Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് 17 വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഎസ്സി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), ബിഎസ്സി (ഓണേഴ്സ്) ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. ഹെല്‍പ്പ് ലൈൻ: 0467 2309467.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിൽ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ-കായികാധ്യാപകരെ നിലനിർത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറക്കി.
ഇതു പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം യുപി വിഭാഗത്തിൽ 1: 30 ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
National
ന്യൂഡൽഹി: ജുഡീഷറിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാർശങ്ങളുടെ പേരിൽ വിവാദത്തിലായ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി.
ജുഡീഷറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത പരിഷ്കരിച്ച പതിപ്പിൽ 1947ലെ വിഭജനത്തിൽ കോൺഗ്രസിനെ നേരത്തേ കുറ്റപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജാതി, മതം, വംശം, വർഗം, ശാരീരികപരിമിതി, ശാരീരികരൂപം, ലൈംഗികത, ലിംഗഭേദം എന്നീ വിവേചനങ്ങൾക്കുപുറമെ സാമ്പത്തികസ്ഥിതിയുടെ പേരിൽ മോശമായി പെരുമാറുന്നതും വിവേചനമാണെന്ന് പുതുക്കിയ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പരിഷ്കരിച്ച പാഠപുസ്തത്തിൽ 1947ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും വ്യാപകമായി എതിർത്തിരുന്നുവെന്നും അതു സ്വീകരിക്കുന്നതു മാത്രമാണോ മുന്നോട്ടുപോകാനുള്ള ഏക പോംവഴി എന്നത് ഇപ്പോഴും സംവാദവിഷയമാണെന്നുമാണ് പരാമർശമുള്ളത്. മുന്‍പുണ്ടായിരുന്ന ഹിറ്റ്ലർ പരാമർശങ്ങൾ നീക്കം ചെയ്ത പുതിയ പുസ്തകം വി.ഡി. സവർക്കറുടെ പേര് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
CAREER DEEPIKA
കരാർ നിയമനം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ, വിവിധ മേഖലകളിൽ യംഗ് പ്രഫഷണൽസിനെ നിയമിക്കുന്നു. 12 ഒഴിവുണ്ട്. കരാർ നിയമനമാണ്. മുംബൈയിലെ സെൻട്രൽ ഓഫീസ് ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവ്.
പ്രവർത്തനമേഖലകൾ: സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റിസ്ക്, പോളിസി അനലിറ്റിക്സ് (DoS), ക്ലൈമറ്റ് ചെയ്ഞ്ച് റിസ്ക് ആൻഡ് സസ്റ്റെയ്നബിൾ ഫൈനാൻസ്, ക്രെഡിറ്റ് റിസ്ക് അനലിറ്റിക്സ് ആൻഡ് റെഗുലേറ്ററി പോളിസി, പെയ്ന്റ് ഇക്കോസിസ്റ്റം, പോളിസി ആൻഡ് റിസർച്ച് ഇൻ ഡൊമസ്റ്റിക് ആൻഡ് ക്രോസ് ബോർഡർ പെയ്ന്റ് സിസ്റ്റംസ്, പോളിസി ആൻഡ് റിസർച്ച് (DEPR), ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്നോളജി, ഡേറ്റാ അനാലിസിസ്, ഫിനാൻഷൽ മാർക്കറ്റ്സ്, ഡേറ്റാ അനലിറ്റിക്സ് ആൻഡ് പോളിസി റിസർച്ച്.
പ്രായം: 21-30 വയസ്. യോഗ്യത: ബിഇ/ബിടെക്./ ബിരുദാനന്തരബിരുദം/ പിജി ഡിപ്ലോമ/സിഎ. സ്റ്റൈപ്പെൻഡ്: 1,50,000 രൂപ. അപേക്ഷ: yphrmdco@rbi. org.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് സിവി അയയ്ക്കണം. അവസാന തീയതി: ജൂലൈ 6.
വിശദവിവരങ്ങൾ www.rbi. org.in എന്ന വെബ്സൈറ്റിൽ ലഭിക്കും. WEBSITE:www.rbi.org.in
CAREER DEEPIKA
കെഎസ്ഇബിയിൽ 985 ഇലക്ട്രിസിറ്റി വർക്കർ, പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, ജൂണിയർ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 4 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
3 തസ്തികയിൽ ജനറൽ റിക്രൂട്ട്മെന്റ്. ചലച്ചിത്ര വികസന കോർപറേഷനിൽ സിനി ആർട്ടിസ്റ്റ് തസ്തികയിൽ എൽസി/എഐ വിഭാഗത്തിൽപ്പെട്ടവർക്ക് എൻസിഎ നിയമനം. ഗസറ്റ് തീയതി 30.04.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 3 രാത്രി 12 വരെ.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
കാറ്റഗറി നമ്പർ: 19/2026
അസിസ്റ്റന്റ് മാനേജർ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ്
ശമ്പളം: 55,200-1,15,300
ഒഴിവ്: 01
പ്രായം:18-40
യോഗ്യത:
1. i) ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ii) എംബിഎ.
iii) കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്നു നേടിയ പിജിഡിസിഎ.
എംബിഎ, പിജിഡിസിഎ എന്നീ യോഗ്യതകൾ റെഗുലർ പഠനത്തിലൂടെ നേടിയതാകണം.
2. പ്രവൃത്തിപരിചയം: പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലോ സൂപ്പർവൈസറി കേഡറിൽ 2 വർഷ പ്രവൃത്തി പരിചയം. ജോലിപരിചയം എംബിഎ യോഗ്യത നേടിയശേഷമായിരിക്കണം.
കാറ്റഗറി നമ്പർ: 20/2026
ജൂണിയർ അസിസ്റ്റന്റ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ
വികസന കോർപറേഷൻ ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ
കെമിക്കൽസ് ലിമിറ്റഡ്
ശമ്പളം: അതതു കമ്പനി/ബോർഡ്/കോർപറേഷൻ നിശ്ചയിച്ച നിരക്ക്
ഒഴിവ്: 10
പ്രായം: 18-40
യോഗ്യത:
i) ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ii) ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്ന്, കുറഞ്ഞത് 6 മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡിസിഎ).
ജനറൽ റിക്രൂട്ട്മെന്റ് -ജില്ലാതലം
കാറ്റഗറി നമ്പർ: 21/2026
ഇലക്ട്രിസിറ്റി വർക്കർ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡ് ലിമിറ്റഡ്
ശമ്പളം: 24,400-43,600
ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ
തിരുവനന്തപുരം-101, കൊല്ലം-49, പത്തനംതിട്ട-24, ആലപ്പുഴ-70, കോട്ടയം-64, ഇടുക്കി-96. എറണാകുളം-139, തൃശൂർ-62, പാലക്കാട്-68, മലപ്പുറം-64, കോഴിക്കോട്-117, വയനാട്-26, കണ്ണൂർ-73, കാസർഗോഡ്-32.
പ്രായം: 18-40.
യോഗ്യത: എ) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
ബി) ഇലക്ട്രീഷൻ/വയർമാൻ ട്രേഡിൽ 2 വർഷത്തെ സർക്കാർ അംഗീകൃത നാഷണൽ /സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്.
ശാരീരിക യോഗ്യതകൾ:
എ) കുറഞ്ഞ ഉയരം
പുരുഷ ഉദ്യോഗാർഥികൾ: 5 അടി 2 ഇഞ്ച് (157.48 cm), സ്ത്രീ ഉദ്യോഗാർഥികൾ: 4 അടി 9 ഇഞ്ച് (144.78 cm)
ബി) കാഴ്ച: സാധാരണ (വർണാന്ധത ഉണ്ടായിരിക്കരുത്)
സി) പുറംജോലികൾ ചെയ്യാനുള്ള ശാരീരിക ക്ഷമത: പോൾ ക്ലൈന്പിംഗിലുള്ള വൈദഗ്ധ്യം പരിശോധിച്ചു ശാരീരികക്ഷമത വിലയിരുത്തും.
ഉദ്യോഗാർഥികൾ 9 മീറ്റർ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിൽ 8 മിനിറ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യണം. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗികപരീക്ഷയിൽ ഉദ്യോഗാർഥിയുടെ പ്രാവീണ്യം വിലയിരുത്തും.
