x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഒ​​ന്നാം ടെ​​സ്റ്റ് ഞാ​​യ​​റാ​​ഴ്ച കോ​​ല്‍​ക്ക​​ത്ത​​യി​​ല്‍


Published: November 11, 2025 12:19 AM IST | Updated: November 11, 2025 12:19 AM IST

ബം​​ഗ​​ളൂ​​രു: ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ പോ​​രാ​​ട്ട​​ത്തി​​നു ത​​യാ​​റെ​​ടു​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന് ആ​​ശ​​ങ്ക​​യാ​​യി ചി​​ല താ​​ര​​ങ്ങ​​ളു​​ടെ മ​​ങ്ങി​​യ പ്ര​​ക​​ട​​നം. ഇ​​ന്ത്യ എ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യും ത​​മ്മി​​ലു​​ള്ള ര​​ണ്ടു മ​​ത്സ​​ര ഫ​​സ്റ്റ് ക്ലാ​​സ് പ​​ര​​മ്പ​​ര​​യി​​ല്‍ ക​​ളി​​ച്ച സാ​​യ് സു​​ദ​​ര്‍​ശ​​ന്‍, കെ.​​എ​​ല്‍. രാ​​ഹു​​ല്‍, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍, അ​​ഭി​​മ​​ന്യു ഈ​​ശ്വ​​ര​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ മോ​​ശം ഫോ​​മി​​ലാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്ക് എ​​തി​​രാ​​യ ച​​തു​​ര്‍​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ ധ്രു​​വ് ജു​​റെ​​ല്‍ മാ​​ത്ര​​മാ​​ണ് മി​​ന്നും പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ പ്ര​​ക​​ട​​ന​​വും മി​​ക​​ച്ച​​താ​​യി​​രു​​ന്നു.

സാ​​യ് സു​​ദ​​ര്‍​ശ​​ന്‍

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്ക് എ​​തി​​രേ നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ലും സാ​​യ് സു​​ദ​​ര്‍​ശ​​നു തി​​ള​​ങ്ങാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ഇ​​ന്ത്യ എ ​​മൂ​​ന്നു വി​​ക്ക​​റ്റി​​നു ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 94 പ​​ന്തി​​ല്‍ 32 റ​​ണ്‍​സും ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 38 പ​​ന്തി​​ല്‍ 12 റ​​ണ്‍​സി​​നും പു​​റ​​ത്താ​​യി. ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലും ഓ​​പ്പ​​ണ​​ര്‍ റോ​​ളി​​ലാ​​യി​​രു​​ന്നു സാ​​യ് സു​​ദ​​ര്‍​ശ​​ന്‍.

ര​​ണ്ടാം മത്സരത്തിൽ മൂ​​ന്നാം ന​​മ്പ​​റി​​ലാ​​ണ് സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ ഇ​​റ​​ങ്ങി​​യ​​ത്. നേ​​ടാ​​ന്‍ സാ​​ധി​​ച്ച​​ത് 17ഉം 23​​ഉം റ​​ണ്‍​സ്. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ലും സാ​​യ് സു​​ദ​​ര്‍​ശ​​നു കാ​​ര്യ​​മാ​​യി തി​​ള​​ങ്ങാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ആ​​ദ്യ ടെ​​സ്റ്റി​​ല്‍ ഏ​​ഴും ര​​ണ്ടാം ടെ​​സ്റ്റി​​ല്‍ 87, 39 എ​​ന്നി​​ങ്ങ​​നെ​​യു​​മാ​​യി​​രു​​ന്നു സു​​ദ​​ര്‍​ശ​​ന്‍റെ ബാറ്റിംഗ്.

ദേ​​വ്ദ​ത്ത് പ​​ടി​​ക്ക​​ല്‍

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്ക് എ​​തി​​രേ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍ തി​​ക​​ഞ്ഞ പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു. മൂ​​ന്നാം ന​​മ്പ​​റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ബാ​​ക്ക​​പ്പാ​​ണ് ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്ക് എ​​തി​​രാ​​യ ഒ​​ന്നാം ച​​തു​​ര്‍​ദി​​ന ടെ​​സ്റ്റി​​ല്‍ 22 പ​​ന്തി​​ല്‍ 6, 15 പ​​ന്തി​​ല്‍ 5 എ​​ന്ന​​താ​​യി​​രു​​ന്നു ദേ​​വ്ദ​​ത്തി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സ്. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ 12 പ​​ന്തി​​ല്‍ 5, 42 പ​​ന്തി​​ല്‍ 24 എ​​ന്നി​​ങ്ങ​​നെ​​യും.

പ​​ന്ത്, ജു​​റെ​​ൽ, രാഹുൽ

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യ്ക്കി​​ടെ പ​​രി​​ക്കേ​​റ്റു വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ഋ​​ഷ​​ഭ് പ​​ന്ത് തി​​രി​​ച്ചെ​​ത്തി​​യ പ​​ര​​മ്പ​​ര​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ എ x ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ. ​​ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 17, 90 എ​​ന്നി​​ങ്ങ​​നെ​​യും ര​​ണ്ടാം ച​​തു​​ര്‍​ദി​​ന​​ത്തി​​ല്‍ 24, 65 എ​​ന്നി​​ങ്ങ​​നെ​​യും പ​​ന്ത് തി​​ള​​ങ്ങി.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ റി​​ട്ട​​യേ​​ര്‍​ഡ് ഹ​​ര്‍​ട്ടാ​​യ​​ശേ​​ഷ​​വും പ​​ന്ത് ക്രീ​​സി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ര​​ണ്ടാം ച​​തു​​ര്‍​ദി​​ന​​ത്തി​​ല്‍ മാ​​ത്രം ക​​ളി​​ച്ച ധ്രു​​വ് ജു​​റെ​​ല്ലി​​ന്‍റെ ബാ​​റ്റിം​​ഗാ​​യി​​രു​​ന്നു ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം; ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 132 നോ​​ട്ടൗ​​ട്ടും ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 127 നോ​​ട്ടൗ​​ട്ടും.

ഇ​​ന്ത്യ​​ന്‍ ഓ​​പ്പ​​ണ​​ര്‍ കെ.​​എ​​ല്‍. രാ​​ഹു​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്ക് എ​​തി​​രാ​​യ ഇ​​ന്ത്യ എ​​യു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലാ​​ണ് ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. 19, 27 എ​​ന്ന​​താ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ പ്ര​​ക​​ട​​നം. ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഒ​​ന്നാം ടെ​​സ്റ്റ് 14ന് കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ലാ​​ണ്.

Tags : India x South Africa First test Kolkata test Cricket

Recent News

Corehub Up