Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested

Thiruvananthapuram

ഗു​ണ്ടാ ആ​ക്ര​മ​ണം; മൂ​ന്നുപേ​ർ കൂ​ടി പി​ടി​യി​ൽ

കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി

മം​ഗ​ല​പു​രം: കൈ​ലാ​ത്തു​കോ​ണ​ത്ത് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി നാലുപേ​രെ ആ​ക്ര​മി​ച്ചു ഗു​രു​ത​ര​ പ​രിക്കേ​ൽ​പ്പി​ക്കു​ക​യും കാ​റു​ക​ളും ബൈ​ക്കു​ക​ളും ഉൾപ്പെടെ 10 വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത​ക​ർ​ക്കു​ക​യും ചെ​യ്‌​ത കേ​സി​ൽ മൂന്നു പേ​ർ കൂ​ടി പി​ടി​യി​ലായി.

കേസിലെ ഒ​ന്നാം പ്ര​തി കൈ​ലാ​ത്തു​കോ​ണം അ​മ്പാ​ടി​നി​വാ​സി​ൽ ശ്രീ​ജു (21), ര​ണ്ടാം​പ്ര​തി കൈ​ലാ​ത്തു​കോ​ണം കാ​ട്ടു​വി​ള വീ​ട്ടി​ൽ സു​രാ​ജ് (23), മൂ​ന്നാം പ്ര​തി കൈ​ലാ​ത്തു​കോ​ണം കാ​ട്ടു​വി​ളവീ​ട്ടി​ൽ ശ്രീ​രാ​ജ് (26) എ​ന്നി​വ​രെയാണു മം​ഗ​ല​പു​രം പൊ ലിസ് അ​റസ്റ്റു ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റിലാ​യ​വ​രു​ടെ എ​ണ്ണം ആറാ​യി. കൈ​ലാ​ത്തു​കോ​ണം സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ (അ​മ്പാ​ടി), ശ്രീ​ജി​ത്ത്, രാ​ഹു​ൽ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ പി​ടി​യി​ലാ​യ ശ്രീ​ജു റൗ​ഡി ലി​സ്റ്റിൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും പൊലിസ് പ​റ​ഞ്ഞു. വ്യാ​ഴാഴ്ച രാ​ത്രിയിലാ​യി​രു​ന്നു സം​ഭ​വം. കൈ​ലാ​ത്തു​കോ​ണം എ​ൽ​പി സ്‌​കൂ​ളി​നു സ​മീ​പം പൗ​ര​സ​മി​തി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ സം​ഘാ​ട​ക​രും പ്ര​തി​ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ത്രി​യി​ൽ 15 അം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

മം​ഗ​ല​പു​രം കൈ​ലാ​ത്തു കോ​ണം സ്വ​ദേ​ശി​ക​ളാ​യ ബി​ജു (ഉ​ണ്ണി ), സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​നൂ​പ് (32), ദീ​പു (38), ഇ​വ​രു​ടെ സു​ഹൃ​ത്ത് ജി​ഷ്ണു (26) എ​ന്നി​വ​ർ​ക്കു പരിക്കേറ്റിരുന്നു. എ​സ്‌​എ​ച്ച്‌​ഒ വി.​ സ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

District News

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രി​ല്‍ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ൽ നി​ന്നും മ​ലാ​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന ഫോ​ട്ടോ​യെ​ടു​ത്ത് ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് എ​ട്ട് ല​ക്ഷം മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍.

വെ​ള്ളി​മാ​ടു​കു​ന്ന് പു​ളി​യോ​ട് കു​ന്ന് മ​ഠ​ത്തി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ കു​റു​പ്പ​ശ്ശം​ക​ണ്ടി അ​ഖി​ലി​നെ​യാ​ണ് (33) പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.​നേ​ര​ത്തെ ഈ ​കേ​സി​ൽ പ​റ​മ്പി​ൽ ബ​സാ​ർ ന​മ്പ്യാ​ത്ത് താ​ഴ​ത്ത് ക​നാ​ൽ റോ​ഡി​ൽ കു​ട്ട എ​ന്ന് വി​ളി​ക്കു​ന്നു അ​തു​ലി​നെ​യും ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി തി​ല്ല​ങ്കേ​രി പാ​ളി​യ​പ​റ​മ്പ് ഡി​ങ്ക​ൻ എ​ന്ന് വി​ളി​ക്കു​ന്ന ജി​ഷ്ണു ജ​യ​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.​കേ​സി​ല്‍ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച യു​വ​തി​ക്കാ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

District News

ക​ത്തി​ക്കു​ത്ത് കേ​സ്: പ്ര​തി പി​ടി​യി​ല്‍

വ​ട​ക​ര: പ​തി​യാ​ര​ക്ക​ര​യി​ല്‍ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. പ​തി​യാ​ര​ക്ക​ര കു​ള​ങ്ങ​ര മു​ഹ​മ്മ​ദ് റി​നാ​സി​നെ​യാ​ണ് വ​ട​ക​ര പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. പ​തി​യാ​ര​ക്ക​ര വ​യ​റോ​ളി സി​റാ​ജി​നാ​ണ് അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​യാ​ര​ക്ക​ര നീ​ലി​യേ​ട​ത്ത് ക​ട​വി​ന് സ​മീ​പം സു​ഹൃ​ത്തി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സി​റാ​ജി​നെ പ്ര​തി ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റി​നാ​സി​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

District News

മാ​ല ക​വ​ർ​ച്ചാ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ മാ​ല ക​വ​ർ​ച്ചാ സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ കൂ​ടി വ​യ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ധു​രൈ ചി​ന്താ​മ​ണി എം. ​ര​വി (48), ശി​വ​ഗം​ഗ മ​ട​പു​ര എം. ​മാ​രി​മു​ത്തു എ​ന്ന പാ​ണ്ഡ്യ​ൻ (39) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡും ബ​ത്തേ​രി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം ഐ​ക്ക​ര​പ്പ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബ​ത്തേ​രി​യി​ലെ മാ​ല​ക​വ​ർ​ച്ചാ കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ മാ​ല​ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ ജി​ല്ല​യി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

17ന് ​ഉ​ച്ച​യോ​ടെ​യാ​ണ് അ​മ്മാ​യി​പ്പാ​ല​ത്ത് നി​ന്ന് ബ​ത്തേ​രി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത നെ​ൻ​മേ​നി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ മൂ​ന്ന് പ​വ​ൻ മാ​ല​യും ഒ​രു ഗ്രാം ​താ​ലി​യും അ​ട​ങ്ങു​ന്ന ഏ​ക​ദേ​ശം 3.82 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണം സം​ഘം ക​വ​ർ​ന്ന​ത്. ബ​ത്തേ​രി ഗാ​ന്ധി ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി വ​യോ​ധി​ക അ​റി​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ധു​രൈ സ്വ​ദേ​ശി​ക​ളാ​യ അ​ള​ക​ന​ല്ലൂ​ർ ഈ​ശ്വ​രി (47), അ​ള​ക​ന​ല്ലൂ​ർ ര​മ്യ (30) എ​ന്നി​വ​രെ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി. മീ​ന​ങ്ങാ​ടി​യി​ലെ ഫാ​ൻ​സി ക​ട​യി​ൽ​നി​ന്ന് കോ​സ്മ​റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​തും ഇ​വ​രാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഇ​രു​വ​രും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഈ​ശ്വ​രി​യു​ടെ ഭ​ർ​ത്താ​വാ​യ ര​വി​യി​ലേ​ക്കും ര​മ്യ​യു​ടെ ഭ​ർ​ത്താ​വാ​യ മാ​രി​മു​ത്തു​വി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി വീ​തം​വ​യ്ക്കു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഈ​ശ്വ​രി​ക്കെ​തി​രേ പാ​നൂ​ർ, വാ​ടാ​ന​പ്പ​ള്ളി, അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ര​മ്യ​ക്കെ​തി​രേ തൃ​ശൂ​ർ വെ​സ്റ്റ്, കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്.

District News

യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു; ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

പ​റ​വൂ​ര്‍: പ്ര​ണ​യ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ലു​വ എ​ട​ത്ത​ല എ​ന്‍​എ​ഡി ക​വ​ല പു​റ​ത്തു​പാ​റ വീ​ട്ടി​ല്‍ ശ​ശി​കു​മാ​റി​ന്‍റെ​യും സാ​ബി​ത​യു​ടെ​യും മ​ക​ള്‍ പി.​എ​സ്. സു​ര​മ്യ​യാ​ണു (24) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് വ​ട​ക്കേ​ക്ക​ര മു​റ​വ​ന്തു​രു​ത്ത് കോ​ല​ഞ്ചേ​രി ഷി​ബി​നെ (34) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ മു​റ​വ​ന്തു​രു​ത്തി​ലെ ഷി​ബി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​ഞ്ചു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഷി​ബി​ന്‍റെ വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി ഇ​ട​യ്ക്ക് വ​രാ​റു​ണ്ടാ​യി​രു​ന്നു. നാ​ലു മാ​സം മു​മ്പ് പെ​ണ്‍​കു​ട്ടി ബ​ന്ധ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പി​ന്മാ​റ്റ​ത്തി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലാ​തി​രു​ന്ന ഷി​ബി​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു​തീ​ര്‍​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സു​ര​മ്യ ഇ​ന്ന​ലെ രാ​വി​ലെ ബ​സി​ല്‍ പ​റ​വൂ​രി​ലെ​ത്തി. സി​എ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ട്രെ​യ്ി​നി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​ര​മ്യ ജോ​ലി​ക്കു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണു രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്.

പ​റ​വൂ​രി​ലെ​ത്തി​യ സു​ര​മ്യ​യെ ഷി​ബി​ന്‍ ബൈ​ക്കി​ല്‍ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ വ​ച്ചു​ള്ള സം​സാ​ര​ത്തി​നി​ടെ ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ഷി​ബി​ന്‍ മു​റി​യി​ല്‍ വ​ച്ച് ക​ത്തി​യെ​ടു​ത്തു സു​ര​മ്യ​യെ കു​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു വീ​ട്ടി​ല്‍ ഷി​ബി​ന്‍റെ അ​മ്മ ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​റി​യി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഷി​ബി​ന്‍ ബൈ​ക്കി​ല്‍ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സു​ര​മ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​ണു സു​ര​മ്യ​ക്ക് കു​ത്തേ​റ്റ​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ പി​ടി​വ​ലി​യി​ല്‍ ഷി​ബി​ന്‍റെ കൈ​ക​ള്‍​ക്കും മു​റി​വേ​റ്റു.

ഇ​ന്‍​ക്വ​സ്റ്റി​ന് ശേ​ഷം സു​ര​മ്യ​യു​ടെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ല്‍ ട്വ​ന്റി 20 സ്ഥാ​നാ​ര്‍​ഥി​യാ​യി സു​ര​മ്യ മ​ത്സ​രി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ന്‍: സൂ​ര​ജ്.