എൻസിഎ (സംസ്ഥാനതലം)
കാറ്റഗറി നമ്പർ-22/2026
തസ്തിക, വകുപ്പ്
സിനി അസിസ്റ്റന്റ്, ചലച്ചിത്ര
വികസന കോർപറേഷൻ
ഒഴിവ്: എൽസി/എഐ-1
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralapsc.com
CAREER DEEPIKA
ബിരുദധാരികൾക്കു യൂണിയൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിൽ ഉൾപ്പെടെ 1,865 ഒഴിവ്. മേയ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. കേരളത്തിൽ 39 ഒഴിവാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 2022 ഏപ്രിൽ ഒന്നിനു ശേഷം ബിരുദം ജയി ച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.
പ്രായം: 20 - 28 പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. യോഗ്യതയും പ്രായവും 2026 ഏപ്രിൽ 1 അടിസ്ഥാനമാക്കിയാണു കണക്കാക്കുക.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാന ത്തിൽ. മേയ്/ജൂണിലാകും ഓൺലൈൻ പരീക്ഷ. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ്.
ജനറൽ/ഫിനാൻഷൽ അവെയർനെസ് (20 ചോദ്യം 20 മാർക്ക്), ജനറൽ ഇംഗ്ലീഷ് (20 /20 2), ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ് (20 ചോദ്യം 20 മാർക്ക്), കംപ്യൂട്ടർ അല്ലെങ്കിൽ സബ്ജക്ട് നോളജ് (20) 10/20 ) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രൊഡക്ട്സ് ആൻഡ് സർവീസസ് (20 ചോദ്യം 20 മാർക്ക്) എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ.
പത്ത് അല്ലെങ്കിൽ 12-ാം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല. സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ: -15,000, അർബൻ-18,000, മെട്രോ-20,000.
അപേക്ഷാഫീസ്: 800 രൂപ (വനിതകൾക്ക് 600 രൂപ, പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 200 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: ബിഎഫ്എസ്ഐ സെക്ടർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യ (BFSI SSC) വെബ്സൈറ്റ് വഴിയാണ് അപ്രന്റിസ്ഷിപ് പരിശീലനത്തിന് അപേക്ഷിക്കേണ്ടത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലെ www.unionbankofindia. bank.in/recruitment aspx എന്ന ലിങ്ക് വഴിയോ ബിഎഫ്എസ്ഐയുടെ https:// beep.bfsissc.com/candidate_register/mkt എന്ന ലിങ്ക് വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ എൻഎടിഎസ് പോർട്ടലിൽ (https://nats.education. gov.in/student type.php) രജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾ www.unionbankofindia.bank.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
CAREER DEEPIKA
ഐആർസിടിസി ഈസ്റ്റ് സോണിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ, ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് തസ്തികകളിൽ 53 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ മേയ് 18 മുതൽ 21 വരെ തീയതികളിൽ.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം
ഹോസ്പിറ്റാലിറ്റി മോണിറ്റർ: ബിഎസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ബിബിഎ/എംബിഎ (കളിനറി ആർട്സ്)/ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് സയൻസ്/എംബിഎ (ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്റ്); 27; 30,000.
ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്: സിഎ/സിഎംഎ, 2 വർഷ പരിചയം; 40; 70,000.
www.irctc.com
CAREER DEEPIKA
പട്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 86 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, സിഎഫ്എം, ഡെർമറ്റോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഇഎൻടി, ഗ്യാസ്ട്രോഎന്ററോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നിയോനെറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, പിഎംആർ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, സർജിക്കൽ ഗാസ്ട്രോ എന്ററോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്.
വിവരങ്ങൾക്ക്: www.aiimspatna.edu.in
CAREER DEEPIKA
ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി 300 ഒഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
സെക്ഷൻ ഓഫീസർ: നിയമ ബിരുദം; 57,100-1,47,760.
സീനിയർ സിസ്റ്റം ഓഫീസർ: ബിടെക് (സിഎസ്സി/ഇസിഇ/ഇഇഇ/ഐടി)/എംഎസ്സി കംപ്യൂട്ടർ സയൻസ്, നെറ്റ്വർക്കിംഗ് ആൻഡ് സെർവർ മെയിന്റനൻസ്/അഡ്മിനിസ്ട്രേഷനിൽ 5 വർഷ പരിചയം; 44,570-1,27,480.
കംപ്യൂട്ടർ ഓപ്പറേറ്റർ: കംപ്യൂട്ടർ സയൻസിൽ ബിരുദം, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ജയം; 40,970-1,24,380.
അസിസ്റ്റന്റ് ലൈബ്രേറിയൻ: നിയമ ബിരുദം, ലൈബ്രറി സയൻസിൽ ബിരുദം, ജോലി പരിചയ സർട്ടിഫിക്കറ്റ്; 40,970-1,24,380.
ലൈബ്രേറിയൻ: ആർട്സ്/സയൻസ്/കൊമേഴ്സ്/ലോ ബിരുദം, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ എന്നിവ ജയിക്കണം; 35,570-1,09,910.
യുഡി സ്റ്റെനോഗ്രാഫർ: ആർട്സ്/സയൻസ്/കൊമേഴ്സ്/ലോ ബിരുദം, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ എന്നിവ ജയിക്കണം; 34,580-1,27,480.
അസിസ്റ്റന്റ്, എക്സാമിനർ: ആർട്സ്/സയൻസ്/കൊമേഴ്സ്/ലോ ബിരുദം; 25,220-80,910.
ടൈപ്പിസ്റ്റ്, കോപ്പിയിസ്റ്റ്: ആർട്സ്/സയൻസ്/കൊമേഴ്സ്/ലോ ബിരുദം, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ജയം; 25,220-80,910.
ഡേറ്റ എൻട്രി ഓപ്പറേറ്റർ: കംപ്യൂട്ടർ സയൻസ് ബിരുദം, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ജയം; 25,220-80,910.
സ്റ്റെനോഗ്രാഫർ: ആർട്സ്/സയൻസ്/കൊമേഴ്സ്/ലോ ബിരുദം, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ എന്നിവ ജയിക്കണം; 25,220-80,910.
ഓഫീസ് സബ്ഓർഡിനേറ്റ്: ഏഴാം ക്ലാസ് ജയം (ഉയർന്ന യോഗ്യത പാടില്ല); 20,000-61,960.: 18-42.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.aphc.gov.in
CAREER DEEPIKA
ഡൽഹിയിലെ നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ അസോസിയേറ്റ്, സീനിയർ അസോസിയേറ്റ്, കൺസൾട്ടന്റ് തസ്തികകളിൽ 37 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
കൺസ്ട്രക്ഷൻ മാനേ ജ്മെന്റ്, ടെക്നിക്കൽ, ഹ്യൂമൻ റിസോഴ്സസ്, ഫിനാൻസ്, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങളിലാണ് അവസരം.
www.nhidcl.com
CAREER DEEPIKA
കേന്ദ്ര സർക്കാർ സ്ഥാപനമായ ആസാമിലെ ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 ഒഴിവ്. 2 വർഷ കരാർ നിയമനം. ഏപ്രിൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: സീനിയർ മാനേജർ (ഫിനാൻസ്), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്), ഓഫീസർ (ഫിനാൻസ്), എൻജിനിയർ (ഫയർ ആൻഡ് സേഫ്റ്റി), എൻജിനിയർ (പ്രൊഡക്ഷൻ), എൻജിനിയർ (മെക്കാനിക്കൽ), എൻജിനിയർ (ഇൻസ്ട്രുമെന്റേഷൻ), എൻജിനിയർ (സിവിൽ), ഡെപ്യൂട്ടി മാനേജർ (എച്ച്ആർ), ഓഫീസർ (എച്ച്ആർ).
www.bvfcl.com
CAREER DEEPIKA
ന്യൂഡൽഹി എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ എൻജിനിയറിംഗ് ബിരുദക്കാർക്ക് മാനേജ്മെന്റ് ട്രെയിനി ആകാം. 59 ഒഴിവ്. പരിശീലനത്തിനുശേഷം റെഗുലർ നിയമനം. ഗേറ്റ് 2026 മുഖേനയാണു തെരഞ്ഞടുപ്പ്. ഏപ്രിൽ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും ഒഴിവും: കെമിക്കൽ (7), മെക്കാനിക്കൽ (24), സിവിൽ (21), ഇലക്ട്രിക്കൽ (7). യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി (എൻജി).
പ്രായപരിധി: 25. ശമ്പളം: 60,000. www.engineersindia.com
CAREER DEEPIKA
ഡൽഹി ആസ്ഥാനമായ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ അസിസ്റ്റന്റ് കോച്ച് തസ്തികയിലെ 323 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 21 വരെ നീട്ടി.
