Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala High Court

ശ​ബ​രി​മ​ല: കാ​​​​ണി​​​​പ്പൊ​​​​ന്ന് തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ‍എ​​​​ല്ലാ സ​​​​ഹാ​​​​യ​​​​വും ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് ന​​​​ല്‍​ക​​​​ണം:ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ആ​​​​റ​​​​ന്മു​​​​ള സ്‌​​​​ട്രോം​​​​ഗ് റൂ​​​​മി​​​​ല്‍ 80 ചാ​​​​ക്കു​​​​ക​​​​ളി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ കാ​​​​ണി​​​​പ്പൊ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍, സ​​​​മ​​​​ഗ്ര​​​​മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യം ന​​​​ട​​​​ത്താ​​​​ന്‍ നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​സ്റ്റീ​​​​സ് കെ.​​​​ടി. ശ​​​​ങ്ക​​​​ര​​​​ന് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് എ​​​​ല്ലാ സ​​​​ഹാ​​​​യ​​​​വും ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഭ​​​​ക്ത​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന വ​​​​ഴി​​​​പാ​​​​ടു​​​​ക​​​​ള്‍ ഭാ​​​​വി​​​​യി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കാ​​​​ന്‍ കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ല്‍ തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി ഡി​​​​ജി​​​​റ്റ​​​​ലാ​​​​യി സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

കാ​​​​ണി​​​​പ്പൊ​​​​ന്ന് സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ചാ​​​​ക്കു​​​​ക​​​​ളി​​​​ല്‍ സ്വ​​​​ര്‍​ണ​​​​വും വെ​​​​ള്ളി​​​​യും മ​​​​റ്റ് സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ള്ള​​​​ത് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

Kerala

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​ത്മ​ഭൂ​ഷ​ൺ: ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി; ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്‌​കാ​രം ന​ൽ​കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി കേ​ര​ള ഹൈ​ക്കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റി​സ് ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ഒ​രാ​ൾ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്നോ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്‌​തെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ മാ​ത്രം അ​യാ​ൾ​ക്ക് പ​ത്മ​പു​ര​സ്‌​കാ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 

കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന​തു​കൊ​ണ്ട് ഒ​രാ​ളെ കു​റ്റ​ക്കാ​ര​നാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രാ​യ കേ​സു​ക​ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി ശി​ക്ഷ വി​ധി​ച്ചി​ട്ടി​ല്ലെ​ന്നും, ചി​ല​തി​ൽ സു​പ്രീം​കോ​ട​തി സ്റ്റേ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഭാ​വി​യി​ൽ ഒ​രാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് നി​യ​മ​പ​ര​മാ​യി തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ, ബ​ഹു​മ​തി റ​ദ്ദാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​രും കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് പ​ത്മ​പു​ര​സ്‌​കാ​ര​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​വെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

 

Kerala

ഇ​ഡി​യെ ആ​ക്ര​മി​ച്ച പ്ര​തി​ക്ക് ജാ​മ്യം; സ​ര്‍​ക്കാ​ര്‍, ഇ​ഡി ഹ​ര്‍​ജി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​​​ച്ചി: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വീ​​​ട്ടി​​​ല്‍ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്(​​​ഇ​​​ഡി) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക്കു ജാ​​​മ്യം ന​​​ല്‍​കി​​​യ ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്തും പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ പ്ര​​​തി​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്തു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു​​​മു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ള്‍​ക്കു നോ​​​ട്ടീ​​​സ് അയയ്ക്കാൻ ഉത്തരവിട്ടു.

കേ​​​സി​​​ലെ ഒ​​​മ്പ​​​താം പ്ര​​​തി ഹ​​​രീ​​​ഷ് കു​​​മാ​​​റി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രും ഇ​​​ഡി​​​യും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് പ്ര​​​തി​​​ക്ക് സ്പീ​​​ഡ് പോ​​​സ്റ്റി​​​ല്‍ നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ഹ​​​ര്‍​ജി വീ​​​ണ്ടും ജൂ​​​ലൈ 13ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി​​​യ കോ​​​ട​​​തി, ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ള്‍​ക്കു സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​മെ​​​ന്നും നി​​​ര്‍​ദേ​​​ശി​​​ച്ചു.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച വ​​​ടി ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം ഏ​​​റെ മു​​​ന്നോ​​​ട്ടു പോ​​​യ​​​തി​​​നാ​​​ല്‍ പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഹ​​​ര്‍​ജി.

ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​തി​​നു പി​​​ന്നി​​​ല്‍ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. പ്ര​​​തി​​​യു​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ന്‍റെ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​ട്ട​​​ട​​​ക്കം ല​​​ഭി​​​ക്കാ​​​നു​​​ണ്ട്. എ​​​ന്നാ​​​ല്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍​ട്ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യും പ്ര​​​തി​​​യു​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യു​​​മാ​​​ണ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂട്ട​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ തെ​​​റ്റാ​​​യ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തെ​​​ന്ന് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ എ​​​തി​​​ര്‍​ക​​​ക്ഷി​​​യാ​​​ക്കി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍, ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​രി​​നു വേ​​​ണ്ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ടി. ​​​ആ​​​സ​​​ഫ​​​ലി വാ​​​ദി​​​ച്ചു. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​മ​​​ല്ലേ​​​യെ​​​ന്നും പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ വാ​​​ദ​​​ത്തി​​​ൽ മാ​​​ത്ര​​​മ​​​ല്ല​​​ല്ലോ കോ​​​ട​​​തി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു. 27 ദി​​​വ​​​സം ജു​​​ഡീ​​​ഷ​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും സ​​​ര്‍​ക്കാ​​​ര്‍ എ​​​ന്താ​​​ണു ചെ​​​യ്ത​​​തെ​​​ന്നും കോ​​​ട​​​തി ആ​​​രാ​​​ഞ്ഞു.

ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വം കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​ണെ​​​ന്നും പ്ര​​​തി​​​യു​​​ടെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ക്കം ഉ​​​ണ്ടെ​​​ന്നും ഇ​​​ഡി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ഡി, സി​​​ആ​​​ര്‍​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റെ​​​ന്നും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത് ആ‍​ർ​​​ക്കാ​​​ണെ​​​ന്നും എ​​​ത്ര ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കി​​​ട​​​ന്നു​​​വെ​​​ന്നും ആ​​​രാ​​​ഞ്ഞ കോ​​​ട​​​തി അ​​​തി​​​ന്‍റെ രേ​​​ഖ​​​യു​​​ണ്ടോ​​​യെ​​​ന്നും ചോ​​​ദി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ള്‍​ക്കു നോ​​​ട്ടീ​​​സ് ഉ​​​ത്ത​​​ര​​​വാ​​​യ കോ​​​ട​​​തി, ഹ​​​ര്‍​ജി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.

Kerala

ശ​ബ​രി​മ​ല: എ​​​​​​സ്‌​​​​​​ഐ​​​​​​ടി റി​​​​​​പ്പോ​​​​​​ര്‍ട്ടിൽ പ്ര​ശാ​ന്തും ത​ന്ത്രി​യു​മ​ട​ക്കം ഏ​ഴു പ്ര​തി​ക​ള്‍

കൊ​​​​​​ച്ചി: ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല​​​​​​യി​​​​​​ലെ ദ്വാ​​​​​​ര​​​​​​പാ​​​​​​ല​​​​​​ക ശി​​​​​​ല്പ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള 2019ലെ ​​​​​​സ്വ​​​​​​ര്‍​ണ​​​​​​ക്ക​​​​​​വ​​​​​​ര്‍​ച്ച മ​​​​​​റ​​​​​​യ്ക്കാ​​​​​​ന്‍ 2025ല്‍ ​​​​​​ച​​​​​​ട്ടം ലം​​​​​​ഘി​​​​​​ച്ച് ചെ​​​​​​ന്നൈ​​​​​​യി​​​​​​ലേ​​​​​​ക്കു ശില്പം ക​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ത്തി​​​​​​ല്‍ തി​​​​​​രു​​​​​​വി​​​​​​താം​​​​​​കൂ​​​​​​ര്‍ ദേ​​​​​​വ​​​​​​സ്വം ബോ​​​​​​ര്‍​ഡ് മു​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പി.​​​​​​എ​​​​​​സ്. പ്ര​​​​​​ശാ​​​​​​ന്ത്, ത​​​​​​ന്ത്രി ക​​​​​​ണ്ഠ​​​​​​ര് രാ​​​​​​ജീ​​​​​​വ​​​​​​ര് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​ങ്ക് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ (എ​​​​​​സ്‌​​​​​​ഐ​​​​​​ടി) റി​​​​​​പ്പോ​​​​​​ര്‍​ട്ട്.

ശില്പം ക​​​​​​ട​​​​​​ത്താ​​​​​​ന്‍ സ്‌​​​​​​പോ​​​​​​ണ്‍​സ​​​​​​ര്‍ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ പോ​​​​​​റ്റി ന​​​​​​ട​​​​​​ത്തി​​​​​​യ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യി​​​​​​ല്‍ ഇ​​​​​​രു​​​​​​വ​​​​​​രും പ​​​​​​ങ്കാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​ണെ​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യാ​​​​​​ണ് റി​​​​​​പ്പോ​​​​​​ര്‍​ട്ട് സ​​​​​​മ​​​​​​ര്‍​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. പ്ര​​​​​​ശാ​​​​​​ന്തും ത​​​​​​ന്ത്രി​​​​​​യു​​​​​​മ​​​​​​ട​​​​​​ക്കം ഇ​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ഏ​​​​​​ഴു പേ​​​​​​ര്‍ കേ​​​​​​സി​​​​​​ലെ പ്ര​​​​​​തി​​​​​​ക​​​​​​ളാ​​​​​​കും. ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല മു​​​​​​ന്‍ എ​​​​​​ക്‌​​​​​​സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍ പ​​​​​​രേ​​​​​​ത​​​​​​നാ​​​​​​യ മു​​​​​​രാ​​​​​​രി ബാ​​​​​​ബു, സ്‌​​​​​​പോ​​​​​​ണ്‍​സ​​​​​​ര്‍ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ പോ​​​​​​റ്റി, സ്മാ​​​​​​ര്‍​ട്ട് ക്രി​​​​​​യേ​​​​​​ഷ​​​​​​ന്‍​സ് ഉ​​​​​​ട​​​​​​മ പ​​​​​​ങ്ക​​​​​​ജ് ഭ​​​​​​ണ്ഡാ​​​​​​രി, ദേ​​​​​​വ​​​​​​സ്വം ബോ​​​​​​ര്‍​ഡ് അം​​ഗ​​മാ​​യി​​​​​​രു​​​​​​ന്ന എ. ​​​​​​അ​​​​​​ജി​​​​​​കു​​​​​​മാ​​​​​​ര്‍, തി​​​​​​രു​​​​​​വാ​​​​​​ഭ​​​​​​ര​​​​​​ണം ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന ര​​​​​​ജി​​​​​​ലാ​​​​​​ല്‍ എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണു കേ​​​​​​സി​​​​​​ലെ മ​​​​​​റ്റ് പ്ര​​​​​​തി​​​​​​ക​​​​​​ള്‍.

മു​​​​​​ന്‍ ബോ​​​​​​ര്‍​ഡ് അം​​​​​​ഗം സു​​​​​​ന്ദ​​​​​​രേ​​​​​​ശ​​​​​​ന്‍, സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ബി​​​​​​ന്ദു, ത​​​​​​ന്ത്രി മ​​​​​​ഹേ​​​​​​ഷ് മോ​​​​​​ഹ​​​​​​ന​​​​​​ര്, തി​​​​​​രു​​​​​​വാ​​​​​​ഭ​​​​​​ര​​​​​​ണം ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ര്‍ സു​​​​​​നി​​​​​​ല, എ​​​​​​ക്‌​​​​​​സി​​​​​​ക്യൂട്ടീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍ ഒ.​​​​​​ജി. ബി​​​​​​ജു, അ​​​​​​ഡ്മി​​​​​​നി​​​​​​സ്‌​​​​​​ട്രേ​​​​​​റ്റീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍ ശ്രീ​​​​​​നി​​​​​​വാ​​​​​​സ്, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് എ​​​​​​ക്‌​​​​​​സി​​​​​​ക്യൂട്ടീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍ ഹേ​​​​​​മ​​​​​​ന്ത്, ബെ​​​​​​ല്ലാ​​​​​​രി​​​​​​യി​​​​​​ലെ ജ്വ​​​​​​ല്ല​​​​​​റി​​​​​​യു​​​​​​ട​​​​​​മ നാ​​​​​​ഗ ഗോ​​​​​​വ​​​​​​ര്‍​ധ​​​​​​ന്‍, 2000ല്‍ ​​​​​​എ​​​​​​ക്‌​​​​​​സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന വി.​​​​​​എ​​​​​​സ്. രാ​​​​​​ജേ​​​​​​ന്ദ്ര പ്ര​​​​​​സാ​​​​​​ദ് എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​ങ്ക് അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ചു​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്.

ക്രി​​​​​​മി​​​​​​ന​​​​​​ല്‍ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന, വി​​​​​​ശ്വാ​​​​​​സ​​വ​​​​​​ഞ്ച​​​​​​ന, വ്യാ​​​​​​ജ​​രേ​​​​​​ഖ ച​​​​​​മ​​​​​​യ്ക്ക​​​​​​ല്‍ അ​​​​​​ട​​​​​​ക്കമു​​​​​​ള്ള കു​​​​​​റ്റ​​​​​​ങ്ങ​​​​​​ള്‍ ഇ​​​​​​വ​​​​​​ര്‍​ക്കെ​​​​​​തി​​​​​​രേ ചു​​​​​​മ​​​​​​ത്തു​​​​​​മെ​​​​​​ന്നും എ​​​​​​സ്‌​​​​​​ഐ​​​​​​ടി വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ച്ചു. 1998ല്‍ സ്വ​​​​​​ര്‍​ണം പൊ​​​​​​തി​​​​​​ഞ്ഞ ദ്വാ​​​​​​ര​​​​​​പാ​​​​​​ല​​​​​​ക വി​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ 2019ല്‍ ​​​​​​ഉ​​​​​​ണ്ണി​​​​​​ക്കൃ​​​​​​ഷ്ണ​​​​​​ന്‍ പോ​​​​​​റ്റി​​​​​​യു​​​​​​ടെ അ​​​​​​ഭ്യ​​​​​​ര്‍​ഥ​​​​​​ന​​​​​​പ്ര​​​​​​കാ​​​​​​രം ചെ​​​​​​ന്നൈ​​​​​​യി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​പോ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​നാ​​​​​​യി ദേ​​​​​​വ​​​​​​സ്വം ബോ​​​​​​ര്‍​ഡ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ര്‍ വി​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളിൽ പൊതിഞ്ഞിരിക്കു ന്നത് ചെ​​​​​​മ്പുത​​​​​​കി​​​​​​ടു​​​​​​ക​​​​​​ള്‍ എ​​​​​​ന്ന് രേ​​​​​​ഖ​​​​​​ക​​​​​​ളി​​​​​​ല്‍ തെ​​​​​​റ്റാ​​​​​​യി രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ചെ​​​​​​ന്നൈ​​​​​​യി​​​​​​ല്‍വ​​​​​​ച്ച് വി​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ലെ സ്വ​​​​​​ര്‍​ണം നീ​​​​​​ക്കി പ​​​​​​ക​​​​​​രം സ്വ​​​​​​ര്‍​ണ​​​​​​പ്പാ​​​​​​ളി മാ​​​​​​ത്രം പൂ​​​​​​ശി. ബാ​​​​​​ക്കി വ​​​​​​ന്ന സ്വ​​​​​​ര്‍​ണം പ്ര​​​​​​തി​​​​​​ക​​​​​​ള്‍ ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്തു. ഈ ​​​​​​ത​​​​​​ട്ടി​​​​​​പ്പ് പു​​​​​​റ​​​​​​ത്ത​​​​​​റി​​​​​​യാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ന്‍ പൂ​​​​​​ശി​​​​​​യ സ്വ​​​​​​ര്‍​ണ​​​​​​ത്തി​​​​​​ന് 40 വ​​​​​​ര്‍​ഷ​​​​​​ത്തെ വാ​​​​​​റ​​​​​ന്‍റി ഉ​​​​​​റ​​​​​​പ്പുന​​​​​​ല്‍​കി.

എ​​​​​​ന്നാ​​​​​​ല്‍, മാ​​​​​​സ​​​​​​ങ്ങ​​​​​​ള്‍​ക്കു​​​​​​ള്ളി​​​​​​ല്‍ സ്വ​​​​​​ര്‍​ണ​​​​​​നി​​​​​​റം മ​​​​​​ങ്ങി​​​​​​യ​​​​​​തോ​​​​​​ടെ ഇ​​​​​​തു മ​​​​​​റ​​​​​​യ്ക്കാ​​​​​​നാ​​​​​​യി വി​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ വീ​​​​​​ണ്ടും സ്വ​​​​​​ര്‍​ണം പൂ​​​​​​ശാ​​​​​​നെ​​​​​​ന്ന വ്യാ​​​​​​ജേ​​​​​​ന ചെ​​​​​​ന്നൈ​​​​​​യി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ന്‍ പ്ര​​​​​​തി​​​​​​ക​​​​​​ള്‍ പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ട്ടു. പു​​​​​​തി​​​​​​യ ബോ​​​​​​ര്‍​ഡ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പി.​​​​​​എ​​​​​​സ്. പ്ര​​​​​​ശാ​​​​​​ന്ത് ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റ​​​​​​യു​​​​​​ട​​​​​​ന്‍ ഉ​​​​​​ണ്ണി​​​​​​ക്കൃ​​​​​​ഷ്ണ​​​​​​ന്‍ പോ​​​​​​റ്റി വി​​​​​​ശ്വാ​​​​​​സം പി​​​​​​ടി​​​​​​ച്ചു​​​​​​പ​​​​​​റ്റു​​​​​​ക​​​​​​യും ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യി​​​​​​ല്‍ പ​​​​​​ങ്കാ​​​​​​ളി​​​​​​യാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ദേ​​​​​​വ​​​​​​സ്വം മാ​​​​​​നു​​​​​​വ​​​​​​ലും ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ളും ലം​​​​​​ഘി​​​​​​ച്ചാ​​​​​​ണ് വി​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ വീ​​​​​​ണ്ടും ചെ​​​​​​ന്നൈ​​​​​​യി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ന്‍ ബോ​​​​​​ര്‍​ഡ് തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്ത​​​​​​തെ​​​​​​ന്ന് റി​​​​​​പ്പോ​​​​​​ര്‍​ട്ടി​​​​​​ല്‍ പ​​​​​​റ​​​​​​യു​​​​​​ന്നു.

