മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കാനുള്ള നീക്കം ഉൗർജിതമാക്കി ബിസിസിഐ.
ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയതായി റിപ്പോർട്ട. വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനം സെലക്ടർമാർ ഗൗരവത്തോടെ നിരീക്ഷിക്കും.
എസ്.എസ്. ദാസ്, ആർ.പി. സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നിരീക്ഷിക്കും. പട്ടികയിലുള്ള താരങ്ങളുടെ ഫോമും കായികക്ഷമതയും വിലയിരുത്തും.
ലോകകപ്പ് മുന്നിൽക്കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ട്വന്റി20 ലോകകപ്പിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്്ടോബർ-നവംബർ മാസങ്ങളിൽ ഏകദിന ലോകകപ്പ് നടക്കും.
Tags : Worldcup Cricket BCCI IPL performance Sanju samson selectors