x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​നെ വീ​ഴ്ത്തി; ഗു​ജ​റാ​ത്തി​ന് ത്രി​ല്ല​ർ ജ​യം


Published: May 3, 2026 11:54 PM IST | Updated: May 3, 2026 11:58 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​ന് ജ​യം. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: പ​ഞ്ചാ​ബ് 163/9 ഗു​ജ​റാ​ത്ത് 167/6 (19.5).

പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 164 റ​ൺ​സെ​ന്ന വി​ജ​യ​ല​ക്ഷ്യം 19.5 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ ഗു​ജ​റാ​ത്ത് മ​റി​ക​ട​ന്നു. 23 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ത​ക​ർ​ത്ത​ടി​ച്ച വാ​ഷിം​ഗ്ട​ൻ സു​ന്ദ​ർ, അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ സാ​യ് സു​ദ​ർ​ശ​ൻ (41 പ​ന്തി​ൽ 57) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ 12 പോ​യി​ന്‍റു​മാ​യി ഗു​ജ​റാ​ത്ത് പ്ലേ​ഓ​ഫി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ത്തു. ആ​ദ്യ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റി​യ പ​ഞ്ചാ​ബി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി​യാ​ണി​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​നെ​തി​രെ​യും അ​വ​ർ തോ​റ്റി​രു​ന്നു.

13 പോ​യി​ന്‍റു​മാ​യി പ​ഞ്ചാ​ബ് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന്‍റെ കൂ​ട്ട​ത്ത​ക​ർ​ച്ച​യാ​ണ് മോ​ദി ‌സ്റ്റേ​ഡി​യ​ത്തി​ൽ ക​ണ്ട​ത്. 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ അ​വ​ർ 163 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ സൂ​ര്യാ​ൻ​ഷ് ഷെ​ഡ്ഗെ (29 പ​ന്തി​ൽ 57), മാ​ർ​ക്ക​സ് സ്‌​റ്റേ​യി​നി​സ് (31 പ​ന്തി​ൽ 40) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് പ​ഞ്ചാ​ബി​നെ വ​ലി​യ നാ​ണ​ക്കേ​ടി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത്.

Tags : ipl gujarat titans punjabkings gujarat win

Recent News

Corehub Up