Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Meet

സംസ്ഥാന സ്കൂൾ കായികമേള : ഗെറ്റ്, സെറ്റ് ഗോ...

കോ​​​​ഴി​​​​ക്കോ​​​​ട്: 2036 ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് ല​​​​ക്ഷ്യ​​​​മി​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്തെ കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. 68-ാമ​​​​ത് സം​​​​സ്ഥാ​​​​ന സ്‌​​​​കൂ​​​​ള്‍ കാ​​​​യി​​​​ക​​​​മേ​​​​ള കോ​​​​ഴി​​​​ക്കോ​​​​ട് ചാ​​​​ത്ത​​​​മം​​​​ഗ​​​​ലം എ​​​​ന്‍​ഐ​​​​ടി ഗ്രൗ​​​​ണ്ടി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്രസംഗിക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം കാ​​​​യി​​​​ക​​​​രം​​​​ഗ​​​​മാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​യ്ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കി​​​​ല്ല. കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​യ​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ഗ്ര​ പാ​​​​ക്കേ​​​​ജ് ന​​​​ട​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നവർക്ക് യാ​​​​ത്രാ​​​​ബ​​​​ത്ത​​​​, ദി​​​​ന​​​​ബ​​​​ത്ത​​​​ ചെ​​​​ല​​​​വ് ന​​​​ല്‍​കു​​​​മെ​​​​ന്ന മു​​​​ന്‍ പ്ര​​​​ഖ്യാ​​​​പ​​​​നം അ​​​​ദ്ദേ​​​​ഹം കാ​​​​യി​​​​ക​​​​മേ​​​​ള ഉ​​​​ദ്ഘാ​​​​ട​​​​ന​​​വേ​​​​ദി​​​​യി​​​​ല്‍ ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. മ​​​​ക്ക​​​​ളെ മേ​​​​ള​​​​ക​​​​ള്‍​ക്ക് അ​​​​യ​​​യ്​​​​ക്കാ​​​​ന്‍ ഇ​​​​നി ആ​​​​രു​​​​ടെ​​​​യും മു​​​​മ്പി​​​​ല്‍ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍​ക്ക് കൈ​​​​നീ​​​​ട്ടേ​​​​ണ്ടി വ​​​​രി​​​​ല്ല. പ​​​​ണം കൃ​​​​ത്യ​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ​​​​ത്തും. കോ​​​​ഴി​​​​ക്കോ​​​​ട് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഫു​​​​ട്‌​​​​ബോ​​​​ള്‍ സ്റ്റേ​​​​ഡി​​​​യം നി​​​​ര്‍​മി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്തും.

എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ക​​​​ളി​​​​ക്ക​​​​ള​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ക്കും. കാ​​​​യി​​​​കാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം ഉ​​​​ള്‍​പ്പടെ കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താൻ ​​​​പ്ര​​​​ത്യേ​​​​ക പാ​​​​ക്കേ​​​​ജ് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി എ​​​​ന്‍. ഷം​​​​സു​​​​ദ്ദീ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ടി. ​​​​സി​​​​ദ്ദി​​​​ഖ്, ഒ.​​​​ജെ. ജ​​​​നീ​​​​ഷ്, എം​​​​എ​​​​ല്‍​എ​​​​മാ​​​​രാ​​​​യ എം.​​​​എ. റ​​​​സാ​​​​ഖ്, പാ​​​​റ​​​​ക്ക​​​​ല്‍ അ​​​​ബ്ദു​​​​ള്ള, കെ. ​​​​ജ​​​​യ​​​​ന്ത്, കെ. ​​​​പ്ര​​​​വീ​​​​ണ്‍​കു​​​​മാ​​​​ര്‍, കെ.​​​​കെ. ര​​​​മ, സി.​​​​കെ. കാ​​​​സിം, ഫൈ​​​​സ​​​​ല്‍ ബാ​​​​ബു, പി.​​​​കെ. ഫി​​​​റോ​​​​സ്, വി.​​​​ടി. സൂ​​​​ര​​​​ജ്, ഫാ​​​​ത്തി​​​​മ ത​​​​ഹ​​​​ലി​​​​യ, വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, എം.​​​​കെ. രാ​​​​ഘ​​​​വ​​​​ന്‍ എം​​​​പി, മേ​​​​യ​​​​ര്‍ ഒ ​​​​സ​​​​ദാ​​​​ശി​​​​വ​​​​ന്‍, ജി​​​​ല്ല പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മി​​​​ല്ലി മോ​​​​ഹ​​​​ന്‍, പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ്യ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി​​​​ത്ത് ബാ​​​​ബു, പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​രു​​​​ണ്‍ കെ. ​​​​വി​​​​ജ​​​​യ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​നാ​യി തീ​പാ​റും

 സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ ഗ്ലാ​മ​ര്‍ ഇ​ന​മാ​യ അ​ത്‌​ല​റ്റി​ക്‌​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​നാ​യി ഇ​ത്ത​വ​ണ​യും തീ​പ്പൊ​രി​പ്പോ​രാ​ട്ടം ന​ട​ക്കു​മെ​ന്നു​റ​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും മ​ല​പ്പു​റ​മാ​ണ് അ​ത്‌​ല​റ്റി​ക്‌​സി​ലെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന 2025 മേ​ള​യി​ല്‍ 22 സ്വ​ര്‍​ണം, 29 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നീ പ്ര​ക​ട​ന​ങ്ങ​ളോ​ടെ 247 പോ​യി​ന്‍റ് നേ​ടി​യാ​ണ് മ​ല​പ്പു​റം കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​ത്. 2024ല്‍ 22 ​സ്വ​ര്‍​ണം, 32 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നീ മെ​ഡ​ല്‍ നേ​ട്ട​ങ്ങ​ളു​മാ​യി 247 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം ക​പ്പു​യ​ര്‍​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും (2024, 2025) ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന പാ​ല​ക്കാ​ട്, ന​ഷ്ട​പ്പെ​ട്ട കി​രീ​ടം തി​രി​കെ പി​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. എ​റ​ണാ​കു​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മാ​റ്റ​മി​ല്ല.

2024ല്‍ 213 ​പോ​യി​ന്‍റു​മാ​യും 2025ല്‍ 212 ​പോ​യി​ന്‍റു​മാ​യും പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. 2023ല്‍ ​പാ​ല​ക്കാ​ടി​നാ​യി​രു​ന്നു കി​രീ​ടം. അ​ന്ന് 28 സ്വ​ര്‍​ണം, 27 വെ​ള്ളി, 12 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യു​ള്ള മെ​ഡ​ല്‍ കൊ​യ്ത്തു​മാ​യി 266 പോ​യി​ന്‍റ് നേ​ടി​യാ​യി​രു​ന്നു സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പാ​ല​ക്കാ​ട​ന്‍ കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. 168 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റ​മാ​യി​രു​ന്നു അ​ന്നു ര​ണ്ടാം സ്ഥാ​ന​ത്ത്.

Sports

സംസ്ഥാന സ്കൂൾ കായികമേള: ഭാഗ്യചിഹ്നം കുട്ടു പ്രകാശനം ചെയ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഷ്യ​​​യി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൗ​​​മാ​​​ര കാ​​​യി​​​ക​​​മേ​​​ള​​​യാ​​​യ സം​​​സ്ഥാ​​​ന സ്കൂ​​​ള്‍ കാ​​​യി​​​ക മേ​​​ള​​​യു​​​ടെ ഭാ​​​ഗ്യ ചി​​​ഹ്നം കു​​​ട്ടു പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. നി​​​യ​​​മ​​​സ​​​ഭാ മീ​​​ഡി​​​യാ റൂ​​​മി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​ന്‍ എം.​​​എ.​​​റ​​​സാ​​​ഖി​​​ന് ഭാ​​​ഗ്യ​​​ചി​​​ഹ്നം ന​​​ല്‍കി​​​യാ​​​ണ് പ്ര​​​കാ​​​ശ​​​നം നി​​​ര്‍വ്വ​​​ഹി​​​ച്ച​​​ത്.

ച​​​ട​​​ങ്ങി​​​ല്‍ എം​​​എ​​​ല്‍എ മാ​​​രാ​​​യ പാ​​​റ​​​യ്ക്ക​​​ല്‍ അ​​​ബ്ദു​​​ള്ള, കെ.​​​കെ. ര​​​മ, പി.​​​കെ ഫി​​​റോ​​​സ്, കെ. ​​​പ്ര​​​വീ​​​ണ്‍ കു​​​മാ​​​ര്‍, സി.​​​കെ. കാ​​​സിം, കെ.​​​ജ​​​യ​​​ന്ത്, അ​​​ഡ്വ. ഫൈ​​​സ​​​ല്‍ ബാ​​​ബു, കെ.​​​എം.​​​അ​​​ഭി​​​ജി​​​ത്ത്, വി.​​​ടി. സൂ​​​ര​​​ജ്, വി​​​ദ്യ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡി. സ​​​ജി​​​ത്ത് ബാ​​​ബു, ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​രു​​​ണ്‍ കെ. ​​​വി​​​ജ​​​യ​​​ന്‍, എ​​​ഡി​​​ജി സി.​​​എ​​​സ്. സ​​​ന്തോ​​​ഷ്, സ്പോ​​​ട്സ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