റെഗുലർ നിയമനമാണ്. സ്വിമ്മിംഗ്, അത്ലറ്റിക്സ്, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, റസ്ലിംഗ്, കനോയിംഗ്, ജൂഡോ, റോവിംഗ്, ഷൂട്ടിംഗ്, ബോക്സിംഗ്, ഫെൻസിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, തായ്ക്വാണ്ടോ, ആർച്ച. ടേബിൾ ടെന്നിസ്, ബാഡ്മിന്റൺ, ടെന്നീസ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ഫീൽഡ് ഹോക്കി, ഫുട്ബോൾ, ഹാൻഡ് ബോൾ, കബഡി, ഖോ-ഖോ, സെപക്താക്രോ, വുഷു തുടങ്ങിയ കായിക ഇനങ്ങളിലാണ് അവസരം.
ഓൺലൈനിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.sportsauthorityofindia.nic.in
CAREER DEEPIKA
തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 25 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ഹിന്ദി ട്രാൻസ്ലേറ്റർ: ഹിന്ദിയിൽ പിജി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ട്രാൻസലേഷൻ (ഹിന്ദിയിൽനിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും): 35; 28,000.
പ്രോജക്ട് അസോസിയേറ്റ്: സിഎ/സിഎംഎ (ഇന്റർ)/എംകോം/എംബിഎ ഫിനാൻസ്/ഏതെങ്കിലും പിജി, 1-2 വർഷ പരിചയം: 35: 25,000-28,000.
ടെക്നിക്കൽ അസിസ്റ്റന്റ്: ബിഎസ്സി/കംപ്യൂട്ടർ സയൻസിൽ ബിരുദം/ഡിപ്ലോമ; 50; 20,000.
ഫീൽഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ; 50; 20,000.
സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: ഏതെങ്കിലും ബിരുദം; 50; 18,000.
പ്ലംബർ: ഐടിഐ പ്ലംബിംഗ്; 50; 18,000.
മൾട്ടിടാസ്കിംഗ് സ്റ്റാഫ്: പത്താം ക്ലാസ്; 25; 15,000.
www.ncess.gov.in
CAREER DEEPIKA
കരസേനയിൽ 2026 ഒക്ടോബറിൽ ആരംഭിക്കു ന്ന 124-ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീം പ്രവേശനത്തിനു മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷന്മാർക്ക് 70 ഒഴിവും സ്ത്രീകൾക്ക് 6 ഒഴിവുമാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക്സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാണു നിയമനം.
യോഗ്യത: 50% മാർക്കോടെ ബിരുദം/തത്തുല്യം, എൻസിസി സീനിയർ ഡിവിഷൻ/വിംഗിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം, എൻസിസി -സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ ബി ഗ്രേഡ് (യുദ്ധത്തിൽ പരിക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു "സി’’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല).
ആദ്യവർഷങ്ങളിൽ 50% മാർക്ക് നേടിയ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 2026 ഒക്ടോബർ ഒന്നിനു മുന്‍പു ബിരുദം നേടിയതിന്റെ തെളിവു ഹാജരാക്കണം.
പ്രായം: 2026 ജൂലൈ ഒന്നിനു 19-25. ശാരീരികയോഗ്യത: കരസേനാ വെബ്സൈറ്റിൽ നൽകിയ നിർദിഷ്ട മാനദണ്ഡങ്ങളനുസരിച്ചുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
ഓൺലൈൻ രജിസ്ട്രേഷന്: www.joinindianarmy.nic.in
CAREER DEEPIKA
മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷൻ/വർക്ഷോപ്പുകളിൽ 5,349 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടർണർ മെഷീനിസ്റ്റ്. കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്-ഡീസൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷൻ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എസി പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫറ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ് ), ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ).
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫി ക്കറ്റ് (എൻസിവിടി/എസ്സിവിടി), പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
തെരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളുടെ മാർക്ക് അടിസ്ഥാനമാക്കി.
കൊങ്കൺ റെയിൽവേ: 190 അപ്രന്റിസ്
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. മാർച്ച് 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, യോഗ്യത:
ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണികസ്, മെക്കാനിക്കൽ എൻജിനിയറിംഗ്): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബി ടെക്.
ടെക്നിഷൻ (ഡിപ്ലോമ) അപ്രന്റിസ് (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ): ബന്ധപ്പെട്ട എൻജി. ഡിപ്ലോമ.
ജനറൽ സ്ട്രീം ഗ്രാജ്വേറ്റ്സ് അപ്രന്റിസ്: ആർട്ട്സ്/സയൻസ്/കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/മാനേജ്മെന്റ് സയൻസ്/ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ബിസിനസ് സ്റ്റഡീസ് ബിരുദം.
2021-2025 വർഷങ്ങളിൽ യോഗ്യത നേടിയവരാകണം അപേക്ഷകർ. പ്രായം: 18-25. സ്റ്റൈപൻഡ്: 4000-4500.
CAREER DEEPIKA
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അവസരം 650 ഒഴിവ്. തിരുവനന്തപുരത്ത് 6 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ മാർച്ച് 8 വരെ.
യോഗ്യത: 50% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു പാസ്മാർക്ക്) ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ വേഡ് പ്രോസസിംഗ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.
പ്രായം: 2026 ഫെബ്രുവരി ഒന്നിന് 20 നും 28നും മധ്യേ ഒബിസിക്കു മൂന്നും പട്ടികവിഭാഗ ത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ് വിമുക്തഭടൻമാർക്കും ഇളവുണ്ട്.
യോഗ്യത, പ്രായം എന്നിവ 2026 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. ശമ്പളം: 29,000 - 78,640.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (പ്രാദേശിക ഭാഷ) എന്നിവയുടെ അടിസ്ഥാനത്തിൽ.
എഴുത്തുപരീക്ഷയ്ക്ക് (ഓൺലൈൻ) ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാകും. ഏപ്രിൽ 11 നാണു പ്രിലിമിനറി പരീക്ഷ.
കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്കു ജൂൺ 7നു മെയിൻ (ഒബ്ജക്ടീവ്) പരീക്ഷ നടത്തും.
അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാത്തിനു 450 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ വിമുക്തഭടൻമാർ എന്നിവർക്ക് 50 രൂപ. ആർബിഐ ജീവനക്കാർക്കു ഫീസ് വേണ്ട. ഓൺലൈനിലൂടെ അടയ്ക്കാം.
രജിസ്ട്രേഷനും വിവരങ്ങൾക്കും: www.rbi.org.in.
CAREER DEEPIKA
ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്സി വിജ്ഞാപനമായി. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 16 ഒഴിവും ഐഎസ്എസിൽ 28 ഒഴിവുമുണ്ട്.
യോഗ്യത
ഐഇഎസ്: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ഐഎസ്എസ്: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് മാസ്റ്റേഴ്സ് ബിരുദം.
പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 21-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായി. ആദ്യ ഘട്ടം എഴുത്തുപരീക്ഷ, തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. രണ്ടാം ഘട്ടം ഇന്റർവ്യൂ. പരീക്ഷാ സിലബസ് വെബ്സൈറ്റിൽ.
അപേക്ഷാഫീസ്: 200 രൂപ. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും എസ്ബിഐ ശാഖകൾ വഴിയും ഫീസടയ്ക്കാം.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
CAREER DEEPIKA
ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്സി വിജ്ഞാപനമായി. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഐഇഎസിൽ 16 ഒഴിവും ഐഎസ്എസിൽ 28 ഒഴിവുമുണ്ട്.ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്സി വിജ്ഞാപനമായി.
മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 16 ഒഴിവും ഐഎസ്എസിൽ 28 ഒഴിവുമുണ്ട്.
യോഗ്യത
ഐഇഎസ്: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ഐഎസ്എസ്: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് മാസ്റ്റേഴ്സ് ബിരുദം.
പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 21-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായി. ആദ്യ ഘട്ടം എഴുത്തുപരീക്ഷ, തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. രണ്ടാം ഘട്ടം ഇന്റർവ്യൂ. പരീക്ഷാ സിലബസ് വെബ്സൈറ്റിൽ.
അപേക്ഷാഫീസ്: 200 രൂപ. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും എസ്ബിഐ ശാഖകൾ വഴിയും ഫീസടയ്ക്കാം.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
CAREER DEEPIKA
നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ്ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരളയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 23.
യോഗ്യത: ബിഎസ്സി/ ജനറൽ നഴ്സിംഗ്. ബിഎസ്സി/ പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവർക്ക് ഒരു വർഷവും ജനറൽ നഴ്സിംഗ് പാസായവർക്ക് മൂന്നുവർഷവും പരിചയം വേണം. അപേക്ഷിക്കുന്നവർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയർ ഗ്യാപ് ഒരു വർഷത്തിലധികമാകരുത്.
