x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​സ്‌​കോ 2026: തേ​വ​ര എ​സ്എ​ച്ച് ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: July 19, 2026 02:04 AM IST | Updated: July 19, 2026 02:04 AM IST

കാ​ക്ക​നാ​ട് രാ​ജ​ഗി​രി ക്രി​സ്തു​ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ഫെ​സ്റ്റി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ തേ​വ​ര എ​സ്എ​ച്ച് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ടീ​മി​നു ച​ല​ച

കാ​ക്ക​നാ​ട്: രാ​ജ​ഗി​രി ക്രി​സ്തു​ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ഫെ​സ്റ്റി​ല്‍ (ഫ്ര​സ്‌​കോ 2026) തേ​വ​ര എ​സ്എ​ച്ച് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം.

ക​ള​മ​ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍, അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളു​ക​ള്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി.
ജി​ല്ല​യി​ലെ നാ​ല്പ​തോ​ളം സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ 1500 ല​ധി​കം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. സം​ഗീ​തം, നാ​ട​കം, നൃ​ത്തം, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്ര​ഫി,ഷോ​ര്‍​ട്ട്ഫി​ലിം, ഫാ​ഷ​ന്‍​ഷോ, ത്രീ​ഡി മോ​ഡ​ല്‍ മേ​ക്കിം​ഗ്, സ്റ്റാ​ന്‍​ഡ് അ​പ് കോ​മ​ഡി തു​ട​ങ്ങി 16 ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍.

സി​എം​ഐ എ​സ്എ​ച്ച് കൊ​ച്ചി പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ന്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജ​ഗി​രി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. വ​ര്‍​ഗീ​സ് കാ​ച്ച​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​താ​രം മു​ത്തു​മ​ണി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.

Tags : Nattuvishesham District News

Recent News

Corehub Up