x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ര്‍​ടി​​പി​​യി​​ല്‍ നീ​​ര​​ജ്, സ​​ച്ചി​​ൻ


Published: January 3, 2026 02:28 AM IST | Updated: January 3, 2026 02:29 AM IST

ന്യൂ​​യോ​​ര്‍​ക്ക്: ലോ​​ക അ​​ത്‌​ല​​റ്റി​​ക്‌​​സി​​ലെ ഉ​​ത്തേ​​ജ​​ക​​വി​​രു​​ദ്ധ കാ​​വ​​ല്‍​ക്കാ​​രാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ്‌​​സ് (എ​​ഐ​​യു) പു​​റ​​ത്തു​​വി​​ട്ട റെ​​ജി​​സ്‌​​റ്റേർഡ് ടെ​​സ്റ്റിം​​ഗ് പൂ​​ള്‍ (ആ​​ര്‍​ടി​​പി) പ​​ട്ടി​​ക​​യി​​ല്‍ ഇ​​ന്ത്യ​​യി​​ല്‍​നി​​ന്ന് നീ​​ര​​ജ് ചോ​​പ്ര​​യും സ​​ച്ചി​​ന്‍ ദേ​​വും മാ​​ത്രം.

ലോ​​ക​​ത്തി​​ലെ എ​​ലൈ​​റ്റ് ക്ലാ​​സ് അ​​ത്‌​ല​​റ്റു​​ക​​ളാ​​ണ് ആ​​ര്‍​ടി​​പി​​യി​​ല്‍ ഉ​​ണ്ടാ​​കു​​ക. ചു​​രു​​ങ്ങി​​യ​​ത് 30 വീ​​തം പു​​രു​​ഷ-​​വ​​നി​​താ താ​​ര​​ങ്ങ​​ളെ​​യാ​​ണ് ആ​​ര്‍​ടി​​പി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​ത്. 2026 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ലെ ആ​​ദ്യ ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു​​ള്ള പ​​ട്ടി​​ക​​യി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ ജാ​​വ​​ലി​​ന്‍​ത്രോ താ​​ര​​ങ്ങ​​ളാ​​യ നീ​​ര​​ജും സ​​ച്ചി​​നും ഉ​​ള്‍​പ്പെ​​ട്ട​​ത്.

ര​​ണ്ടു ത​​വ​​ണ ഒ​​ളി​​മ്പി​​ക് മെ​​ഡ​​ല്‍ ജേ​​താ​​വാ​​യ നീ​​ര​​ജ് ചോ​​പ്ര പ​​ട്ടി​​ക​​യി​​ലെ സ്ഥി​​രാം​​ഗ​​മാ​​ണ്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​തോ​​ടെ​​യാ​​ണ് സ​​ച്ചി​​ന്‍ ആ​​ദ്യ​​മാ​​യി ആ​​ര്‍​ടി​​പി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​ത്. 86.27 മീ​​റ്റ​​റു​​മാ​​യി സ​​ച്ചി​​ന്‍ ദേ​​വ് ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ദൂ​​രം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ആ​​ര്‍​ടി​​പി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന താ​​ര​​ങ്ങ​​ള്‍ അ​​വ​​രു​​ടെ വീ​​ട്ടുവി​​ലാ​​സം അ​​ട​​ക്കം ന​​ല്‍​ക​​ണം. എ​​ല്ലാ​​ ദി​​ന​​വും ഉ​​ത്തേ​​ജ​​ക ​​പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ഒ​​രു മ​​ണി​​ക്കൂ​​ര്‍ മാ​​റ്റി​​വ​​യ്ക്കു​​ക​​യും വേ​​ണം.

അ​​വ​​സാ​​നം പു​​റ​​ത്തി​​റ​​ങ്ങി​​യ ആ​​ര്‍​ടി​​പി​​യി​​ല്‍ മ​​ല​​യാ​​ളി ലോം​​ഗ്ജം​​പ് താ​​രം എം. ​​ശ്രീ​​ശ​​ങ്ക​​ര്‍, ജെ​​സ്വി​​ന്‍ ആ​​ള്‍​ഡ്രി​​ന്‍, സ്റ്റീ​​പ്പി​​ള്‍​ചേ​​സ​​ര്‍ അ​​വി​​നാ​​ശ് സാ​​ബ്‌​ലെ, ​വ​​നി​​താ ജാ​​വ​​ലി​​ന്‍​താ​​രം അ​​ന്നു റാ​​ണി, പു​​രു​​ഷ ജാ​​വ​​ലിൻ ‍​താ​​രം കി​​ഷോ​​ര്‍ ജെ​​ന തു​​ട​​ങ്ങി​​യ​​വ​​ര്‍ ഉ​​ള്‍​പ്പെ​​ട്ടി​​രു​​ന്നു.

Tags : RTP Neeraj Chopra Sachin Dev Athletics Integrity Units

Recent News

Corehub Up