ഫയെറ്റ്വില്ലെ (യുഎസ്എ): എൻസിഎഎ ഇൻഡോർ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ട്രിപ്പിൾ ജന്പ് താരം സെൽവ പ്രഭു വെള്ളി മെഡൽ നേടി.
2022 ലോക അത്ലറ്റിക്സ് അണ്ടർ20 ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവും അണ്ടർ20 ദേശീയ റിക്കാർഡ് ഉടമയുമായ പ്രഭു ആദ്യമായി 17 മീറ്റർ ദൂരം മറികടന്നാണ് നേട്ടം സ്വന്തമാക്കിയത്. 17.05 മീറ്ററാണ് പ്രഭുവിന്റെ പുതിയ ദൂരം. കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള 21-കാരൻ പ്രഭു ദേശീയ ഇൻഡോർ റിക്കാാർഡും സ്വന്തമാക്കി.
Tags : prabhu silver medal