കു​​​​ട്ടു​​​വി​​​​നെ രൂ​​​​പ​​​​ക​​​​ല്‍​പ​​​​ന ചെ​​​​യ്ത​​​​ത് കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ കെ​​​​എ​​​​ന്‍​എ​​​​ന്‍​എം എ​​​​ച്ച്എ​​​​സ്എ​​​​സ് ആ​​​​ന്‍​ഡ് വി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ എ​​​​ട്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യാ​​​​യ ആ​​​​ര്‍.​​​​എ​​​​സ്. ല​​​​ക്ഷ്മി ന​​​​ന്ദ​​​​ന​​​​യാ​​​​ണ്.

District News

റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ളയ്ക്കൊരുങ്ങി നെടുങ്കണ്ടം

നെടു​ങ്ക​ണ്ടം: റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 14, 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ ജി​ല്ല​യി​ലെ ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ൽനി​ന്നാ​യി 2100 കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളാ​ണ് കാ​യി​ക​മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ

കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ഒ​ഫിഷ്യ​ൽ​സി​നും വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 100 ഒ​ഫീ​ഷ്യ​ൽ​സും 70 വോ​ള​ണ്ടി​യ​ർ​മാ​രും മേ​ള​യു​ടെ ന​ട​ത്തി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​കും. കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ഉ​ൾ​പ്പടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല കെ​പി​എ​സ്ടി​എ​ക്കാ​ണ്.

ആ​രോ​ഗ്യ​സു​ര​ക്ഷ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു​മാ​യി അ​ലോ​പ്പ​തി, ഹോ​മി​യോ​പ്പ​തി, ആ​യു​ർ​വേ​ദം വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​ലി​സി​ന്‍റെ​യും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ന്‍റെ​യും സേ​വ​ന​വും ഉ​റ​പ്പാ​ക്കും.

ഹ​രി​ത​ച​ട്ടം പാ​ലി​ക്കും

പ​രി​സ്ഥി​തിസൗ​ഹൃ​ദ​മാ​യി മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​വും തേ​ടി​യി​ട്ടു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കി സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

സം​ഘ​ട​ന​ക​ൾ​ക്ക് ചു​മ​ത​ല

മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ​ക്ക് ചു​മ​ത​ല​ക​ൾ വീ​തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​ച്ചു​മ​ത​ല ആ​ർ​ഡി​എ​സ്ജി​എ​ക്കും ഭ​ക്ഷ​ണ​വി​ത​ര​ണ​ച്ചു​മ​ത​ല കെ​പി​എ​സ്ടി​എ​ക്കു​മാ​ണ്.

സ്റ്റേ​ജ്, പ​ന്ത​ൽ, ലൈ​റ്റ്, സൗ​ണ്ട് എ​ന്നി​വ​യു​ടെ ചു​മ​ത​ല എ​കെ​എ​സ്ടി​യു​വി​നും സ്വീ​ക​ര​ണ​ച്ചു​മ​ത​ല കെ​എ​സ്എ​സ്ടി​എ​ഫി​നു​മാ​ണ്. താ​മ​സ​സൗ​ക​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല കെ​എ​സ്എ​ൽ​എം​ടി​ടി​എ​ക്കും ക്ഷേ​മ​കാ​ര്യ​ങ്ങ​ളു​ടെ​യും ട്രോ​ഫി​യു​ടെ​യും ചു​മ​ത​ല കെ​എ​സ്ടി​എ​ക്കു​മാ​ണ്. നി​യ​മ​പ​രി​പാ​ല​നം, ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാ​യി​കാ​ധ്യാ​പ​ക​രു​ടെ കു​റ​വ് പ്ര​തി​സ​ന്ധി

തൊ​ടു​പു​ഴ: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള നാ​ളെ ആ​രം​ഭി​ക്കാ​നി​രി​ക്കേ കാ​യി​കാ​ധ്യാ​പ​ക​രു​ടെ കു​റ​വ് വീ​ണ്ടും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. മി​ക​ച്ച പ​രി​ശീ​ല​ക​രു​ടെ അ​ഭാ​വം കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചേ​ക്കും.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന കാ​യി​കാ​ധ്യാ​പ​ക​രെ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​ക​ളും ന​ട​ത്തു​ന്ന​ത്. 1500 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള നി​യ​ന്ത്രി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത് ആ​റു കാ​യി​കാ​ധ്യാ​പ​ക​ര്‍ മാ​ത്ര​മാ​ണ്.

