റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അവസരം 650 ഒഴിവ്. തിരുവനന്തപുരത്ത് 6 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ മാർച്ച് 8 വരെ.
യോഗ്യത: 50% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു പാസ്മാർക്ക്) ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ വേഡ് പ്രോസസിംഗ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.
പ്രായം: 2026 ഫെബ്രുവരി ഒന്നിന് 20 നും 28നും മധ്യേ ഒബിസിക്കു മൂന്നും പട്ടികവിഭാഗ ത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ് വിമുക്തഭടൻമാർക്കും ഇളവുണ്ട്.
യോഗ്യത, പ്രായം എന്നിവ 2026 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. ശമ്പളം: 29,000 - 78,640.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (പ്രാദേശിക ഭാഷ) എന്നിവയുടെ അടിസ്ഥാനത്തിൽ.
എഴുത്തുപരീക്ഷയ്ക്ക് (ഓൺലൈൻ) ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാകും. ഏപ്രിൽ 11 നാണു പ്രിലിമിനറി പരീക്ഷ.
കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്കു ജൂൺ 7നു മെയിൻ (ഒബ്ജക്ടീവ്) പരീക്ഷ നടത്തും.
അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാത്തിനു 450 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ വിമുക്തഭടൻമാർ എന്നിവർക്ക് 50 രൂപ. ആർബിഐ ജീവനക്കാർക്കു ഫീസ് വേണ്ട. ഓൺലൈനിലൂടെ അടയ്ക്കാം.
രജിസ്ട്രേഷനും വിവരങ്ങൾക്കും: www.rbi.org.in.
Tags : Reserve Bank Career