കോട്ടയം: രണ്ടാമത് സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ സെമി ഫൈനല്‍ മത്സരങ്ങളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
തദ്ദേശതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലായിരുന്നു ഈ മാസം ഏഴ്, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സെമി പോരാട്ടങ്ങള്‍ മാറ്റിവച്ചത്. കാലിക്കട്ട് എഫ്സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള ആദ്യ സെമി 14-ാം തീയതി ഞായറാഴ്ച കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ അരങ്ങേറും.
തൃശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള രണ്ടാം സെമി 15-ാം തീയതി തിങ്കളാഴ്ചയാണ്. തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയമാണ് വേദി. ഇരുസെമിയും രാത്രി 7.30നാണ്.
Tags : Super League semi finals Kerala foodball calicut fc Kannur variers