x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ൺ​സ് മ​ല തീ​ർ​ത്ത് ബ​ട്‌​ല​റും ബ്രൂ​ക്കും; ഇ​ന്ത്യ​യ്ക്ക് 258 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

സ്പോർട്സ് ഡെസ്ക്
Published: July 11, 2026 09:55 PM IST | Updated: July 11, 2026 09:55 PM IST

ഇന്ത്യ ഇംഗ്ലണ്ട് അ​ഞ്ചാം ടി20​യി​ൽ നിന്ന്

സ​താം​പ്ട​ൺ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടി20​യി​ൽ ഇ​ന്ത്യ​യ്ക്ക് 258 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ജോ​സ് ബ​ട്‌​ല​റു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ച​റി​യു​ടെ​യും (131) ഹാ​രി ബ്രൂ​ക്കി​ന്‍റെ (95) വ​ടി​ക്കെ​ട്ടി​ന്‍റെ​യും ക​രു​ത്തി​ൽ നി​ശ്ചി​ത 20 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി 257 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​ർ അ​ടി​ച്ചെ​ടു​ത്തു.

ര​ണ്ടാം വി​ക്ക​റ്റി​ൽ ബ​ട്‌​ല​ർ-​ബ്രൂ​ക്ക് സ​ഖ്യം പ​ടു​ത്തു​യ​ർ​ത്തി​യ​ത് 233 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡ് കൂ​ട്ടു​കെ​ട്ടാ​ണ്. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ നി​ർ​ദാ​ക്ഷി​ണ്യം ത​ല്ലി​ച്ച​ത​ച്ച ജോ​സ് ബ​ട്‌​ല​ർ 64 പ​ന്തു​ക​ളി​ൽ നി​ന്ന് എ​ട്ടു സി​ക്സ​റു​ക​ളും 12 ഫോ​റു​ക​ളു​മ​ട​ക്കം 131 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് മ​ട​ങ്ങി​യ​ത്. എ​ട്ട് സി​ക്സും നാ​ലു ഫോ​റും ഉ​ൾ​പ്പെ​ടെ വെ​റും 45 പ​ന്തി​ൽ നി​ന്ന് 95 റ​ൺ​സു​മാ​യി ഹാ​രി ബ്രൂ​ക്ക് പു​റ​ത്താ​കാ​തെ നി​ന്നു.

പ്ര​സി​ദ്ധ് കൃ​ഷ്‌​ണ എ​റി​ഞ്ഞ ര​ണ്ടാം ഓ​വ​റി​ൽ സൂ​ര്യാ​ൻ​ഷ് ഷെ​ഡ്‌​ഗെ ക്യാ​ച്ചെ​ടു​ത്ത് ഫി​ൽ സാ​ൾ​ട്ട് (ആ​റു റ​ൺ​സ്) പു​റ​ത്താ​കു​മ്പോ​ൾ ഇം​ഗ്ല​ണ്ട് സ്കോ​ർ ബോ​ർ​ഡി​ൽ എ​ട്ട് റ​ൺ​സ്. പി​ന്നീ​ടു​ള്ള 103 പ​ന്തു​ക​ളി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ക്ഷ​രാ​ത്ഥ​ത്തി​ൽ കാ​ഴ്‌​ച​ക്കാ​രാ​ക്കി ജോ​സ് ബ​ട്‌​ല​റും ഹാ​രി ബ്രൂ​ക്കും ത​ക​ർ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്‌​ക്കു വേ​ണ്ടി ശി​വം ദു​ബെ ര​ണ്ടും പ്ര​സി​ദ്ധ് കൃ​ഷ്‌​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

Tags : T20 India England JosButtler

Recent News

Corehub Up