കലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിനെയാണ് അല്‍കാരസ് കീഴടക്കിയത്.
സ്കോര്‍: 6-3, 6-4. റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് സെമിയില്‍ അല്‍കാരസിന്റെ എതിരാളി. ബ്രിട്ടന്റെ ജാക് ഡ്രെപ്പറിനെ 1-6, 5-7നു കീഴടക്കിയാണ് റഷ്യന്‍ താരം സെമി ഫൈനലിലെത്തിയത്.
ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിലാണ് മറ്റൊരു പുരുഷ സിംഗിൾസ് സെമി.
വനിതകളില്‍ ബെലാറൂസിന്റെ ലോക ഒന്നാം നമ്പറായ അരീന സബലെങ്ക, കസാക്കിസ്ഥാന്റെ എലെന റെബാകിന, യുക്രെയ്ന്റെ എലിന സ്വിറ്റോളിന, ചെക്കിന്റെ ലിന്‍ഡ നോസ്കോവ എന്നിവര്‍ സെമിയിലെത്തി.
പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ കീഴടക്കിയാണ് സ്വിറ്റോളിനയുടെ സെമി പ്രവേശം. സ്കോര്‍: 6-2, 4-6, 6-4.
Tags : Carlos Alcaraz semis Indian Wells Open men's singles Cameron Norrie