x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​​ള​​ടി​​ച്ച് മെ​​സി​​യുടെ ഉ​​ദ്ഘാ​​ട​​നം


Published: April 6, 2026 04:51 AM IST | Updated: April 6, 2026 04:51 AM IST

മ​​യാ​​മി: അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ പു​​തി​​യ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍, ടീ​​മി​​ന്‍റെ ഗോ​​ള​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത് അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി. എം​​എ​​ല്‍​എ​​സ് പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു​​വേ​​ണ്ടി 10-ാം മി​​നി​​റ്റി​​ല്‍ മെ​​സി ഗോ​​ള്‍ നേ​​ടി. മെ​​സി​​യു​​ടെ ഉ​​റ്റ​​സു​​ഹൃ​​ത്താ​​യ ലൂ​​യി​​സ് സു​​വാ​​ര​​സ് 81-ാം മി​​നി​​റ്റി​​ല്‍ ടീ​​മി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍ നേ​​ടി. മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 2-2ന് ​​ഓ​​സ്റ്റി​​ന്‍ എ​​ഫ്‌​​സി​​യു​​മാ​​യി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

നു ​​സ്റ്റേ​​ഡി​​യം

ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ പു​​തി​​യ ഹോം ​​ഗ്രൗ​​ണ്ടാ​​യ നു ​​സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. ഗി​​ല്‍​ഹെ​​ര്‍​മെ ബി​​റോ​​യി​​ലൂ​​ടെ (6) ഓ​​സ്റ്റി​​ന്‍ എ​​ഫ്‌​​സി ലീ​​ഡ് നേ​​ടി. ജെ​​യ്ഡ​​ന്‍ നെ​​ല്‍​സ​​ണി​​ന്‍റെ (53) വ​​ക​​യാ​​യി​​രു​​ന്നു സ​​ന്ദ​​ര്‍​ശ​​ക​​രു​​ടെ ര​​ണ്ടാം ഗോ​​ള്‍.
ചെ​​സ് സ്റ്റേ​​ഡി​​യ​​മാ​​യി​​രു​​ന്നു ഇ​​ന്‍റ​​ര്‍ മ​​യാ​​മി സി​​എ​​ഫി​​ന്‍റെ താ​​ത്കാ​​ലി​​ക ഹോം ​​ഗ്രൗ​​ണ്ട്.

എ​​ന്നാ​​ല്‍, മ​​യാ​​മി ഫ്രീ​​ഡം പാ​​ര്‍​ക്കി​​ല്‍ 26,700 കാ​​ണി​​ക​​ളെ ഉ​​ള്‍​ക്കൊ​​ള്ളാ​​വു​​ന്ന നു ​​സ്റ്റേ​​ഡി​​യം എ​​ത്തി​​യ​​തോ​​ടെ മ​​യാ​​മി​​ക്കും സ്വ​​ന്തം ഹോം ​​ഗ്രൗ​​ണ്ടാ​​യി. സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ പേ​​രി​​ല്‍ സ്റ്റാ​​ന്‍​ഡ് ഉ​​ണ്ടെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

എം​​എ​​ല്‍​എ​​സ് ഈ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫെ​​റ​​ന്‍​സി​​ല്‍ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 11 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്‍റ​​ര്‍ മ​​യാ​​മി സി​​എ​​ഫ്.

Tags : Mess opening goal

Recent News

Corehub Up