പ്രായം (2026 മേയ് 31ന്): 36 കവിയരുത്. ജെറിയാട്രിക്സ് സ്പെഷാലിറ്റിയിലും വിദേശ രാജ്യങ്ങളിൽ ക്ലിനിക്കൽ പ്രവൃത്തിപരിചയമുള്ളവർക്കും 200ൽ അധികം ബെഡുകളുള്ള ആശുപത്രികളിലോ മെഡിക്കൽ കോളജുകളിലോ ജോലി പരിചയമുള്ളവർക്കും മുൻഗണന നൽകും.
വയോജന പരിചരണത്തിൽ ജെറിയാട്രിക്സ് അല്ലെങ്കിൽ ദീർഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുള്ള ഹോം കെയർ/ നഴ്സിംഗ് ഹോം, പ്രത്യേകിച്ച് ഇൻ പേഷ്യന്റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.
ഐസിയു, ഇന്റർമീഡിയറ്റ് കെയർ യൂണിറ്റ്, ജനറൽ വാർഡ്, സർജിക്കൽ മെഡിക്കൽ വാർഡ്, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും. എന്നാൽ എമർജൻസി വിഭാഗം, എൻഐസിയു, പീഡിയാട്രിക്സ്, പിഐസിയു, സ്കൂൾ നഴ്സിംഗ്, വാക്സസിനേഷൻ നഴ്സിംഗ്, കമ്യൂണിറ്റി ഹെൽത്ത് എന്നിവയിൽ മാത്രം പരിമിതമായ പ്രവൃത്തിപരിചയം പരിഗണിക്കപ്പെടുകയില്ല.
അപേക്ഷകർക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ജർമൻ ഭാഷയിൽ ബി 1 ലെവൽ പരിശീലനം നേടണം. A2 ലെവലിൽ 70 % നേടുന്നവരെ പ്രോഗ്രാമിൽ ഉൾപ്പെടുത്തി കോഴ്സ് ഫീ തിരികെ നൽകും. 70 % മാർക്കോടെ B1 ലെവൽ പൂർത്തിയാകുന്ന മുറയ്ക്ക് കോഴ്സ് ഫീയുടെ ബാക്കി തുക തിരികെ നൽകും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2770577.
CAREER DEEPIKA
ബാങ്ക് ഓഫ് ബറോഡയുടെ എംഎസ്എംഇ ബാങ്കിംഗ് വിഭാഗത്തിലെ 166 ഒഴിവിൽ സ്ഥിരനിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സീനിയർ മാനേജർ (113), മാനേജർ ക്രെഡിറ്റ് അനലിസ്റ്റ് (34), സീനിയർ മാനേജർ ക്രെഡിറ്റ് അനലിസ്റ്റ് (19) എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 26 വരെ.
ബിരുദധാരികൾക്കാണ് അവസരം. ജോലിപരിചയം വേണം. എംബിഎ, സിഎ, സിഎഫ്എ, സിഎംഎ തുടങ്ങിയ അധിക യോഗ്യതകൾ ഉള്ളവർക്കു മുൻഗണന.
ശമ്പളം: 93,960-1,05,280 രൂപ. ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
255 ഒഴിവിൽ കരാർ നിയമനം
ബാങ്ക് ഓഫ് ബറോഡയിൽ കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ്, എംഎസ്എംഇ ബാങ്കിംഗ് വിഭാഗങ്ങളിലായി 255 ഒഴിവിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ (177), ഡെപ്യൂട്ടി മാനേജർ (62), അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (14), ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (2) എന്നിങ്ങനെയാണ് അവസരം.
ഓൺലൈൻ അപേക്ഷ ഫെബ്രുവരി 26 വരെ. ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
https://bankofbaroda.bank.in
CAREER DEEPIKA
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. 28,740 ഒഴിവാണു പ്രതീക്ഷിക്കുന്നത്. റെഗുലർ നിയമനമല്ല.
രണ്ടു ഘട്ടമായാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടമായ വൺ ടൈം രജിസ്ട്രേഷൻ ഫെബ്രുവരി 14നകം പൂർത്തിയാക്കണം. തുടർന്ന് രണ്ടാം ഘട്ട ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സമർപ്പിക്കാം.
കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു, കാശ്മീർ, ജാർഖണ്ഡ്. കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റേൺ, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, തെലങ്കാന സർക്കിളുകളിലാണ് ഒഴിവ്.
ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2000ൽ അധികം ഒഴിവ് പ്രതീക്ഷിക്കുന്നു. ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി. തിരൂർ, തിരുവല്ല, തൃശൂർ, വടകര ഡിവിഷനുകളിലാണ് കേരള സർക്കിളിലെ ഒഴിവുകൾ. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://indiapostgdsonline.gov.in
യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കു മലയാളം), സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. മറ്റു വരുമാനമാർഗം ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ച കൂ ടുതൽ വിവരങ്ങൾക്കും മറ്റു നിയമാവലികൾക്കും വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രായം: 18-40. അർഹർക്ക് ഇളവു ലഭിക്കും. ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ. ഡാക് സേവക്: 10,000-24,470. ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വുമൺ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. അപേക്ഷിക്കേണ്ട വിധം: https://indiapost gds online.gov.inൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകി വൺ ടൈം രജിസ്ട്രേഷൻ നടത്തണം.
തുടർന്നു ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.jpg/jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഫോട്ടോ 30-100 കെബി, ഒപ്പ് 20-100 കെബി സൈസിൽ ഉള്ളതാവണം.
കൂടുതൽ വിവരങ്ങൾക്ക്: www. indiapostgdsonline.gov.in
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ ഗ്രൂപ്പ് ഡി(ലെവൽ-1) തസ്തികകളിലെ ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 22,195 ഒഴിവുണ്ട്.
സതേൺ റെയിൽവേയ്ക്കു കീഴിലെ ചെന്നൈ ആർആർബിയിൽ മാത്രം1,036 ഒഴിവുണ്ട്. മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 9/2025
തസ്തികകൾ: അസിസ്റ്റന്റ് ടിആർഡി അസിസ്റ്റന്റ് ഓപ്പറേഷൻസ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി, അസിസ്റ്റന്റ് എസ് ആൻഡ് ടി, പോയിന്റ്സ്മാൻ ബി, അസിസ്റ്റന്റ് ട്രാക്ക് മെഷീൻ, ട്രാക്ക് മെയ്ന്റെയ്നർ-IV, അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് കാരിയേജ് ആൻഡ് വാഗൺ, അസിസ്റ്റന്റ് ലോക്കോ ഷെഡ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് പി വേ, അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ).
യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻസിവിടി). അവസാന വർഷ ഫലം കാക്കുന്നവർ അപേക്ഷിക്കേണ്ട. എൻജിനിയറിംഗ് ഡിപ്ലോമ /ബിരുദ യോഗ്യതക്കാരെ കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്/ഐടിഐ യോഗ്യതയ്ക്കു പകരമായി പരിഗണിക്കില്ല.
ഗ്രാജ്വേറ്റ് ആക്ട് അപ്രന്റിസും കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പിനു പകരമായി പരിഗണിക്കില്ല. എല്ലാ യോഗ്യതകളും 2026 മാർച്ച് 2 അടിസ്ഥാനമാക്കി കണക്കാക്കും. യോഗ്യത സംബന്ധിച്ച കൂടുതൽ വ്യവസ്ഥകൾക്കു വെബ്സൈറ്റ് കാണുക.
പ്രായം: 18-33 2026 ജനുവരി 1 അടിസ്ഥാ നമാക്കി പ്രായം കണക്കാക്കും. അർഹർക്ക് ഇളവുകൾ ചട്ടപ്രകാരം. ശമ്പളം: 18,000. അപേക്ഷാ ഫീസ്: 500 രൂപ. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിനു (സിബിടി) ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും).
പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും). ഫീസ് ഓൺലൈനായി അടയ്ക്കണം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്. ശാരീരികക്ഷമതാ പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കി. 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ 100 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.
യോഗ്യരായ ഭിന്നശേഷിക്കാർക്കു സ്ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (30 മാർക്ക്), മാത്തമാറ്റിക്സ് (25), ജനറൽ സയൻസ് (25), ജനറൽ അവയർനെസ് ആൻഡ് കറന്റ് അഫയേഴ്സ് (20) എന്നിവയുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളവും പരീക്ഷാമാധ്യമമായി തെരഞ്ഞെടുക്കാം.