 

Kerala

ഏ​ഴ് വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഏ​ഴ് വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ. ചാ​ക്ക വ​യ്യാ​മൂ​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ സു​ധീ​ർ (46), ര​ണ്ടാം ഭാ​ര്യ വെ​ള്ള​റ​ട സ്വ​ദേ​ശി ലി​ൻ​ഡ​മോ​ൾ (34) എ​ന്നി​വ​രാ​ണ് വ​ലി​യ​തു​റ പോലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ ഏ​ഴു​വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യും മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി ര​ണ്ട് ദി​വ​സ​മാ​യി സ്കൂ​ളി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വി​വ​രം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

വീ​ട്ടി​ലെ​ത്തി​യ അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​യെ മു​റി​യി​ൽ പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ മോ​ചി​പ്പി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ​യും നു​ള്ളി​യ​തി​ന്‍റെ​യും പാ​ടു​ക​ൾ വ്യ​ക്ത​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ്, പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

പോ​ത്താ​നി​ക്കാ​ട് മോ​ഷ​ണ പ​ര​മ്പ​ര; ര​ണ്ട് പ്ര​തി​ക​ൾ പ​ടി​യി​ൽ

പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന മോ​ഷ​ണ പ​ര​മ്പ​ര​യി​ലെ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കോ​ത​മം​ഗ​ലം ന​ങ്ങേ​ലി​പ​ടി വ​ട്ടേ​ക്കോ​ട്ട് പു​ത്ത​ന്‍​പു​ര അ​ബ്ദു​ള്‍ സ​മ​ദ് (18), വാ​ര​പ്പെ​ട്ടി മൈ​ലൂ​ര്‍ കൊ​ട​ക്കാ​പ്പി​ള്ളി​ല്‍ അ​തു​ല്‍ അ​ജി (18), എ​ന്നി​വ​രെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് എ​സ്എ​ച്ച്ഒ സി​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ട്ടോ​ര്‍ പ​മ്പ് മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത നാ​ലു കേ​സു​ക​ളി​ലെ​യും ക​ല്ലൂ​ര്‍​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു കേ​സി​ലെ​യും പ്ര​തി​ക​ളാ​ണി​വ​ര്‍. ഊ​ന്നു​ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി വീ​ണ്ടും ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വീ​ടു​ക​ള്‍ കു​ത്തി​തു​റ​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന​തു​ള്‍​പ്പെ​ടെ അ​നേ​കം മോ​ഷ​ണ​ങ്ങ​ളാ​ണ് അ​ടു​ത്ത കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്നി​ട്ടു​ള്ള​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​യാ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി കെ.​ആ​ര്‍. മ​നോ​ജി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​സ്എ​ച്ച്ഒ സി​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

National

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഗു​വാ​ഹ​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ ആ​സാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​സാ​മി​ലെ ക​ച്ചാ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​മ്ജ​ദ് ഹു​സൈ​ൻ ല​സ്ക​ർ (20), സ​ദ്ദാം ഹു​സൈ​ൻ ല​സ്ക​ർ (23), റി​ങ്കു ദാ​സ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​ന്നി​ന് പു​ല​ർ​ച്ചെ 2.30ഓ​ടെ പെ​ൺ​കു​ട്ടി​ക​ൾ ധോ​ലൈ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ത​ങ്ങ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​ദ്യം പീ​ഡ​ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തി. പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

District News

അനധികൃതമദ്യം വിറ്റ എ​സ്‌റ്റേറ്റ് സൂ​പ്പ​ർ​വൈ​സ​ർ പിടിയിൽ

വ​ണ്ടി​പ്പെ​രി​യാ​ർ: തേ​യി​ലത്തോ​ട്ടം മേ​ഖ​ല​യി​ലെ ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യം സം​ഭ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന എ​സ്‌റ്റേറ്റ് സൂ​പ്പ​ർ​വൈ​സ​റെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ തേ​ങ്ങാ​ക്ക​ൽ എ​സ്‌റ്റേറ്റി​ലെ സൂ​പ്പ​ർ​വൈ​സ​ർ സു​രേ​ഷ് ഗോ​പി(41)യാണ് പി​ടി​യി​ലാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത് സിം​ഗ് നാ​യ​ക​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തത്തുട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തുനി​ന്ന് 25 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വ​ണ്ടി​പ്പെ​രി​യാ​റി​ലെ സ​ർ​ക്കാ​ർ മ​ദ്യ ഷോ​പ്പി​ൽ നി​ന്നു വാ​ങ്ങി​യ മ​ദ്യം ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

National

കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി 'ഡോ​ക്ട​ർ ജ​ട്ക' പി​ടി​യി​ൽ; പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ഴി​ഞ്ഞ​ത് 28 വ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ചു ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രേ​ജി​ന്ദ​ർ ബൈ​രാ​ഗി (രേ​ജി​ന്ദ​ർ സിം​ഗ് യാ​ദ​വ്, 53) ആ​ണ് ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഡോ​ക്ട​ർ ജ​ട്ക എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഹ​രി​യാ​ന​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ധ​ശ്ര​മ​ക്കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. 1999ൽ ​വി​ല​ങ്ങ​ണി​ഞ്ഞ നി​ല​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ട​തു​മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി മാ​റി​മാ​റി താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​ർ ജി​ല്ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ്യാ​ജ വി​ലാ​സ​ത്തി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് കു​ടും​ബ​ത്തോ​ടൊ​പ്പം ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. 1997-ൽ ​ഡ​ൽ​ഹി ജ​ന​ക്‌​പു​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് വ​ധ​ശ്ര​മ​ക്കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള പു​ന​ര​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​രി​യാ​ന​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തു​ന്ന പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​റ​സ്റ്റ്.

District News

അരോമ തിയറ്ററിലെ മോഷണം: തമിഴ് യുവാവ് പിടിയിൽ

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി മ​ണ​പ്പാ​റ മ​ല്ലി​ഗൈ​പ​ട്ടി സ്വ​ദേ​ശി വേ​ലു​ച്ചാ​മി (24) ആ​ണ് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ആ​ക്രി​പെ​റു​ക്കി വി​റ്റും ചെ​റി​യ ജോ​ലി​ക​ളും ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ൾ ന​ഗ​ര​ത്തി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​രോ​മ തി​യ​റ്റ​റി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തു​ക​യ​റി​യ ഇ​യാ​ൾ കൗ​ണ്ട​ർ തു​റ​ന്ന് പ​ണ​വും ടോ​ർ​ച്ചും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ടൗ​ണി​ലെ ലോ​ട്ട​റി​ക്ക​ട​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തി​യ​റ്റ​ർ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. നോ​ർ​ത്ത് എ​സ്ഐ പ്ര​മോ​ദ്, എ​സ്‌​സി​പി​ഒ​മാ​രാ​യ കെ.​പി. മ​നീ​ഷ്, കെ. ​സു​ധീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

District News

ബ​സി​ല്‍ മാ​ല മോ​ഷ​ണം: നാ​ടോ​ടി സ്ത്രീ ​പി​ടി​യി​ല്‍

ച​വ​റ: തി​ര​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ​സി​ല്‍ ക​യ​റി യാ​ത്ര​ക്കാ​രു​ടെ മാ​ല മോ​ഷ്‌ടി ക്കു​ന്ന നാ​ടോ​ടി സ് ത്രീ​യെ യാ​ത്ര​ക്കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട് തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി മ​ഞ്ചുള (30) യെ​യാ​ണ് പി​ടി​യി​ലാ​യ​ത്്.
പോ​ലീ​സ് പ​റ​യു​ന്ന​ത്: ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ടി​യി​ല്‍​നി​ന്നു കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശി​നി ബ​സി​ലെ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ഇ​വ​രെ പി​ടികൂ​ടി​യ​ത്. ബ​സി​ല്‍ ന​ല്ല തി​ര​ക്കാ​യി​രു​ന്നു.

ബ​സ് ആ​റു​മു​റി​ക്ക​ട​യി​ല്‍ എ​ത്തി​യ സ​മ​യം യാ​ത്ര​ക്കാ​രി ഇ​വി​ടെ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ തി​ര​ക്ക​ഭി​ന​യി​ച്ച് മ​ഞ്ചു​ള മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ചു.
ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട യാ​ത്ര​ക്കാ​രി ബ​ഹ​ളം വെ​ച്ച​തോ​ടെ നാ​ടോ​ടി സ്ത്രീ ​ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യെ​ങ്കി​ലും ആ​റു​മു​റി​ക്ക​ട​യ്ക്ക് സ​മീ​പ​ത്ത് നി​ന്നി​രു​ന്ന​വ​രും ബ​സി​ലെ ചി​ല യാ​ത്ര​ക്കാ​രും ഇ​വ​രു​ടെ പി​ന്നാ​ലെ ഓ​ടി മ​ഞ്ചു​ള​യെ പി​ടികൂ​ടി ച​വ​റ പോ​ലി​സി​ലേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​രെ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത​റി​ഞ്ഞ് ഒ​രു മാ​സ​ത്തി​ന് മു​മ്പ് തി​ര​ക്കു​ള്ള ബ​സി​ല്‍​നി​ന്നു മാ​ല ന​ഷ്ട​പ്പെ​ട്ട ച​വ​റ, ശാ​സ്താം കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ള്‍ സ്റ്റേ​ഷ​നി​ലെ​ത്തി മ​ഞ്ചു​ള​യെ തി​രി​ച്ച​റി​ഞ്ഞു. \

തി​ര​ക്കു​ള്ള ബ​സി​ല്‍​ക്ക​യ​റി മാ​ല മോ​ഷ​ണം ന​ട​ത്തു​ന്ന​ത് മ​ഞ്ചു​ള​യു​ടെ പ​തി​വാ​ണ​ന്നും ഇ​വ​രോ​ടൊ​പ്പം ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളും ബ​സി​ല്‍ ക​യ​റു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന് പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന മാ​ല ഉ​ട​ന്‍ ത​ന്നെ കൂ​ട്ടാ​ളി​ക​ളു​ടെ കൈ​യി​ല്‍ കൊ​ടു​ത്ത ശേ​ഷം ഇ​വ​ര്‍ അ​ടു​ത്ത കാ​ത്തി​ര​പ്പ് കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന രീ​തി​യാ​ണ​ന്ന് പൊ​ലീസ് പ​റ​ഞ്ഞു.