ആ​​​​​​ദ്യകേ​​​​​​സി​​​​​​ലെ കു​​​​​​റ്റ​​​​​​പ​​​​​​ത്രം ഉ​​​​​​ട​​​​​​ന്‍ ന​​​​​​ല്‍​കു​​​​​​മെ​​​​​​ന്നും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം പൂ​​​​​​ര്‍​ത്തി​​​​​​യാ​​​​​​യെ​​​​​​ന്നും കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ നേ​​​​​​രി​​​​​​ട്ട് ഹാ​​​​​​ജ​​​​​​രാ​​​​​​യ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ന്‍ എ​​​​​​സ്പി എ​​​​​​സ്. ശ​​​​​​ശി​​​​​​ധ​​​​​​ര​​​​​​ന്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു. ജം​​​​​​ഷ​​​​​​ഡ്പു​​​​​​രി​​​​​​ലെ നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ മെ​​​​​​റ്റ​​​​​​ല​​​​​​ര്‍​ജി​​​​​​ക്ക​​​​​​ല്‍ ല​​​​​​ബോ​​​​​​റ​​​​​​ട്ട​​​​​​റി​​​​​​യി​​​​​​ല്‍നി​​​​​​ന്നും വി​​​​​​ക്രം സാ​​​​​​രാ​​​​​​ഭാ​​​​​​യ് സ്‌​​​​​​പെ​​​​​​യ്‌​​​​​​സ് സെ​​​​​​ന്‍റ​​​​​​റി​​​​​​ല്‍നി​​​​​​ന്നു​​​​​​മു​​​​​​ള്ള ഏ​​​​​​താ​​​​​​നും പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​നാ ഫ​​​​​​ല​​​​​​ങ്ങ​​​​​​ള്‍കൂ​​​​​​ടി ല​​​​​​ഭി​​​​​​ക്കാ​​​​​​നു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​റി​​​​​​യി​​​​​​ച്ചു.

2025ലെ ​​​​​​സം​​​​​​ഭ​​​​​​വ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് പു​​​​​​തി​​​​​​യ കേ​​​​​​സ് ര​​​​​​ജി​​​​​​സ്റ്റ​​​​​​ര്‍ ചെ​​​​​​യ്യു​​​​​​ക​​​​​​യോ അ​​​​​​ധി​​​​​​ക കു​​​​​​റ്റ​​​​​​പ​​​​​​ത്രം സ​​​​​​മ​​​​​​ര്‍​പ്പി​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്യാ​​​​​​മെ​​​​​ന്ന് ജ​​​​​​സ്റ്റീ​​​​​​സ് ജി. ​​​​​​രാ​​​​​​ജ വി​​​​​​ജ​​​​​​യ​​​​​​രാ​​​​​​ഘ​​​​​​വ​​​​​​ന്‍, ജ​​​​​​സ്റ്റീ​​​​​​സ് കെ.​​​​​​വി. ജ​​​​​​യ​​​​​​കു​​​​​​മാ​​​​​​ര്‍ എ​​​​​​ന്നി​​​​​​വ​​​​​​ര​​​​​​ട​​​​​​ങ്ങു​​​​​​ന്ന ദേ​​​​​​വ​​​​​​സ്വം ബെ​​​​​​ഞ്ച് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

അ​​​​​​തീ​​​​​​വ ജാ​​​​​​ഗ്ര​​​​​​ത​​​​​​യോ​​​​​​ടെ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി എ​​​​​​ല്ലാ വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ളും പു​​​​​​റ​​​​​​ത്തു​​​​​​കൊ​​​​​​ണ്ടു​​​​​​വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് നി​​​​​​ര്‍​ദേ​​​​​​ശി​​​​​​ച്ച കോ​​​​​​ട​​​​​​തി, അ​​​​​​ന്വേ​​​​​​ഷ​​​​​​ണ കാ​​​​​​ലാ​​​​​​വ​​​​​​ധി ജൂ​​​​​​ലൈ 20 വ​​​​​​രെ നീ​​​​​​ട്ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, സ്വ​​​​​​ര്‍​ണ​​​​​​ക്കൊ​​​​​​ള്ള​​​​​​യി​​​​​​ല്‍ സി​​​​​​ബി​​​​​​ഐ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​വ​​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ബി​​​​​​ജെ​​​​​​പി സം​​​​​​സ്ഥാ​​​​​​ന അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്‍ രാ​​​​​​ജീ​​​​​​വ് ച​​​​​​ന്ദ്ര​​​​​​ശേ​​​​​​ഖ​​​​​​ര്‍ എം​​​​​​എ​​​​​​ല്‍​എ​​​​​​യും വി​​​​​​ശ്വ​​​​​​ഹി​​​​​​ന്ദു പ​​​​​​രി​​​​​​ഷ​​​​​​ത്തും ന​​​​​​ല്‍​കി​​​​​​യ ഹ​​​​​​ര്‍​ജി​​​​​​ക​​​​​​ള്‍ ജൂ​​​​​​ലൈ 28ന് ​​​​​​പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​ന്‍ മാ​​​​​​റ്റി.

Kerala

ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയുടെ സ്വര്‍ണവും മാറ്റിയെന്ന്; പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി

കൊ​​​​ച്ചി: ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പൊ​​​​തി​​​​ഞ്ഞി​​​​രു​​​​ന്ന സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ ജോ​​​​ലി​​​​ക​​​​ള്‍ക്കി​​​​ടെ സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ള്‍ മാ​​​​റ്റി ചെ​​​​മ്പ് പോ​​​​ലു​​​​ള്ള മൂ​​​​ല്യം കു​​​​റ​​​​ഞ്ഞ ലോ​​​​ഹ​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി.

എ.​​​​ജി. പ്ര​​​​സാ​​​​ദ് കു​​​​മാ​​​​ര്‍ എ​​​​ന്ന ഭ​​​​ക്ത​​​​ന്‍ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് ചീ​​​​ഫ് വി​​​​ജി​​​​ല​​​​ന്‍സ് ആ​​​​ന്‍ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ര്‍ട്ട് ന​​​​ല്‍കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി.​​​​ ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ളും ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന​​​​യും നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും സ്വ​​​​ര്‍ണ​​​​ത്തി​​​​ന്‍റെ തൂ​​​​ക്ക​​​​വും നി​​​​ല​​​​വാ​​​​ര​​​​വും മ​​​​റ്റും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ന്‍ സ്വ​​​​ര്‍ണ​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​ന്‍റെ സേ​​​​വ​​​​നം തേ​​​​ടാ​​​​നും നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്ന​​​​തി​​​​നു രേ​​​​ഖ​​​​ക​​​​ളി​​​​ല്ലെ​​​​ന്ന അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ​​​​യും അ​​​​സി. ദേ​​​​വ​​​​സ്വം ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ​​​​യും റി​​​​പ്പോ​​​​ര്‍ട്ടു​​​​ക​​​​ള്‍ കോ​​​​ട​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത് അ​​​​വി​​​​ശ്വ​​​​സി​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ജ​​​​സ്ഥി​​​​തി അ​​​​ന്വേ​​​​ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ര്‍ന്ന് ഹ​​​​ര്‍ജി ജൂ​​​​ലൈ 31ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Kerala

പെരിയാര്‍ സംരക്ഷണത്തിന് അടിയന്തര നടപടി വേണം: ഹൈക്കോടതി

കൊ​​​ച്ചി: പെ​​​രി​​​യാ​​​റി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. പെ​​​രി​​​യാ​​​ര്‍ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ഏ​​​കീ​​​കൃ​​​ത അ​​​ഥോ​​​റി​​​റ്റി, സം​​​യോ​​​ജി​​​ത ന​​​ദീ​​​ത​​​ട സം​​​ര​​​ക്ഷ​​​ണ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി സ​​​ര്‍ക്കാ​​​ര്‍ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ പെ​​​രു​​​മാ​​​റു​​​മെ​​​ന്നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വ​​​ന്‍ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​കാ​​​ന്‍ കാ​​​ത്തി​​​രി​​​ക്കാ​​​തെ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. പെ​​​രി​​​യാ​​​ര്‍ മ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

പെ​​​രി​​​യാ​​​ര്‍ മ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി കു​​​ഴി​​​ക്ക​​​ണ്ടം തോ​​​ടി​​​ന്‍റെ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മ​​​ലി​​​ന​​​ജ​​​ല സം​​​സ്‌​​​ക​​​ര​​​ണ പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്കാ​​​ന്‍ പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം അ​​​റി​​​യി​​​ക്കാ​​​ന്‍ മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍ഡി​​​നു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

Kerala

മുങ്ങിയ കപ്പലിലെ അവശിഷ്‌ടം നീക്കല്‍: കേന്ദ്രത്തിന് ഹൈക്കോടതി വിമര്‍ശനം

കൊ​​​ച്ചി: എം​​​എ​​​സ്‌​​​സി എ​​​ല്‍സ 3 ക​​​പ്പ​​​ല്‍ ച​​​ര​​​ക്കു​​​മാ​​​യി കേ​​​ര​​​ള​​​തീ​​​ര​​​ത്തു മു​​​ങ്ങി​​​യി​​​ട്ട് ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി​​​ട്ടും അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളും ക​​​ട​​​ലി​​​ന​​​ടി​​​യി​​​ല്‍ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളും നീ​​​ക്കം ചെ​​​യ്യാ​​​ന്‍ എ​​​ന്തു ന​​​ട​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച​​​തും സ്വീ​​​ക​​​രി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന​​​തും നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​വും അ​​​റി​​​യി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നോ​​​ട് ക​​​ഴി​​​ഞ്ഞ 16ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ല്‍, അ​​​തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മി​​​ല്ല. 2025 മേ​​​യ് ഒ​​​മ്പ​​​തി​​​നു​​​ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കാ​​​ര്യ​​​മാ​​​യ ഒ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ടങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​മ​​​ര്‍ശി​​​ച്ചു.

പ​​​രി​​​സ്ഥി​​​തി, വ​​​നം മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ മ​​​റ്റ് ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ന്‍സി​​​ക​​​ളും ഷി​​​പ്പിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ലും വി​​​ഷ​​​യം ച​​​ര്‍ച്ച ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും സ​​​മ​​​ഗ്ര റി​​​പ്പോ​​​ര്‍ട്ട് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ര്‍പ്പി​​​ക്കാ​​​മെ​​​ന്നും അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി വീ​​​ണ്ടും ജൂ​​​ലൈ 14ന് ​​​പ​​​ര​​​ിഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ക​​​ട​​​ലി​​​ന​​​ടി​​​യി​​​ല്‍ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി ന​​​ല്‍കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളും കോ​​​ട​​​തി​​​ക്കു ല​​​ഭി​​​ച്ച റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളും ത​​​മ്മി​​​ല്‍ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​രി​​​സ്ഥി​​​തി​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെന്ന് കേ​​​ന്ദ്ര​​​ത്തി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ ബോ​​​ര്‍ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളു​​​ടെ നാ​​​ലി​​​ലൊ​​​ന്നു ഭാ​​​ഗം ചെ​​​ളി​​​യി​​​ല്‍ പൂ​​​ണ്ട നി​​​ല​​​യി​​​ലാ​​​ണ്. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ എ​​​ര്‍ത്ത് സ​​​യ​​​ന്‍സ് ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റി​​​യി​​​ച്ചു.

പ്ലാ​​​സ്റ്റി​​​ക് പെ​​​ല്ല​​​റ്റു​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ക​​​പ്പ​​​ലി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​തു ത​​​ക​​​ര്‍ന്നാ​​​ല്‍ ഗു​​​രു​​​ത​​​ര പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഇ​​​ത് മ​​​ത്സ്യ​​​ങ്ങ​​​ള്‍ ഭ​​​ക്ഷി​​​ക്കാ​​​നി​​​ട​​​യു​​​ണ്ട്.

1.5 മൈ​​​ല്‍ ചു​​​റ്റ​​​ള​​​വി​​​ല്‍ 96 ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ട്. ത​​​ക​​​ര്‍ന്ന ക​​​പ്പ​​​ലി​​​നു​​​ള്ളി​​​ല്‍ 475 ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ വേ​​​റെ​​​യു​​​മു​​​ണ്ട്. ക​​​പ്പ​​​ലി​​​നു​​​ പു​​​റ​​​ത്ത് സ്ട്രാ​​​പ്പു​​​ക​​​ള്‍ കൊ​​​ണ്ടു മാ​​​ത്രം ബ​​​ന്ധി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ത്സ്യം കാ​​​ര്‍ബൈ​​​ഡ് അ​​​ട​​​ങ്ങി​​​യ ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍ തീ​​​ര​​​ത്തേ​​​ക്ക് എ​​​ത്താ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

കോ​​​സ്റ്റ് ഗാ​​​ര്‍ഡ്, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് (ഡി​​​ജി​​​എ​​​സ്) തു​​​ട​​​ങ്ങി​​​യ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Kerala

ആ​രോ​ഗ്യ ഡ​യ​റ​ക്ട​റെ നീ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത​തി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്

കൊ​ച്ചി: ഡോ. ​കെ.​ജെ. റീ​ന​യെ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (കെ​എ​ടി) ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഇ​ന്നു വി​ധി പ​റ​യും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു ട്രൈ​ബ്യൂ​ണ​ലാ​ണെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടോ​യെ​ന്നു മാ​ത്ര​മാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളി​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യു​ള്ള​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ ഹ​ര്‍​ജി ന​ൽ​കി​യ​ത്. 2026 ഫെ​ബ്രു​വ​രി​യി​ല്‍ റീ​ന​യു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​ണ്.

ത​സ്തി​ക അ​പ്‌​ഗ്രേ​ഡ് ചെ​യ്ത​ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി ചു​മ​ത​ല​യി​ലേ​ക്കു മാ​റ്റി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണു സ്ഥ​ലം​മാ​റ്റ​മെ​ന്നും ആ​ദ്യ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ തി​രു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നു​മാ​യി​രു​ന്നു ഡോ. ​റീ​ന​യു​ടെ വാ​ദം.

Kerala

ക​ശു​വ​ണ്ടി അ​ഴി​മ​തി; എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​യി

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ലെ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വ്യ​​​​വ​​​​സാ​​​​യ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് ഇ​​​​ന്ന​​​​ലെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​യി. മാ​​​​പ്പ​​​​പേ​​​​ക്ഷ​​​​യും സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യും അ​​​​റി​​​​യി​​​​ച്ചു. മാ​​​​പ്പ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ ജൂ​​​​ലൈ ര​​​​ണ്ടി​​​​ന് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന​​​​റി​​​​യി​​​​ച്ച കോ​​​​ട​​​​തി ഹ​​​​ര്‍​ജി വീ​​​​ണ്ടും അ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

കോ​​​​ട​​​​തി​​​നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടും ഹാ​​​​ജ​​​​രാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷി​​​​നെ കോ​​​​ട​​​​തി രൂ​​​​ക്ഷ​​​​മാ​​​​യ ഭാ​​​​ഷ​​​​യി​​​​ല്‍ വി​​​​മ​​​​ര്‍​ശി​​​​ക്കു​​​​ക​​​​യും ഇ​​​​ന്ന​​​​ലെ ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് വാ​​​​യി​​​​ച്ചാ​​​​ല്‍ മ​​​​ന​​​​സി​​​​ലാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​തെ​​​​ന്നും കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് ഏ​​​​തു വ​​​​കു​​​​പ്പി​​​​ലാ​​​​ണ് ലം​​​​ഘി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ​​​​തെ​​​​ന്നും​ കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു. കോ​​​​ട​​​​തി ആ​​​​വ​​​​ര്‍​ത്തി​​​​ച്ചു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടും ലം​​​​ഘി​​​​ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ രേ​​​​ഖാ​​​​മൂ​​​​ലം എ​​​​ന്തെ​​​​ങ്കി​​​​ലും മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​നു​​​​ണ്ടോ​​​​യെ​​​​ന്നും കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു. നി​​​​രു​​​​പാ​​​​ധി​​​​കം മാ​​​​പ്പ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യി പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി സി​​​​ബി​​​​ഐ സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തോ​​​​യെ​​​​ന്ന് ക​​​​ശു​​​​വ​​​​ണ്ടി വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള പു​​​​തി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​ബി​​​​ജു​​​​വി​​​​നോ​​​​ട് കോ​​​​ട​​​​തി ആ​​​​രാ​​​​ഞ്ഞു. ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ജൂ​​​​ലൈ ര​​​​ണ്ടി​​​​ന് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​ന്‍ കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

ക​​​​ശു​​​​വ​​​​ണ്ടി വി​​​​ക​​​​സ​​​​ന കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ 2006-15 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​സം​​​​സ്‌​​​​കൃ​​​​ത ക​​​​ശു​​​​വ​​​​ണ്ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത​​​​തി​​​​ല്‍ കോ​​​​ടി​​​​ക​​​​ളു​​​​ടെ അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ മു​​​​ഖ്യ പ്ര​​​​തി​​​​ക​​​​ളാ​​​​യ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നും ഐ​​​​എ​​​​ന്‍​ടി​​​​യു​​​​സി നേ​​​​താ​​​​വു​​​​മാ​​​​യ ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍, മു​​​​ന്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ.​​​​എ. ര​​​​തീ​​​​ഷ് എ​​​​ന്നി​​​​വ​​​​രു​​​​ടെ വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി തേ​​​​ടി ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷി​​​​നെ​​​​തി​​​​രേ സിം​​​​ഗി​​​​ള്‍ ​ബെ​​​​ഞ്ച് കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

Kerala

ബൈ​ബി​ള്‍ വ​ച​നം ഉ​ദ്ധ​രി​ച്ച് തെ​ങ്ങുത​ര്‍​ക്കം തീ​ര്‍​പ്പാ​ക്കി ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: അ​​​​യ​​​​ല്‍​ക്കാ​​​​ര​​​​ന്‍റെ വീ​​​​ട്ടി​​​​ലെ തെ​​​​ങ്ങ് ഭീ​​​​ഷ​​​​ണി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ വെ​​​​ട്ടി​​​​ക്ക​​​​ള​​​​യാ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വ് തേ​​​​ടു​​​​ന്ന ഹ​​​​ര്‍​ജി ബൈ​​​​ബി​​​​ള്‍ വ​​​​ച​​​​നം ഉ​​​​പ​​​​ദേ​​​​ശ​​​​മാ​​​​യി ന​​​​ല്‍​കി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

‘നി​​​​ന്നെ​​​​പ്പോ​​​​ലെ നി​​​​ന്‍റെ അ​​​​യ​​​​ല്‍​ക്കാ​​​​ര​​​​നെ​​​​യും സ്‌​​​​നേ​​​​ഹി​​​​ക്കു​​​​ക’ എ​​​​ന്ന ബൈ​​​​ബി​​​​ള്‍ വ​​​​ച​​​​നം ഉ​​​​ദ്ധ​​​​രി​​​​ച്ച ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ ഒ​​​​രു ആ​​​​പ​​​​ത്ത് വ​​​​രു​​​​മ്പോ​​​​ള്‍ അ​​​​യ​​​​ല്‍​വാ​​​​സി മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​കൂ​​​​വെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​കൂ​​​​ടി ഇ​​​​രു​​​​വ​​​​ര്‍​ക്കും ന​​​​ല്‍​കി​​​​യാ​​​​ണ് ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കി​​​​യ​​​​ത്. ത​​​​ന്‍റെ വീ​​​​ടി​​​​നും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കും അ​​​​യ​​​​ല്‍​പ​​​​ക്ക​​​​ത്തെ തെ​​​​ങ്ങ് ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

പ​​​​ഞ്ചാ​​​​യ​​​​ത്ത്, റ​​​​വ​​​​ന്യു, ഒം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ന്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. വി​​​​ഷ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ക​​​മ്മീ​​​​ഷ​​​​ണ​​​​ര്‍​ക്ക് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ഫീ​​​​സും ന​​​​ല്‍​കി.

