x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​യ്‌​സ​ല്‍വുഡ്, റാ​ണ, ക​മ്മി​ന്‍​സ് വൈ​കും


Published: March 18, 2026 12:26 AM IST | Updated: March 18, 2026 12:26 AM IST

ബംഗ​ളൂ​രു: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2026 എ​ഡി​ഷ​ന്‍റെ തു​ട​ക്കം മു​ത​ല്‍ ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ഹ​ര്‍​ഷി​ത് റാ​ണ, ഓ​സീ​സ് പേ​സ​ര്‍​മാ​രാ​യ പാ​റ്റ് ക​മ്മി​ന്‍​സ്, ജോ​ഷ് ഹെ​യ്‌​സ​ല്‍​വു​ഡ് എ​ന്നി​വ​ർ ഉ​ണ്ടാ​കി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് മൂ​വ​രും ഐ​സി​സി 2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ ക​ളി​ച്ചി​രു​ന്നി​ല്ല. 2025 സീ​സ​ണി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​മാ​ണ് ജോ​ഷ് ഹെ​യ്‌​സ​ല്‍​വു​ഡ്.

ഇ​ഷാ​ന്‍ ക്യാ​പ്റ്റ​ന്‍?

പാ​റ്റ് ക​മ്മി​ന്‍​സ് ക്യാ​പ്റ്റ​നാ​യു​ള്ള സ​മ​യ​ത്താ​ണ് സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ 250 പ്ല​സ് സ്‌​കോ​ര്‍ ഐ​പി​എ​ല്ലി​ല്‍ ക​ണ്ടുതു​ട​ങ്ങി​യ​ത്. ക​മ്മി​ന്‍​സി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ 2026 സീ​സ​ണ്‍ ഐ​പി​എ​ല്ലി​ന്‍റെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ഇ​ഷാ​ന്‍ കി​ഷ​ന്‍ ന​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Tags : Hazlewood Rana Cummins IPL T20 Cricket

Recent News

Corehub Up