ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ താരമായ ഷാക്കിബുള്‍ ഹസൻ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു.
കഴിഞ്ഞ വർഷം ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ഒരുവർഷത്തിലേറെയായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി ഇനിയും കളിക്കാൻ ആഗ്രഹിക്കുന്നു. ഒൗദ്യോഗികമായി ഞാൻ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിട്ടില്ല.
ബംഗ്ലാദേശിനായി വീണ്ടും കളത്തിലിറങ്ങി ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉൾപ്പെടുന്ന ഒരു പരന്പര കൂടി കളിച്ച് എല്ലാ ഫോർമാറ്റിൽനിന്നും ഒരേസമയം വിരമിക്കാനാണ് എന്റെ ആഗ്രഹം- ഷാക്കിബ് പറഞ്ഞു.
Tags : Need compete tournament Shakib Al Hasan All rounder Cricket bangladesh all rounder