x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ന്ന​ത് അ​മേ​രി​ക്ക​ൻ സ്വ​പ്ന​ത്തി​ലേ​ക്ക്, ചേ​ർ​ത്തു​പി​ടി​ച്ച​ത് ഇ​ന്ത്യ​ൻ മ​ണ്ണി​നെ

വെബ്ഡെസ്ക്
Published: November 5, 2026 10:49 AM IST | Updated: November 5, 2026 10:49 AM IST

പിയ ദാന്‍ഡിയ

ഡ​ൽ​ഹി ചേ​രി​യി​ൽ കു​ട്ടി​ക​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പി​ച്ച അ​ധ്യാ​പി​ക ഇ​ന്ന് എ​ത്തി​നി​ൽ​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ൽ.​ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പിയ ദാന്‍ഡിയ ഫ്ലോ​റി​ഡ​യി​ൽ കു​റി​ച്ച​ത് ച​രി​ത്ര വി​ജ​യ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ് പി​യ ദാന്‍ഡിയയു​ടെ വി​ജ​യം.

ഫ്ലോ​റി​ഡ 22 ഡി​സ്ട്രി​ക്റ്റി​ൽ നി​ന്ന് യു​എ​സ് ഹൗ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ് 39 കാ​രി​യാ​യ പി​യ.​റി​പ്പ​ബ്ലി​ക്ക​ൻ എ​തി​രാ​ളി കേ​സി അ​സ്ക​റി​നെ 51.9 ശ​ത​മാ​നം വോ​ട്ട് നേ​ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​മീ​ള ജ​യ​പാ​ലി​ന് ശേ​ഷം യു​എ​സ് കോ​ൺ​ഗ്ര​സി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വ​നി​ത​യാ​യി പി​യ മാ​റി​യ​ത്.

പി​യ​യു​ടെ ക​ഥ തു​ട​ങ്ങു​ന്ന​ത് ജ​യ്പൂ​രി​ൽ നി​ന്നാ​ണ്. 80-ക​ളി​ൽ ജ​യ്പൂ​രി​ൽ നി​ന്ന് അ​മേ​രി​ക്ക​ൻ സ്വ​പ്നം തേ​ടി പോ​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​ൾ. അ​ച്ഛ​ൻ ഡോ​ക്ട​ർ, അ​മ്മ മോ​ണ്ടി​സോ​റി ടീ​ച്ച​ർ. പാം ​ബീ​ച്ചി​ൽ ജ​നി​ച്ചു വ​ള​ർ​ന്നെ​ങ്കി​ലും വേ​രു​ക​ൾ മ​റ​ന്നി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് ജ​യ്പൂ​രി​ലെ​ത്തി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞ​താ​ണ് ത​ന്‍റെ കാ​ഴ്ച​പ്പാ​ട് മാ​റി​യ​തെ​ന്ന് പി​യ പ​റ​യാ​റു​ണ്ട്.

ഹാ​ർ​വാ​ർ​ഡി​ൽ പ​ഠി​ക്കു​മ്പോ​ൾ ഡ​ൽ​ഹി ചേ​രി​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കാ​ൻ എ​ത്തി​യ​താ​ണ് വ​ഴി​ത്തി​രി​വ്. അ​വി​ടെ നി​ന്ന് ടീ​ച്ച​റാ​യി, പി​ന്നെ ഹാ​ർ​ലെ​മി​ലെ പ്ര​ശ​സ്ത​മാ​യ സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ. വൈ​റ്റ് ഹൗ​സ് ഫെ​ല്ലോ, ആ​പ്പി​ളി​ലെ ജോ​ലി എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് ജ​ന​പ്ര​തി​നി​ധി​യാ​കാ​ൻ ഇ​റ​ങ്ങി​യ​ത്.​ഇ​ന്ന് പാം ​ബീ​ച്ചി​ൽ ഭ​ർ​ത്താ​വി​നും മ​ക​നു​മൊ​പ്പം ജീ​വി​ക്കു​ന്ന ഈ ​അ​ധ്യാ​പി​ക​യു​ടെ വി​ജ​യം, ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണ്.

Tags : success piya

Recent News

Corehub Up