എ​​​​ന്നാ​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ തെ​​​​ങ്ങ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല​​​​ല്ലെ​​​​ന്നും ക​​​​മ്പി​​​​വ​​​​ടം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കെ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും തേ​​​​ങ്ങ വീ​​​​ഴാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ സം​​​​ര​​​​ക്ഷ​​​​ണ​​​വ​​​​ല സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ട്. സം​​​​ര​​​​ക്ഷ​​​​ണ​​​വ​​​​ല​​​​യു​​​​ടെ വ​​​​ലി​​​​പ്പം ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ കൂ​​​​ട്ടി​​​​യാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​ല​​​​വി​​​​ല്‍ തെ​​​​ങ്ങ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ കോ​​​​ട​​​​തി കൂ​​​​ടു​​​​ത​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കി.

ഭാ​​​​വി​​​​യി​​​​ല്‍ എ​​​​ന്തെ​​​​ങ്കി​​​​ലും അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്ത് നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഒ​​​​രു​​​ക​​​​പ്പു ചാ​​​​യ​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ച്ചു തീ​​​​ര്‍​ക്കാ​​​​വു​​​​ന്ന പ്ര​​​​ശ്‌​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വി​​​​വി​​​​ധ ത​​​​ല​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ വി​​​​ഷ​​​​യം ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി​​​​ച്ചു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ സ​​​​മ​​​​യം പാ​​​​ഴാ​​​​ക്കി​​​​യ​​​​തി​​​​ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന് പി​​​​ഴ​​​​യി​​​​ടേ​​​​ണ്ട​​​​താ​​​​ണെ​​​​ങ്കി​​​​ലും ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കു പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി പി​​​​ഴ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ല്ല.

Kerala

എഐ കാമറ: നടത്തിപ്പുകാര്‍ക്ക് ഒരുമാസത്തിനകം കുടിശികത്തുക നല്‍കണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: സേ​​​ഫ് കേ​​​ര​​​ള പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി റോ​​​ഡി​​​ല്‍ ട്രാ​​​ഫി​​​ക് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​ര്‍ എ​​​ഐ കാ​​​മ​​​റാ​​​ സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​രാ​​​ര്‍ പ്ര​​​കാ​​​രം ന​​​ല്‍കേ​​​ണ്ട തു​​​ക ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 151 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച ത​​​ങ്ങ​​​ള്‍ക്ക് കു​​​ടി​​​ശി​​​ക കി​​​ട്ടാ​​​നു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഉ​​​പ​​​ക​​​രാ​​​റു​​​കാ​​​രാ​​​യ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ എ​​​സ്ആ​​​ര്‍ഐ​​​ടി ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഏ​​​ക​​​ദേ​​​ശം 44.55 കോ​​​ടി വ​​​രു​​​ന്ന അ​​​ഞ്ച് ക്വാ​​​ര്‍ട്ട​​​റി​​​ലെ കു​​​ടി​​​ശി​​​ക ന​​​ല്‍കാ​​​നാ​​​ണു നി​​​ര്‍ദേ​​​ശം.

Kerala

എഐ കാമറ: പ​​​ണം ന​​​ല്‍കാ​​​ത്ത​​​ കാ​​​ര​​​ണം അ​​​റി​​​യി​​​ക്ക​​​ണമെന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: സേ​​​ഫ് കേ​​​ര​​​ള പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ട്രാ​​​ഫി​​​ക് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ എ​​​ഐ കാ​​​മ​​​റാ സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​രാ​​​ര്‍ പ്ര​​​കാ​​​രം ന​​​ല്‍കേ​​​ണ്ട തു​​​ക സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ല്‍കാ​​​ത്ത​​​തെ​​​ന്തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 151 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച ത​​​ങ്ങ​​​ള്‍ക്ക് നി​​​ല​​​വി​​​ല്‍ 36.95 കോ​​​ടി രൂ​​​പ കി​​​ട്ടാ​​​നു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഉ​​​പ​​​ക​​​രാ​​​റു​​​കാ​​​രാ​​​യ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ എ​​​സ്ആ​​​ര്‍ഐ​​​ടി ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

പ​​​ണം ന​​​ല്‍കാ​​​ത്ത​​​തി​​​ന്‍റെ കാ​​​ര​​​ണം അ​​​റി​​​യി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ കോ​​​ട​​​തി ഹ​​​ര്‍ജി വീ​​​ണ്ടും വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​ര്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ൽ 20 പേ​ജി​ല്‍: വ്യ​വ​സ്ഥ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​​​​ച്ചി: ദാ​​​​രി​​​​ദ്ര്യ​​​​രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​ത് 20 പേ​​​​ജു​​​​ക​​​​ളാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​ര​​​​ള വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ച​​​​ട്ട​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

കേ​​​​ര​​​​ള വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ച​​​​ട്ട​​​​ത്തി​​​​ല്‍ 2015ല്‍ ​​​​ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ വ്യ​​​​വ​​​​സ്ഥ മാ​​​​തൃ​​​​നി​​​​യ​​​​മ​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​ണെ​​​​ന്നും അ​​​​സാ​​​​ധു​​​​വാ​​​​ണെ​​​​ന്നും വി​​​​ലി​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ് നി​​​​യാ​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. വ്യ​​​​വ​​​​സ്ഥ ചോ​​​​ദ്യം ചെ​​​​യ്ത് എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ നി​​​​ഷാ​​​​ദ് ശോ​​​​ഭ​​​​ന​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

ദാ​​​​രി​​​​ദ്ര്യ​​​രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​രി​​​​ല്‍​നി​​​​ന്ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഫീ​​​​സ് ഈ​​​​ടാ​​​​ക്ക​​​​രു​​​​തെ​​​​ന്ന ച​​​​ട്ടം പാ​​​​സാ​​​​ക്കി​​​​യ​​​​ത് 2006ലാ​​​​ണ്. എ​​​​ന്നാ​​​​ല്‍ 2015ലാ​​​​ണ് ദാ​​​​രി​​​​ദ്ര്യ​​​​രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​തി​​​​ന് പേ​​​​ജ് എ​​​​ണ്ണം പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി സ​​​​ര്‍​ക്കാ​​​​ര്‍ ച​​​​ട്ട​​​​ത്തി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.

ഫീ​​​​സി​​​​ള​​​​വി​​​​നാ​​​​യി ച​​​​ട്ടം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​ത്ത് ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള വാ​​​​ദ​​​​മാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍, വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ലെ 7(5) വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യാ​​​​ണ് ഇ​​​​ള​​​​വ് ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​തി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Kerala

ഗവ. പ്ലീഡര്‍ പദവി ഏറ്റെടുക്കാതെ പി. ദീപ്തി

കൊ​​​ച്ചി: സി​​​പി​​​ഐ നേ​​​താ​​​വി​​​നെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സീ​​​നി​​​യ​​​ര്‍ ഗ​​​വ​​​ണ്‍മെ​​​ന്‍റ് പ്ലീ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ചെ​​​ന്ന വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നാ​​​ലെ അ​​​ഡ്വ. പി. ​​​ദീ​​​പ്തി സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്കാ​​​തെ പി​​​ന്മാ​​​റി.

നി​​​ല​​​വി​​​ല്‍ സി​​​പി​​​ഐ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണെ​​​ന്ന വി​​​വാ​​​ദം ഉ​​​യ​​​ര്‍ന്ന​​​തോ​​​ടെ സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ദീ​​​പ്തി അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​മ്പ് യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഇ​​​വ​​​ര്‍ ഗ​​​വ. പ്ലീ​​​ഡ​​​റാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് സി​​​പി​​​ഐ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ന്നാ​​​ണു വി​​​വ​​​രം. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ ദീ​​​പ്തി​​​യെ സീ​​​നി​​​യ​​​ര്‍ ഗ​​​വ. പ്ലീ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദേ​​​വ​​​സ്വം അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ അ​​​ഡ്വ. കെ.​​​ബി. പ്ര​​​ദീ​​​പ് സ്വ​​​ര്‍ണ​​​ക്കൊ​​​ള്ളകേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍ക്കാ​​​യി ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന വി​​​മ​​​ര്‍ശ​​​നം ഉ​​​യ​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

Kerala

ബ​ലാ​ത്സം​ഗം പൊതുസമൂഹത്തോടുള്ള കുറ്റകൃത്യം, റ​ദ്ദാ​ക്കാ​നാ​കി​ല്ല: ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ബ​​​​ലാ​​​​ത്സം​​​​ഗം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നോ​​​​ടു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ പ്ര​​​​തി​​​​ശ്രു​​​​ത​​​വ​​​​ര​​​​ന്‍ ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ ശാ​​​​രീ​​​​രി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ര്‍​പ്പെ​​​​ട്ടെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലെ​​​​ടു​​​​ത്ത കേ​​​​സ് ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പാ​​​​യാ​​​​ലും റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​മി​​​​താ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹനി​​​​ശ്ച​​​​യ​​​​ത്തി​​​​നു​​​ശേ​​​​ഷം വ​​​​ര​​​​ന്‍ ത​​​​ന്‍റെ വീ​​​​ട്ടി​​​​ല്‍വ​​​​ച്ച് ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ക​​​​ളമ​​​​ശേ​​​​രി പോ​​​​ലീ​​​​സെ​​​​ടു​​​​ത്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​ശേ​​​​ഷം ത​​​​ന്നെ കൂ​​​​ട്ടു​​​​കാ​​​​ര്‍​ക്കു​​​മു​​​​ന്നി​​​​ല്‍ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്നും വി​​​​വാ​​​​ഹ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, ത​​​​മ്മി​​​​ല്‍ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ കേ​​​​സ് തു​​​​ട​​​​രാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി പ​​​​രാ​​​​തി​​​​ക്കാ​​​​രി ന​​​​ല്‍​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തോ​​​​ടൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നു​​​​ള്ള വ​​​​ര​​​​ന്‍റെ ഹ​​​​ര്‍​ജി.

എ​​​​ന്നാ​​​​ല്‍, കു​​​​റ്റ​​​​കൃ​​​​ത്യം ന​​​​ട​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യു​​​​ടെ മൊ​​​​ഴി​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ യു​​​​വ​​​​തി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി​​​​യ സം​​​​ഭ​​​​വം സ​​​​മൂ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ഗു​​​​രു​​​​ത​​​​ര​​​​വും ഹീ​​​​ന​​​​വു​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തെ ര​​​​ണ്ടു വ്യ​​​​ക്തി​​​​ക​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള സ്വ​​​​കാ​​​​ര്യ ത​​​​ര്‍​ക്ക​​​​മാ​​​​യി മാ​​​​ത്രം കാ​​​​ണാ​​​​നാ​​​​കി​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പ് ഈ ​​​​കേ​​​​സി​​​​ല്‍ ബാ​​​​ധ​​​​ക​​​​മ​​​​ല്ല. കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു നേ​​​​ര​​​​ത്തേ സ​​​​മാ​​​​ന​​​രീ​​​​തി​​​​യി​​​​ല്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്നി​​​​ട് ഹ​​​​ര്‍​ജി പി​​​​ന്‍​വ​​​​ലി​​​​ച്ച​​​​തി​​​​ല്‍നി​​​​ന്നു യു​​​​വ​​​​തി​​​​ക്ക് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടി​​​​ല്ല​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ​​​​ത്.

Kerala

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത് 10 വ​ർ​ഷ​ത്തി​നി​ടെ 28 കു​ട്ടി​ക​ൾ; സി​ബി​ഐ​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 28 കു​ട്ടി​ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചെ​ന്ന സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ലി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ‌​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ‌

കൊ​ല്ല​ങ്കോ​ട് 12കാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ​യ്ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്രൈം ​ബ്രാ​ഞ്ച് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. സ​മാ​ന​മാ​യ മ​റ്റ് 23 കേ​സു​ക​ളി​ലും സി​ബി​ഐ​യോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടു​ക​യാ​യി​രു​ന്നു. വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സി​ബി​ഐ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്.

വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 13 വ​യ​സ്സി​നു താ​ഴെ​യു​ള്ള 28 കു​ട്ടി​ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു​വെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സി​ബി​ഐ​യോ​ട് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

Kerala

മഴക്കാലശുചീകരണവും വെള്ളക്കെട്ടും; മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊ​​ച്ചി: മ​​ഴ​​ക്കാ​​ല​​ത്ത് ന​​ഗ​​ര​​ത്തി​​ലെ തോ​​ടു​​ക​​ളു​​ടെ​​യും ക​​നാ​​ലു​​ക​​ളു​​ടെ​​യും ശു​​ചീ​​ക​​ര​​ണ​​വും വെ​​ള്ള​​ക്കെ​​ട്ട് നി​​വാ​​ര​​ണ ന​​ട​​പ​​ടി​​ക​​ളും സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ മേ​​ല്‍നോ​​ട്ട സ​​മി​​തി റി​​പ്പോ​​ര്‍ട്ട് ന​​ല്‍ക​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

ആ​​വ​​ശ്യ​​മാ​​യ ച​​ര്‍ച്ച​​ക​​ളും പ​​രി​​ശോ​​ധ​​ന​​ക​​ളും പൂ​​ര്‍ത്തി​​യാ​​ക്കി അ​​ടു​​ത്ത വ്യാ​​ഴാ​​ഴ്ച റി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ക്കാ​​നാ​​ണ് ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍റെ നി​​ര്‍ദേ​​ശം. പ്ര​​വൃ​​ത്തി​​ക​​ളു​​ടെ പു​​രോ​​ഗ​​തി​​യും ഭാ​​വി​​യും പ്ര​​ശ്‌​​ന​​ങ്ങ​​ളും അ​​വ നേ​​രി​​ടു​​ന്ന​​തു​​മ​​ട​​ക്കം കാ​​ര്യ​​ങ്ങ​​ള്‍ ച​​ര്‍ച്ച ന​​ട​​ത്തി വേ​​ണം റി​​പ്പോ​​ര്‍ട്ട് ന​​ല്‍കാ​​നെ​​ന്നും കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.

റോ​​ഡി​​ല്‍ വ​​ലി​​യ ഗ​​ര്‍ത്ത​​ങ്ങ​​ളു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍ത്ത​​ണം. അ​​പ​​ക​​ട മ​​ര​​ണ​​ങ്ങ​​ളും പ​​രി​​ക്കു​​ക​​ളും വ​​ലി​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കു​​മെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. റോ​​ഡു​​ക​​ളു​​ടെ​​യും ക​​നാ​​ലു​​ക​​ളു​​ടെ​​യും ശോ​​ച്യാ​​വ​​സ്ഥ സം​​ബ​​ന്ധി​​ച്ച ഹ​​ര്‍ജി​​ക​​ളാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്.

താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഇ​​പ്പോ​​ഴും വെ​​ള്ള​​ക്കെ​​ട്ട് ഉ​​ണ്ടാ​​കു​​ന്നു​​ണ്ടെ​​ന്നും ക​​നാ​​ലു​​ക​​ളു​​ടെ ശു​​ചീ​​ക​​ര​​ണം സ​​മ്പൂ​​ര്‍ണ​​മാ​​യി​​ട്ടി​​ല്ലെ​​ന്നും അ​​മി​​ക്ക​​സ് ക്യൂ​​റി ചൂ​​ണ്ടി​​ക്കാ​​ട്ടി. ക​​നാ​​ലു​​ക​​ളി​​ലെ റെ​​യി​​ല്‍വേ ക​​ള്‍വ​​ര്‍ട്ടു​​ക​​ള്‍ക്ക് കീ​​ഴെ അ​​ടി​​യു​​ന്ന അ​​വ​​ശി​​ഷ്‌​​ട​​ങ്ങ​​ള്‍ നീ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് റെ​​യി​​ല്‍വേ​​യും കോ​​ര്‍പ​​റേ​​ഷ​​നും കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

എ​​ന്നാ​​ല്‍, ക​​ള്‍വ​​ര്‍ട്ടു​​ക​​ള്‍ക്ക് സ​​മീ​​പം ദ്ര​​വി​​ക്കാ​​ത്ത വ​​ല​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​ത് ഉ​​ചി​​ത​​മാ​​യി​​രി​​ക്കു​​മെ​​ന്നും അ​​മി​​ക്ക​​സ് ക്യൂ​​റി നി​​ര്‍ദേ​​ശി​​ച്ചു.

Kerala

കീം റാങ്ക് പട്ടിക നോര്‍മലൈസ്ഡ്: ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നാ​യി സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പു​തി​യ നോ​ര്‍മ​ലൈ​സേ​ഷ​ന്‍ രീ​തി ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി.

