Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Finance

ഇ20: വി​​​​വാ​​​​ദം കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു

കോ​​​​ട്ട​​​​യം: രാ​​​​ജ്യ​​​​ത്ത്‌ ഇ20 (20​​​​ശ​​​​ത​​​​മാ​​​​നം എ​​​​ഥ​​​​നോ​​​​ള്‍) പെ​​​​ട്രോ​​​​ള്‍ പൂ​​​​ര്‍​ണ​​​​തോ​​​​തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ, മൈ​​​​ലേ​​​​ജ്‌, ദീ​​​​ര്‍​ഘ​​​​കാ​​​​ല വി​​​​ശ്വാ​​​​സ്യ​​​​ത എ​​​​ന്നി​​​​വ​​​​യെ​​​​ച്ചൊ​​​​ല്ലി​​​​യ വി​​​​വാ​​​​ദം കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു.

ഇ10 ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​നാ​​​​യി രൂ​​​​പ​​​​ക​​​​ല്‍​പ​​​​ന ചെ​​​​യ്‌​​​​ത പ​​​​ഴ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഇ20 ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്‌ റ​​​​ബ​​​​ര്‍ ഹോ​​​​സു​​​​ക​​​​ള്‍, സീ​​​​ലു​​​​ക​​​​ള്‍, ഒ-​​​​റിം​​​​ഗു​​​​ക​​​​ള്‍, ഗാ​​​​സ്‌​​​​ക​​​​റ്റു​​​​ക​​​​ള്‍, ചി​​​​ല ഫ്യൂ​​​​വ​​​​ല്‍ ലൈ​​​​ന്‍ ഘ​​​​ട​​​​ക​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ദീ​​​​ര്‍​ഘ​​​​കാ​​​​ല തേ​​​​യ്‌​​​​മാ​​​​ന​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കാ​​​​മെ​​​​ന്നും ട​​​​ര്‍​ബോ​​​​ചാ​​​​ര്‍​ജ്‌​​​​ഡ്‌ എ​​​​ന്‍​ജി​​​​നു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ഠ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ഓ​​​​ട്ടോ​​​​മോ​​​​റ്റീ​​​​വ്‌ റി​​​​സേ​​​​ര്‍​ച്ച്‌ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ്‌ ഇ​​​​ന്ത്യ (എ​​ആ​​ർ​​എ​​ഐ)​​യു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ട്‌ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട്‌ ചെ​​​​യ്‌​​​​തു.

400 മു​​​​ത​​​​ല്‍ 806 മ​​​​ണി​​​​ക്കൂ​​​​ര്‍ വ​​​​രെ എ​​​​ന്‍​ജി​​​​ന്‍ ഡ്യൂ​​​​റ​​​​ബി​​​​ലി​​​​റ്റി പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ന​​​​ട​​​​ത്തി​​​​യ​​​​ത്‌. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ ആ​​​​ശ​​​​ങ്ക​​​​യും ച​​​​ര്‍​ച്ച​​​​യും ശ​​​​ക്ത​​​​മാ​​​​യി. ഇ20 ​​​​കാ​​​​ര​​​​ണം മൈ​​​​ലേ​​​​ജ്‌ കു​​​​റ​​​​യു​​​​മോ, പ​​​​ഴ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ചെ​​​​ല​​​​വ്‌ കൂ​​​​ടു​​​​മോ, ഇ​​​​ന്ധ​​​​ന സം​​​​വി​​​​ധാ​​​​ന​​​​ത്തി​​ന്‍റെ ആ​​​​യു​​​​സ്‌ കു​​​​റ​​​​യു​​​​മോ എ​​​​ന്ന ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണ്‌ ഉ​​​​യ​​​​രു​​​​ന്ന​​​​ത്‌.

വാ​​​​ഹ​​​​ന നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ്‌ ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ല്‍ മാ​​​​നു​​​​ഫാ​​​​ക്‌​​​​ചറേഴ്സ്‌ ഇ20 ​​​​ന​​​​യ​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്‌​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും നീ​​​​തി ആ​​​​യോ​​​​ഗി​​​​ന്‍റെ എ​​​​ഥ​​​​നോ​​​​ള്‍ റോ​​​​ഡ്‌​​​​മാ​​​​പ്പി​​​​നു​​​​ള്ള നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ല്‍ ഒ​​​​രു പ്ര​​​​ധാ​​​​ന മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഇ20 ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ള്‍ ഇ​​​​ന്ധ​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം ആ​​​​റ്‌ ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​വ്‌ പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്നും നി​​​​ല​​​​വി​​​​ലു​​​​ള്ള ഇ10 ​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ഇ10 ​​​​പെ​​​​ട്രോ​​​​ള്‍ സം​​​​ര​​​​ക്ഷ​​​​ണ ഗ്രേ​​​​ഡ്‌ ഇ​​​​ന്ധ​​​​ന​​​​മാ​​​​യി ഇ20-​​​​നൊ​​​​പ്പം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം എ​​​​ന്നു​​​​മാ​​​​ണു സം​​​​ഘ​​​​ട​​​​ന ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്‌​​​​ത​​​​ത്‌.