ശാരീരികക്ഷമതാ പരിശോധനയ്ക്ക് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും: പുരുഷൻ: 35 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം. 4 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. സ്ത്രീ 20 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം.
5 മിനിറ്റ് 40 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. ഭിന്നശേഷിക്കാർ, കോഴ്സ് പൂർത്തിയാക്കിയ അപ്രന്റിസുകൾ, വിമുക്തഭടർ, ഗർഭിണികളായ സ്ത്രീകൾ എന്നിവർക്കു ശാരീരിക ക്ഷമതാ പരിശോധന ഇല്ല. ഇളവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ആർആർബി വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം അപേക്ഷകരുടെ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും നൽകണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചുകഴിയുമ്പോൾ രജിസ്ട്രേഷൻ നമ്പർ, പാസ്വേഡ് എന്നിവ ലഭിക്കും.
ഈ രജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡിയി ലൂടെ ഒടിപി നമ്പർ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
വെബ് കാമറയോ ഫ്രണ്ട് കാമറയോ ഉപയോഗിച്ചു ലൈവ് ആയാണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. വെള്ളക്കടലാസിൽ കറുത്ത മഷിയിൽ രേഖപ്പെടുത്തിയ ഒപ്പ് ജെപിജി ഫോർമാറ്റിൽ 30-49 കെബി സൈസിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
പ്രധാന ആർആർബികളുടെ വെബ്സൈറ്റ് വിലാസം ഇതോടൊപ്പം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെട്ട സൈറ്റുകൾ കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ വ്യക്തമായി മനസിലാക്കിയശേഷം അപേക്ഷിക്കുക.
CAREER DEEPIKA
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിക്കു (സി-മെറ്റ്) കീഴിൽ 39 അധ്യാപക ഒഴിവ്. കോന്നി, പള്ളുരുത്തി, ഉദുമ, തളിപ്പറമ്പ്, ധർമടം, താനൂർ, മലമ്പുഴ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളജുകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത:
അസിസ്റ്റന്റ് പ്രഫസർ: എംഎസ്സി നഴ്സിംഗ്. 3 വർഷ അധ്യാപന പരിചയം; 33,320.
സീനിയർ ലക്ചറർ: എംഎസ്സി നഴ്സിംഗ്, 2 വർഷ അധ്യാപന പരിചയം; 33,320.
ലക്ചറർ: എംഎസ്സി നഴ്സിംഗ്; 32,450.
ട്യൂട്ടർ: ബിഎസ്സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് നഴ്സിംഗ്, ഒരു വർഷ പരിചയം; 30,000.
പ്രായപരിധി: 50. ഫീസ്: 250. പട്ടികവിഭാഗം-100. എസ്ബി കളക്ട് ലിങ്ക് മുഖേനയോ ചെലാൻ ഡൗൺലോഡ് ചെയ്ത് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് മുഖേനയോ ഫീസ് അടയ്ക്കാം.
www.simet.in
CAREER DEEPIKA
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി 441 ഒഴിവിലേക്കു ഫെബ്രുവരി 19 വരെ ഓൺലൈനായി ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലാണ് അവസരം.
മാനേജർ തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 229 ഒഴിവും സീനിയർ മാനേജർ തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 133 ഒഴിവുമുണ്ട്.
ഓഫീസർ തസ്തികകളിൽ 56 ഒഴിവാണുള്ളത്. മറ്റ് ഒഴിവുകൾ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിഭാഗത്തിലാണ്.
യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www.bankofbaroda.bank.in
CAREER DEEPIKA
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിൽ അവസരം. 350 ഒഴിവ്. ഫെബ്രുവരി 3വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം.
മാർക്കറ്റിംഗ് ഓഫീസർ (300 ഒഴിവ്), ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ (50 ഒഴിവ്) എന്നീ വിഭാഗങ്ങളിലാണു നിയമനം. മാർക്കറ്റിംഗ് ഓഫീസർ ജൂണിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-1 വിഭാഗം തസ്തികയും ഫോറിൻ എക്സ്ചേഞ്ച് ഓഫീസർ മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-3 വിഭാഗം തസ്തികയുമാണ്.
ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. 2026 ജനുവരി 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ കണക്കാക്കും. അപേക്ഷാഫീസ് 850 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും വനിതകൾക്കും 175 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: www.centralbankofindia.bank.in
CAREER DEEPIKA
തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 172 ഒഴിവ്. കിളിമാനൂർ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചങ്ങനാശേരി, നാഗർകോവിൽ, തിരുവനന്തപുരം, തിരുവനന്തപുരം മെഡിക്കൽ കോളജ്, കൊട്ടാരക്കര. റാന്നി, തൂത്തുക്കുടി എന്നീ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം
ഓഫീസർ ഇൻ ചാർജ് പോളിക്ലിനിക്: ബിരുദം, വിരമിച്ച ആംഡ് ഫോഴ്സസ് ഓഫീസർ, 5 വർഷ പരിചയം 63: 95,000
ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷലിസ്റ്റ് (ജനറൽ മെഡിസിൻ): ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ എംഡി/എഎസ്/ഡിഎൻബി 3 വർഷ പരിചയം, 68,1,30,000.
റേഡിയോളജിസ്റ്റ്: അംഗീകൃത മെഡിക്കൽ യോഗ്യതയും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ പിജിയും 5 വർഷ പരിചയവും: 68; 1,30,000.
മെഡിക്കൽ ഓഫീസർ: എംബിബിഎസ്, 3 വർഷ പരിചയം. 66; 95,000.
ഡെന്റൽ ഓഫീസർ: ബിഡിഎസ്, 3 വർഷ പരിചയം, 63, 95,000.
ഡെന്റൽ ഹൈജീനിസ്റ്റ്: ഡെന്റൽ ഹൈജീനിസ്റ്റ് ഡിപ്ലോമ/ ക്ലാസ്1 ഡിഎച്ച്/ ഡിഒആർഎ കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 56; 36,500.
റേഡിയോഗ്രാഫർ: ഡിപ്ലോമ/ക്ലാസ് 1 റേഡിയോഗ്രഫർ കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 56, 36,500.
ഫിസിയോതെറാപ്പിസ്റ്റ്: ഡിപ്ലോമ/ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സ്സ്), 5 വർഷ പരിചയം, 56, 36,500.
നഴ്സിംഗ് അസിസ്റ്റന്റ്: ക്ലാസ് 1 നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സ്), 5 വർഷ പരിചയം: 56: 36,500.
ഫാർമസിസ്റ്റ്: ബിഫാം അല്ലെങ്കിൽ പ്ലസ്ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച്), ഫാർമസിയിൽ ഡിപ്ലോമ, ഫാർമസിസ്റ്റ് രജിസ്ട്രേഷൻ, 3 വർഷ പരിചയം, 56, 36,500.
ലബോറട്ടറി അസിസ്റ്റന്റ്: ഡിഎഎൽടി/ക്ലാസ്1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), അഞ്ചു വർഷ പരിചയം, 56, 36,500.
ലബോറട്ടറി ടെക്നീഷൻ: ബിഎസ്സി (മെഡിക്കൽ ലാബ് ടെക്നോളജി) അല്ലെങ്കിൽ പത്താം ക്ലാസ്/ പ്ലസ് ടു സയൻസ്, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ 3 വർഷ പരിചയം, 56, 36,500.
ഡ്രൈവർ: എട്ടാം ക്ലാസ്/ക്ലാസ് 1 എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്). എൽഎംവി ഡ്രൈവിംഗ് ലൈസൻസ്, 5 വർഷ പരിചയം 53, 25,600.
ഫീമെയിൽ അറ്റൻഡന്റ്, സഫായ്വാല: എഴുത്തും വായനയും അറിയണം. 5 വർഷ പരിചയം 53; 21,800.
ചൗക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സ്), 53, 21,800.
പ്യൂൺ: എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം: 53, 21,800.
ക്ലാർക്ക്/ഡേറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദം/ക്ലാസ് 1 ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം, 53: 29,200
www.echs.gov.in
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡ്, 48 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ പ്രോജക്ട് സൈറ്റുകളിൽ കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയും യോഗ്യതയും
ടീം ലീഡർ (സേഫ്റ്റി), ടീം ലീഡർ (സിവിൽ), ടീം ലീഡർ (ക്യൂസി): സിവിൽ എൻജിനിയറിംഗ് ബിരുദം. 15 വർഷ പരിചയം. ടീം ലീഡർ (എംഇപി): ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം, 15 വർഷ പരിചയം.