പു​തി​യ രീ​തി പ്ര​കാ​രം ത​യാ​റാ​ക്കി​യ 2026ലെ ​പ്രോ​സ്‌​പെ​ക്‌​ട​സി​ലെ വ്യ​വ​സ്ഥ​ക​ള്‍ സി​ബി​എ​സ്ഇ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ദോ​ഷ​ക​ര​മാ​ണെ​ന്നും വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് ഈ ​രീ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നു​മാ​രോ​പി​ച്ച് ഒ​രുകൂ​ട്ടം സി​ബി​എ​സ്ഇ വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ല്‍കി​യ ഹ​ര്‍ജി​ക​ള്‍ ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ത​ള്ളി.

വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡു​ക​ള്‍ ത​മ്മി​ലു​ള്ള മാ​ര്‍ക്ക് വ്യ​ത്യാ​സം പ​രി​ഹ​രി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് മാ​തൃ​ക​യി​ല്‍ കൊ​ണ്ടു​വ​ന്ന നോ​ര്‍മ​ലൈ​സേ​ഷ​ന്‍ രീ​തി വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താ​തെ ന​ട​പ്പാ​ക്കി​യ​താ​ണെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം.

എ​ന്നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഈ ​രീ​തി വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്ന​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​രീ​തി ശി​പാ​ര്‍ശ ചെ​യ്ത പ്ര​വേ​ശ​നപ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ര്‍, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ര്‍, എ​സ്‌​സി​ഇ​ആ​ര്‍ടി ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി വി​ദ്യാ​ഭ്യാ​സരം​ഗ​ത്തെ വി​ദ​ഗ്ധ​ര​ല്ലെ​ന്ന ഹ​ര്‍ജി​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

പു​തി​യ നോ​ര്‍മ​ലൈ​സേ​ഷ​ന്‍ രീ​തി​യി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യോ നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​തി​യ രീ​തി പ്ര​കാ​രം ഒ​രു വി​ദ്യാ​ര്‍ഥി​യു​ടെ​യും മാ​ര്‍ക്ക് കു​റ​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ല.

പ്ര​വേ​ശ​നപ​രീ​ക്ഷാ രീ​തി​ക​ളി​ലും മൂ​ല്യ​നി​ര്‍ണ​യ​ത്തി​ലും മാ​റ്റം വ​രു​ത്താ​ന്‍ സ​ര്‍ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മോ പ്ര​ക​ട​മാ​യ വി​വേ​ച​ന​മോ ഇ​ല്ലാ​ത്തപ​ക്ഷം കോ​ട​തി​ക​ള്‍ ഇ​ത്ത​രം ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ഉ​ചി​ത​മ​ല്ല.

ഹ​ര്‍ജി​ക്കാ​രി​ല്‍ ചി​ല​ര്‍ ഈ ​വ​ര്‍ഷ​ത്തെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​ര്‍ഹ​ത​യി​ല്ലാ​ത്ത പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ളാ​യ​തി​നാ​ല്‍ അ​വ​രു​ടെ വാ​ദ​ത്തി​ന് സാ​ധു​ത​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

കപ്പലിന്‍റെ ചരിവും ചോർച്ചയും അറിയിച്ചിരുന്നു: അദാനി പോർട്സ്

കൊ​ച്ചി: കേ​ര​ളതീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ മു​ങ്ങി​യ എം​എ​സ് സി ​എ​ൽ​സ–3 ക​പ്പ​ലി​ന് ച​രി​വും ബ​ല്ലാ​സ്റ്റ് ടാ​ങ്കി​ന് ചോ​ർ​ച്ച​യും ക​ണ്ടെ​ത്തി​യ​ത് ക​പ്പ​ൽ ക​മ്പ​നി​യെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് അ​ദാ​നി വി​ഴി​ഞ്ഞം പോ​ർ​ട്സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

യാ​ത്രാ​യോ​ഗ്യ​മെ​ന്ന് ഡിജി ഷി​പ്പിം​ഗി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​തി​നാ​ൽ ക​പ്പ​ൽ പി​ടി​ച്ചു​വ​യ്ക്കാ​ൻ തു​റ​മു​ഖ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പോ​ർ​ട്ട് സി​ഇ​ഒ പ്ര​ദീ​പ് ജ​യ​രാ​മ​ൻ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

2025 മേ​യ് 21ന് ​വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ ക​പ്പ​ലി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ക​യ​റ്റു​ന്ന ജോ​ലി തു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​പ്പ​ലി​ന് ഒ​രു വ​ശ​ത്തേ​ക്ക് മൂ​ന്ന് ഡി​ഗ്രി ച​രി​വു ക​ണ്ടെ​ത്തി​യ​ത് ഷി​പ് മാ​സ്റ്റ​റെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​പ്പ​ലി​ന്‍റെ ലോ​ഡ് പ്ലാ​ൻ മാ​റ്റി. പി​ന്നീ​ടും സ​മാ​ന​ പ്ര​ശ്ന​ങ്ങ​ൾ തു​ട​ർ​ന്നു. ബ​ല്ലാ​സ്റ്റ് ടാ​ങ്കി​ൽ​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് വ​രു​ന്ന​തും ക​ണ്ടു. ഇ​തെ​ല്ലാം വീ​ണ്ടും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെത്തുട​ർ​ന്ന് ക​പ്പ​ലി​ന്‍റെ ലോ​ഡ് പ്ലാ​ൻ വീ​ണ്ടും മാ​റ്റി​യി​രു​ന്നു.

ഹാ​നി​ക​ര​മാ​യ ച​ര​ക്ക് ഉ​ൾ​പ്പെ​ടു​ന്ന 13 ക​ണ്ടെ​യ്ന​റു​ക​ൾ ക​സ്റ്റം​സ് നി​യ​മ​പ്ര​കാ​രം ക​രു​ത​ലോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​ത്. ലോ​ഡ് ക​യ​റ്റു​ന്ന സ്ഥ​ല​ത്ത് സ്കാ​ൻ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ വി​ഴി​ഞ്ഞ​ത്ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കാ​റി​ല്ലെ​ന്നും സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ജോ​ർ​ജ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് അ​ദാ​നി പോ​ർ​ട്സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Kerala

ഹൈ​​ക്കോ​​ട​​തി അ​​നു​​മ​​തി ന​​ല്കി; എംഎസ്‌സി എല്‍സ 3 കപ്പലിലെ മൂന്ന് ജീവനക്കാര്‍ക്ക് നാട്ടിലേക്കു മടങ്ങാം

കൊ​​ച്ചി: കേ​​ര​​ള​​തീ​​ര​​ത്ത് അ​​റ​​ബി​​ക്ക​​ട​​ലി​​ല്‍ മു​​ങ്ങി​​യ എം​​എ​​സ്‌​​സി എ​​ല്‍സ 3 ക​​പ്പ​​ലി​​ലെ മൂ​​ന്നു ജീ​​വ​​ന​​ക്കാ​​ർ​​ക്കു നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ന്‍ ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി.

അ​​തേ​​സ​​മ​​യം, ക്യാ​​പ്റ്റ​​ന​​ട​​ക്കം നാ​​ലു പേ​​രു​​ടെ കാ​​ര്യ​​ത്തി​​ല്‍ പി​​ന്നീ​​ട് തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ന്‍ മാ​​റ്റി. യു​​ക്രെ​​യ്ന്‍ സ്വ​​ദേ​​ശി ഹോ​​ര്‍ഡി​​യേ​​വ് വ​​ലേ​​രി, ഫി​​ലി​​പ്പീ​​ന്‍സ് സ്വ​​ദേ​​ശി​​ക​​ളാ​​യ കാ​​സ്റ്റ​​നേ​​ഡ റൊ​​ണാ​​ള്‍സ് പു​​ന്‍സാ​​ല​​ന്‍, വെ​​ലാ​​സ്‌​​കോ റ​​യാ​​ന്‍ ഒ​​ന്‍റോ​​ല​​ന്‍ എ​​ന്നി​​വ​​ര്‍ക്കാ​​ണു ക​​ര്‍ശ​​ന ഉ​​പാ​​ധി​​ക​​ളോ​​ടെ ജ​​സ്റ്റീ​​സ് ബെ​​ച്ചു കു​​ര്യ​​ന്‍ തോ​​മ​​സ് അ​​നു​​മ​​തി ന​​ല്‍കി​​യ​​ത്. നേ​​ര​​ത്തെ 17 പേ​​രെ വി​​ട്ട​​യ​​ച്ചി​​രു​​ന്നു. ക​​പ്പ​​ലി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ ഇ​​വാ​​നോ​​വ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ട​​ക്കം ഏ​​ഴു പേ​​രാ​​ണ് നാ​​ട്ടി​​ലേ​​കു​​ക് മ​​ട​​ങ്ങാ​​ന്‍ അ​​നു​​മ​​തി തേ​​ടി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

മ​​ര്‍ച്ച​​ന്‍റ് ഷി​​പ്പിം​​ഗ് നി​​യ​​മ പ്ര​​കാ​​രം അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ ന​​ല്‍കി​​യ പ​​രാ​​തി​​യി​​ല്‍ ക്യാ​​പ്റ്റന്‍റെ​​യും ചീ​​ഫ് എ​​ന്‍ജി​​നി​​യ​​ര്‍ ഒ​​ലെ​​ക്‌​​സി ചോ​​ര്‍ണെ​​യു​​ടെ​​യും മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്ത​​ല്‍ നേ​​ര​​ത്തെ​​യാ​​ക്കേ​​ണ്ട​​തി​​നാ​​ല്‍ 12 ന് ​​ഇ​​വ​​രോ​​ട് തോ​​പ്പും​​പ​​ടി മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​കാ​​ന്‍ കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.

ക​​പ്പ​​ലി​​ലെ ചീ​​ഫ് ഓ​​ഫീ​​സ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ ഫോ​​ര്‍ട്ടു​​കൊ​​ച്ചി പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ക്രി​​മി​​ന​​ല്‍ കേ​​സി​​ല്‍ പ്ര​​തി​​ക​​ളാ​​ണ്. പ്ര​​തി​​ക​​ള​​ല്ലാ​​ത്ത​​വ​​രും അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍ട്ടി​​ല്‍ ഉ​​ള്‍പ്പെ​​ടാ​​ത്ത​​വ​​രെ​​യു​​മാ​​ണ് വി​​ട്ട​​യ​​യ്ക്കാ​​ന്‍ നി​​ര്‍ദേ​​ശി​​ച്ചി​​ട്ടു​​ള്ള​​ത്.

പോ​​ലീ​​സ് ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ കു​​റ്റ​​പ​​ത്രം സ​​മ​​ര്‍പ്പി​​ച്ചെ​​ങ്കി​​ലും അ​​പാ​​ക​​ത​​യു​​ള്ള​​തി​​നാ​​ല്‍ തി​​രു​​ത്തി ന​​ല്‍കാ​​ന്‍ നി​​ര്‍ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​കേ​​സി​​ല്‍ പ്ര​​തി​​ക​​ളാ​​യ ജീ​​വ​​ന​​ക്കാ​​ര്‍ക്ക് ജാ​​മ്യം അ​​നു​​വ​​ദി​​ച്ച് നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഹ​​ര്‍ജി​​ക്കാ​​ര്‍ ഉ​​ന്ന​​യി​​ച്ചെ​​ങ്കി​​ലും ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ലാ​​കാ​​ന്‍ നി​​ര്‍ദേ​​ശി​​ക്കാ​​മെ​​ന്നു മാ​​ത്ര​​മാ​​ണു കോ​​ട​​തി പ്ര​​തി​​ക​​രി​​ച്ച​​ത്. തു​​ട​​ര്‍ന്ന് ഹ​​ര്‍ജി വീ​​ണ്ടും 15നു ​​പ​​രി​​ഗ​​ണി​​ക്കാ​​ന്‍ മാ​​റ്റി.

അ​​തേ​​സ​​മ​​യം, ക​​പ്പ​​ല്‍ ജീ​​വ​​ന​​ക്കാ​​രെ സ്വ​​ന്തം രാ​​ജ്യ​​ത്തേ​​ക്കു മ​​ട​​ങ്ങാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നാ​​യി​​രു​​ന്നു കേ​​ന്ദ്ര സ​​ര്‍ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ട്.

ക​​ട​​ലി​​ല്‍ മു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന ക​​പ്പ​​ല്‍ സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്ന ഉ​​ട​​മ​​ക​​ളു​​ടെ വാ​​ദ​​ത്തെ എ​​തി​​ര്‍ത്ത കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍, മു​​ങ്ങി​​യ ക​​പ്പ​​ല്‍ ജ​​ല​​ഗ​​താ​​ഗ​​ത​​ത്തി​​നു ത​​ട​​സ​​മാ​​ണെ​​ന്നും മ​​ലി​​നീ​​ക​​ര​​ണ, പാ​​രി​​സ്ഥി​​തി​​ക ഭീ​​ഷ​​ണി​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​യും ചൂ​​ണ്ടി​​ക്കാ​​ട്ടി. ജീ​​വ​​ന​​ക്കാ​​രു​​ടെ​​യ​​ട​​ക്കം വീ​​ഴ്ച​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണം.

നി​​ല​​വി​​ല്‍ ജു​​ഡീ​​ഷ​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണെ​​ന്നും ജീ​​വ​​ന​​ക്കാ​​രെ വി​​ട്ട​​യ​​യ്ക്ക​​രു​​തെ​​ന്നും ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ല്‍ ഓ​​ഫ് ഷി​​പ്പിം​​ഗ് സ​​മ​​ര്‍പ്പി​​ച്ച വി​​ശ​​ദീ​​ക​​ര​​ണ​​ത്തി​​ല്‍ പ​​റ​​യു​​ന്നു.

Kerala

ഹൈക്കോടതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഇ ഗവേണന്‍സ് പുരസ്‌കാരം

കൊ​​​ച്ചി: ജി​​​ല്ലാ കോ​​​ട​​​തി കേ​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​ക്ക് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം. മി​​​ക​​​ച്ച ഇ ​​​ഗ​​​വേ​​​ണ​​​ന്‍സി​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​ക്കു ല​​​ഭി​​​ച്ച​​​ത്.

നേ​​​ര​​​ത്തേ സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഇ ​​​ഗ​​​വേ​​​ണ​​​ന്‍സ് പു​​​ര​​​സ്‌​​​കാ​​​ര​​​വും ല​​​ഭി​​​ച്ചി​​​രു​​​ന്നു. ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ലെ കേ​​​സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ ഒ​​​റ്റ ക്ലി​​​ക്കി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം രാ​​​ജ്യ​​​ത്തുത​​​ന്നെ ആ​​​ദ്യ​​​മാ​​​യി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല ഐ​​​ടി വി​​​ഭാ​​​ഗ​​​ത്തെ തേ​​​ടി അം​​​ഗീ​​​കാ​​​ര​​​മെ​​​ത്താ​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.

എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ഡി​​​ജി​​​റ്റൈ​​​സ് സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ത്തെ 680 കോ​​​ട​​​തി​​​ക​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​ക​​​യും മൊ​​​ബൈ​​​ല്‍ ആ​​​പ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത​​​ട​​​ക്കം ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ കോ​​​ട​​​തി​​​ക​​​ളും ഇ​​​പ്പോ​​​ള്‍ ക​​​ട​​​ലാ​​​സ് ര​​​ഹി​​​ത​​​മാ​​​ണ്. കേ​​​സി​​​ന്‍റെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യും ഏ​​​തു ബെ​​​ഞ്ചി​​​ലാ​​​ണ് കേ​​​സ് വ​​​രു​​​ന്ന​​​ത് എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​കും. വി​​​ധി​​​പ്പ​​​ക​​​ര്‍പ്പു​​​ക​​​ള്‍ ഓ​​​ണ്‍ലൈ​​​നാ​​​യും ല​​​ഭി​​​ക്കും. കേ​​​ര​​​ള മാ​​​തൃ​​​ക പി​​​ന്തു​​​ട​​​ര്‍ന്ന് സി​​​ക്കി​​​മി​​​ലും ജി​​​ല്ലാ കോ​​​ട​​​തി​​​ക​​​ളു​​​ടെ ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Kerala

'ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യെ വി​ല​യ്ക്ക് വാ​ങ്ങാ​ൻ ക​ഴി​യി​ല്ല': മാ​സ​പ്പ​ടി കേ​സി​ൽ ഷോ​ൺ ജോ​ർ​ജ്

തൃ​ശൂ​ർ: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച മാ​സ​പ്പ​ടി കേ​സി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം  എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ​ഡി) അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വും പ​രാ​തി​ക്കാ​ര​നു​മാ​യ ഷോ​ൺ ജോ​ർ​ജ്. ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യെ പ​ണം കൊ​ടു​ത്ത് വി​ല​യ്ക്ക് വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​വി​ധി​യെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കേ​സി​ൽ ഇ​നി പു​തു​താ​യി തെ​ളി​വ് ശേ​ഖ​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ ഷോ​ൺ ജോ​ർ​ജ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ൽ​കി​യ കേ​സും ത​ന്‍റെ കേ​സും ര​ണ്ടാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. "ന​ട​ന്ന​ത് വ്യ​ക്ത​മാ​യ ക്രി​മി​ന​ൽ കു​റ്റ​മാ​ണ്, അ​തി​ന് ആ​ർ​ക്കും ഇ​മ്യൂ​ണി​റ്റി (പ​രി​ര​ക്ഷ) ഇ​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വ​ലി​യ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള കെ​എ​സ്ഐ​ഡി​സി പോ​ലെ​യു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ഉ​ൾ​പ്പെ​ട്ട ക​മ്പ​നി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ​ത്. ഇ​തി​നാ​യി അ​വ​ർ ന​ൽ​കി​യ ജി​എ​സ്ടി ഇ​ൻ​വോ​യ്സു​ക​ൾ വ്യാ​ജ​മാ​ണ്," ഷോ​ൺ ജോ​ർ​ജ് ആ​രോ​പി​ച്ചു. 

