x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ക്ക്പോ​സ്റ്റു​ക​ൾ ത​ക​ർ​ത്തു ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​റ​സ്റ്റി​ൽ


Published: April 30, 2026 01:12 AM IST | Updated: April 30, 2026 01:12 AM IST

റ​ഹീം

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്കു വി​ല്പ​ന​യ്ക്കാ​യി വി​ദേ​ശ​മ​ദ്യം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റു​ക​ൾ ത​ക​ർ​ത്ത് ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​റ​സ്റ്റി​ൽ.

ആ​ന​മൂ​ളി ത​ട്ടാ​ര​ക്കാ​ട​ൻ റ​ഹീ​മി​നെ​യാ​ണ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഈ​മാ​സം ആ​റി​നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​ദേ​ശ​മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ റ​ഹീ​മി​നെ മു​ക്കാ​ലി​യി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​ത്.

എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ ചെ​ക്ക്പോ​സ്റ്റ് ത​ക​ർ​ത്തു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കു പ​റ്റി​യി​രു​ന്നു.

പി​ന്തി​രി​ഞ്ഞ് മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്കു​വ​ന്ന റ​ഹീ​മി​നെ ആ​ന​മൂ​ളി ചെ​ക്ക്പോ​സ്റ്റി​ലും ത​ട​ഞ്ഞെ​ങ്കി​ലും പി​ടി​കൂ​ടാ​യി​ല്ല.

Tags : Arrested nattuvishesham local news

Recent News

Corehub Up