ചങ്ങനാശേരി: ചെറുപുഷ്പ മിഷന് ലീഗ് ചങ്ങനാശേരി അതിരൂപത സമിതിയുടെ 2026- 27 വര്‍ഷത്തെ ഭാരവാഹികളായി ഒഫേല് ബിനോയ് കുര്യന്- ചങ്ങനാശേരി മേഖല (പ്രസിഡന്റ്), ജുവന്ന മേരി ജോമോന്- പുളിങ്കുന്ന് മേഖല (വൈസ് പ്രസിഡന്റ്), ജോസഫ് മാത്യു തോമസ് -തുരുത്തി മേഖല (സെക്രട്ടറി), ഷോണ്‍ മരിയ ഷൈജു -തൃക്കൊടിത്താനം മേഖല (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ജൂണിയര്‍ ഓര്‍ഗനൈസര്‍മാരായി അല്‍ഫോന്‍സ മാത്യു- കുടമാളൂര്‍ മേഖല, ക്രിസ്റ്റീന സൂസന് ജോയിസ്- കുറുമ്പനാടം മേഖല എന്നിവരെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് ക്യാമ്പ് ഉദ്ഘാടനം കെഎല്‍എം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ചമ്പക്കുളത്തില്‍ നിര്‍വഹിച്ചു. ദൈവവിളി പ്രോത്സാഹനം, ക്രിസ്തീയ ജീവിതസാക്ഷ്യം, വ്യക്തിത്വ വികാസം, എന്റെ മിഷന് ലീഗ് എന്നീ വിഷയങ്ങളില്‍ സിസ്റ്റര്‍ മാഗി സിഎംസി, അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോണ്സണ് ചാലയ്ക്കല്‍, അതിരൂപതാ ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റ്റിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഭാരവാഹികളുടെ സത്യപ്രതിജ്ഞ നിര്‍വഹിച്ചു. അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ സന്ദേശം നല്കി.