ഇ10 ​​​​പെ​​​​ട്ടെ​​​​ന്ന്‌ പി​​​​ന്‍​വ​​​​ലി​​​​ച്ചാ​​​​ല്‍ പ​​​​ഴ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്ക്‌ മെ​​​​റ്റീ​​​​രി​​​​യ​​​​ല്‍ കം​​​​പാ​​​​റ്റി​​​​ബി​​​​ലി​​​​റ്റി​​​​യി​​​​ലും എ​​​​ന്‍​ജി​​​​ന്‍ കാ​​​​ലി​​​​ബ്രേ​​​​ഷ​​​​നി​​​​ലും പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും മൈ​​​​ലേ​​​​ജ്‌, ഡ്രൈ​​​​വ​​​​ബി​​​​ലി​​​​റ്റി, ദീ​​​​ര്‍​ഘ​​​​കാ​​​​ല ഡ്യൂ​​​​റ​​​​ബി​​​​ലി​​​​റ്റി എ​​​​ന്നി​​​​വ​​​​യെ ബാ​​​​ധി​​​​ക്കാ​​​​മെ​​​​ന്നും വാ​​​​ഹ​​​​ന നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ്‌ ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത്‌ സം​​ഘ​​ട​​ന​​യും ​​വാ​​​​ഹ​​​​ന നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളും ന​​ട​​ത്തി​​യ വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലും സ​​​​ര്‍​വീ​​​​സ്‌ ഡാ​​​​റ്റ​​​​യി​​​​ലും ഇ20 ​​​​മൂ​​​​ല​​​​മു​​​​ള്ള വ്യാ​​​​പ​​​​ക വാ​​​​ഹ​​​​ന ത​​​​ക​​​​രാ​​​​റു​​​​ക​​​​ള്‍​ക്ക്‌ തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന്‌ കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​നൊ​​​​പ്പ​​​​മു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ ആ​​​​വ​​​​ര്‍​ത്തി​​​​ച്ചു.

പ്ലാ​​​​സ്റ്റി​​​​ക്‌ പാ​​​​ര്‍​ട്ടു​​​​ക​​​​ളു​​​​ടെ വാ​​​​റ​​​​ന്‍റി ഇ20യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടോ?

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ചി​​​​ല പ്ര​​​​ത്യേ​​​​ക പ്ലാ​​​​സ്റ്റി​​​​ക്‌ പാ​​​​ര്‍​ട്ടുക​​​​ള്‍​ക്ക്‌ വാ​​​​റ​​​​ന്‍റി നി​​​​ര​​​​ക്ക്‌ ഈ​​​​ടാ​​​​ക്കു​​​​ന്നെ​​​​ന്ന വാ​​​​ര്‍​ത്ത​​​​ക​​​​ള്‍​ക്കി​​​​ടെ ഇ​​​​ത്‌ ഇ20 ​​​​പെ​​​​ട്രോ​​​​ളി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​താ​​​​ണോ എ​​​​ന്ന ആ​​​​ശ​​​​ങ്ക ചി​​​​ല വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്‌. എ​​​​ന്നാ​​​​ല്‍, വാ​​​​റ​​​ന്‍റി വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ വാ​​​​ണി​​​​ജ്യ​​​​ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടു​​​​ള്ള നി​​​​ര​​​​ക്ക്‌ മാ​​​​ത്ര​​​​മാ​​​​ണ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്ലാ​​​​സ്റ്റി​​​​ക്‌ പാ​​​​ര്‍​ട്ടു​​​​ക​​​​ളു​​​​ടെ വാ​​​​റ​​​ന്‍റി നി​​​​ര​​​​ക്ക്‌ ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഇ20​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നാ​​​​ണു ചി​​​​ല വാ​​​​ഹ​​​​ന ഡീ​​​​ല​​​​ര്‍​മാ​​​​ര്‍ ന​​​​ല്‍​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

Business

ദേ​ശീ​യ മാ​രി​ടൈം സെ​മി​നാ​ർ എ​ക്സി​ബി​ഷ​ൻ 15 ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​രി​​​ടൈം ബി​​​സി​​​ന​​​സ് ബു​​​ള്ള​​​റ്റി​​​ന്‍റെ​​​യും വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി ഗ്ലോ​​​ബ​​​ൽ ഫോ​​​റ​​​ത്തി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്രീ​​​നാ​​​രാ​​​യ​​​ണ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, വി​​​വി​​​ധ അ​​​ക്കാ​​​ദ​​​മി​​​ക്, വ്യ​​​വ​​​സാ​​​യ, സാ​​​മൂ​​​ഹി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കേ​​​ര​​​ള സ​​​മു​​​ദ്ര മി​​​ഷ​​​ൻ- 2026 എ​​​ന്ന പേ​​​രി​​​ൽ ദേ​​​ശീ​​​യ മാ​​​രി​​​ടൈം സെ​​​മി​​​നാ​​​ർ എ​​​ക്സി​​​ബി​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

15 ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ രാ​​​ത്രി 9.30 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ത​​​ന്പാ​​​നൂ​​​ർ ഡി​​​മോ​​​റോ ഹോ​​​ട്ട​​​ലി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും. 15ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മാ​​​യി പ്ര​​​ത്യേ​​​ക ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ്, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന, സം​​​രം​​​ഭ​​​ക​​​ത്വ സെ​​​ഷ​​​നു​​​ക​​​ളും ന​​​ട​​​ക്കും.

ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടു മു​​​ത​​​ൽ രാ​​​ത്രി 9.30 വ​​​രെ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങും ദേ​​​ശീ​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​നു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

Latest News

Corehub Up