പ്രോജക്ട് എൻജിനിയർ (സിവിൽ): സിവിൽ എൻജിനിയറിംഗ് ബിരുദം, 7 വർഷ പരിചയം. പ്രോജക്ട് എൻജിനിയർ (എഇപി): ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം, 7 വർഷ പരിചയം.
ഇത്രയും ഒഴിവുകളിൽ ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 23 നും 24നും. ജൂണിയർ എൻജിനിയർ (സിവിൽ): സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷവും പരിചയം.
ജൂണിയർ എൻജിനിയർ (എംഇപി): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷവും പരിചയം.
ഇത്രയും ഒഴിവുകളിൽ ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 25നും 27നും. പ്രായപരിധി: 55. ശന്പളം: ടീം ലീഡർ, 70,000-2,000,000 പ്രോജക്ട് എൻജിനിയർ 50,000-1,60,000, ജൂണിയർ എൻജിനിയർ 34,471-46,417.
www.rites.com
CAREER DEEPIKA
ഡൽഹി ആസ്ഥാനമായ എൻബിസിസി (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 59 ഒഴിവ്. റെഗുലർ നിയമനം.
തസ്തികകൾ: ജനറൽ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ പ്രോജക്ട് എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് അസിസ്റ്റന്റ്, ജൂണിയർ എൻജിനിയർ.
വിശദവിവരങ്ങൾ www.nbecindia. inൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
വ്യോമസേനയുടെ ഗ്രൂപ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ (Airmen Intake 1/2027) ആകാൻ പുരുഷന്മാർക്ക് അവസരം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 1 വരെ.
ഓൺലൈൻ ടെസ്റ്റ് മാർച്ച് 30, 31ന്. തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസുവരെ നീട്ടിക്കിട്ടാം. കമ്മീഷൻഡ് ഓഫീസർ/പൈലറ്റ്/നാവിഗേറ്റർ/അഗ്നിവീർ വായു തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പല്ല ഇത്.
യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ചു പ്ലസ് ടു ജയം (ഇംഗ്ലീഷിന് 50% മാർക്ക് വേണം). അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഇംഗ്ലീഷിന് 50% മാർക്ക് വേണം).
ബി) ഡിപ്ലോമ/ബിഎസ്സി ഫാർമസി യോഗ്യതക്കാർക്ക് 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ചു പ്ലസ് ടു ജയം (ഇംഗ്ലീഷിന് 50% മാർക്ക് വേണം). 50% മാർക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ എന്നിവയും വേണം.
പ്രായം: മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (അവിവാഹിതർ): 2006 ജനുവരി 1 നും 2010 ജനുവരി 1നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ബിഎസ്സി ഫാർമസി): 2003 ജനുവരി 1നും 2008 ജനുവരി 1നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 2003 ജനുവരി 1 നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
ശാരീരികയോഗ്യത: ഉയരം 152 സെന്റിമീറ്റർ. നെഞ്ചളവ് കുറഞ്ഞത് 77 സെന്റിമീറ്റർ. അഞ്ചു സെന്റിമീറ്റർ വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തി ഉൾപ്പെടെ ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ശാരീരികക്ഷമതാ പരിശോധന: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. (21 വയസിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ബിഎസ്സി ഫാർമസി യോഗ്യതക്കാർക്കും 7 ½മിനിറ്റ് അനുവദിക്കും). 10 പുഷ്അപ്പ്, 10 സിറ്റ്അപ്പ്, 20 സ്ക്വാട്സ് എന്നിവയുമുണ്ടാകും.
തെരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, ഓൺലൈൻ പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി.
യോഗ്യത, അപേക്ഷാഫീസ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: https://iafrecruitment.edcil.co.in
CAREER DEEPIKA
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 01/2027) സെലക്ഷൻ ടെസ്റ്റിന് ഫെബ്രുവരി ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് മാർച്ച് 30, 31 തീയതികളിൽ. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം.
4 വർഷത്തേക്കാണു നിയമനം. ഇതു കമ്മീഷൻഡ് ഓഫീസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പല്ല.വിദ്യാഭ്യാസ യോഗ്യത: സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്.
ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം ഇംഗ്ലീഷിന് 50% മാർക്കു വേണം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം. സയൻസ് ഇതര വിഷയങ്ങളിലെങ്കിൽ 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം
പ്രായം: 2006 ജനുവരി 1നും 2009 ജൂലൈ 1 നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി: 21. ശാരീരികയോഗ്യത: ഉയരം 152 സെന്റിമീറ്റർ, നെഞ്ചളവ് കുറഞ്ഞത് 5 സെന്റിമീറ്റർ വികസിപ്പിക്കാൻ കഴിയണം. തൂക്കം. ഉയരത്തിനും പ്രായത്തിനും ആനുപാതികം.
ശാരീരികക്ഷമത: പുരുഷന്മാർക്ക് 7 മിനിറ്റിലും സ്ത്രീകൾക്ക് 8 മിനിറ്റിലും 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷഅപ്പ് 10 സിറ്റഅപ്പ്, 20 സ്ക്വാട്സ് എന്നിവയും പൂർത്തിയാക്കണം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ. ശാരീരിക അളവെടുപ്പ്. വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്: https://iafrecruitment.edcil.co.in
CAREER DEEPIKA
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം. 600 ഒഴിവ്. കേരളത്തിൽ 13 ഒഴിവുണ്ട്. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.
സ്റ്റൈപൻഡ്: 12,300 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. അപേക്ഷകർ പത്താം ക്ലാസ്/12-ാം ക്ലാസ്/ബിരുദ തലംവരെ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.
പ്രായം: 20-28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും (ജനറൽ) 35 വയസുവരെ അപേക്ഷിക്കാം.
യോഗ്യതയും പ്രായവും 2025 നവംബർ 30 അടിസ്ഥാനമാക്കി കണക്കാക്കും. അപേക്ഷാഫീസ്: 150 രൂപ (പട്ടികവിഭാഗം -100 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല). ഫീസ് ഓൺലൈനായി അടയ്ക്കാം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.bankofmaharashtra.in
CAREER DEEPIKA
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ ആകാം. 260 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ജനുവരി 24 മുതൽ ഫെബ്രുവരി 24 വരെ. 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും.
ബ്രാഞ്ച്, വിഭാഗം തിരിച്ചുള്ള യോഗ്യത:
എക്സിക്യൂട്ടീവ് ബ്രാഞ്ച്
എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജിഎസ്/ഹൈഡ്രോ കേഡർ): 60% മാർക്കോടെ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ബിടെക്. പ്രായം: 2002 ജനുവരി 2നും 2007 ജൂലൈ 1നും മധ്യേ ജനിച്ചവർ.
പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്സർവർ), എയർ ട്രാഫിക് കൺട്രോളർ: 60% മാർക്കോടെ ബിഇ ബിടെക്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലീഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.
പ്രായം: പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ: 2003 ജനുവരി 2 നും 2008 ജനുവരി 1നും മധ്യേ ജനിച്ചവർ. എയർ ട്രാഫിക് കൺട്രോളർ: 2002 ജനുവരി 2നും 2006 ജനുവരി 1നും മധ്യേ ജനിച്ചവർ.
ലോജിസ്റ്റിക്സ്: 1) ഫസ്റ്റ് ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ iii) ഫസ്റ്റ് ക്ലാസോടെ ബിഎസ്സി/ബികോം/ബിഎസ്സി (ഐടി), ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ iv) ഫസ്റ്റ് ക്ലാസോടെ എംസിഎ/എംഎസ്സി (ഐടി).
പ്രായം: 2002 ജനുവരി 2 നും 2007 ജൂൺ 1 നും മധ്യേ ജനിച്ചവർ.