 

District News

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ വ​യോ​ധി​ക​ൻ പി​ടി​യി​ൽ

കൊ​ര​ട്ടി: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കൊ​ര​ട്ടി ക​ട്ട​പ്പു​റ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കൈ​വ​ശം​വ​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളെ തൃ​ശൂ​ർ എ​ക്സൈ ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ര​ട്ടി ക​ട്ട​പ്പു​റം മ​ല​യാം​കു​ടി വീ​ട്ടി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി (67) ആ​ണ് പി​ടി​യി​ലാ​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​ഷാ​ദ് ബ​ഷീ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ജെ. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും 500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

അടൂരിലെ ബാ​ർ ഹോ​ട്ട​ൽ അതിക്രമം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

അ​ടൂ​ർ: ബാ​ർ ഹോ​ട്ട​ൽ മാ​നേ​ജ​രെ​യും ജീ​വ​ന​ക്കാ​ര​നെയും മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. അ​ടൂ​ർ മേ​ലൂ​ട് ബി​നു ഭ​വ​നി​ൽ ന​ന്ദു കൃ​ഷ്ണ (26), മേ​ലൂ​ട് സ​തീ​ഷ് ഭ​വ​നി​ൽ വി​നീ​ഷ് (29) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടൂ​ർ വൈ​റ്റ് പോ​ർ​ട്ടി​ക്കോ ബാ​ർ ഹോ​ട്ട​ലി​ലെ മാ​നേ​ജ​ർ ബൈ​ജു,അ​ജി​ത്ത് എ​ന്നി​വ​ർ​ക്ക് നേ​രേ​യാ​യി​രു​ന്നു അ​ക്ര​മം. ബാ​റി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബൈ​ജു​വി​നോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

വ​ലി​യ​തു​റ​യി​ല്‍ എം​ഡി​എം​എ സ​ഹി​തം യു​വ​തി അ​റ​സ്റ്റി​ല്‍

വ​ലി​യ​തു​റ: വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി എം​ഡി​എം​എ സൂ​ക്ഷി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന യു​വ​തി​യെ വ​ലി​യ​തു​റ പോ​ലീ​സും ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ സ്വ​ദേ​ശി​നി രേ​ഖ (38) യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ല്‍​നി​ന്ന് 38 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ യു​വാ​വി​ല്‍​നി​ന്നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എം​ഡി​എം​എ ല​ഭി​ച്ച ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് വ​ലി​യ​തു​റ പോ​ലീ​സ് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.

District News

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ

കോ​ട്ടൂ​ർ: നെ​യ്യാ​ർ​ഡാം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ലായി. പ​ത്തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കോ​ട്ടൂ​ർ സ്വ​ദേ​ശി രാ​ജീ​വ് (30) ആണ് പിടിയിലായത്.

ക​ഴി​ഞ്ഞ​മാ​സം കാ​ട്ടാ​ക്ക​ട ഗു​രുമ​ന്ദി​ര​ത്തി​നു സ​മീ​പത്തു ര​ണ്ടു​പേ​രെ ക​ഞ്ചാ​വു​മാ​യി കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ചു ന​ൽ​കി​യ​ത് രാ​ജീ​വാണെന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ ഇ​തേതു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാണ് കോ​ട്ടൂ​രി​ലെ വീ​ടി​നു സ​മീ​പത്തുനിന്നു കാ​ട്ടാ​ക്ക​ട എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം രാ​ജീ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പ​ടെ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് രാ​ജീ​വ്‌. പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

District News

വാ​ഹ​ന മോ​ഷ​ണം: നാ​ല് പ്ര​തി​ക​ള്‍ അറസ്റ്റിൽ

ച​വ​റ: ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ട​ക്ക​ളാ​യ നാ​ല് പ്ര​തി​ക​ള്‍ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ച​വ​റ മ​ണ്ണാ​ന്‍റയ്യ​ത്ത് അ​ന​ന്തു​ഭ​വ​ന​ത്തി​ല്‍ ‍ അ​ന​ന്തു(19), ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗ​ത്ത് കൃ​ഷ്ണ​ഗി​രി​യി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍(20), കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട കി​ഴ​ക്ക് ക​ളി​യി​ക്ക​ല്‍ മേ​ല​തി​ല്‍ അ​ക്ഷ​യ്(23), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ല്‍​ഭാ​ഗ​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ മു​സു​മ്മ​ല്‍ (21) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം കെ​എ​സ്ആ​ര്‍​ടി​സി പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ സ​മീ​പം ക​ണ്ട യു​വാ​ക്ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ വാ​ഹ​ന മോ​ഷ​ണ​ത്തി​നെ​ത്തി​യ​താ​ണെ​ന്നും ഇ​വ​ര്‍ വ​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും എ​റണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ പ്ര​മോ​ദി​ന്‍റെയും ക​ണ്‍​ട്രോ​ള്‍ റൂം ​എ​എ​സ്ഐ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഒ അ​ഖി​ല്‍, അ​നൂ​പ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം; ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ ഹൂ​ഗ്ലി സ്വ​ദേ​ശി മി​റാ​ജു​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യും പ്ര​തി​യും ഹ​രി​പ്പാ​ട്ടു​ള്ള ഒ​രേ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. രാ​വി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ യു​വ​തി​യെ മി​റാ​ജു​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി ബ​ഹ​ളം വ​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി നേ​രി​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പി​ന്നീ​ട് പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

വ്യാ​ജ ആ​പ്പു​ക​ൾ വ​ഴി 64 കോ​ടി​യു​ടെ ത​ട്ടി​പ്പ്: പ​തി​നെ​ട്ടു​കാ​ര​ൻ പി​ടി​യി​ൽ

സൂ​​​​റ​​​​ത്ത്: എ​​​​ഐ , ടെ​​​​ലി​​​​ഗ്രാം എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ്യാ​​​​ജ ബാ​​​​ങ്കിം​​​​ഗ്, സ​​​​ർ​​​​ക്കാ​​​​ർ ആ​​​​പ്പു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 64 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 18കാ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ൽ.

രോ​​​​ഹി​​​​ത് വീ​​​​രേ​​​​ന്ദ്ര​​​​സിം​​​​ഗ് ശാ​​​​ക്യ എ​​​​ന്ന​​​​യാ​​​​ളെ​​​​യാ​​​​ണ് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കാ​​​​ൺ​​​​പൂ​​​​രി​​​​ലു​​​​ള്ള ഹോ​​​​ട്ട​​​​ലി​​​​ൽ​​​​നി​​​​ന്ന് സൂ​​​​റ​​​​ത്ത് സി​​​​റ്റി സൈ​​​​ബ​​​​ർ ക്രൈം ​​​​സെ​​​​ൽ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ​​​​തി​​​​നൊ​​​​ന്നാം ക്ലാ​​​​സി​​​​ൽ പ​​​​ഠ​​​​നം ഉ​​​​പേ​​​​ക്ഷി​​​​ച്ച പ്ര​​​​തി, വ്യാ​​​​ജ എ​​​​പി​​​​കെ ആ​​​​പ്പു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച് മാ​​​​സം 15,000 രൂ​​​​പ സ​​​​ബ്‌​​​​സ്‌​​​​ക്രി​​​​പ്‌​​​​ഷ​​​​ൻ നി​​​​ര​​​​ക്കി​​​​ൽ മ​​​​റ്റ് സൈ​​​​ബ​​​​ർ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം 21,000ത്തി​​​​ല​​​​ധി​​​​കം ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ​​​​വ്യാ​​​​ജ ആ​​​​പ്പു​​​​ക​​​​ൾ ഇ​​​​ൻ​​​​സ്റ്റാ​​​​ൾ ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ഏ​​​​ക​​​​ദേ​​​​ശം 54,000 ത​​​​ട്ടി​​​​പ്പ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലൂ​​​​ടെ 64.38 കോ​​​​ടി രൂ​​​​പ ക​​​​വ​​​​രു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി.

പ​​​​തി​​​​നൊ​​​​ന്നാം ക്ലാ​​​​സി​​​​ൽ പ​​​​ഠ​​​​നം ഉ​​​​പേ​​​​ക്ഷി​​​​ച്ച വ്യ​​​​ക്തി​​​​യാ​​​​ണെ​​​​ങ്കി​​​​ലും16-ാം വ​​​​യ​​​​സി​​​​ൽ​​​​ത്ത​​​​ന്നെ രോ​​​​ഹി​​​​ത് കോ​​​​ഡിം​​​​ഗി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​നാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. എ​​​​ഐ ടൂ​​​​ളു​​​​ക​​​​ളും ടെ​​​​ലി​​​​ഗ്രാം ചാ​​​​ന​​​​ലു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് യ​​​​ഥാ​​​​ർ​​​​ഥ ബാ​​​​ങ്കിം​​​​ഗ്, സ​​​​ർ​​​​ക്കാ​​​​ർ ആ​​​​പ്പു​​​​ക​​​​ളോ​​​​ടു സ​​​​മാ​​​​ന​​​​മാ​​​​യ വ്യാ​​​​ജ എ​​​​പി​​​​കെ ഫ​​​​യ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചാ​​​​ണ് ഇ​​​​യാ​​​​ൾ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ജാം​​​​താ​​​​റ, ഹ​​​​രി​​​​യാ​​​​ന, രാ​​​​ജ​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സൈ​​​​ബ​​​​ർ കു​​​​റ്റ​​​​വാ​​​​ളി സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 15,000 രൂ​​​​പ സ​​​​ബ്‌​​​​സ്‌​​​​ക്രി​​​​പ്‌​​​​ഷ​​​​ൻ നി​​​​ര​​​​ക്കി​​​​ൽ ഈ ​​​​വ്യാ​​​​ജ ആ​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​സ്ബി​​​​ഐ, പി​​​​എ​​​​ൻ​​​​ബി, ഐ​​​​സി​​​​ഐ​​​​സി​​​​ഐ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ ബാ​​​​ങ്കു​​​​ക​​​​ൾ, പി​​​​എം കി​​​​സാ​​​​ൻ, ആ​​​​ധാ​​​​ർ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ർ​​​​ടി​​​​ഒ ചെ​​​​ല്ലാ​​​​ൻ പേ​​​​മെ​​​​ന്‍റ് പോ​​​​ർ​​​​ട്ട​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് പ്ര​​​​തി വ്യാ​​​​ജ ആ​​​​പ്പു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ സൂ​​​​റ​​​​ത്ത് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രാ​​​​ൾ​​​​ക്ക് അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

വാ​​​​ട്സാ​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച വ്യാ​​​​ജ പി​​​​എ​​​​ൻ​​​​ബി വ​​​​ൺ. എ​​​​പി​​​​കെ ഫ​​​​യ​​​​ൽ ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്ത​​​​തോ​​​​ടെ ഇ​​​​യാ​​​​ളു​​​​ടെ ഫോ​​​​ൺ ഹാ​​​​ക്ക് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് പ​​​​ണം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ര​​​​യാ​​​​യ വ്യ​​​​ക്തി 1930 എ​​​​ന്ന സൈ​​​​ബ​​​​ർ ഹെ​​​​ൽ​​​​പ്പ് ലൈ​​​​നി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സൂ​​​​റ​​​​ത്ത് സൈ​​​​ബ​​​​ർ ക്രൈം ​​​​വി​​​​ഭാ​​​​ഗം എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