ന​ൽ​കാ​ത്ത സേ​വ​ന​ത്തി​നാ​ണ് ഇ​വി​ടെ പ​ണം കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ജി​എ​സ്ടി ത​ട്ടി​പ്പും ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ലും ഈ ​വി​ഷ​യ​ത്തി​ൽ കേ​സെ​ടു​ക്കാ​വു​ന്ന​താ​ണ്. വീ​ണ വി​ജ​യ​ൻ ഇ​വി​ടെ വെ​റു​മൊ​രു ഇ​ട​നി​ല​ക്കാ​രി മാ​ത്ര​മാ​ണെ​ന്നും ഈ ​കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന് പ​ക​ര​മാ​യാ​ണ് സി​എം​ആ​ർ​എ​ൽ  ഈ ​പ​ണം ന​ൽ​കി​യ​തെ​ന്നും ഷോ​ൺ ജോ​ർ​ജ് തു​റ​ന്ന​ടി​ച്ചു.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: ഉപഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊ​​​ച്ചി: കി​​​ഴ​​​ക്ക​​​മ്പ​​​ലം മ​​​ല​​​യി​​​ടം​​​തു​​​രു​​​ത്ത് പ​​​ര്യ​​​ത്ത് ഉ​​​ന്ന​​​തി​​​യി​​​ലെ കോ​​​ള​​​നി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മു​​​ന്‍സി​​​ഫ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നു പി​​​ന്നാ​​​ലെ ഉ​​​പ​​​ഹ​​​ര്‍ജി​​​യു​​​മാ​​​യി സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

മു​​​ന്‍സി​​​ഫ് കോ​​​ട​​​തി​​​യു​​​ടെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്‍കി​​​യ ഹ​​​ര്‍ജി നേ​​​ര​​​ത്തേ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഉ​​​പ​​​ഹ​​​ര്‍ജി. ഹ​​​ര്‍ജി ഇ​​​ന്നു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

സ​​​ര്‍ക്കാ​​​രി​​​നു​​​വേ​​​ണ്ടി എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍ എ​​​സ്പി​​​യും എ​​​സ്എ​​​ച്ച്ഒ​​​യും ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ലി​​​ന് ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ര​​​ണ്ടാ​​​ഴ്ച സ​​​മ​​​യം ഈ ​​​മാ​​​സം ഒ​​​മ്പ​​​തി​​​ന് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മു​​​ന്‍സി​​​ഫ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ​​​ത്.

ഒ​​​ഴി​​​പ്പി​​​ക്ക​​​ല്‍ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ആ​​​മീനും അ​​​ഡ്വ​​​ക്ക​​​റ്റ് ക​​​മ്മീ​​​ഷ​​​നും ന​​​ല്‍കാ​​​ന്‍ ആ​​​ലു​​​വ റൂ​​​റ​​​ല്‍ എ​​​സ്പി​​​ക്ക​​​് അട​​​ക്കം മു​​​ന്‍സി​​​ഫ് കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

Kerala

അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ല്‍മാ​റ്റം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​ട്ട​​​​ക്കു​​​​ള​​​​ങ്ങ​​​​ര വ​​​​നി​​​​താ ജ​​​​യി​​​​ല്‍ പൂ​​​​ജ​​​​പ്പു​​​​ര സെ​​​​ന്‍​ട്ര​​​​ല്‍ ജ​​​​യി​​​​ലി​​​​ന്‍റെ പ​​​​ഴ​​​​യ വ​​​​നി​​​​താ ബ്ലോ​​​​ക്കി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് ഇ​​​​നി​​​​യൊ​​​​രു ഉ​​​​ത്ത​​​​ര​​​​വു​​​വ​​​​രെ ത​​​​ട​​​​ഞ്ഞ് ഹൈ​​​​ക്കോ​​​​ട​​​​തി. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ന്‍ തോ​​​​മ​​​​സ് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ത​​​​ട​​​​ഞ്ഞ​​​​ത്.

പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ ജ​​​​യി​​​​ലി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​ത്തു​​​​ള്ള പ​​​​ഴ​​​​യ വ​​​​നി​​​​താ​​​ബ്ലോ​​​​ക്കി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് വ​​​​നി​​​​താ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ അ​​​​ന്ത​​​​സും സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​മ​​​​ട​​​​ക്കം ലം​​​​ഘി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സ​​​​ഖി വു​​​​മ​​​​ന്‍​സ് റി​​​​സോ​​​​ഴ്‌​​​​സ് സെ​​​​ന്‍റ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ല്‍, അ​​​​ട്ട​​​​ക്കു​​​​ള​​​​ങ്ങ​​​​ര ജ​​​​യി​​​​ല്‍ താ​​​​ത്കാ​​​​ലി​​​​ക സ്‌​​​​പെ​​​​ഷ​​​​ല്‍ സ​​​​ബ് ജ​​​​യി​​​​ലാ​​​​ക്കി മാ​​​​റ്റാ​​​​നാ​​​​ണ് വ​​​​നി​​​​താ ജ​​​​യി​​​​ല്‍ മാ​​​​റ്റു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് സ​​​​ര്‍​ക്കാ​​​രി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

Kerala

ഭൂമി ഏറ്റെടുക്കൽ: നിർണായക ഉത്തരവുമായി ഹൈക്കോടതി‍

കൊ​​​ച്ചി: 2013 ലെ ​​​നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​രും​​​മു​​​മ്പ് തു​​​ട​​​ങ്ങി​​​വ​​​ച്ച ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ ന​​​ട​​​പ​​​ടി​​​യി​​​ലെ അ​​​ന്തി​​​മ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക 2014 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​ശേ​​​ഷ​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ല്‍ 2013 ലെ ​​​നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​കു​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

2013 ലെ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത് 2014 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നാ​​​ണ്. അ​​​തി​​​നു ശേ​​​ഷ​​​വും പ​​​ഴ​​​യ നി​​​യ​​​മ പ്ര​​​കാ​​​രം ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​എം. മ​​​നോ​​​ജ് വ്യ​​​ക്ത​​​മാ​​​ക്കി.

പു​​​തി​​​യ നി​​​യ​​​മം വ​​​ന്ന​​​ശേ​​​ഷ​​​വും പ​​​ഴ​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യ​​​തു റ​​​ദ്ദാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. എ​​​റ​​​ണാ​​​കു​​​ളം എം​​​ജി റോ​​​ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഭൂ​​​മി​​​ക്ക് 1894 ലെ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ​​​ഞ്ഞ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യ​​​തി​​​നെ​​​തി​​​രേ ചെ​​​ന്നൈ ര​​​വി​​​കു​​​മാ​​​ര്‍ പ്രോ​​​പ്പ​​​ര്‍ട്ടീ​​​സ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

തേ​​​വ​​​ര​​​യി​​​ലെ അ​​​റ്റ്‌​​​ലാ​​​ന്‍റി​​​സ് റെ​​​യി​​​ല്‍വേ മേ​​​ല്‍പ്പാ​​​ല​​​ത്തി​​​നാ​​​യി 161.568 സെ​​​ന്‍റ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള 2013 ജൂ​​​ലൈ​​​യി​​​ലെ ക​​​രാ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു ല​​​ഭി​​​ക്കേ​​​ണ്ട 39.17 കോ​​​ടി​​​യി​​​ല്‍ പ​​​കു​​​തി തു​​​ക ന​​​ല്‍കി​​​യെ​​​ങ്കി​​​ലും ബാ​​​ക്കി തു​​​ക 2015 ലും 2016 ​​​ലു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഇ​​​തി​​​നി​​​ടെ 2013 ലെ ​​​പു​​​തി​​​യ നി​​​യ​​​മം വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു​​​പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. മാ​​​ത്ര​​​മ​​​ല്ല, ത​​​ങ്ങ​​​ളെ നി​​​ര്‍ബ​​​ന്ധി​​​ച്ചാ​​​ണു ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​യ്പി​​​ച്ച​​​തെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര്‍ വാ​​​ദി​​​ച്ചു.

ഇ​​​രു​​​ക​​​ക്ഷി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​തെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ളു​​​ടെ വാ​​​ദം. എ​​​ന്നാ​​​ല്‍, ഈ ​​​വാ​​​ദം ത​​​ള്ളി​​​യ കോ​​​ട​​​തി 2013 ലെ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ല്‍കേ​​​ണ്ട ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക എ​​​ത്ര​​​യെ​​​ന്ന് മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം തീ​​​രു​​​മാ​​​നി​​​ച്ച് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Kerala

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ദുരിതം: സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് കോടതി

കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന ദു​​​രി​​​തം പ​​​ഠി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളോ​​​ടു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും അ​​​ധി​​​കൃ​​​ത​​​രു​​​ടെ​​​യും മോ​​​ശം സ​​​മീ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി ഏ​​​റി​​​വ​​​രു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍റെ വാ​​​ക്കാ​​​ലു​​​ള്ള നി​​​ര്‍ദേ​​​ശം.

പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് ത​​​നി​​​ക്കു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന പീ​​​ഡ​​​നം ഈ ​​​കു​​​ട്ടി​​​ക​​​ളും അ​​​നു​​​ഭ​​​വി​​​ക്ക​​​ട്ടേ​​​യെ​​​ന്ന അ​​​മ്മാ​​​യി​​​യ​​​മ്മ സി​​​ന്‍ഡ്രോം ആ​​​കാം മി​​​ടു​​​ക്ക​​​ന്‍മാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി ഇ​​​ന്‍റേ​​​ണ​​​ല്‍ മാ​​​ര്‍ക്കി​​​ന്‍റെ പേ​​​രി​​​ല്‍ ത​​​ക​​​ര്‍ക്കു​​​ന്ന ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ക്കു കാ​​​ര​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി നി​​​തി​​​ന്‍ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ അ​​​ധ്യാ​​​പ​​​ക​​​ന്‍ ഡോ. ​​​എം.​​​കെ. റാ​​​മി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍ശം.

അ​​​ച്ച​​​ട​​​ക്ക​​​കാ​​​ര്യ​​​ത്തി​​​ല്‍ ക​​​ണി​​​ശ​​​ത കാ​​​ട്ടു​​​ന്ന ത​​​ന്നോ​​​ട് കു​​​ട്ടി​​​ക​​​ള്‍ക്കു ദേ​​​ഷ്യ​​​മാ​​​ണെ​​​ന്നും താ​​​ന​​​ല്ല നി​​​തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഡോ. ​​​റാ​​​മി​​​ന്‍റെ വാ​​​ദം. മാ​​​ധ്യ​​​മ വി​​​ചാ​​​ര​​​ണ കോ​​​ട​​​തി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ല്‍, ഹ​​​ര്‍ജി​​​ക്കാ​​​ര​​​നെ​​​തി​​​രേ കു​​​ട്ടി​​​ക​​​ളു​​​ടെ​​​യ​​​ട​​​ക്കം മൊ​​​ഴി​​​യു​​​ണ്ടെ​​​ന്നും മ​​​റ്റു തെ​​​ളി​​​വു​​​ക​​​ളു​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദം. ഹ​​​ര്‍ജി തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

തിരു. ദേവസ്വം ബോര്‍ഡില്‍ പ്രത്യേക ഐടി ഡയറക്‌ടറേറ്റ്: ശിപാര്‍ശയുമായി ഹൈക്കോടതി

കൊ​​​ച്ചി: തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ല്‍ പ്ര​​​ത്യേ​​​ക ഐ​​​ടി ഡ​​​യ​​​റ​​​ക്‌​​ട​​റേ​​​റ്റ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ര്‍ദേ​​​ശം ന​​​ല്‍കാ​​​ന്‍, സ​​​മ​​​ഗ്ര ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​സ​​​ന്തോ​​​ഷ് ബാ​​​ബു ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ഞ്ചി​​​നു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഉ​​​ചി​​​ത​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം. ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​ദ​​​ഗ്ധ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കാ​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​നും നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന്‍റെ​​​യും ശ​​​ബ​​​രി​​​മ​​​ല​​​യ​​​ട​​​ക്കം ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ സു​​​താ​​​ര്യ​​​മാ​​​ക്കാ​​​ന്‍ സ​​​മ്പൂ​​​ര്‍ണ കം​​​പ്യൂ​​​ട്ട​​​റൈ​​​സേ​​​ഷ​​​ന്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​നു​​​ള്ള ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി​​​യാ​​​യി പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​മാ​​​യ കി​​​റ്റ്ഫ്ര​​​യു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​​താ​​​യും പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നു പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് യൂ​​​ണി​​​റ്റ് രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യും ബോ​​​ര്‍ഡ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​ള്ള ബ​​​ജ​​​റ്റ് വി​​​ഹി​​​തം വ​​​ക​​​യി​​​രു​​​ത്തി​​​യ​​​താ​​​യും ബോ​​​ര്‍ഡ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

എ​ഐ കാ​മ​റ സ്ഥാപിച്ചതിനു പണം നൽകിയില്ല; ക​രാ​ര്‍ കന്പനി ഹൈക്കോടതിയിൽ

കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​ര്‍ ട്രാ​​​​​ഫി​​​​​ക് നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി എ​​​​​ഐ കാ​​​​​മ​​​​​റ സ്ഥാ​​​​​പി​​​​​ച്ച​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക​​​​​രാ​​​​​ര്‍ തു​​​​​ക സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ന് ക​​​​​രാ​​​​​റു​​​​​കാ​​​​​രു​​​​​ടെ ഹ​​​​​ര്‍​ജി.

നി​​​​​ല​​​​​വി​​​​​ല്‍ 36.95 കോ​​​​​ടി രൂ​​​​​പ ല​​​​​ഭി​​​​​ക്കാ​​​​​നു​​​​​ണ്ടെ​​​​​ന്ന​​​​​തട​​​​​ക്കം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ക​​​​​രാ​​​​​ര്‍ ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ എ​​​​​സ്ആ​​​​​ര്‍​ഐ​​​​​ടി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ഡോ. ​​​​​മ​​​​​ധു​​​​​സൂ​​​​​ദ​​​​​ന​​​​​ന്‍ ന​​​​​മ്പ്യാ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ ജ​​​​​സ്റ്റീ​​​​​സ് എ.​​​​​എ. സി​​​​​യാ​​​​​ദ് റ​​​​​ഹ്‌​​​​മാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തേ​​​​​ടി.

ക​​​​​രാ​​​​​ര്‍ പ്ര​​​​​കാ​​​​​രം മു​​​​​ഴു​​​​​വന്‍ പ​​​​​ദ്ധ​​​​​തി​​​​ത്തു​​​​ക​​​​​യും സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ഞ്ചു വ​​​​​ര്‍​ഷ​​​​​ത്തി​​​​​നി​​​​​ടെ 20 തു​​​​​ല്യ ത്രൈ​​​​​മാ​​​​​സ ഗ​​​​​ഡു​​​​​ക്ക​​​​​ളാ​​​​​യി ന​​​​​ല്‍​കേ​​​​​ണ്ട​​​​​താ​​​​​ണെ​​​​​ങ്കി​​​​​ലും ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

സേ​​​​​ഫ് കേ​​​​​ര​​​​​ള പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്താ​​​​​ണ് കെ​​​​​ല്‍​ട്രോ​​​​​ണി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ല്‍ എ​​​​​ഐ അ​​​​​ധി​​​​​ഷ്ഠി​​​​​ത ട്രാ​​​​​ഫി​​​​​ക് എ​​​​​ന്‍​ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​​ന്‍റ് സം​​​​​വി​​​​​ധാ​​​​​നം ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്.

സ​​​​​ര്‍​ക്കാ​​​​​ര്‍ കെ​​​​​ല്‍​ട്രോ​​​​​ണി​​​​​നു ന​​​​​ല്‍​കു​​​​​ന്ന പ​​​​​ണ​​​​​മാ​​​​​ണ് അ​​​​​വ​​​​​ര്‍ നി​​​​​ര്‍​വ​​​​​ഹ​​​​​ണ​​​​ക്ക​​​​​രാ​​​​​ര്‍ ല​​​​​ഭി​​​​​ച്ച ബം​​​​​ഗ​​​​​ളൂ​​​​​രു കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​ര്‍​ക്കു ന​​​​​ല്‍​കേ​​​​​ണ്ട​​​​​ത്. സ​​​​​ര്‍​ക്കാ​​​​​ര്‍ പ​​​​​ണം കൈ​​​​​മാ​​​​​റാ​​​​​ത്ത​​​​​താ​​​​​ണു പ്ര​​​​​ശ്‌​​​​​ന​​​​​മെ​​​​​ന്ന് ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

Kerala

കാടുപിടിച്ച പറമ്പുകളിലെ പാമ്പുശല്യം; ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാം: കോ​​​ട​​​തി

കൊ​​​ച്ചി: കാ​​​ടു​​​പി​​​ടി​​​ച്ച് കി​​​ട​​​ക്കു​​​ന്ന പ​​​റ​​​മ്പു​​​ക​​​ളി​​​ൽ വി​​​ഷ​​​പ്പാ​​​മ്പു​​​ക​​​ള്‍ വ​​​ള​​​ര്‍ന്ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ട​​​മ​​​യ്ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍കി കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ടു ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ കാ​​​ഴ്ച​​​ക്കാ​​​രാ​​​യി മാ​​​റ​​​രു​​​ത്.

പൊ​​​തു​​​ശ​​​ല്യ​​​മാ​​​യി വി​​​ഷ​​​യ​​​ത്തെ ക​​​ണ്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ് ആ​​​ക്ട് 238, 239 വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​യ​​​ല്‍പ​​​ക്ക​​​ത്തെ കാ​​​ടു​​​പി​​​ടി​​​ച്ച പ​​​റ​​​മ്പി​​​ല്‍നി​​​ന്ന് വി​​​ഷ​​​ജ​​​ന്തു​​​ക്ക​​​ളു​​​ടെ ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മാ​​​വേ​​​ലി​​​ക്ക​​​ര തെ​​​ക്കേ​​​ക്ക​​​ര സ്വ​​​ദേ​​​ശി ജി​​​ജി വ​​​ര്‍ഗീ​​​സ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ത​​​ന്‍റെ വീ​​​ടി​​​നോ​​​ടു ചേ​​​ര്‍ന്ന് കാ​​​ടു​​​പി​​​ടി​​​ച്ചു കി​​​ട​​​ക്കു​​​ന്ന പ​​​റ​​​മ്പി​​​ലെ പാ​​​മ്പു​​​ശ​​​ല്യം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ര്‍ട്ട​​​ലി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി​​​യി​​​ട്ടും പ​​​റ​​​മ്പി​​​ന്‍റെ ഉ​​​ട​​​മ​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി.