എഡ്യുക്കേഷൻ ബ്രാഞ്ച്
ഐഡ്യൂക്കേഷൻ: i) 60% മാർക്കോടെ എംഎസ്സി/എംഎ മാത്സ്/ഓപ്പറേഷണൽ റിസർച്ച്, ബിഎസ്സി ഫിസിക്സ്. 11) 60% മാർക്കോടെ എംഎസ്സി/എംഎ ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ് (വിത് ബിഎസ്സി മാത്സ്)/മീറ്റിയറോളജി/ ഓഷ്യനോഗ്രഫി/അറ്റ്മോസ്ഫെറിക് സയൻസ് (വിത് ബിഎസ്സി ഫിസിക്സ് ആൻഡ് മാത്സ്). iii) 60% മാർക്കോടെ ബിഇ/ ബിടെക് (മെക്കാനിക്കൽ/ പ്രൊഡക്ഷൻ എൻജിനിയറിംഗ്). iv) 60% മാർക്കോടെ ബിഇ/ബിടെക്/ എംടെക് (കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്)/ എംസിഎ (ബിരുദതലത്തിൽ മാത്സോ ഫിസിക്സോ പഠിച്ചിരിക്കണം). v) 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ). പ്രായം: 2002 ജനുവരി 2നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവർ. vi) 60% മാർക്കോടെ എംഇ/എംടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കൺട്രോൾസ്/ റഡാർ ആൻഡ് മൈക്രോവേവ്/ഒപ്റ്റിക്കൽ ഫൈബർ കമ്യൂണിക്കേഷൻ/ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ്/വയർലെസ് കമ്യൂണിക്കേഷൻ/ലേസർ ആൻഡ് ഇലക്ട്രോ ഒപ്റ്റിക്സ്/വിഎൽഎസ്ഐ/പവർ സിസ്റ്റംസ്/കമ്യൂണിക്കേഷൻസ് സിസ്റ്റംസ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ.
vii) തെർമൽ/പ്രൊഡക്ഷൻ എൻജി./മെഷീൻ ഡിസൈൻ/സിസ്റ്റം ആൻഡ് കൺട്രോൾസ്/മാനുഫാക്ചറിംഗ്/മെക്കട്രോണിക്സ്/മീറ്റിയറോളജി/ഓഷ്യനോഗ്രഫി/ അറ്റ്മോസ്ഫെറിക് സയൻസ സ്): ബിരുദ തലത്തിൽ ഫിസിക്സും മാത്സും പഠിച്ചിരിക്കണം.
പ്രായം: 2000 ജനുവരി 2നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവർ. പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലീഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.
ടെക്നിക്കൽ ബ്രാഞ്ച്
എൻജിനിയറിംഗ് (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ, ബിടെക് (മറൈൻ/ഇൻസ്ട്രുമെന്റേഷൻ/എയ്റോസ്പേസ്/ഓട്ടമൊബൈൽസ്/മെറ്റലർജി/മെക്കട്രോണിക്സ്).
സബ്മറൈൻ ടെക്എൻജിനിയറിംഗ്: 60% മാർക്കോടെ ബിഇ/ബിടെക് (പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ എൻജി. ആൻഡ് മാനേജ്മെന്റ്/കൺട്രോൾ എൻജി. ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/എയ്റോനോട്ടിക്കൽ മെക്കാനിക്കൽ/മെക്കാനിക്കൽ വിത് ഓട്ടമേഷൻ), പ്രായം 2002 ജനുവരി 2 നും 2007 ജൂലൈ 1 നും മധ്യേ ജനിച്ചവർ.
ഇലക്ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രമെന്റേഷൻ ടെലി കമ്യൂണിക്കേഷൻ/പവർ ഇലക്ട്രോണിക്സ്/പവർ എൻജിനിയറിംഗ്).
സബ്മറൈൻ ടെക് ഇലക്ട്രിക്കൽ: 60% മാർക്കോടെ ബിഇ/ബിടെക്. (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ.
പ്രായം: 2002 ജനുവരി 2നും 2007 ജൂലൈ 1നും മധ്യേ ജനിച്ചവർ. ശമ്പളം: തുടക്കത്തിൽ 1,25,000.
www.joinindiannavy.gov.in.
CAREER DEEPIKA
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ താരാപുർ മഹാരാഷ്ട്ര സൈറ്റിൽ 114 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രു. 4 വരെ.
തസ്തികകൾ: സയന്റിഫിക് അസിസ്റ്റന്റ് - (സിവിൽ), സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്, സ്റ്റൈപൻഡറി ട്രെയിനി/ടെക്നിഷൻ, എക്സ്-റേ ടെക്നിഷൻ (ടെക്നിഷൻ), അസിസ്റ്റന്റ് (എച്ച്ആർ), അസിസ്റ്റന്റ് (എഫ് ആൻഡ് എ), അസിസ്റ്റന്റ് (സി ആൻഡ് എംഎം).
കൂടുതൽ വിവരങ്ങൾക്ക്: www.npcilcareers.co.in
CAREER DEEPIKA
കരസേനയുടെ 67-ാമത് ഷോർട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സ് പ്രവേശനത്തിന് ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്സിൽ പുരുഷന്മാർക്കു 350 ഒഴിവും സ്ത്രീകൾക്കു 29 ഒഴിവുമുണ്ട്.
അപേക്ഷകർ അവിവാഹിതരായിരിക്കണം.
ഒഴിവും എൻജിനിയറിംഗ് വിഭാഗവും:
ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ കോഴ്സസ്: മെക്കാനിക്കൽ (101 ഒഴിവ്), സിവിൽ (75), ഇലക്ട്രോണിക്സ് (64), കംപ്യൂട്ടർ സയൻസ് (60), ഇലക്ട്രിക്കൽ (33), മിസലേനിയസ് എൻജിനിയറിംഗ് സ്ട്രീംസ് (17).
ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) വിമൻ കോഴ്സസ്: മെക്കാനിക്കൽ (9 ഒഴിവ്), സിവിൽ (7), ഇലക്ട്രോണിക്സ് (6), കംപ്യൂട്ടർ സയൻസ് (4), ഇലക്ട്രിക്കൽ (3).
യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനിയറിംഗ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്സൈറ്റ് പരിശോധിക്കുക.
ശാരീരികയോഗ്യത: കരസേനാ വെബ് സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. പ്രായം: 2026 ഒക്ടോബർ ഒന്നിന് 20-27.
പരിശീലനം: ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. ലഫ്റ്റന്റ് റാങ്കിലായിരിക്കും നിയമനം. പരിശീലനകാലത്തു 56,100 രൂപ സ്റ്റൈപ്പൻഡ് (പ്രതിമാസം) ലഭിക്കും.
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രൂപ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.
ഷോർട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സിലും ഷോർട്ട് സർവീസ് കമ്മീഷൻ (നോൺ ടെക്) നോൺ യുപിഎസ്സി കോഴകളിലായി പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകൾക്കും അവസരമുണ്ട്. ഇരുവിഭാഗങ്ങളിലും ഓരോ ഒഴിവാണുള്ളത്.
ടെക് എൻട്രിയിൽ ഏതെങ്കിലും എൻജിനിയറിംഗ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇതു സംബന്ധിച്ച വിവരങ്ങൾക്കു വിജ്ഞാപനം കാണുക.
www.joinindianarmy.nic.in
CAREER DEEPIKA
റെയിൽവേയിലെ ഐസൊലേറ്റഡ് കാറ്റഗറിയിലെ 312 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
ചെന്നൈ ആർആർബിക്കു കീഴിൽ 27 ഒഴിവുണ്ട്. ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 08/ 2025
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
ചീഫ് ലോ അസിസ്റ്റന്റ്: നിയമ ബിരുദം, പ്ലീഡർ ആയി 3 വർഷ പ്രാക്ടിസ്: 18-40, 44,900.
പബ്ലിക് പ്രോസിക്യൂട്ടർ: നിയമ ബിരുദം, അഡ്വക്കേറ്റ് ആയി 5 വർഷ പരിചയം; 18-32; 44,900.
ജൂണിയർ ട്രാൻസ്ലേറ്റർ/ഹിന്ദി: ഏതെങ്കിലും വിഷയത്തിൽ പിജി; ട്രാൻസ്ലേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ഹിന്ദിയിൽനിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും) അല്ലെങ്കിൽ ട്രാൻസ്ലേഷനിൽ 2 വർഷ ജോലി പരിചയം; 18-33; 35400.
സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ: ബിരുദവും പബ്ലിക് റിലേഷൻസ്/അഡ്വർട്ടൈസിംഗ്/ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ 18-33; 35,400.
സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ: ബിരുദവും ലേബർ/സോഷ്യൽ വെൽഫെയർ/ ലേബർ ലോയിൽ ഡിപ്ലോമയും അല്ലെങ്കിൽ എൽഎൽബി അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ പഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ എംബിഎ പഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ എംബിഎ എച്ച്ആർ അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ എച്ച്ആർ മാനേജ്മെന്റ് 18-33; 35,400.
സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിംഗ്): സൈക്കോളജിയിൽ രണ്ടാം ക്ലാസ് പിജി, ഒരു വർഷ പരിചയം, 18-35; 35,400. ലാബ് അസിസ്റ്റന്റ് ഗ്രേഡ് III (കെമിസ്ട്രി ആൻഡ് മെറ്റലർജിസ്റ്റ്): ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ് ടു; 18-30, 19,900.
