​​ലെ​​യാ​​ണ് ഇ​​ക്കാ​​ര്യം ഘാ​​ന ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​റി​​യി​​ച്ച​​ത്. ജ​​ര്‍​മ​​നി​​ക്ക് എ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ 2-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ ഓ​​ട്ടോ അ​​ഡോ​​യെ പു​​റ​​ത്താ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി ക​​ളി​​ച്ച നാ​​ല് സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഘാ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് അ​​ഡോ​​യു​​ടെ സ്ഥാ​​നം തെ​​റി​​ച്ച​​ത്. ജ​​പ്പാ​​നോ​​ടും (2-0) ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യോ​​ടും (1-0) ഓ​​സ്ട്രി​​യ​​യോ​​ടും (5-1) ഘാ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

ഓ​​ട്ടോ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ഘാ​​ന ര​​ണ്ട് 34 മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ചു. 12 ജ​​യം, എ​​ട്ട് സ​​മ​​നി​​ല, 14 തോ​​ല്‍​വി എ​​ന്ന​​താ​​ണ് മ​​ത്സ​​ര ഫ​​ലം. 2022ല്‍ ​​ഘാ​​ന കോ​​ച്ചാ​​യ ഓ​​ട്ടോ അ​​ഡോ, 2024 മു​​ത​​ലാ​​ണ് നി​​ല​​വി​​ലെ ടേം ​​ആ​​രം​​ഭി​​ച്ച​​ത്.

ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് എ​​ല്ലി​​ല്‍ ഇം​​ഗ്ല​​ണ്ട്, ക്രൊ​​യേ​​ഷ്യ, പാ​​ന​​മ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് ഘാ​​ന. പാ​​ന​​മ​​യ്ക്ക് എ​​തി​​രേ ജൂ​​ണ്‍ 18നാ​​ണ് ലോ​​ക​​ക​​പ്പി​​ല്‍ ഘാ​​ന​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.

Tags : Ghana coach quit Football Association Ghana Otto Addo

Recent News

Corehub Up