District News

യാ​ത്ര​ക്കാ​രി​ക്കു​നേ​രേ അ​തി​ക്ര​മം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ സ​ഹ​യാ​ത്രി​ക​യാ​യ യു​വ​തി​ക്കുനേ​രേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ചേ​ർ​ത്ത​ല വ​യ​ലാ​ർ തെ​ക്കേ​ക്ക​ര​യി​ൽ ര​ഞ്ജ​ൻ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.45 ഓ​ടെ ആ​ല​പ്പു​ഴ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ൽനി​ന്നും കൊ​ല്ല​ത്തേ​ക്കു യാ​ത്ര ചെ​യ്ത യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. കാ​യം​കു​ളം ഡി​പ്പോ​യി​ലേ​ക്ക് ഡ്യൂ​ട്ടി​ക്കാ​യി യൂ​ണി​ഫോം ധ​രി​ച്ച് യാ​ത്ര ചെ​യ്ത ജീ​വ​ന​ക്കാ​ര​ന​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ഹ​രി​പ്പാ​ടി​ന് സ​മീ​പം ക​രു​വാ​റ്റ ക​ൺ​കാ​ലി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യ​തോ​ടെ യു​വ​തി ബ​സി​നു​ള്ളി​ൽ ബ​ഹ​ളം വ​ച്ചു. പി​ന്നാ​ലെ ബ​സി​ൽനി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യ​ളെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യെ ഇ​തേ ബ​സി​ൽത​ന്നെ ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ട്രിപ്പിള്‍സ് അടിച്ച ബൈക്ക് യാത്ര; ഫോട്ടോ എടുത്ത പോലീസുകാരന് മര്‍ദനം, യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരന് മര്‍ദനം. ട്രാഫിക് നിയമലംഘനം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ പോലീസുകാരനെയാണ് മൂന്നു യുവാക്കള്‍ മര്‍ദിച്ചത്. കപ്രശേരി സ്വദേശികളായ റെനീഷ്, ശ്യാം, അഖില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ യാത്രയെ തുടര്‍ന്ന് ദേശീയപാതയില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍. ഇതിനിടെ ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ ട്രിപ്പിള്‍സ് അടിച്ച് പോയ യുവാക്കളുടെ ദൃശ്യം പോലീസുകാരന്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പോലീസുകാരനെ ആക്രമിച്ച് വീഴ്ത്തുകയും നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

 

District News

കൊ​ല്ല​പ്പ​ള്ളി ഫാം ഹൗസിലെ മോഷണം: രണ്ടു പ്രതികൾകൂടി അ​റ​സ്റ്റി​ൽ

പാലാ: കൊ​ല്ല​പ്പ​ള്ളി കാ​രി​ക്ക​വ​യ​ലി​ലെ ഫാം ​ഹൗ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി പെ​ട്ടി ഓ​ട്ടോ, സ്കൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ, പ​ണം, ക​മ്പ​നി രേ​ഖ​ക​ൾ എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ​ക്കൂ​ടി മേ​ലു​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി തോ​ട്ടു​മു​ഖം മു​ഞ്ഞ​നാ​ട്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ഷി​ക് മു​ഹ​മ്മ​ദ് (22), മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ ക​രി​പ്പാ​യി​ൽ വീ​ട്ടി​ൽ ഇ​നാ​യ​ത്ത് കെ. ​റ​സാ​ക്ക് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ൽ​ത്താ​ഫ് നൂ​ഹ് മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്.

കഴിഞ്ഞ ഏ​പ്രി​ൽ ഒ​മ്പ​തി​ന് രാ​ത്രി 10നും പുലർച്ചെ ​ആ​റി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. കൊ​ല്ല​പ്പ​ള്ളി കാ​രി​ക്ക​വ​യ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാം ​വി​ന്‍റേ​ജ് പ്ര​മോ​ട്ടേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ ഫാം ​ഹൗ​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മാ​നേ​ജിം​ഗ് പാ​ർ​ട്ണ​റു​ടെ മു​റി​യി​ൽനി​ന്ന് 3,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യും ഓ​ഫീ​സി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി ക​മ്പ​നി ഓ​ഫീ​സി​ൽ ക​യ​റി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളും അ​പ​ഹ​രി​ച്ചു. ക​മ്പ​നി വളപ്പിൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും മോ​ഷ്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​കെ 2.38 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളും 3,000 രൂ​പ​യും ക​മ്പ​നി രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി.പ്ര​തി​ക​ളെ ഈ​രാ​റ്റു​പേ​ട്ട ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ഹു​ലേ​യ​ന്‍ അ​റ​സ്റ്റി​ല്‍


നെ​യ്യാ​റ്റി​ന്‍​ക​ര: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ല്‍ ക​യ​റി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബാ​ഹു​ലേ​യ​ന്‍ ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി.
ക​മു​കി​ന്‍​കോ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ബാ​ഹു​ലേ​യ​നും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ല്‍ ബാ​ഹു​ലേ​യ​നാ​ണ് ഒ​ന്നാം പ്ര​തി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ ഊ​ര്‍​ജി​ത​മാ​യ തെ​ര​ച്ചി​ലി​ല്‍ ര​ണ്ടാം പ്ര​തി​യെ നേ​ര​ത്തെ പി​ടി​കൂ​ടി. കൃ​ത്യ​ത്തി​നു ശേ​ഷം ബാ​ഹു​ലേ​യ​ന്‍ ഒ​ളി​വി​ല്‍ പോ​യിരുന്നു. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ സി​പി​ഒ മാ​രാ​യ നി​ഥി​ന്‍, ര​തീ​ഷ്, മ​ഹേ​ഷ് എ​ന്നി​വ​രും ഉ​ള്‍​പ്പെ​ട്ടു.

 

Kerala

വ​യോ​ധി​ക​യെ കൊ​ന്നു ക​ത്തി​ച്ച് കു​ഴി​ച്ചു​മൂ​ടി; പ്ര​തി പി​ടി​യി​ൽ

ചി​​​​​റ്റൂ​​​​​ർ: വ​​​​​ട​​​​​ക​​​​​ര​​​​​പ്പ​​​​​തി ആ​​​​​ട്ട​​​​​യ​​​​​ന്പ​​​​​തി​​​​​യി​​​​​ൽ വ​​​​​യോ​​​​​ധി​​​​​ക​​​​​യെ കൊ​​​​​ന്ന് മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ത്തി​​​​​ച്ച​​​​​ശേ​​​​​ഷം കു​​​​​ഴി​​​​​ച്ചു​​​​​മൂ​​​​​ടി. വ​​​​​ട​​​​​ക​​​​​ര​​​​​പ്പ​​​​​തി ആ​​​​​ട്ട​​​​​യ​​​​​ന്പ​​​​​തി ന്യൂ ​​​​​ഉ​​​​​ന്ന​​​​​തി സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ സ​​​​​ര​​​​​സാ​​​​​ളി(66)​​​​​നെ​​​​​യാ​​​​​ണ് അ​​​​​ടി​​​​​ച്ചു​​​​​കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം കു​​​​​ളി​​​​​മു​​​​​റി​​​​​യി​​​​​ലി​​​​​ട്ടു ക​​​​​ത്തി​​​​​ച്ച് വീ​​​​​ടി​​​​​നു​​​​​പി​​​​​ന്നി​​​​​ൽ കു​​​​​ഴി​​​​​ച്ചി​​​​​ട്ട​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​വാ​​​​​സി​​​​​യാ​​​​​യ ഉ​​​​​ദ​​​​​യ​​​​​കു​​​​​മാ​​​​​റി​​​​​നെ (19) പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

ജൂ​​​​​ണ്‍ 10 മു​​​​​ത​​​​​ൽ സ​​​​​ര​​​​​സാ​​​​​ളി​​​​​നെ കാ​​​​​ണാ​​​​​താ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​ക​​​​​ൾ ബേ​​​​​ബി 12ന് ​​​​​കൊ​​​​​ഴി​​​​​ഞ്ഞാ​​​​​ന്പാ​​​​​റ പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സ് പ്ര​​​​​ദേ​​​​​ശ​​​​​ത്തെ ചി​​​​​ല യു​​​​​വാ​​​​​ക്ക​​​​​ളെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു ചോ​​​​​ദ്യം​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് നാ​​​​​ടി​​​​​നെ ന​​​​​ടു​​​​​ക്കി​​​​​യ അ​​​​​രും​​​​​കൊ​​​​​ല​​​​​പാ​​​​​ത​​​​​കം പു​​​​​റം​​​​​ലോ​​​​​കം അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്.

വ​​​​​ല്ല​​​​​പ്പോ​​​​​ഴും സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ഉ​​​​​ദ​​​​​യ​​​​​ൻ സ​​​​​ര​​​​​സാ​​​​​ളി​​​​​നെ കാ​​​​​ണാ​​​​​താ​​​​​യ ദി​​​​​വ​​​​​സം വ​​​​​രെ വീ​​​​​ട്ടി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ജൂ​​​​ൺ പ​​​​​ത്തി​​​​ന് ​ഇ​​​​​വി​​​​​ടെ​​​​​നി​​​​​ന്നു പോ​​​​​യി. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ പൊ​​​​​ള്ളാ​​​​​ച്ചി ആ​​​​​ന​​​​​മ​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു താ​​​​​മ​​​​​സം.

സം​​​​​ശ​​​​​യം തോ​​​​​ന്നി​​​​​യ പോ​​​​​ലീ​​​​​സ് വ്യാ​​​​​ഴാ​​​​​ഴ്ച സ്റ്റേ​​​​​ഷ​​​​​നി​​​​​ലേ​​​​​ക്കു വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി ചോ​​​​​ദ്യം​​​​​ചെ​​​​​യ്ത​​​​​പ്പോ​​​​​ഴാ​​​​​ണു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​വി​​​​​വ​​​​​രം വെ​​​​​ളി​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​​ച്ച​​​​​യോ​​​​​ടെ പോ​​​​​ലീ​​​​​സ് പ്ര​​​​​തി​​​​​യു​​​​​ടെ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി തെ​​​​​ളി​​​​​വെ​​​​​ടു​​​​​പ്പു​​​​​ന​​​​​ട​​​​​ത്തി.

കൊ​​​​​ല ചെ​​​​​യ്യാ​​​​​ൻ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച ആ​​​​​യു​​​​​ധം കു​​​​​ളി​​​​​മു​​​​​റി​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ക​​​​​ത്തി​​​​​ച്ച ശ​​​​​രീ​​​​​രാ​​​​​വ​​​​​ശി​​​​​ഷ്‌​​​​ട​​​​​ങ്ങ​​​​​ൾ വീ​​​​​ടി​​​​​ന്‍റെ പു​​​​​റ​​​​​കി​​​​​ൽ കു​​​​​ഴി​​​​​ച്ചി​​​​​ട്ട​​​​​നി​​​​​ല​​​​​യി​​​​ലും ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

പോ​​​​​ലീ​​​​​സ് സ​​​​​ർ​​​​​ജ​​​​​ൻ ജി. ​​​​​ഗോ​​​​​പ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മൃ​​​​​ത​​​​​ദേ​​​​​ഹാ​​​​​വ​​​​​ശി​​​​​ഷ്‌​​​​ട​​​​​ങ്ങ​​​​​ൾ ജി​​​​​ല്ലാ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി.

പാ​​​​​ല​​​​​ക്കാ​​​​​ട് എ​​​​​ൽ​​​​​ആ​​​​​ർ ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ കെ. ​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ, സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക്, വി​​​​​ര​​​​​ള​​​​​ട​​​​​യാ​​​​​ള വി​​​​​ദ​​​​​ഗ്ധ​​​​​ർ, ഡോ​​​​​ഗ് സ്ക്വാ​​​​​ഡ് എ​​​​ന്നി​​​​വ​​​​ർ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി.

Kerala

റി​ട്ട. എ​സ്ഐ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ

പ​​​​രി​​​​യാ​​​​രം : പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ൽ റി​​​​ട്ട. എ​​​​സ്ഐ അ​​​​റ​​​​സ്റ്റി​​​​ൽ.