സയന്റിഫിക് സൂപ്പർവൈസർ/ എർഗണോമിക്സ് ആൻഡ് ട്രെയിനിംഗ്: സൈക്കോളജി/ഫിസിയോളജിയിൽ രണ്ടാം ക്ലാസ് പിജി, 2 വർഷ പരിചയം: 18-35: 44,900.
വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in
കായികതാരങ്ങൾക്ക് 54 ഒഴിവ്
കോൽക്കത്ത ആസ്ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവേക്കു കീഴിലായി കായികതാരങ്ങൾക്ക് 54 ഒഴിവ്. ജനുവരി 10 മുതൽ ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾ www. rreser.co.in ൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
ഇന്ത്യൻ നേവിയിൽ എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലെ ഓഫീസർ തെരഞ്ഞടുപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (ബിടെക്) എൻട്രി സ്കീം മുഖേനയാണ് തിരഞ്ഞെടുപ്പ്. പെർമനന്റ് കമ്മീഷൻ നിയമനമാണ്.
44 ഒഴിവുണ്ട്. ഇതിൽ ഏഴ് ഒഴിവ് വനിതകൾക്കാണ്. 2025-ലെ ജെഇഇ മെയിൻ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. 2026 ജൂലായിൽ ഏഴിമലയിലെ നാവിക അക്കാദമിയിൽ കോഴ്സ് ആരംഭിക്കും.
യോഗ്യത: പ്ലസ്ടു/ തത്തുല്യം.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലായി ആകെ 70 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനവും (പത്താംക്ലാസ്/പന്ത്രണ്ടാം തലം) മാർക്കുമുണ്ടായിരിക്കണം. അപേക്ഷകർ 2025-ലെ ജെഇഇ മെയിൻ പരീക്ഷ എഴുതിയവരായിരിക്കണം.
പ്രായം: അപേക്ഷകർ 2007 ജനുവരി രണ്ടിനും 2009 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
CAREER DEEPIKA
നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്), യംഗ് പ്രൊഫഷണലുകളെ നിയമിക്കുന്നു. 44 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തിൽ ഒരുവർഷ ത്തേക്കാണ് നിയമനം. പരമാവധി മൂന്നുവർഷംവരെ ദീർഘിപ്പിക്കാം.
നിയമനസ്ഥലങ്ങൾ: ചെന്നൈ, മംഗളൂരു, മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി, ലക്നൗ, ഷിംല, റാഞ്ചി, ദെഹ്റാദൂൺ, ഗുവാഹത്തി, ഐസോൾ.
വിഷയങ്ങളും ഒഴിവും: ക്ലൈമറ്റ് ആക്ഷൻ സസ്റ്റെയ്നെബിലിറ്റി-3, ഇക്കണോമിക്സ്-3, ഡേറ്റാ സയൻസ്-4, സൈബർ സെക്യൂരിറ്റി-1, അക്കാദമിക് അഡ്മിനിസ്ട്രേഷൻ-2, ഗ്രാഫിക് ഡിസൈനിംഗ് -1, പിആർ/ഔട്ട്റീച്ച് ആൻഡ് ഡോക്യുമെന്റേഷൻ-2, ഐടി-12, ജിയോഇൻഫർമാറ്റിക്സ്-1, ഡെവലപ്മെന്റ് മാനേജ്മെന്റ്-3, പ്രോജക്ട് മോണിറ്ററിംഗ്-4, ഫിനാൻസ്-6, യുഐ/യുഎക്സ് ഡിസൈനിംഗ്-1, സോഫ്റ്റ്വേർ ടെസ്റ്റിംഗ്-1.
സ്റ്റെപ്പെൻഡ്: 70,000 രൂപ. യോഗ്യത: ബിരുദാനന്തരബിരുദം/എൻജിനിയറിംഗ് ബിരുദം, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 21-30 വയസ്.
അപേക്ഷാഫീസ്: 150 രൂപയും ജിഎസ്ടിയും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 12.
വിശദവിവരങ്ങൾക്ക് WEBSITE:www.nabard.org
CAREER DEEPIKA
സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 22 വരെ അപേക്ഷിക്കാം.
ജൂണിയർ ക്ലാർക്ക്/കാഷ്യർ (92 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ ബ്രാഞ്ച് മാനേജർ (9), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടു നിയമനമാണ്.
കാറ്റഗറി നമ്പർ: 35/2025
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ/ബ്രാഞ്ച് മാനേജർ
ഒഴിവ്: 9
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).
അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി/എംഎസ്സി (സഹകരണം & ബാങ്കിംഗ്) അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.
കാറ്റഗറി നമ്പർ: 36/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സൂപ്പർ ഗ്രേഡ് ബാങ്കുകൾ
ഒഴിവ്: 19
കാറ്റഗറി നമ്പർ: 37/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സ്പെഷൽ ഗ്രേഡ്, ക്ലാസ് 1 ബാങ്കുകൾ
ഒഴിവ്: 45
കാറ്റഗറി നമ്പർ: 38/2025
ജൂനിയർ ക്ലാർക്ക്/കാഷ്യർ ക്ലാസ് 2-ക്ലാസ് 7 ബാങ്കുകൾ
ഒഴിവ്: 18
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായ ബികോം.
അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ് സി (സഹകരണം ആൻഡ് ബാങ്കിംഗ്).
കാസർഗോഡ് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി/ ഡിസിഎം). കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
മഞ്ചേരി സഹകരണ അർബൻ ബാങ്കിൽ ജൂണിയർ ക്ലാർക്ക് തസ്തികയിലെ 10 ഒഴിവിലേക്കും (കാറ്റഗറി നമ്പർ: 42/2025) ഇപ്പോൾ അപേക്ഷിക്കാം. മലപ്പുറം ജില്ലയിൽ മാത്രമാണു പരീക്ഷാകേന്ദ്രം. ജനുവരി 23 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കാറ്റഗറി നമ്പർ: 39/2025
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 4
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ ബിടെക് /എംസിഎ. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ 3 വർഷ പരിചയം
കാറ്റഗറി നമ്പർ 40/2025
ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 3
യോഗ്യത: 1. ബിരുദം. 2. കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്.
3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലി പരിചയം.
കാറ്റഗറി നമ്പർ: 41/2025
ടൈപ്പിസ്റ്റ്
ഒഴിവ്: 1
യോഗ്യത: 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 2. കെജിടിഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ.
ശ്രദ്ധിക്കുക...
ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുമ്പ് യോഗ്യത നേടിയിരിക്കണം. പ്രായം: 01.01.2025 ൽ 18 തികയണം. 40 കവിയരുത്.
പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
പരീക്ഷ: ജൂണിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയ്ക്ക് ഒഎംആർ പരീക്ഷയും ടൈപ്പിസ്റ്റ് തസ്തികയ്ക്ക് എഴുത്തുപരീക്ഷയും മറ്റുള്ള തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷയും ആയിരിക്കും.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ അപേക്ഷ: www.cseb. kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ www.keralacseb. kerala.gov. in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
www.cseb. kerala.gov.in
CAREER DEEPIKA
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തരാഖണ്ഡ് റായ്പുരിലെ ഇന്ത്യ ഒപ്റ്റെൽ ലിമിറ്റഡിൽ 149 പ്രോജക്ട് ടെക്നിഷൻ, ഒരു ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവ്. താത്കാലിക നിയമനം. ജനുവരി 16 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവുള്ള വിഭാഗം, യോഗ്യത, പ്രായം, ശമ്പളം: പ്രോജക്ട് ടെക്നിഷൻ (ഫിറ്റർ ഇൻസ്ട്രമെന്റ്സ്, ഫിറ്റർ ഇലക്ട്രോണിക്സസ്, മെഷിനിസ്റ്റ്, ഒപ്റ്റിക്കൽ വർക്കർ, ഇലക്ട്രോപ്ലേറ്റർ, പെയിന്റർ): പത്താം ക്ലാസും ബന്ധപ്പെട്ട വിഭാഗത്തിൽ എൻടിസി/എൻഎസിയും; 18-32; 20,000.
ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ അറിവ്: 18-45; 30,000.
www.ddpdoo.gov.in
CAREER DEEPIKA
തപാൽ വകുപ്പിനു കീഴിൽ അഹമ്മദാബാദ് സർക്കിളിൽ 48 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) ഒഴിവ്. നേരിട്ടുള്ള നിയമനം. ജനുവരി 19 വരെ അപേക്ഷിക്കാം.
ശമ്പളം: 19,900. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.indiapost.gov.inൽ പ്രസിദ്ധീകരിക്കും.