അ​​​തി​​​നാ​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ​​​ഞ്ചാ​​​യ​​​ത്ത് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഉ​​​ട​​​മ​​​യെ അ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ല്‍പ്പോ​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് സ്വ​​​ന്തം നി​​​ല​​​യ്ക്കു കാ​​​ട് വെ​​​ട്ടി​​​ത്തെ​​​ളി​​​ക്ക​​​ണം. ഇ​​​തി​​​ന്‍റെ ചെ​​​ല​​​വ് പി​​​ന്നീ​​​ട് ഉ​​​ട​​​മ​​​യെ ക​​​ണ്ടെ​​​ത്തി ഈ​​​ടാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കാ​​​ട് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം വെ​​​ട്ടി​​​ത്തെ​​​ളി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

മാ​സ​പ്പ​ടി കേ​സ്: സി​എം​ആ​ർ​എ​ൽ ഹ​ർ​ജി​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച; ത​ത്‌​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളി​ൽ താ​ത്കാ​ലി​ക ആ​ശ്വാ​സം തേ​ടി​യാ​ണ് ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ, അ​തു​വ​രെ ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് കോ​ട​തി ഇ.​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മുൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും എ​തി​രെ​യാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ത​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും ഇഡി​യു​ടെ ന​ട​പ​ടി​ക​ൾ ബി​സി​ന​സി​നെ ബാ​ധി​ക്കു​ന്നു എ​ന്നു​മാ​ണ് സി​എം​ആ​ർ​എ​ൽ വാ​ദം.

എ​ന്നാ​ൽ, സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കൈ​മാ​റി​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് കോ​ട​തി കേ​സ് വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. കേ​സി​ൽ വെ​ള്ളി​യാ​ഴ്ച വ​രു​ന്ന കോ​ട​തി ഉ​ത്ത​ര​വ് മുൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നും സി​എം​ആ​ർ​എ​ൽ നും ​ഒ​രു​പോ​ലെ നി​ർ​ണാ​യ​ക​മാ​കും. 

Kerala

മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണം; സി​എം​ആ​ർ​എ​ല്ലി​നും വീ​ണ​യ്ക്കും ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നും ഇ​ന്ന് നി​ർ​ണാ​യ​കം. കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും.

സി​എം​ആ​ർ​എ​ൽ ആ​ണ് ഇ​ഡി അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ റെ​യ്ഡി​ലൂ​ടെ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ള്‍ കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​ച്ച് സി​എം​ആ​ർ​എ​ല്ലി​ന്‍റെ വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഇ​ഡി നീ​ക്കം. ‌

ജ​സ്റ്റി​സ് രാ​ജാ​വി​ജ​യ​രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് മു​ന്നി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന വാ​ദ​ങ്ങ​ളാ​കും മാ​സ​പ്പ​ടി കേ​സി​ന്‍റെ ഭാ​വി നി​ര്‍​ണ​യി​ക്കു​ക. റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ ഇ​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലാ​യി​രി​ക്കും ഇ​ഡി​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക. ‌റെ​യ്ഡി​നി​ടെ​യു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​വും കോ​ട​തി​യെ ധ​രി​പ്പി​ക്കും.

Kerala

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര്‍ക്ക് അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു വാ​​​ക്കാ​​​ല്‍ പ​​​രാ​​​മ​​​ര്‍ശി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി.

കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍സ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം ഒ​​​ഴി​​​വാ​​​ക്കാ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും കു​​​റ്റ​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്ന വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​ര്‍മ​​​ർ​​​ശം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കി​​​യ അ​​​പ്പീ​​​ലാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Kerala

അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്

പാ​ല​ക്കാ​ട്: ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് മ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വാ​ദം.

ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന മ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​പ്പീ​ലി​ലും ഇ​ന്ന് ഹൈ​ക്കോ​ട​തി തീ​രു​മാ​നം ഉ​ണ്ടാ​കും. 2018 ഫെ​ബ്രു​വ​രി 22ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ധു​വി​നെ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

കേ​സി​ൽ 13 പ്ര​തി​ക​ൾ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി പ്ര​തി​ക​ൾ​ക്ക് ഏ​ഴ് വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് വി​ധി​ച്ചി​രു​ന്നു. 16ാം പ്ര​തി​ക്ക് മൂ​ന്ന് മാ​സം ത​ട​വും 500 രൂ​പ പി​ഴ​യും ശി​ക്ഷ ന​ൽ​കി. നാ​ലാം പ്ര​തി അ​നീ​ഷ്, 11-ാം പ്ര​തി അ​ബ്ദു‌​ൽ ക​രിം എ​ന്നി​വ​രെ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വി​ട്ട​യ​ച്ചു.

ഒ​ന്നാം പ്ര​തി ഹു​സൈ​ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി നേ​ര​ത്തേ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​റ്റു പ്ര​തി​ക​ളു​ടെ ശി​ക്ഷ ത​ട​യ​ണം എ​ന്ന ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

Kerala

കൃത്യമായ ഉത്തരവില്ലാതെ ട്രൈബ്യൂണലുകള്‍ക്ക് കേസ് അവസാനിപ്പിക്കാനാകില്ല: ഹൈക്കോടതി

കൊ​​​ച്ചി: കൃ​​​ത്യ​​​വും വ്യ​​​ക്ത​​​വു​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ലാ​​​തെ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ള്‍ക്ക് കേ​​​സു​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ള്‍ അ​​​വ​​​രു​​​ടെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണം. ശ​​​രി​​​യാ​​​യ വി​​​ധി​​​ന്യാ​​​യ​​​മി​​​ല്ലാ​​​തെ വ​​​സ്തു​​​ത​​​ക​​​ള്‍ വി​​​വ​​​രി​​​ക്കു​​​ന്ന ഹ്ര​​​സ്വ​​​വും അവ്യ​​​ക്ത​​​വുമാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍വ​​​ഴി അ​​​പ്പീ​​​ലു​​​ക​​​ള്‍ ത​​​ള്ളി​​​ക്ക​​​ള​​​യാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള ട്രൈ​​​ബ്യൂ​​​ണ​​​ല്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ല്‍ കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍ശം.

എ​​​തി​​​ര്‍വാ​​​ദ​​​ങ്ങ​​​ളും തീ​​​രു​​​മാ​​​ന​​​ത്തി​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളും ച​​​ര്‍ച്ച ചെ​​​യ്യാ​​​തെ വ​​​സ്തു​​​ത​​​ക​​​ള്‍ വെ​​​റു​​​തെ പ​​​റ​​​ഞ്ഞ് ഏ​​​താ​​​നും വ​​​രി​​​ക​​​ള്‍കൊ​​​ണ്ടു വി​​​ഷ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ള്‍ക്ക് ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

1999ലെ ​​​ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ച​​​ട്ട​​​ങ്ങ​​​ളും വാ​​​ദ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷം ഹ​​​ര്‍ജി​​​യി​​​ല്‍ തീ​​​രു​​​മാ​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ള്‍ക്ക് നി​​​ര്‍ദേ​​​ശ​​​മു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ത​​​ന്‍റെ റ​​​സി​​​ഡ​​​ന്‍ഷ്യ​​​ല്‍ കെ​​​ട്ടി​​​ട​​​ത്തി​​​ന് കെ​​​ട്ടി​​​ട ന​​​മ്പ​​​റും ഒ​​​ക്യു​​​പ​​​ന്‍സി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ച മ​​​ണ്ണ​​​ഞ്ചേ​​​രി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ കെ.കെ. ര​​​ഞ്ജി​​​നി എ​​​ന്ന യു​​​വ​​​തി സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Kerala

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും വെ​ര്‍​ച്വ​ല്‍ ഹി​യ​റിം​ഗ്

കൊ​​​​ച്ചി: ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​ഭോ​​​​ഗം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി എ​​​​ല്ലാ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളും വെ​​​​ര്‍​ച്വ​​​​ല്‍ ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​രം കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും ഓ​​​​ണ്‍​ലൈ​​​​ന്‍ സം​​​​വി​​​​ധാ​​​​നത്തി​​​​ലേ​​​​ക്ക് മാ​​​​റും.

തി​​​​ങ്ക​​​​ള്‍, വെ​​​​ള്ളി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ വെ​​​​ര്‍​ച്വ​​​​ല്‍ ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

Kerala

വാൽപ്പാറ വാഹനാപകടം: കോടതി റിപ്പോര്‍ട്ട് തേടി

കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം പാ​​​ങ്ങ് പ​​​ള്ളി​​​പ്പ​​​റ​​​മ്പ​​​ത്ത് എ​​​ല്‍പി സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​നോ​​​ദ​​​യാ​​​ത്രാ സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ന്‍ മ​​​റി​​​ഞ്ഞ് അ​​​ധ്യാ​​​പ​​​ക​​​രു​​​ള്‍പ്പെ​​​ടെ ഒ​​​മ്പ​​​തു​​​പേ​​​ര്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി.

വാ​​​ഹ​​​ന​​​ത്തി​​​ലെ ഡ്രൈ​​​വ​​​ര്‍ കാ​​​ബി​​​നി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഫ്ലാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍ ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി​​​യ​​​ത്.

ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ കൃ​​​ഷ്ണ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

ക​​​ഴി​​​ഞ്ഞ മാ​​​സം 17ന് ​​​വാ​​​ല്‍പ്പാ​​​റ​​​യി​​​ലെ ഹെ​​​യ​​​ര്‍പി​​​ന്‍ വ​​​ള​​​വി​​​ലാ​​​ണ് വാ​​​ന്‍ മ​​​റി​​​ഞ്ഞ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​നു​​​മു​​​മ്പ് യാ​​​ത്ര​​​ക്കാ​​​ര്‍ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​ക​​​ളി​​​ല്‍ മി​​​ന്നു​​​ന്ന ലൈ​​​റ്റു​​​ക​​​ള്‍ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത രൂ​​​പ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത ഹ​​​ര്‍ജി​​​യാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യോ ഫ്ലാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

Kerala

ചാന്‍സലറുടെ ഉത്തരവുകളെ ചോദ്യംചെയ്യാന്‍ സിന്‍ഡിക്കറ്റിന് അധികാരമില്ല: ഹൈക്കോടതി

കൊ​​​ച്ചി: ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ചാ​​​ന്‍സ​​​ല​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ക്കെ​​​തി​​​രാ​​​യ അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സി​​​ന്‍ഡി​​​ക്ക​​​റ്റം​​​ഗ​​​ങ്ങ​​​ള്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു കോ​​​ട​​​തി​​​വി​​​ധി.

അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ അ​​​പ്പീ​​​ല്‍ അ​​​ധി​​​കാ​​​രി​​​യാ​​​ണു ചാ​​​ന്‍സ​​​ല​​​റെ​​​ന്നും സ്ഥാ​​​പ​​​ന​​​ത്തി​​​ലെ അ​​​ധി​​​കാ​​​ര​​​ശ്രേ​​​ണി​​​യും അ​​​ച്ച​​​ട​​​ക്ക​​​വും പാ​​​ലി​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റ് ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല എ​​​ന്ന കോ​​​ര്‍പ​​​റേ​​​റ്റ് ബോ​​​ഡി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണു ചാ​​​ന്‍സ​​​ല​​​റും സി​​​ന്‍ഡി​​​ക്ക​​​റ്റും.

അ​​​തി​​​നാ​​​ല്‍ ഉ​​​യ​​​ര്‍ന്ന അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചോ​​​ദ്യംചെ​​​യ്യു​​​ന്ന​​​ത് നി​​​യ​​​മ​​​ത്തി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ല്‍, ചാ​​​ന്‍സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് തി​​​ക​​​ച്ചും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മോ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മോ ആ​​​ണെ​​​ങ്കി​​​ല്‍ അ​​​പൂ​​​ര്‍വ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ലോ​​​ക്ക​​​ല്‍ ഏ​​​രി​​​യ നെ​​​റ്റ്‌​​​വ​​​ര്‍ക്ക് (ലാ​​​ന്‍) സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ടെ​​​ന്‍ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി 27.5 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്‍ജി​​​നി​​​യ​​​ര്‍ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം.

ഇ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തേ​​​ക്ക് ജൂ​​​ണി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റാ​​​യി ത​​​രം​​​താ​​​ഴ്ത്താ​​​നും തു​​​ക ഈ​​​ടാ​​​ക്കാ​​​നും സി​​​ന്‍ഡി​​​ക്ക​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, അ​​​പ്പീ​​​ലി​​​ല്‍ ചാ​​​ന്‍സ​​​ല​​​ര്‍ ഈ ​​​ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി ഇ​​​ദ്ദേ​​​ഹ​​​ത്തെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു സി​​​ന്‍ഡി​​​ക്ക​​​റ്റ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Kerala

ക​ശു​വ​ണ്ടി അ​ഴി​മ​തി​ക്കേ​സ്; കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ​ദ് ഹ​നീ​ഷ്

കൊ​ച്ചി: ക​ശു​വ​ണ്ടി അ​ഴി​മ​തി​ക്കേ​സി​ലെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സി​ബി​ഐ അ​ന്വേ​ഷി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ മൂ​ന്നാം​വ​ട്ട​വും അ​നു​മ​തി നി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു കോ​ട​തി​ന​ട​പ​ടി.

പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നേ​ര​ത്തേ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഇ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹ​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ദ​ളി​ത് യു​വ​തി​ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണം; കൗ​ണ്‍​സി​ല​റു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി മാ​റ്റി

കൊ​ച്ചി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ദ​ളി​ത് യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എം.​പ്ര​ശോ​ഭി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഈ ​മാ​സം 21ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ പീ​ഡ​ന​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ള​ട​ക്കം ചു​മ​ത്തി​യാ​ണ് പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. അ​തി​ജീ​വി​ത​യു​ടെ വി​ശ​ദീ​ക​ര​ണം കോ​ട​തി തേ​ടി​യി​ട്ടു​ണ്ട്.

Kerala

പഠനാവശ്യത്തിനായി വിട്ടുനല്‍കിയ മൃതദേഹം മടക്കിനല്‍കാനാകില്ലെന്ന് ഹൈക്കോടതി

കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് പ​​​ഠ​​​നാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി വി​​​ട്ടു​​​ന​​​ല്‍കി​​​യ അ​​​മ്മ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം, മ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം മ​​​ട​​​ക്കി ന​​​ല്‍കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ളോ​​​ടെ സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്താ​​​നാ​​​യി മൃ​​​ത​​​ദേ​​​ഹം മ​​​ട​​​ക്കി ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​രേ​​​ത​​​യു​​​ടെ ഏ​​​ഴു മ​​​ക്ക​​​ളി​​​ല്‍ മൂ​​​ന്നു പേ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ്്‍ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 23 നാ​​​ണ് ഏ​​​ഴ് മ​​​ക്ക​​​ളു​​​ള്ള മേ​​​രി​​​യെ​​​ന്ന സ്ത്രീ ​​​മ​​​രി​​​ച്ച​​​ത്. ത​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ മ​​​റ്റ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ ചേ​​​ര്‍ന്ന് അ​​​മ്മ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ള​​​മ​​​ശേ​​​രി ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് കൈ​​​മാ​​​റി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​രാ​​​യ ഗ്രീ​​​നി, ഫ്രാ​​​ന്‍സി​​​സ്, ഫി​​​ലോ​​​മി​​​ന എ​​​ന്നീ മ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി.
മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി​​​ക്കും ഞാ​​​റ​​​യ്ക്ക​​​ല്‍ പോ​​​ലീ​​​സി​​​ലും പ​​​രാ​​​തി ന​​​ല്‍കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഇ​​​വ​​​ര്‍ ആ​​​രോ​​​പി​​​ച്ചു.

എ​​​ന്നാ​​​ല്‍, മ​​​ര​​​ണ​​​ശേ​​​ഷം ശ​​​രീ​​​രം പ​​​ഠ​​​നാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി വി​​​ട്ടു​​​ന​​​ല്‍കാ​​​ന്‍ അ​​​മ്മ നേരത്തേതന്നെ സ​​​മ്മ​​​ത​​​പ​​​ത്രം ന​​​ല്‍കി​​​യി​​​രു​​​ന്ന​​​താ​​​യി മ​​​റ്റ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​രു​​​ന്നു. പ​​​രേ​​​ത​​​യോ​​​ടു​​​ള്ള അ​​​നാ​​​ദ​​​ര​​​വാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്നും വാ​​​ദി​​​ച്ചു.

1957ലെ ​​​കേ​​​ര​​​ള അ​​​നാ​​​ട്ട​​​മി ആ​​​ക്ട് പ്ര​​​കാ​​​രം ഒ​​​രാ​​​ള്‍ ത​​​ന്‍റെ ശ​​​രീ​​​രം പ​​​ഠ​​​നാ​​​വ​​​ശ്യ​​​ത്തി​​​ന് ന​​​ല്‍കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ച്ചാ​​​ല്‍ അ​​​ത് മെ​​​ഡി​​​ക്ക​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക് കൈ​​​മാ​​​റാ​​​വു​​​ന്ന​​​താ​​​ണ്. ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ അ​​​മ്മ​​​യു​​​ടെ അ​​​വ​​​സാ​​​ന ആ​​​ഗ്ര​​​ഹ​​​ത്തി​​​ല്‍ സം​​​ശ​​​യി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ആറളം ഫാമിലെ കെ.എം. ഒന്ന് എന്ന ആനയെ നിരന്തരം നിരീക്ഷിക്കണമെന്നു ഹൈക്കോടതി

കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ ആ​​​റ​​​ളം ഫാ​​​മി​​​ലെ കെ.​​​എം. ഒ​​​ന്ന് എ​​​ന്ന ആ​​​ന​​​യെ നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ആ​​​റ​​​ളം ഫാ​​​മി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​കെ ഈ ​​​ആ​​​ന ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബൈ​​​ജു പോ​​​ള്‍ മാ​​​ത്യൂ​​​സ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, എ​​​സ്. ഈ​​​ശ്വ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

ആ​​​റ​​​ളം ഫാം ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ഓ​​​ണ്‍ലൈ​​​നി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​രു​​​ന്നു.

അ​​​ക്ര​​​മാ​​​സ​​​ക്ത​​​നാ​​​യ ഈ ​​​ആ​​​ന ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ അ​​​നീ​​​ഷ് എ​​​ന്ന​​​യാ​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷ​​​വും ആ​​​ന അ​​​ക്ര​​​മ​​​വാ​​​സ​​​ന തു​​​ട​​​രു​​​ക​​​യാ​​​ണ്.