ഏ​​​​മ്പേ​​​​റ്റ് കാ​​​​പ്പു​​​​ങ്ങ​​​​ലി​​​​ലെ ഇ. ​​​​ഗോ​​​​പി​​​​നാ​​​​ഥ​​​​നെ (62) യെ​​​​യാ​​​​ണ് പ​​​​രി​​​​യാ​​​​രം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ​​​​തി​​​​നൊ​​​​ന്നു​​​​കാ​​​​രി​​​​യെ പ്ര​​​​ലോ​​​​ഭി​​​​പ്പി​​​​ച്ച് വീ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​ണു കേ​​​​സ്. ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്കാ​​​​ണു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ പെ​​​​ൺ​​​​കു​​​​ട്ടി ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​മ്മ വി​​​​വ​​​​രം തി​​​​ര​​​​ക്കി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് പീ​​​​ഡ​​​​ന​​​​വി​​​​വ​​​​രം പു​​​​റ​​​​ത്ത​​​​റി​​​​ഞ്ഞ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് പ​​​​രി​​​​യാ​​​​രം പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പോ​​​​ലീ​​​​സ് പോ​​​​ക്സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സെ​​​​ടു​​​​ത്ത് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘം പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘം പി​ടി​യി​ല്‍. അ​മ​ല്‍ ജോ​ര്‍​ജ്, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക അ​റ​സ്റ്റ് ന​ട​ന്ന​ത്.

ചേ​രാ​ന​ല്ലൂ​രി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്താ​ണ് ഇ​വ​ര്‍ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ച്ചി​യി​ലെ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും ഡോ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഹൈ ​പ്രൊ​ഫൈ​ല്‍ ആ​ളു​ക​ള്‍​ക്കാ​ണ് ഇ​വ​ര്‍ ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​ത്. അ​മ​ല്‍ ജോ​ര്‍​ജി​നെ നേ​ര​ത്തെ​യും എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 250 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് അ​മ​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ലി​സ്റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കും.

Kerala

ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ വി​ൽ​പ്പ​ന; പ​ത്ത​നം​തി​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ ല​ഹ​രി മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന വ്യാ​ജ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി​ടി​യി​ൽ. ‘ആ​ന്‍റി ഡ്ര​ഗ്സ് മൂ​വ്മെ​ന്‍റ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി ഷ​ർ​ഫി​ൻ സെ​ബാ​സ്റ്റ്യ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പെ​രു​മ്പെ​ട്ടി പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ്ര​ത്യേ​ക റെ​യ്ഡി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 1.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ള​രെ സൂ​ക്ഷ്മ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഇ​യാ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

നാ​ട്ടി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​യാ​ൾ എ​ന്ന പേ​രി​ൽ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നു ഷ​ർ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ. എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ ഇ​യാ​ൾ വ​ലി​യ തോ​തി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

District News

ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം​ന​ട​ത്തു​ന്ന ര​ണ്ടു ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ബീ​ഹാ​ർ കി​ഷ​ൻ​ഗ​ഞ്ച് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് മി​നാ​രു​ൾ ഹ​ഖ് (26), മു​ഹ​മ്മ​ദ് മു​സി​ബ​ർ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
കാ​വി​ൽ​പ്പാ​ട് ല​ക്ഷ്മി​ന​ഗ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പ​വും ലാ​ൽ​ന​ഗ​റി​ലും പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യി​രു​ന്നു ഇ​വ​ർ.

ക​ഴി​ഞ്ഞ​മാ​സം മു​പ്പ​തി​ന് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പം ലാ​ൽ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബെ​ർ​ജാ​സ് മു​ഹ​മ്മ​ദി​ന്‍റെ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​പ്പൊ​ളി​ച്ചു 40,000 രൂ​പ മോ​ഷ്ടി​ച്ചി​രു​ന്നു.

കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി പ്രേം​കൃ​ഷ്ണ എ​ന്ന​യാ​ളു​ടെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി ബീ​ഹാ​റി​ലേ​ക്കു പോ​കു​ന്ന​വ​ഴി​ക്കാ​ണ് ത​മി​ഴ്നാ​ട് ചെ​ങ്ക​പ്പ​ള്ളി ടോ​ൾ​ബൂ​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ഹേ​മാം​ബി​ക​ന​ഗ​ർ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് ട്രെ​യി​ൻ​ക​യ​റി തി​രി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

Kerala

ഗുണ്ട പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും പീഡിപ്പിച്ചു ; അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില്‍ അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടാമത്തെ പീഡനക്കേസിന്‍റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ 21ന് എസ്ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎം എ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

കലൂർ ജെഎൻയു സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി എംഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. അട്ടാണി അനീഷ് മുമ്പ് മട്ടാഞ്ചേരിയിലെ വീട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഫിറോസ് ഖാന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

22 ന് പുലർച്ചെ ഹോട്ടൽ മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പരിചയക്കാരനായ സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് ഇയാൾ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ അറിയിച്ച പ്രകാരം എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ അയ്യപ്പൻ കാവിൽ നിന്ന് എസ്ഐമാരായ ഹരികൃഷ്ണൻ, പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫിറോസ് ഖാനെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അട്ടാണി അനീഷിന്‍റെ പേരിൽ സിറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് മട്ടാഞ്ചേരി പോലീസിന് കൈമാറി. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മട്ടാഞ്ചേരി പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ രാ​മ​വ​ർമ, ഐ​ക്യ​ഭാ​ര​തം എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തിവ​ന്നി​രു​ന്ന ആ​ര്യാ​ട് ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ പാ​ണം​തൈ​വെ​ളി​യി​ൽ ത​ങ്ക​ച്ച​ൻ(​വി​നോ​ദ് കു​മാ​ർ - 50) ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി മു​കേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്.​എ​ച്ച്.​ഒ. എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്ഐ​മാ​രാ​യ സു​നി​ൽ സാ​മു​വ​ൽ, അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ ന​ജീ​ബ്, സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ര​ജീ​ഷ്, വി​പി​ൻ ദാ​സ്, സു​ജി​ത്, ച​ര​ൺ ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

 

Kerala

വിവാഹ വാഗ്ദാനം നൽകി പണം തട്ടൽ; യുവതി പിടിയിൽ

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പണം തട്ടിയ യുവതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ.

ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2024 സെപ്റ്റംബർ മൂന്ന് മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.

യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായ് വിവരമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും.

പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്‍റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയതായാണ് വിവരം. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്.

കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എഎസ് പി. ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ സുബൈർ, എം.ബി. സീനിയർ സിപിഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, മുഹമ്മദ് ഷാൻ, സിപിഒമാരായ എ.കെ. നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

ലോറി തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർധരാത്രിയിൽ വളാഞ്ചേരിയിലേക്ക് സിമന്‍റുമായി പോവുകയായിരുന്ന ലോറിയെ കാറിൽ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala

വ​സ്തു കൈ​മാ​റ്റ​ത്തി​ന് 5,000 രൂ​പ; വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

കാ​​​സ​​​ർ​​​ഗോ​​​ഡ്: വ​​​സ്തു കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ 5,000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ പി​​​ടി​​​യി​​​ൽ.

ഉ​​​പ്പ​​​ള ഗ്രൂ​​​പ്പ് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ലെ കാ​​​ഷ്വ​​​ൽ സ്വീ​​​പ്പ​​​ർ കാ​​​സ​​​ർ​​​ഗോ​​​ഡ് കോ​​​ടി​​​ബ​​​യ​​​ൽ സ്വ​​​ദേ​​​ശി കെ. ​​​ശി​​​വ​​​പ്ര​​​സാ​​​ദി​​​നെ (42) യാ​​​ണ് കാ​​​സ​​​ർ​​​ഗോ​​​ഡ് വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ് പ​​​രി​​​ധി​​​യി​​​ലെ ക്ഷേ​​​ത്ര​​​ത്തി​​​ന് ഒ​​​രു ഭ​​​ക്ത സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കി​​​യ സ്ഥ​​​ല​​​ത്തി​​​ന്‍റെ കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​യാ​​​ൾ ക്ഷേ​​​ത്രം ക​​​മ്മി​​​റ്റി അം​​​ഗ​​​ത്തോ​​​ട് പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ പണം കൈമാറുന്നതിനിടെ ശി​​​വ​​​പ്ര​​​സാ​​​ദി​​​നെ കൈ​​​യോ​​​ടെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

National

ഉ​ദ​യ​ന്‍ ഗു​ഹ അ​റ​സ്റ്റി​ല്‍

കോ​​​​​​ല്‍​ക്ക​​​​​​ത്ത: പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ആ​​​​​​വാ​​​​​​സ് യോ​​​​​​ജ​​​​​​ന​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ക്ര​​​​​​മ​​​​​​ക്കേ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ല്‍ പ​​​​​​ങ്കു​​​​​​ണ്ടെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് മു​​​​​​ന്‍ ബം​​​​​​ഗാ​​​​​​ള്‍ മ​​​​​​ന്ത്രി​​​​​​യും മു​​​​​​തി​​​​​​ര്‍​ന്ന തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ ഉ​​​​​​ദ​​​​​​യ​​​​​​ന്‍ ഗു​​​​​​ഹ​​​​​​യെ പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

കോ​​​​​​ല്‍​ക്ക​​​​​​ത്ത​​​​​​യി​​​​​​ലെ ഫൂ​​​​​​ല്‍​ബ​​​​​​ഗാ​​​​​​ന്‍ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തു​​​​​​ള്ള ഒ​​​​​​രു ഫ്‌​​​​​​ളാ​​​​​​റ്റി​​​​​​ല്‍നി​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ മന്ത്രിയെ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്ത​​​​​​ത്.

 

District News

വ​ർ​ക്‌​ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

അ​ക്കി​ക്കാ​വ്: 'ഓ​ട്ടോ​സോ​ൺ ' കാ​ർ വ​ർ​ക്‌​ഷോ​പ്പ് ഉ​ട​മ​യെ പ​ത്തോ​ളംപേ​ര​ട​ങ്ങു​ന്ന സം​ഘം ക​ട​യി​ൽ​ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി പ്ലാ​ശേ​രി​വീ​ട്ടി​ൽ രാ​ഹു​ലി​നെ(33)​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​ർ​ക്‌​ഷോ​പ്പി​ൽ കാ​റി​ന്‍റെ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ലും വ​ർ​ക്‌​ഷോ​പ്പ് ഉ​ട​മ​യു​മാ​യി മു​ൻ​പ് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് പ ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും​ചേ​ർ​ന്ന് അ​ക്ര​മം ന​ട​ത്തി​യ​ത്. ക​രി​ക്കാ​ട് പ​തി​യാ​ന​വ​ള​പ്പി​ൽ വീ​ട്ടി​ൽ മൊ​യ്തു​ട്ടി​യു​ടെ മ​ക​നാ​യ റ​ഹീ​മി​നാ​ണ്(33) അ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

സ്വർണവ്യാപാരിയിൽ നിന്ന് 55 ലക്ഷവും സ്വർണവും തട്ടിയെടുത്തു; പ്രതി പിടിയിൽ

പിലാത്തറ: കണ്ണൂർ പയ്യന്നൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയേയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാൾ‌ അറസ്റ്റിൽ. കണ്ണൂർ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്.

റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ബിജെപി പ്രാദേശിക നേതാവ് ആണ്. കാസർഗോഡ് അതിർത്തിയായ ഉപ്പളയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

District News

ബി​ജെ​പി നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം: സംഘടനകൾ

ഡി​വൈ​എ​ഫ്ഐ


തൃ​ശൂ​ർ: ഗാ​ർ​ഹി​ക​പീ​ഡ​ന പ​രാ​തി​യി​ൽ ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ശ്രീ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു ഡി​വൈ​എ​ഫ് ഐ. സ്ത്രീ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു വാ​ചാ​ല​മാ​കു​ക​യും സ്വ​ന്തം വീ​ട്ടി​ലെ സ്ത്രീ​ക​ളെ വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പ് പു​റ​ത്താ​യെ​ന്നും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​ൽ. ശ്രീ​ലാ​ൽ, സെ​ക്ര​ട്ട​റി കെ.​എ​സ്. റോ​സ​ൽ​രാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

കേ​ര​ള മ​ഹി​ളാ​സം​ഘം

തൃ​ശൂ​ർ: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ബി​ജെ​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ശ്രീ​കു​മാ​റി​നെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത് ക​ൽ​ത്തു​റു​ങ്കി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് കേ​ര​ള മ​ഹി​ളാ​സം​ഘം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി​ക്കു നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ കേ​ര​ള മ​ഹി​ളാ​സം​ഘം ജി​ല്ലാ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി കെ.​എ​സ്. ജ​യ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

എ​വൈ​ഐ​എ​ഫ്

തൃ​ശൂ​ർ: സം​ഭ​വം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും സാം​സ്കാ​രി​ക കേ​ര​ള​ത്തി​നു നാ​ണ​ക്കേ​ടു​മാ​ണെ​ന്ന് എ​വൈ​ഐ​എ​ഫ്. ഇ​ര​യാ​ക്ക​പ്പെ​ട്ട സ​ഹോ​ദ​രി​ക്കു നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്ന് എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ഷ​ബീ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​സാ​ദ് പ​റേ​രി എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ശ്രീ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നു കോ​ട​തി ഉ​ത്ത​ര​വ്


മ​തി​ല​കം: ഭാ​ര്യ​യെ മ​ർ​ദി​ച്ചെ​ന്നും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നു​മു​ള്ള കേ​സി​ൽ ബി​ജെ​പി നേ​താ​വ് എ.​ആ​ർ. ശ്രീ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നു കോ​ട​തി ഉ​ത്ത​ര​വ്. ജി​ല്ലാ കോ​ട​തി​യാ​ണ് 16 ദി​വ​സ​ത്തേ​ക്ക് അ​റ​സ്റ്റ് വി​ല​ക്കി​യ​ത്.


ബി​ജെ​പി​യു​ടെ പൊ​ള്ള​ത്ത​രം പു​റ​ത്ത്: ജോ​ണ്‍ ഡാ​നി​യ​ൽ


തൃ​ശൂ​ർ: ഭാ​ര്യ​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ബി​ജെ​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ശ്രീ​കു​മാ​റി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ നേ​തൃ​ത്വ​ത്തി​ന്‍റെ നാ​രീ​ശ​ക്തി​വ​ന്ദ​ൻ നി​ല​പാ​ടി​ലെ പൊ​ള്ള​ത്ത​രം പു​റ​ത്തു​വ​ന്നെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യ​ൽ. പു​തി​യ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കാ​ൻ​പോ​ലും ബി​ജെ​പി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു തെ​ളി​യി​ച്ചെ​ന്നും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ സു​ഗ​ത​നെ സം​ര​ക്ഷി​ക്കു​മെ​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ട് ഇ​തു​മാ​യി ചേ​ർ​ത്തു​വാ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി നേ​താ​വി​നെ​തി​രാ​യ ഭാ​ര്യ​യു​ടെ പ​രാ​തി ഗൗ​ര​വ​ത​രം: കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ

തൃ​ശൂ​ർ: ബി​ജെ​പി നേ​താ​വ് എ.​ആ​ർ. ശ്രീ​കു​മാ​ർ മ​ർ​ദി​ച്ചെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ. വി​ഷ​യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന​നേ​തൃ​ത്വം മൗ​നംപാ​ലി​ക്കു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നോ​ട് പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ ​സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടും മ​ന്ത്രി അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി അ​വ​ഗ​ണി​ച്ചെ​ന്നും അ​ബ്ദു​ൽ ഖാ​ദ​ർ വി​മ​ർ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ്രീ​കു​മാ​റി​നെ​തി​രേ പ​രാ​തി​യു​മാ​യി ഭാ​ര്യ പ്രി​യ​ങ്ക രം​ഗ​ത്തു​വ​ന്ന​ത്. മ​ർ​ദ​നം നേ​രി​ട്ട താ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ ന​ൽ​കാ​തെ ഡോ​ക്ട​ർ മ​ട​ക്കി അ​യ​ച്ചു​വെ​ന്നും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെ ഇ​ക്കാ​ര്യം പ​രാ​തി​യാ​യി അ​റി​യി​ച്ചെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നും പ്രി​യ​ങ്ക ആ​രോ​പി​ച്ചി​രു​ന്നു.

വ്യ​ക്തി​ഹ​ത്യ​യും അ​പ​കീ​ർ​ത്തി​പ്ര​ചാ​ര​ണ​വും ജ​നാ​ധി​പ​ത്യ​ത്തി​നു യോ​ജി​ച്ച​ത​ല്ല: എ.​ആ​ർ. ശ്രീ​കു​മാ​ർ

തൃ​ശൂ​ർ: ചെ​റി​യൊ​രു കു​ടും​ബ​വി​ഷ​യ​ത്തെ പ​ർ​വ​തീ​ക​രി​ച്ച് രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നാ​യി അ​പ​കീ​ർ​ത്തി​ക​ര​മാ​യ വ്യ​ക്തി​ ഹ​ത്യ​ക​ൾ ന​ട​ത്തു​ക​യും അ​തി​നെ ആ​ഘോ​ഷ​മാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു ബി​ജെ​പി തൃ​ശൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ശ്രീ​കു​മാ​ർ പ​ത്ര​ക്കു​റി​പ്പി​ൽ പ്ര​സ്താ​വി​ച്ചു.

പ​ത്ര-​ദൃ​ശ്യ മാ​ധ്യ​മ​രം​ഗ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ​മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നേ​കം വ്യ​ക്തി​ക​ളു​ടെ ജീ​വി​ത​ത്തി​ലും കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ള്ള​തും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ വ്യ​ക്തി​ഹ​ത്യ​യ് ക്കും സാ​മൂ​ഹി​ക അ​ധി​ക്ഷേ​പ​ത്തി​നും ആ​യു​ധ​മാ​ക്കു​ന്ന​ത് ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല.

രാ​ഷ്ട്രീ​യ​ഭി​ന്ന​ത​യു​ടെ പേ​രി​ൽ വ്യ​ക്തി​ക​ളു​ടെ അ​ന്ത​സി​നെ​യും കു​ടും​ബ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ​യും ഹ​നി​ക്കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്മാ​റ​ണ​മെ​ന്നും, പൊ​തു​സ​മൂ​ഹം ഇ​ത്ത​രം വി​ഷ​ലി​പ്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ശ്രീ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ലോ​ട്ട​റി വി​ല്പന​ക്കാ​ര​ന്‍ പി​ടി​യി​ല്‍

കാ​ട്ടൂ​ര്‍: സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി. പ​ടി​യൂ​ര്‍ സ്വ​ദേ​ശി പു​ല്ലാ​നി വീ​ട്ടി​ല്‍ നി​ത്യാ​ന​ന്ദ​ന്‍​നെ​യാ​ണ് (62) കാ​ട്ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ടി​യൂ​രി​ല്‍ വെ​ച്ചാ​ണ് പ്ര​തി​യെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കു​ട്ടി​ക​ള്‍​ക്കും മ​റ്റും വ്യാ​പ​ക​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്നും വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​ത്യാ​ന​ന്ദ​ന്‍ ഈ ​കേ​സു കൂ​ടാ​തെ കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വെ​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ലാ​യ മ​റ്റ് ര​ണ്ട് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ഷ​മീ​ര്‍, ജി​എ​സ്‌​ഐ തു​ള​സി​ദാ​സ്, ജി​എ​എ​സ്‌​ഐ ധ​നേ​ഷ്, ജി​എ​സ്‌​സി​പി​ഒ ശ്യാം ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

മണി ചെയിൻ മാതൃകയിൽ തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ

കൊ​​​ച്ചി: മ​​​ണി ചെ​​​യി​​​ൻ മാ​​​തൃ​​​ക​​​യി​​​ൽ 56, 91,000 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ നാ​​​ലു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​ർ ച​​​മ്മി​​​ണി ട​​​വേ​​​ഴ്സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലി​​​ബ​​​ർ​​​ട്ടാ​​​സ് ബ്ലോ​​​ക്ക് ചെ​​​യി​​​ൻ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ പാ​​​ല​​​ക്കാ​​​ട് ആ​​​ല​​​ത്തൂ​​​ർ ആ​​​ശാ​​​ൻ പ​​​റ​​​മ്പി​​​ൽ സ്റ്റാ​​​ൻ​​​ലി സൈ​​​മ​​​ൺ ( 37 ), ക​​​മ്പ​​​നി​​​യു​​​ടെ പാ​​​ർ​​​ട്ണ​​​റും ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ​​​യു​​​മാ​​​യ സീ​​​ന​​​ത്ത് സ്റ്റാ​​​ൻ​​​ലി , ഇ​​​വ​​​രു​​​ടെ ഡ്രൈ​​​വ​​​ർ ശി​​​വ​​​ദാ​​​സ​​​ൻ, ഓ​​​ഫീ​​​സ് ഹെ​​​ഡ് ര​​​മേ​​​ശ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് സം​​​ഘം പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത് .

2021 മേ​​​യി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ നാ​​​ലു വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ൾ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ നേ​​​രി​​​ൽ ക​​​ണ്ട് ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി​​​യി​​​ൽ ഈ ​​​സ്ഥാ​​​പ​​​നം മു​​​ഖേ​​​ന നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യാ​​​ൽ മൂ​​​ന്നു ശ​​​ത​​​മാ​​​നം മു​​​ത​​​ൽ എ​​​ട്ടു ശ​​​ത​​​മാ​​​നം വ​​​രെ ലാ​​​ഭ​​​വും കൂ​​​ടു​​​ത​​​ൽ അം​​​ഗ​​​ങ്ങ​​​ളെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കി​​​യാ​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​നം വ​​​രെ ലാ​​​ഭ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. 2021 സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചു​​​മു​​​ത​​​ൽ 2023 മാ​​​ർ​​​ച്ച് നാ​​​ലു വ​​​രെ വി​​​വി​​​ധ തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ൽ​​​നി​​​ന്ന് 569,100 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു.

പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ വി​​​ശ്വാ​​​സം നേ​​​ടാ​​​നാ​​​യി സ്റ്റാ​​​ൻ​​​ലി സൈ​​​മ​​​ൺ ഈ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ച് സ​​​മാ​​​ന​​​രീ​​​തി​​​യി​​​ലു​​​ള്ള വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ കാ​​​ണി​​​ച്ചു. എ​​​ന്നാ​​​ൽ ലാ​​​ഭ​​​മോ വാ​​​ഗ്ദാ​​​നം ചെ​​​യ്ത പ​​​ണ​​​മോ ല​​​ഭി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യത്.

​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി സ്റ്റാ​​​ൻ​​​ലി സൈ​​​മ​​​ണി​​​ന്‍റെ പേ​​​രി​​​ൽ 19 ഓ​​​ളം കേ​​​സു​​​ക​​​ളു​​​ണ്ട്. പ​​​ത്ത​​​നം​​​തി​​​ട്ട, വാ​​​ള​​​യാ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സീ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലും കേ​​​സു​​​ണ്ട്.

International

ചൈ​ന​യ്ക്കു​വേ​ണ്ടി ചാ​ര​വൃ​ത്തി ജ​ർ​മ​നി​യി​ൽ ദ​മ്പതികൾ അ​റ​സ്റ്റി​ൽ

ബ​​​​ർ​​​​ലി​​​​ൻ: ചൈ​​​​ന​​​​യ്ക്കു​​​​വേ​​​​ണ്ടി ചാ​​​​ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ദ​​​​ന്പ​​​​തി​​​​ക​​​​ളെ ജ​​​​ർ​​​​മ​​​​ൻ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

മ്യൂ​​​​ണി​​​​ക്കിൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ജ​​​​ർ​​​​മ​​​​ൻ പൗ​​​​ര​​​​ത്വ​​​​മു​​​​ള്ള സു​​​​ജെ​​​​ൻ സി, ​​​​ഭാ​​​​ര്യ ഹു​​​​വ എ​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു ഫെ​​​​ഡ​​​​റ​​​​ൽ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ചൈ​​​​നീ​​​​സ് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു​​​​വേ​​​​ണ്ടി ഇ​​​​രു​​​​വ​​​​രും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി തെ​​​​ളി​​​​ഞ്ഞെ​​​​ന്നും രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ​​​​യും ഗ​​​​വേ​​​​ഷ​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​മാ​​​​യി ബ​​​​ന്ധം സ്ഥാ​​​​പി​​​​ച്ച് പ്ര​​​​തി​​​​രോ​​​​ധ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ സ്വാ​​​​യ​​​​ത്ത​​​​മാ​​​​ക്കാ​​​​ൻ ഇ​​​​രു​​​​വ​​​​രും ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യ​​​​താ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

District News

യു​വാ​ക്ക​ളെ ബി​യ​ര്‍​കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​വ​ർ പി​ടി​യി​ല്‍

ഉ​ള​ളൂ​ര്‍: യു​വാ​ക്ക​ളെ ബി​യ​ര്‍​കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച മൂ​ന്നു​പേ​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ഏ​നാ​ദി​മം​ഗ​ലം കു​റു​മ്പ​ക്ക​ര പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ വീ​ട്ടി​ല്‍ ജി​തി​ന്‍ (27), തി​രു​വ​ന​ന്ത​പു​രം തു​റു​വി​ക്ക​ല്‍ വ​യ​ലി​ല്‍ പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ശ്യാം​കു​മാ​ര്‍ (26), നെ​യ്യാ​റ്റി​ന്‍​ക​ര പെ​രു​മ്പ​ഴു​ത്തൂ​ര്‍ എ​സ്.​എ​സ്. നി​വാ​സി​ല്‍ ദീ​പു (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ​മാ​സം 17ന് ​പു​ല​ര്‍​ച്ചെ 12.30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.


ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ല്‍ (24), അ​ര​വി​ന്ദ് (27), അ​ന​ന്തു (26) എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ട​വ​ഴി​യി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​നേ​രേ ബി​യ​ര്‍​കു​പ്പി പൊ​ട്ടി​ച്ചു​കൊ​ണ്ട് പ്ര​തി​ക​ള്‍ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ കൈ​ക​ള്‍​ക്കു പ​രി​ക്കേ​റ്റ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പൂ​ര്‍​വ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​ം. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

അടച്ചിട്ട വീട്ടിൽ മോഷണം പ്രതി പിടിയിൽ

വെൺമണി: അടച്ചിട്ട വീട്ടിൽ നിന്നും 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും വീട്ടിലെ തന്നെ സ്റ്റീൽ, പിത്തള ടാപ്പുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയ പ്രതി പിടിയിൽ.

പത്തനംതിട്ട തിരുവല്ല താലൂക്കിൽ തൂവലശേരിൽ പൂമംഗലം വീട്ടിൽ പി.എസ്. ശരത് (40) എന്നയാളാണ് വെൺമണി പോലീസിന്‍റ പിടിയിലായത്. എറണാണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.

മോഷണത്തിന് ശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും നൂറിൽ പരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണ സാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽ നിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിന് ശേഷം ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Kerala

മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച മധ്യവയസ്കൻ പിടിയിൽ

കോഴിക്കോട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് കത്തിക്കുത്ത് നടന്നത്.

അക്രമം നടത്തിയ എലത്തൂര്‍ പുതിയങ്ങാടി സ്വദേശി മേലെമരക്കാരകത്ത് വീട്ടില്‍ മുഹമ്മദ് നിസാറി(53)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായ് സ്വദേശി കോയമോനെയാണ് നിസാര്‍ കുത്തി പരിക്കേല്‍പ്പിച്ചത്.

കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള നിസാറിന്‍റെ വാടക വീട്ടില്‍ വച്ചാണ് അതിക്രമം നടന്നത്. നിസാറും സുഹൃത്തുകളും ഈ വീട്ടില്‍ വച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ നിസാറിന്‍റെ ഫോണ്‍ കോയമോന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കാമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ കോയമോന്‍റെ മുഖത്തും കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Kerala

മകനെ ആക്രമിക്കുന്നത് തടഞ്ഞ വീട്ടമ്മയെ ഉപദ്രവിച്ച് യുവാവ്; അറസ്റ്റിൽ

കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്‌ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുൻ വൈരാഗ്യം മൂലം തന്‍റെ മകനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 28ന് രാത്രി ഒൻപതിനായിരുന്നു സംഭവം.

എസ്ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ് , സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

District News

ചെ​ക്ക്പോ​സ്റ്റു​ക​ൾ ത​ക​ർ​ത്തു ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​റ​സ്റ്റി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്കു വി​ല്പ​ന​യ്ക്കാ​യി വി​ദേ​ശ​മ​ദ്യം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റു​ക​ൾ ത​ക​ർ​ത്ത് ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​റ​സ്റ്റി​ൽ.

ആ​ന​മൂ​ളി ത​ട്ടാ​ര​ക്കാ​ട​ൻ റ​ഹീ​മി​നെ​യാ​ണ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഈ​മാ​സം ആ​റി​നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​ദേ​ശ​മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ റ​ഹീ​മി​നെ മു​ക്കാ​ലി​യി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​ത്.

എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ ചെ​ക്ക്പോ​സ്റ്റ് ത​ക​ർ​ത്തു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കു പ​റ്റി​യി​രു​ന്നു.

പി​ന്തി​രി​ഞ്ഞ് മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്കു​വ​ന്ന റ​ഹീ​മി​നെ ആ​ന​മൂ​ളി ചെ​ക്ക്പോ​സ്റ്റി​ലും ത​ട​ഞ്ഞെ​ങ്കി​ലും പി​ടി​കൂ​ടാ​യി​ല്ല.

International

യുഎസിൽ ഗുജറാത്തി യുവതിക്കു വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗു​​​ജ​​​റാ​​​ത്തി യു​​​വ​​​തി​​​ക്കു വെ​​​ടി​​​യേ​​​റ്റതിൽ ഭ​​​ർ​​​ത്താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​ത്തി​​​ൽ ജി​​​ഗി​​​ഷ സോ​​​ണി​​​യ ഗ​​​ജേ​​​ര എ​​​ന്ന മു​​​പ്പ​​​തു​​​കാ​​​രി​​​യു​​​ടെ മു​​​ഖ​​​ത്തി​​​നു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു.

ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഷ​​​ര​​​ദ് ഗ​​​ജേ​​​ര​​​യു​​​ടെ കൈ​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന തോ​​​ക്കി​​​ൽ​​​നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​രു​​​തു​​​ന്ന​​​ത്.

ഈ ​​​മാ​​​സം നാ​​​ലി​​​ന് ഒ​​​രു ക​​​ട​​​യി​​​ൽ​​​വ​​​ച്ചാ​​ണു സം​​​ഭ​​​വം. ദ​​​ന്പ​​​തി​​​ക​​​ൾ ക​​​ട വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഉ​​​ട​​​മ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഷ​​​ര​​​ദ് ഗ​​​ജേ​​​ര​​​യു​​​ടെ കൈ​​യി​​ലി​​​രു​​​ന്ന തോ​​​ക്കി​​​ൽ​​​നി​​​ന്ന് വെ​​​ടി​​​പൊ​​​ട്ടി. വെ​​​ടി​​​യു​​​ണ്ട ജി​​​ഗി​​​ഷ​​​യു​​​ടെ താ​​​ടി​​​യെ​​​ല്ല് തു​​​ള​​​ച്ച് പു​​​റ​​​ത്തു​​​ക​​​ട​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, തോ​​​ക്ക് ആ​​​രു​​​ടേ​​​താ​​​ണെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ക​​​ട​​​യു​​​ട​​​മ​​​സ്ഥ​​​ൻ തോ​​​ക്കു​​​ക​​​ൾ ക​​​ട​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. തോ​​​ക്ക് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഭ​​​ർ​​​ത്താ​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

National

യുവാവിനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ചു; ബന്ധു പിടിയിൽ

ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി.

കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്‍റെ യഥാർഥ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീൻ കവറിൽ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ‌ അറിയിച്ചു.

കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

International

നൈജീരിയയിൽ പള്ളി ആക്രമിച്ച് വിശ്വാസികളെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ

അ​​​ബൂ​​​ജ: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ പെ​​​ന്ത​​​കോ​​​സ്ത് പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്ന് പാ​​​സ്റ്റ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ 33 അം​​​ഗ സം​​​ഘം അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഈ ​​​ക്രി​​​മി​​​ന​​​ൽ സം​​​ഘം മ​​​റ്റ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലു​​​ക​​​ളും ക​​​ന്നു​​​കാ​​​ലി മോ​​​ഷ​​​ണ​​​വും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പോ​​​ലീ​​​സ് വ​​​ക്താ​​​വ് ആ​​​ന്ത​​​ണി ഒ​​​കോ​​​ൺ പ്ലാ​​​സി​​​ഡ് അ​​​റി​​​യി​​​ച്ചു.

