x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​ഭ്സി​മ്രാ​നും സ്റ്റോ​യി​നി​സും; പ​ഞ്ചാ​ബി​ന് കൂ​റ്റ​ൻ സ്കോ​ർ


Published: April 28, 2026 09:17 PM IST | Updated: April 28, 2026 09:17 PM IST

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ൺ​സാ​ണെ​ടു​ത്ത​ത്.

പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 62 റ​ൺ​സെ​ടു​ത്ത സ്റ്റോ​യി​നി​സാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. 22 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ്റ്റോ​യി​നി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

പ്ര​ഭ്സി​മ്രാ​ൻ 59 റ​ൺ​സാ​ണെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും കൂ​പ്പ​ർ കോ​ണോ​ലി​യും 30 റ​ൺ​സ് വീ​ത​വും പ്രി​യാ​ൻ​ഷ് ആ​ര്യ 29 റ​ൺ​സു​മെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി യാ​ഷ് രാ​ജ് പു​ഞ്ച ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും നാ​ന്ദ്രെ ബ​ർ​ഗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : ipl 2026 punjab kings rajasthan royals score

Recent News

Corehub Up