ആ​​​റ​​​ളം ഫാ​​​മി​​​ലെ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ന്‍ നി​​​ര​​​ന്ത​​​ര മേ​​​ല്‍നോ​​​ട്ടം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശം കോ​​​ട​​​തി ന​​​ല്‍കി​​​യി​​​രു​​​ന്ന​​​താ​​​യി ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​റ​​​ളം ഫാം ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും ഇ​​​തു ശ​​​രി​​​വ​​​ച്ചു. തു​​​ട​​​ര്‍ന്നാ​​​ണ് നി​​​ര​​​ന്ത​​​ര നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

Kerala

വിവാഹമോചനകേസുകളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊ​​​ച്ചി: വേ​​​ര്‍പി​​​രി​​​ഞ്ഞു താ​​​മ​​​സി​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം ബോ​​​ധി​​​പ്പി​​​ച്ചി​​​ല്ല എ​​​ന്ന​​​തു​​​കൊ​​​ണ്ട് മാ​​​ത്രം പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യു​​​ള്ള വി​​​വാ​​​ഹ​​​മോ​​​ച​​​നം കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​ക്കു നി​​​ഷേ​​​ധി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യു​​​ള്ള വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​ന് കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ദ​​​മ്പ​​​തി​​​ക​​​ള്‍ക്കു വി​​​വാ​​​ഹ​​​മോ​​​ച​​​നം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​ല​​​ധി​​​കം വേ​​​ര്‍പി​​​രി​​​ഞ്ഞു താ​​​മ​​​സി​​​ക്കു​​​ന്നു​​​വെ​​​ന്ന് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കി.

എ​​​ന്നാ​​​ല്‍ എ​​​ന്തു​​​കൊ​​​ണ്ട് വേ​​​ര്‍പി​​​രി​​​ഞ്ഞു എ​​​ന്ന കാ​​​ര​​​ണം ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​ല്ല. കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കു​​​ടും​​​ബ​​​ക്കോ​​​ട​​​തി വി​​​വാ​​​ഹ​​​മോ​​​ച​​​നം നി​​​ഷേ​​​ധി​​​ച്ചു. തു​​​ട​​​ര്‍ന്നാ​​​ണ് കു​​​ടും​​​ബ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

നി​​​യ​​​മ​​​പ്ര​​​കാ​​​രം ഒ​​​രു വ​​​ര്‍ഷം വേ​​​ര്‍പി​​​രി​​​ഞ്ഞു താ​​​മ​​​സി​​​ക്കു​​​ക​​​യും ഒ​​​രു​​​മി​​​ച്ചു ജീ​​​വി​​​ക്കാ​​​ന്‍ പ​​​റ്റി​​​ല്ലെ​​​ന്ന് പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ല്‍ വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​മാ​​​കാം. എ​​​ന്തു​​​കൊ​​​ണ്ട് വി​​​വാ​​​ഹ​​​മോ​​​ച​​​നം എ​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​യ​​​മ​​​ത്തി​​​ലി​​​ല്ല. സ്വ​​​കാ​​​ര്യ കാ​​​ര്യ​​​ങ്ങ​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ പ​​​റ​​​യാ​​​ന്‍ നി​​​ര്‍ബ​​​ന്ധി​​​ക്ക​​​രു​​​ത്.

വൈ​​​വാ​​​ഹി​​​ക ജീ​​​വി​​​തം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ല്‍ വി​​​വാ​​​ഹ​​​മോ​​​ച​​​നം അ​​​നു​​​വ​​​ദി​​​ക്ക​​​ണം. ജീ​​​വി​​​ക്കാ​​​ന്‍ പ​​​റ്റി​​​ല്ലെ​​​ന്ന് ഇ​​​രു​​​കൂ​​​ട്ട​​​രും പ​​​റ​​​ഞ്ഞാ​​​ല്‍, വി​​​വാ​​​ഹ​​​ബ​​​ന്ധം പൂ​​​ര്‍ണ​​​മാ​​​യും ത​​​ക​​​ര്‍ന്നു​​​വെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ന്യൂനപക്ഷ കമ്മീഷന് ഉത്തരവിടാന്‍ അധികാരമില്ല: കോടതി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന് കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ല്‍ പോ​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്ക് ഉ​​​ത്ത​​​ര​​​വി​​​ടാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ല്‍ പോ​​​ലു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ സി​​​വി​​​ല്‍ കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​മാ​​​ണ്. ഇ​​​ത്ത​​​രം അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ കൈ​​​ക​​​ട​​​ത്താ​​​ന്‍ ക​​​മ്മീ​​​ഷ​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് എ​​​സ്. ഈ​​​ശ്വ​​​ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച കു​​​ടി​​​യി​​​റ​​​ക്ക​​​ല്‍ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി മൊ​​​യ്തീ​​​ന്‍കു​​​ട്ടി ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യ കോ​​​ട​​​തി, ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യി​​​ട്ടും സ്ഥ​​​ലം ഒ​​​ഴി​​​ഞ്ഞു​​​ന​​​ല്‍കു​​​ന്നി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ബ്‌​​​ദു​​​ള്‍ സ​​​ലാം ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ​​​ത്. നി​​​യ​​​മ​​​ത്തി​​​ന്‍റെ ആ​​​മു​​​ഖ​​​ത്തി​​​ല്‍ ത​​​ന്നെ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​ന്ന​​​മ​​​നം, ക്ഷേ​​​മം, സം​​​ര​​​ക്ഷ​​​ണം, ശ​​​ക്തീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നി​​​ശ്ചി​​​ത വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​നു ശി​​​പാ​​​ര്‍ശ ന​​​ല്‍കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം മാ​​​ത്ര​​​മാ​​​ണു ക​​​മ്മീ​​​ഷ​​​നു​​​ള്ള​​​ത്.

പ്ര​​​മാ​​​ണ​​​ങ്ങ​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ശേ​​​ഷ​​​വും സ്ഥ​​​ലം ഒ​​​ഴി​​​ഞ്ഞു​​​ന​​​ല്‍കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ സി​​​വി​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, സി​​​വി​​​ല്‍ സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള ത​​​ര്‍ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ സ​​​മീ​​​പി​​​ച്ച​​​ത് ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നെ​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രാ​​​തി ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

വധശ്രമത്തിനു കേസെടുക്കണമെങ്കില്‍ ബോധപൂര്‍വം കൊലപാതകം നടത്താന്‍ ശ്രമമുണ്ടാകണം: ഹൈക്കോടതി

കൊ​​​ച്ചി: വ​​​ധ​​​ശ്ര​​​മ​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ബോ​​​ധ​​​പൂ​​​ര്‍വം കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്താ​​​ന്‍ ശ്ര​​​മ​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

വ​​​ധി​​​ക്കാ​​​ന്‍ ബോ​​​ധ​​​പൂ​​​ര്‍വം ശ്ര​​​മി​​​ച്ചെ​​​ന്നോ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന ബോ​​​ധ്യ​​​ത്തോ​​​ടെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നോ തെ​​​ളി​​​യി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ല്‍ ശി​​​ക്ഷ ന​​​ല്‍കാ​​​നാ​​​കി​​​ല്ല. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​യ മു​​​റി​​​വി​​​ന്‍റെ സ്വ​​​ഭാ​​​വ​​​വും വ​​​ധ​​​ശ്ര​​​മ​​​ക്കു​​​റ്റം നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ സു​​​പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സു​​​ഹൃ​​​ത്തി​​​നെ സ​​​ന്ദ​​​ര്‍ശി​​​ച്ചു മ​​​ട​​​ങ്ങു​​​ന്ന​​​യാ​​​ളെ തി​​​രൂ​​​ര്‍ ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​ക്കു​​​മു​​​ന്നി​​​ല്‍ വ​​​ച്ച് കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ല്‍പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ കൂ​​​ട്ടാ​​​യി കോ​​​ത​​​പ്പ​​​റ​​​മ്പ് മൂ​​​സാ​​​ന്‍റെപു​​​ര​​​ക്ക​​​ല്‍ മ​​​നാ​​​ഫി​​​നെ വ​​​ധ​​​ശ്ര​​​മ​​​ക്കു​​​റ്റ​​​ത്തി​​​ന് ഏ​​​ഴു വ​​​ര്‍ഷം ശി​​​ക്ഷി​​​ച്ച സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

2005 മേ​​​യ് 17ന് ​​​ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ല്‍ മ​​​ഞ്ചേ​​​രി സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യാ​​​ണു മ​​​നാ​​​ഫി​​​ന് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

Kerala

ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യു​മാ​യു​ള്ള മ​ല​യാ​ളി യു​വാ​വി​ന്‍റെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യു​മാ​യി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ന​ല്‍​കി​യി​ട്ടും ല​ങ്ക​ൻ എം​ബ​സി​യി​ല്‍​നി​ന്ന്, വി​വാ​ഹി​ത​യ​ല്ലെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച് സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​കാ​ത്ത മാ​വേ​ലി​ക്ക​ര സ​ബ് ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​യ യു​വാ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ന്‍റെ ഉ​ത്ത​ര​വ്.

വ​ധു​വാ​കേ​ണ്ട ശ്രീ​ല​ങ്ക​ന്‍ യു​വ​തി വീ​സ​യ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളു​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളു​മാ​യാ​ണു വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന് ഇ​രു​വ​രും അ​പേ​ക്ഷ ന​ല്കി​യ​ത്. എ​ന്നാ​ല്‍, ശ്രീ​ല​ങ്ക​ന്‍ എം​ബ​സി​യി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സ​ബ് ര​ജി​സ്ട്രാ​ര്‍ ഉ​ന്ന​യി​ച്ച​ത്. നി​യ​മ​പ​ര​മാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട പാ​സ്‌​പോ​ർ​ട്ട്, വീ​സ, വി​വാ​ഹി​ത​യ​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം എ​ന്നി​വ​യൊ​ക്കെ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും എം​ബ​സി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം നി​യ​മ​ത്തി​ലി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

Kerala

ഫെഫ്ക ജനറല്‍ ബോഡി യോഗം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊ​​​ച്ചി: ഫെ​​​ഫ്ക പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യൂ​​​ണി​​​യ​​​ന്‍റെ ഇ​​​ന്നു ചേ​​​രാ​​​നി​​​രു​​​ന്ന ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

യൂ​​​ണി​​​യ​​​ൻ നി​​​യ​​​മാ​​​വ​​​ലി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ങ്ങ​​​ള്‍ക്കും വി​​​രു​​​ദ്ധ​​​മാ​​​യി​​​ട്ടു​​​ള്ള പൊ​​​തു​​​യോ​​​ഗം സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി.​​​പി.​​​ മെ​​​ഹ​​​റൂ​​​ഫ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് കെ.​​​വി.​​​ ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഇ​​​ന്നു ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം ന​​​ട​​​ത്തു​​​ന്ന​​​ത് ത​​​ട​​​യാ​​​ന്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഹ​​​ര്‍ജി​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

സ​​​ര്‍ക്കാ​​​ര്‍, ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍, ഫെ​​​ഫ്ക പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യൂ​​​ണി​​​യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ക്ക് നോ​​​ട്ടീ​​​സി​​​നും നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

Kerala

സ്‌ട്രോംഗ് റൂം തുറന്ന സംഭവത്തില്‍ നടപടി;മൂ​ന്നു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്

കൊ​ച്ചി: കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി ഇ​സ്‌​ലാ​മി​ലെ സ്‌​ട്രോം​ഗ് റൂ​മി​നോ​ടു ചേ​ര്‍​ന്നു​ള്ള മെ​റ്റീ​രി​യ​ല്‍ റൂം ​തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കാ​ണു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​റി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂ​മി​നു സ​മീ​പ​ത്തെ മെ​റ്റീ​രി​യ​ല്‍ റൂം ​ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​തെ തു​റ​ന്ന​തി​ല്‍ പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​മാ​ണു നി​വേ​ദ​ന​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 20നാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​ത്.

Kerala

ഫേസ്ബുക്ക് പേജിനു വിലക്ക്: നോട്ടീസ് അയച്ച് കോടതി

കൊ​​​ച്ചി: മീ​​​ഡി​​​യ വ​​​ണ്‍ വാ​​​ര്‍ത്താ​​​ചാ​​​ന​​​ലി​​​ലെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​നു വി​​​ല​​​ക്കേ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. കേ​​​ന്ദ്ര​​സ​​​ര്‍ക്കാ​​​ര്‍-​​​മെ​​​റ്റ അ​​​ട​​​ക്ക​​​മു​​​ള്ള എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ള്‍ക്കാ​​​ണു നോ​​​ട്ടീ​​​സ്.

മീ​​​ഡി​​​യ വ​​​ണ്ണി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​ള്ള​​​ട​​​ക്കം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ഓ​​​ണ്‍ലൈ​​​ന്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ച​​​തി​​​നാ​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​ന​​​ഷ്‌​​​ടം വ​​​രു​​​ത്തി​​​യെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മാ​​​ധ്യ​​​മം ബ്രോ​​​ഡ്കാ​​​സ്റ്റ് ലി​​​മി​​​റ്റ​​​ഡാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്.

2011 മു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​യ ഫേ​​​സ്ബു​​​ക്ക് പേ​​​ജ് വാ​​​ര്‍ത്ത​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന വേ​​​ദി​​​യാ​​​ണെ​​​ന്നും പ്ര​​​തി​​​മാ​​​സം ഏ​​​ക​​​ദേ​​​ശം 25 ല​​​ക്ഷം രൂ​​​പ വ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഐ​​​ടി ആ​​​ക്ടി​​​ലെ സെ​​​ക്‌​​​ഷ​​​ന്‍ 69 എ ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​ക്കു​​​ക​​​യോ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​തെ​​​യാ​​​ണു പ്ര​​​വ​​​ര്‍ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Kerala

അ​ഡ്വ. എ.​കെ. പ്രീ​ത കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി

കൊ​​​​ച്ചി: അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യാ​​​​യ എ.​​​കെ. പ്രീ​​​​ത കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ജ​​​​ഡ്ജി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു. ക​​​​ഴി​​​​ഞ്ഞ 24നാ​​​​ണ് കേ​​​ന്ദ്ര നി​​​​യ​​​​മ​​​മ​​​​ന്ത്രാ​​​​ല​​​​യം നി​​​​യ​​​​മ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

കൊ​​​​ച്ചി സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ എ.​​​​കെ. പ്രീ​​​​ത തൊ​​​​ഴി​​​​ല്‍ നി​​​​യ​​​​മം, സ​​​​ര്‍​വീ​​​​സ് മാ​​​​റ്റേ​​​​ഴ്‌​​​​സ്, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ നി​​​​യ​​​​മം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ വി​​​​ദ​​​​ഗ്ധ​​​​യാ​​​​ണ്. 2021ല്‍ ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പി​​​​ങ്ക് പോ​​​​ലീ​​​​സ് ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച എ​​​​ട്ടു വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്ക് ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം വാ​​​​ങ്ങി​​​​ക്കൊ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ​​​​ത് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

പീ​​​​രു​​​​മേ​​​​ട് ചെ​​​​ന്തി​​​​ല​​​​കം കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​യ പ്രീ​​​​ത, അ​​​​ഡ്വ. ബി.​​​​ആ​​​​ര്‍. അ​​​​ര​​​​വി​​​​ന്ദ​​​​ന്‍ നാ​​​​യ​​​​രു​​​​ടെ​​​​യും കൃ​​​​ഷ്ണ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ്. ഭ​​​​ര്‍​ത്താ​​​​വ് ഡോ. ​​​​എ​​​​സ്.​​​​എ​​​​സ്. ഗി​​​​രി​​​​ശ​​​​ങ്ക​​​​ര്‍ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക്‌​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഫ് ലോ ​​​​പ്രി​​​​ന്‍​സി​​​​പ്പ​​​​ലാ​​​​ണ്.

Kerala

വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല; തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ത​ങ്ങ​ൾ​ക്കു വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചു ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍. കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍കി​യ ഹ​ര്‍ജി​യി​ല്‍ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പു ത​ന്നെ ഹ​ര്‍ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഈ​മാ​സം 21 ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍കാ​നാ​ണു ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ന്‍റെ നി​ര്‍ദേ​ശം.

പോ​സ്റ്റ​ല്‍ വോ​ട്ട് നി​ഷേ​ധി​ച്ചെ​ന്നാ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന വി.​പി.​മു​ഹ​മ്മ​ദ് സി​നാ​ന്‍ അ​ട​ക്ക​മാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഫോം 12 ​സ​മ​ര്‍പ്പി​ച്ചി​ട്ടും വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍നി​ന്ന് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് ഹ​ര്‍ജി​ക്കാ​രു​ടെ പ​രാ​തി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലും അ​വ​സ​രം ന​ല്‍കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഉ​റ​പ്പ് ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മേ​യ് നാ​ലി​നു​മു​മ്പ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ഇ​ത്ത​രം വീ​ഴ്ച​ക​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശാ​ശ്വ​ത​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ഹ​ര്‍ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ​മ​ര്‍പ്പി​ച്ചി​രു​ന്ന ഹ​ര്‍ജി​ക​ളി​ല്‍ എ​ല്ലാ​വ​ര്‍ക്കും വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍ദേ​ശി​ച്ചി​രു​ന്നു.

Kerala

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച നടപടി കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൊ​ച്ചി: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി​ക്കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്നു ഹൈ​ക്കോ​ട​തി. സി​ബി​ഐ ന​ല്‍​കി​യ അ​പേ​ക്ഷ ത​ള്ളി​യ 2025 ഒക്‌ടോബർ‍ 28 ലെ ​ഉ​ത്ത​ര​വും ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ റ​ദ്ദാ​ക്കി.

സി​ബി​ഐ​യു​ടെ അ​പേ​ക്ഷ മേ​യ് 18ന​കം പു​നഃ​പ​രി​ശോ​ധി​ച്ച് ഉ​ത്ത​ര​വി​ട​ണം. അ​ന്നേ​ദി​വ​സം വ്യ​വ​സാ​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ് കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കൊ​ല്ലം സ്വ​ദേ​ശി ക​ട​കം​പ​ള്ളി മ​നോ​ജ് ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യാ​ണു കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് സേ​ച്ഛാ​പ​ര​വും പൊ​തു​താ​ത്പ​ര്യ വി​രു​ദ്ധ​വും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് എ​തി​രാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. 80 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ കേ​സി​ല്‍ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ അ​ഴി​മ​തി​നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ ബാ​ധ​ക​മാ​ണ്.