അന്വേഷണസംഘം ദീ​​​ർ​​​ഘ​​​കാ​​​ല​​​ം നടത്തിയ ഓ​​​പ്പ​​​റേ​​​ഷ​​​നൊ​​​ടു​​​വി​​​ൽ സെ​​​ൻ​​​ട്ര​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക​​​വാ​​​ര, കോ​​​ഗി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ന​​​വം​​​ബ​​​റി​​​ൽ ക​​​വാ​​​ര​​​യി​​​ലെ ക്രൈ​​​സ്റ്റ് അ​​​പ്പ​​​സ്തോ​​​ലി​​​ക് പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട​​​വ​​​രെ നൈ​​​ജീ​​​രി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി മോ​​​ചി​​​പ്പി​​​ച്ചു.

ഈ ​​​സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തും.

Kerala

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​റെ ആ​​​ക്ര​​​മി​​​ച്ച് മു​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ൽ

ആ​​​ലു​​​വ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഡ്രൈ​​​വ​​​റെ​​​യും ക​​​ണ്ട​​​ക്ട​​​റെ​​​യും ആ​​​ക്ര​​​മി​​​ച്ച ശേ​​​ഷം ഒ​​​ളി​​​വി​​​ൽ​​​പ്പോ​​​യ പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കീ​​​ഴ്മാ​​​ട് കു​​​റ്റി​​​ക്കാ​​​ത്തോ​​​ട്ട​​​ത്തി​​​ൽ അ​​​മീ​​​ർ ഷാ (21), ​​​തോ​​​ട്ടു​​​മു​​​ഖം മു​​​തി​​​ര​​​ക്കോ​​​ട് മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​ൻ (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ലു​​​വ ഈ​​​സ്റ്റ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 2.15ഓ​​​ടെ കു​​​ട്ട​​​മ​​​ശേ​​​രി​​​യി​​​ൽ വ​​​ച്ചാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് ബ​​​സി​​​നു കു​​​റു​​​കെ നി​​​ർ​​​ത്തി ഡോ​​​ർ വ​​​ലി​​​ച്ചു തു​​​റ​​​ന്ന് ഡ്രൈ​​​വ​​​ർ കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി എം. ​​​ശ്യാ​​​കു​​​മാ​​​റി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ക​​​ണ്ട​​​ക്ട​​​ർ കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി പ്ര​​​വീ​​​ണി​​​നും പ​​​രി​​​ക്കേ​​​റ്റു. ബ​​​സി​​​നെ മ​​​റി​​​ക​​​ട​​​ന്നു വ​​​ന്ന ബൈ​​​ക്കി​​​ന് വ​​​ഴി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന പേ​​​രി​​​ലാ​​​ണ് ത​​​ർ​​​ക്കമുണ്ടാ​​​യ​​​ത്.

ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​ശേ​​​ഷം ബ​​​സി​​​ന്‍റെ താ​​​ക്കോ​​​ലും പ്ര​​​തി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​യി. യാ​​​ത്ര​​​ക്കാ​​​രെ മ​​​റ്റൊ​​​രു ബ​​​സി​​​ലാ​​​ണ് കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​വ​​​രെ എ​​​ത്തി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​ശേ​​​ഷം പ്ര​​​തി​​​ക​​​ളു​​​ടെ ഫോ​​​ൺ ഓ​​​ഫാ​​​യി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​രു​​​വ​​​രെ​​​യും ബ​​​ന്ധു​​വീ​​​ടു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​വും പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. മു​​​ട്ടം ഭാ​​​ഗ​​​ത്തെ പ​​​മ്പി​​​ൽ വച്ച് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യെ ആ​​​ക്ര​​​മി​​​ച്ച് പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​തി​​​ന് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തിരേ വേ​​​റെ​​​യും കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്.

ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​ജി. ഗോ​​​പ​​​കു​​​മാ​​​ർ, എ​​​സ്ഐ​​​മാ​​​രാ​​​യ ജോ​​​സി എം. ​​​ജോ​​​ൺ​​​സ​​​ൻ, ബി. ​​​സു​​​രേ​​​ഷ് കു​​​മാ, സി​​​പി​​​ഒ​​​മാ​​​രാ​​​യ മാ​​​ഹി​​​ൻ​​​ഷാ അ​​​ബൂ​​​ബ​​​ക്ക​​​ർ, മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ർ, എം. ​​​ഷാ​​​ഹി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

National

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നമെന്നു പരാതി: മധ്യപ്രദേശിൽ ര​ണ്ട് പാ​സ്റ്റ​ർ​മാ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യു​ടെ പേ​രി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് പാ​സ്റ്റ​ർ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗു​ണ ജി​ല്ല​യി​ലെ മോ​ഹ​ൻ​പു​ർ ഖു​ർ​ദി​ൽ ഉ​ത്തം ബ​രേ​ല, വി​കാ​സ് ബ​രേ​ല എ​ന്നി​വ​രാ​ണ് ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലൂ​ടെ ഭേ​ദ​മാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചും സാ​ന്പ​ത്തി​ക സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തും ആ​ളു​ക​ളെ വി​ശ്വാ​സ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​തോ​ടൊ​പ്പം പ്രാ​ർ​ഥ​നായോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ​തോ​തി​ൽ മാം​സാ​ഹാ​രം ന​ൽ​കി ആ​ക​ർ​ഷി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നും പ​രാ​തി​യി​ലു​ണ്ട്.


പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് എ​ഫ് ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പോലീ​സ് വ്യ​ക്ത​മാ​ക്കി. മ​തം മാ​റാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​കി​ല്ലെ​ന്നും നി​ത്യ​മാ​യ ക​ഷ്ട​പ്പാ​ടു​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

മ​തം മാ​റി​യാ​ലും നി​ല​വി​ലെ ജാ​തി​യോ പേ​രോ മാ​റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​തി​നാ​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് മു​ട​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നും ഗ്രാ​മീ​ണ​രെ പാ​സ്റ്റ​ർ​മാ​ർ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ കുറ്റപ്പെടുത്തുന്നു

Kerala

ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ

കാളിമാനൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കിളിമാനൂർപോലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ(26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. പുലർച്ചെ നാലോടെയാണ് സംഭവം.

​പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

​റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സിഎച്ച്ഒ എ. നിസാർ, എസ്ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

District News

ഭാ​ര്യ​യു​ടെ ക​ഴു​ത്തു​മു​റി​ച്ചു വ​ധി​ക്കാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കു​റ്റി​ല​ക്ക​ട​വ്: ഭാ​ര്യ​യു​ടെ ക​ഴു​ത്തു​മു​റി​ച്ചു വ​ധി​ക്കാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വി​ലെ പ്ര​ള​യ​പ്പു​ര​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ച്ചാ​ട്ട് മ​ഹേ​ന്ദ്ര​നെ(50)​യാ​ണ് ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

മി​നി​യാ​ന്നു രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ കു​ടും​ബ​വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ടു​ള്ള മു​റി​വേ​റ്റ ഇ​വ​രെ പെ​രി​ഞ്ഞ​നം ലൈ​ഫ്ഗാ​ർ​ഡ്സ് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കു ക​ഴു​ത്തി​ൽ പ​ത്തു തു​ന്ന​ലു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്.

 

Kerala

സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തി കേസ്: പ്രതി അറസ്റ്റിൽ

മലപ്പുറം: മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാപ്പാ കേസ് പ്രതിയായ റോഷൻ ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച്15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു.

ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.

Kerala

മയക്കുമരുന്ന് കേസ്: 37 പേരെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1237 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 37 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.01509 കിലോഗ്രാം), കഞ്ചാവ് (0.45668 കിലോഗ്രാം), കഞ്ചാവ് ബീഡി (20 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് മാര്‍ച്ച് 19 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Kerala

പോലീസ് ചമഞ്ഞ് കവര്‍ച്ച; യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന്‍ പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന്‍ (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ എസ്‌ഐ ഗ്ലാഡ് വിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. എസ്ആര്‍എം റോഡിലുള്ള നോവ ഹോട്ടലിലെ റിസപ്ഷന്‍ ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ്‍ സുഹൃത്തിന്‍റെ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് കൈക്കലാക്കി.

പരാതിക്കാരനിൽനിന്ന് 5,000 രൂപ ബലമായി പിടിച്ചുവാങ്ങി. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാവിലെ ആറുവരെ ക്രൂരമായി മര്‍ദിക്കുകയും 1,50,000 രൂപ വില വരുന്ന സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.

പോലീസിന്‍റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ അംഗങ്ങളാണെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും പറഞ്ഞാണ് കവര്‍ച്ച നടത്തിയത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയില്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

District News

കൈ​ക്കൂ​ലി: വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് പി​ടി​യി​ൽ

അ​യ​ർ​ക്കു​ന്നം: സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ച് തയാറാക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​ജി​ല​ൻ​സ് പി​ടി​യി​ൽ. അ​യ​ർ​ക്കു​ന്നം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് കു​മാ​ര​ന​ല്ല​ർ സ്വ​ദേ​ശി ന​സി​റു​ദീ​നാ​ണ് (44) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45ന് ​അ​യ​ർ​ക്കു​ന്നം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ 700 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​യ സ്റ്റീ​ഫ​നി​ൽ​നി​ന്നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

സ്റ്റീ​ഫ​ന്‍റെ മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​ന് ബാ​ങ്ക് ലോ​ൺ എ​ടു​ക്കു​ന്ന​തി​ന് പ​ണ​യം വ​യ്ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ച് വ​ര​ച്ച് ബാ​ങ്കി​ൽ ഹാ​ജ​രാ​ക്ക​ണം. ഇ​തി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, 750 രൂ​പ ന​ൽ​കി​യാ​ലേ സ്കെ​ച്ച് വ​ര​ച്ചു​ന​ൽ​കൂ എ​ന്ന് അ​സി​സ്റ്റ​ന്‍റ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സ്റ്റീ​ഫ​ൻ വി​ജി​ല​ൻ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ഡി​വൈ​എ​സ്പി മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ന​സി​റു​ദീ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്നെന്ന നി​ര​ന്ത​ര പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

District News

മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ കു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ചാ​ല​ക്കു​ടി: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്ന​മ​ന​ട കാ​ട്ടി​പ്പ​റ​മ്പി​ൽ ഷാ​ഫി​യെ​യാ​ണ് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി പി.​കെ. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ഴ​ച്ചാ​ൽ കാ​ട​ർ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ പ്ര​മീ​ള (20 )ക്കാ​ണ് കു​ത്തേ​റ്റ​ത്. നെ​ഞ്ചി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പ്ര​മീ​ള​യെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. വാ​ഴ​ച്ചാ​ൽ ഉ​ന്ന​തി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഷാ​ഫി ഭാ​ര്യ​യെ കു​ത്തു​ക​യാ​യി​രി​രു​ന്നു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി പി.​കെ. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷാ​ഫി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ജാസ്‌ലിയയുടെ മരണം: പ്രതി സിറിയക്കിന്‍റെ പിതാവ് അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി സിറിയക് പി. ജോർജിന്‍റെ പിതാവ് ജോർജ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോർജ് തോമസിനെ അറസ്റ്റ് ചെയ്തത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലാണ്. അപകടം നടന്ന ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിനിടെ കോട്ടയം സെഷൻസ് കോടതിയിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

Latest News

Corehub Up