x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ കു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ


Published: March 12, 2026 06:57 AM IST | Updated: March 12, 2026 06:57 AM IST

ചാ​ല​ക്കു​ടി: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്ന​മ​ന​ട കാ​ട്ടി​പ്പ​റ​മ്പി​ൽ ഷാ​ഫി​യെ​യാ​ണ് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി പി.​കെ. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ഴ​ച്ചാ​ൽ കാ​ട​ർ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ പ്ര​മീ​ള (20 )ക്കാ​ണ് കു​ത്തേ​റ്റ​ത്. നെ​ഞ്ചി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പ്ര​മീ​ള​യെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. വാ​ഴ​ച്ചാ​ൽ ഉ​ന്ന​തി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഷാ​ഫി ഭാ​ര്യ​യെ കു​ത്തു​ക​യാ​യി​രി​രു​ന്നു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി പി.​കെ. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷാ​ഫി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu visheshsam Drunk husband arrested

Recent News

Corehub Up