എ​ന്നാ​ല്‍, ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ താ​ത്പ​ര്യ​ക്കു​റ​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം മ​ന​സി​ലാ​കു​ന്നി​ല്ല. 2015 സെ​പ്റ്റം​ബ​ര്‍ 23ന് ​സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​പ്പോ​ള്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​നാ​ണു സ​ര്‍​ക്കാ​ര്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ങ്കി​ലും അ​തു സ​ര്‍​ക്കാ​ര​ട​ക്കം ചോ​ദ്യം ചെ​യ്യാ​ത്ത​തി​നാ​ല്‍ അ​ന്തി​മ​മാ​കു​ക​യും ചെ​യ്തു. 2020 ഏ​പ്രി​ല്‍ 30നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി തേ​ടി സി​ബി​ഐ അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

2020 ഒ​ക്ടോ​ബ​ര്‍ 15ന് ​അ​പേ​ക്ഷ ത​ള്ളി. അ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ 2024 ജൂ​ലൈ 24ന് ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നി​ട്ടും 2025 മാ​ര്‍​ച്ച് 21നും ​ഒക്‌ടോബർ‍ 28നും ​അ​പേ​ക്ഷ നി​ര​സി​ച്ച​താ​ണ് നി​ല​വി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക്കു കാ​ര​ണ​മാ​യ​ത്.

Kerala

റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മ ഭേ​ദ​ഗ​തി; തു​ട​ര്‍​ന​ട​പ​ടി​ക്ക് കോടതി നിർദേശം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മ​ഭേ​ദ​ഗ​തി​ക്ക് മ​ന്ത്രി​സ​ഭാ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം.

മ​ന്ത്രി​സ​ഭ ചേ​ര്‍​ന്ന് ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

സ​മ​ഗ്ര​മാ​യ റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി ന​ല്‍​കി​യ ഹ​ർ​ജി​യാ​ണു കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മ​ഭേ​ദ​ഗ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട പ്ര​കാ​ര​മു​ള്ള വി​ല​ക്കി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​കു​മോ​യെ​ന്ന് അ​റി​യി​ക്കാ​ന്‍ കോ​ട​തി നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

നി​യ​മ​ഭേ​ദ​ഗ​തി അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ട​തി ഇ​ട​പെ ​ട​ല്‍.

Kerala

കാലം പറഞ്ഞ കഥ പ്രദർശിപ്പിക്കാം

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സ് പ്ര​​​മേ​​​യ​​​മാ​​​ക്കി നി​​​ര്‍മി​​​ച്ച​​​തെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ‘കാ​​​ലം പ​​​റ​​​ഞ്ഞ ക​​​ഥ’എ​​​ന്ന സി​​​നി​​​മ​​​യ്ക്കു വി​​​ല​​​ക്കി​​​ല്ല.

സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സ് ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി​​​യാ​​​യ അ​​​ഫാ​​​ന്‍റെ അ​​​ച്ഛ​​​ൻ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യാ​​​ണു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ത​​​ള്ളി​​​യ​​​ത്.

കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യെ സി​​​നി​​​മ സ്വാ​​​ധീ​​​നി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി. സി​​​നി​​​മ​​​യി​​​ലൂ​​​ടെ കു​​​ടും​​​ബ​​​ത്തെ തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ ഇ​​​ട​​​യാ​​​യാ​​​ല്‍ അ​​​ത് അ​​​പ​​​കീ​​​ര്‍ത്തി​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ വാ​​​ദി​​​ച്ചു. ഒ​​​രു സി​​​നി​​​മ എ​​​ങ്ങ​​​നെ​​​യാ​​​ണു നി​​​ഷ്പ​​​ക്ഷ​​​മാ​​​യ വി​​​ചാ​​​ര​​​ണ​​​യെ ബാ​​​ധി​​​ക്കു​​​ക​​​യെ​​​ന്ന് കോ​​​ട​​​തി ചോ​​​ദി​​​ച്ചു. മി​​​ക്ക സി​​​നി​​​മ​​​ക​​​ളും യ​​​ഥാ​​​ര്‍ഥ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍ക്കൊ​​​ണ്ട​​​താ​​​കാ​​​മെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചു.

സെ​​​ന്‍ട്ര​​​ല്‍ ബോ​​​ര്‍ഡ് ഓ​​​ഫ് ഫി​​​ലിം സ​​​ര്‍ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ റി​​​വൈ​​​സിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ചി​​​ത്ര​​​ത്തി​​​ന് യു/​​​എ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍കി​​​യി​​​രു​​​ന്നു. സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​ത് വി​​​ചാ​​​ര​​​ണ​​​യെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും പ്ര​​​മേ​​​യം വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ന്നും സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Kerala

ത​​​നി​​​ക്കും ഡ്രൈ​​​വ​​​ർ​​​ക്കും​​ വ​​​ധ​​​ഭീ​​​ഷ​​​ണി; ജി. സുധാകരൻ ഹൈക്കോടതിയിൽ

അ​​​മ്പ​​​ല​​​പ്പു​​​ഴ: നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ നില്‍ക്കേ സി​​​പി​​​എം, എ​​​സ്ഡി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ.

വോ​​​ട്ട​​​ർ​​​മാ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നും ത​​​നി​​​ക്കും ത​​ന്‍റെ ഡ്രൈ​​​വ​​​ർ​​​ക്കും​​ നേ​​​രേ വ​​​ധ​​​ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​രെ ത​​​ട​​​യു​​​മെ​​​ന്ന് സി​​​പി​​​എം പ​​​ര​​​സ്യ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്നു​​​വെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി വോ​​​ട്ടു​​​ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​വെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സി​​​പി​​​എം, എ​​​സ്ഡി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ ത​​​ന്നെ ശാ​​​രീ​​​രി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യ​​​മാ​​​യി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്നു. ത​​​ന്‍റെ ഡ്രൈ​​​വ​​​റു​​​ടെ ജീ​​​വ​​​നും ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് സു​​​ധാ​​​ക​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ത​​​നി​​​ക്കെ​​​തി​​​രേ വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​പ​​​വാ​​​ദ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടും യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​ഷ്ക്രി​​​യ​​​രാ​​​യി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ത​​​ട​​​യു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

Kerala

പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണം; ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ത​ളി​പ്പ​റ​മ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പോ​ലീ​സ് സം​ര​ക്ഷ​ണ​വും വോ​ട്ടിം​ഗ് ക്ര​മ​ക്കേ​ട് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി.

മ​ണ്ഡ​ല​ത്തി​ൽ വ്യാ​ജ വോ​ട്ടി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ബ്സ​ന്‍റ്, ഡെ​ത്ത്, ഷി​ഫ്റ്റ് വോ​ട്ട​ര്‍ പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം ഗോ​വി​ന്ദ​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ഒ​രു​ക്കി​യ​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ടി.​കെ.​ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി വി​ട്ട​ത്.

 

 

Kerala

അപര സ്ഥാനാര്‍ഥികള്‍: ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്നു കോടതി

കൊ​​​ച്ചി:​​​ അ​​​പ​​​ര സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കൊ​​​ല​​​ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. വോ​​​ട്ട​​​ര്‍മാ​​​രെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണ് അ​​​പ​​​ര​​​ന്മാ​​​രു​​​ടെ സ്ഥാ​​​നാ​​​ര്‍ഥി​​​ത്വം.

അ​​​പ​​​ര​​​ന്മാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ഇ​​​ല്ലാ​​​താ​​​ക്കും. അ​​​പ​​​ര സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നും ഒ​​​രു സ്ഥാ​​​നാ​​​ര്‍ഥി​​​ക്കും വോ​​​ട്ട് ന​​​ഷ്‌​​​ട​​​പ്പെ​​​ട​​​രു​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​വി.​​​ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ എ​​​ന്‍ഡി​​​എ സ്ഥാ​​​നാ​​​ര്‍ഥി അ​​​ഞ്ജ​​​ലി നാ​​​യ​​​രു​​​ടെ പേ​​​ര് തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ വാ​​​ക്കാ​​​ലു​​​ള്ള പ​​​രാ​​​മ​​​ര്‍ശം.

ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ലും ഇ​​​വി​​​എം മെ​​​ഷീ​​​നി​​​ലും ത​​​ന്‍റെ പേ​​​ര് അ​​​ഞ്ജ​​​ലി നാ​​​യ​​​ര്‍ എ​​​ന്നാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് അ​​​പേ​​​ക്ഷ ന​​​ല്‍കി​​​യെ​​​ങ്കി​​​ലും പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ വ​​​ന്ന​​​തി​​​നെ​​​തു​​​ട​​​ര്‍ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. അ​​​ഞ്ജ​​​ലി നാ​​​യ​​​രു​​​ടെ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ച കോ​​​ട​​​തി, ശ​​​നി​​​യാ​​​ഴ്ച 11ന് ​​​റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റോ​​​ടു ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്താ​​​നും അ​​​തി​​​ന്മേ​​​ല്‍ അ​​​ന്നു​​​ത​​​ന്നെ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ജ​​​നാ​​​ധി​​​പ​​​ത്യ ​​​പ്ര​​​ക്രി​​​യ​​​യി​​​ല്‍ വോ​​​ട്ട​​​ര്‍മാ​​​ര്‍ക്ക് അ​​​വ​​​രു​​​ടെ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും ഒ​​​രു വോ​​​ട്ട​​​ര്‍ പോ​​​ലും തെ​​​റ്റി​​​ദ്ധ​​​രി​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്നും കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു.

അ​​​ഞ്ജ​​​ലി​​​യു​​​ടെ അ​​​പേ​​​ക്ഷ അ​​​നു​​​കൂ​​​ല​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

വാടകയ്ക്കു നല്‍കിയ വസ്തുവില്‍ ഉടമയ്ക്കുപോലും നിയമവിരുദ്ധമായി പ്രവേശിക്കാനാകില്ല: കോടതി

കൊ​​​ച്ചി: മ​​​റ്റൊ​​​രാ​​​ള്‍ക്ക് വാ​​​ട​​​ക​​​യ്ക്കു ന​​​ല്‍കി​​​യ വ​​​സ്തു​​​വി​​​ല്‍ ഉ​​​ട​​​മ​​​യ്ക്കു​​​പോ​​​ലും ഒ​​​രു കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

വാ​​​ട​​​ക​​​ക്കാ​​​ര​​​ന്‍റെ മു​​​റി​​​യി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വീ​​​ട് ന​​​ശി​​​പ്പി​​​ച്ച വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റം ശ​​​രി​​​വ​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യും അ​​​പ്പീ​​​ല്‍ക്കോ​​​ട​​​തി​​​യും കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കാ​​​സ​​​ര്‍ഗോ​​​ഡ് സ്വ​​​ദേ​​​ശി ദാ​​​മോ​​​ദ​​​ര​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി.

എ​​​ന്നാ​​​ല്‍, കേ​​​സി​​​ന്‍റെ സ്വ​​​ഭാ​​​വം വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നും വാ​​​ട​​​ക​​​ക്കാ​​​ര​​​നും ത​​​മ്മി​​​ലു​​​ള്ള ത​​​ര്‍ക്ക​​​മാ​​​യ​​​തി​​​നാ​​​ലും ഹ​​​ര്‍ജി​​​ക്കാ​​​ര​​​നു ക്രി​​​മി​​​ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​മൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ശി​​​ക്ഷ​​​യി​​​ല്‍ ഇ​​​ള​​​വ് വ​​​രു​​​ത്തു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

Kerala

കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വച്ചാലും തടവുശിക്ഷ

കൊ​ച്ചി: കു​റ​ഞ്ഞ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​യ്ക്കു​ന്ന കേ​സി​ലും പ്ര​തി​ക​ളെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച്.

കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം (കാ​പ്പ) ചെ​റി​യ അ​ള​വി​ല്‍ ല​ഹ​രി കൈ​വ​ശം വ​ച്ച​തി​ന് ത​ട​വി​ലാ​ക്കാ​നാ​കി​ല്ലെ​ന്ന മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ മു​ന്‍ ഉ​ത്ത​ര​വ് തി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ഗോ​പി​നാ​ഥ്, ജ​സ്റ്റീ​സ് എ.​ബ​ദ​റു​ദ്ദീ​ന്‍, ജ​സ്റ്റീ​സ് എം.​ബി.​സ്നേ​ഹ​ല​ത,ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ വി​ശാ​ല ബെ​ഞ്ചി​ന്‍റെ വി​ധി.

ക​ച്ച​വ​ട ഉ​ദ്ദേ​ശ്യത്തോ​ടെ മ​യ​ക്കു​മ​രു​ന്ന കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രെ മാ​ത്ര​മേ മ​യ​ക്കു​മ​രു​ന്ന് കു​റ്റ​വാ​ളി​യാ​യി ക​ണ​ക്കാ​ക്കാ​നാ​കൂ എ​ന്നാ​ണ് 2024 ല്‍ ​സു​ഹാ​ന കേ​സി​ല്‍ ഹൈ​ക്കോ​ട​തി ഫു​ള്‍ ബെ​ഞ്ച് പ​റ​ഞ്ഞ​ത്.

ഈ ​വി​ല​യി​രു​ത്ത​ല്‍ ത​ള​ളി​യ വി​ശാ​ല ബെ​ഞ്ച് മ​യ​ക്കു​മ​രു​ന്ന് കേ​സി​നെ ഒ​രി​ക്ക​ലും നി​സാ​ര​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Kerala

സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കും, വി​ചാ​ര​ണ നേ​രി​ട​ണം: ഹൈക്കോടതി

കൊ​ച്ചി : കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി. ത​നി​ക്കെ​തി​രാ​യ ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ഷ് ഗോ​പി സ​മ​ര്‍​പ്പി​ച്ച ഇ​ട​ക്കാ​ല അ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു.

അ​തേ​സ​മ​യം, തൃ​ശൂ​രി​ലെ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കു​ട​ക​ള്‍ വി​ത​ര​ണം ചെ​യ്‌​തെ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം കോ​ട​തി റ​ദ്ദാ​ക്കി. മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സു​രേ​ഷ് ഗോ​പി വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ജ​സ്റ്റീ​സ് പി. ​കൃ​ഷ്ണ​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ്രാ​ഥ​മി​ക വാ​ദ​ങ്ങ​ള്‍ കോ​ട​തി ത​ള്ളി.

ഹ​ര്‍​ജി​യി​ലെ 16ാം ഖ​ണ്ഡി​ക​യി​ല്‍ പ​റ​യു​ന്ന കു​ട വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം സി​പി​സി ച​ട്ട​പ്ര​കാ​രം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും മ​റ്റ് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ചാ​ര​ണ തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യം ചോ​ദ്യം ചെ​യ്ത് എ​ഐ​വൈ​എ​ഫ് തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ബി​നോ​യ് ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 123ാം വ​കു​പ്പ് പ്ര​കാ​രം സു​രേ​ഷ് ഗോ​പി അ​ഴി​മ​തി കാ​ട്ടി​യെ​ന്നും അ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ടി​ക്ക​റ്റി​ലാ​ണ് സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ച​ത്.

വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ല്‍ മ​ത ചി​ഹ്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ച്ചു, സു​രേ​ഷ് ഗോ​പി​ക്ക് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ശ്രീ​രാ​മ ഭ​ഗ​വാ​ന്‍റെ പേ​രി​ല്‍ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി, സു​ഹൃ​ത്ത് മു​ഖേ​ന സു​രേ​ഷ് ഗോ​പി വോ​ട്ട​ര്‍​മാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പെ​ന്‍​ഷ​ന്‍ തു​ക കൈ​മാ​റി, വോ​ട്ട​റു​ടെ മ​ക​ള്‍​ക്ക് കൈ​ക്കൂ​ലി​യാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കി തു​ട​ങ്ങി​യ​വ​യാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍.

Kerala

ലൈംഗികാതിക്രമ ഇരകൾക്കുള്ള നഷ്‌ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യണം: ഹൈക്കോടതി

കൊ​​​ച്ചി: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഉ​​​ള്‍പ്പെ​​​ടെ ഇ​​​ര​​​യാ​​​യ സ്ത്രീ​​​ക​​​ള്‍ക്കും കു​​​ട്ടി​​​ക​​​ള്‍ക്കു​​​മ​​​ട​​​ക്കം സം​​​സ്ഥാ​​​നം അം​​​ഗീ​​​ക​​​രി​​​ച്ച ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​വും മ​​​ധ്യ​​​സ്ഥ​​​ഫീ​​​സും വേ​​​ഗ​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി (കെ​​​ല്‍സ) മെം​​​ബ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക​​​ക​​​ള്‍ പ​​​രാ​​​മ​​​ര്‍ശി​​​ച്ച് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മ​​​ധ്യ​​​സ്ഥ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച ഹ​​​ര്‍ജി ഉ​​​ള്‍പ്പെ​​​ടെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ മ​​​ധ്യ​​​സ്ഥ​​​ഫീ​​​സ് വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഒ​​​രു ആ​​​വശ്യം.

Kerala

ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത ഉ​ട​ൻ കൊ​ടു​ക്കാ​നാ​കു​മോ?

കൊ​ച്ചി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ഒ​രു ഗ​ഡു​വെ​ങ്കി​ലും ഉ​ട​ൻ ന​ൽ​കാ​നാ​കു​മോ​യെ​ന്ന​തി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

കു​ടി​ശി​ക എ​ട്ടു ഗ​ഡു​വാ​യി ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഇ​തു​വ​രെ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പി​ക്കു​ന്ന ഉ​പ​ഹ​ർ​ജി​യാ​ണ് ജ​സ്റ്റീ​സ് വി​ജു ഏ​ബ്ര​ഹാ​മി​ന്‍റെ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട​റി​യി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്നു സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹ​ർ​ജി ഏ​പ്രി​ൽ എ​ട്ടി​നു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

കു​ടി​ശി​ക​യു​ടെ ഒ​രു ഗ​ഡു​വെ​ങ്കി​ലും മാ​ർ​ച്ച് അ​വ​സാ​നം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ന്യാ​യ​മാ​യ പ​ലി​ശ വേ​ണ​മെ​ന്നു​മാ​ണ് ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഓ​ൾ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. മ​ഹേ​ഷ് ന​ൽ​കി​യ ഉ​പ​ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

അ​നു​വ​ദി​ച്ച ഡി​എ​യു​ടെ അ​വ​സാ​ന ഗ​ഡു ഏ​പ്രി​ലി​ലെ ശ​മ്പ​ള​ത്തോ​ടൊ​പ്പം ന​ൽ​കു​മെ​ന്നും കു​ടി​ശി​ക 2026-27 സാ​മ്പ​ത്തി​ക​വ​ർ​ഷം എ​ട്ടു ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​മെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​നാ​യി ഹാ​ജ​രാ​യ സ്‌​പെ​ഷ​ൽ ഗ​വ. പ്ലീ​ഡ​ർ പി.​കെ.​ബാ​ബു അ​റി​യി​ച്ച​ത്.

Latest News

Corehub Up