ജി​ല്ല​യി​ല്‍ പ്രൈ​മ​റി, അ​പ്പ​ര്‍ പ്രൈ​മ​റി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 484 സ്‌​കൂ​ളു​ക​ളാ​ണു​ള്ള​ത്. യു​പി വി​ഭാ​ഗം മു​ത​ലാ​ണ് കാ​യി​കാ​ധ്യാ​പ​ക​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​ത്ര​യും സ്‌​കൂ​ളു​ക​ള്‍​ക്കാ​യി ആ​കെ​യു​ള്ള​ത് 60 കാ​യി​കാ​ധ്യാ​പ​ക​രാ​ണ്.

കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ഡി​വി​ഷ​നു​ക​ൾ കു​റ​യു​ന്ന​താ​ണ് കാ​യി​കാ​ധ്യാ​പ​ക​രു​ടെ ത​സ്തി​ക കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മ​റ്റ് വി​ഷ​യ​ങ്ങ​ളി​ല്‍ 1:40 അ​നു​പാ​ത​ത്തി​ലാ​ണ് അ​ധ്യാ​പ​ക ത​സ്തി​ക വ​രു​ന്ന​ത്. എ​ന്നാ​ല്‍ കാ​യി​കാ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ 1:500 എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് നി​യ​മ​നം.

ഇ​ത്ത​വ​ണ 1:300 എ​ന്ന അ​നു​പാ​ത​ത്തി​ല്‍ കു​ടു​ത​ല്‍ താ​ത്കാ​ലി​ക കാ​യി​കാ​ധ്യാ​പ​ക​രെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ ജി​ല്ലാ കാ​യി​ക​മേ​ള​യെ അ​ധ്യാ​പ​ക​രു​ടെ കു​റ​വ് ബാ​ധി​ക്കി​ല്ലെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ടി.​ആ​ര്‍. ഗീ​ത പ​റ​ഞ്ഞു.

District News

റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള 14, 15, 16 തീ​യ​തി​ക​ളി​ൽ

നെ​ടു​ങ്ക​ണ്ടം: റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. 14, 15, 16 തീ​യ​തി​ക​ളി​ൽ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള​യ്ക്കു നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും.

സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ട്ട​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​സി. ഗീ​ത, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജെ​ൻ​സി മാ​ങ്കോ​ട്ടി​ൽ, റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​റും സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റു​മാ​യ ജി​ൻ​സ് ജോ​സ്, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ മു​ല്ല​യ്ക്ക​ൽ, നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ ലി​ജോ പി. ​മാ​ണി, സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കി​ഷോ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജോ മ​ര​ങ്ങാ​ട്ട്, മ​ഞ്ജു പ​യ​സ്, മേ​ഴ്സി സ്റ്റീ​ഫ​ൻ, റെ​ജി, അ​ഡ്വ. ജോ​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു ഉ​ള്ളു​രു​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​യി​ക​മേ​ള​യു​ടെ സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ ന​ട​ത്തി​പ്പി​നും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നു​മാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം ന​ൽ​കി.

District News

റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ളയിൽ പ​റ​ളി ഉ​പ​ജി​ല്ലയുടെ കു​തി​പ്പ്

പാ​ല​ക്കാ​ട്: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ പ​റ​ളി ഉ​പ​ജി​ല്ല കു​തി​പ്പ് തു​ട​ങ്ങി. ഇ​ന്ന​ലെ പ​റ​ളി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്ന ര​ണ്ടി​ന​ങ്ങ​ളി​ലും പ​റ​ളി​യു​ടെ മു​ന്നേ​റ്റ​മാ​ണ് ക​ണ്ട​ത്. പോ​ൾ​വാ​ൾ​ട്ടി​ലും ട്രി​പ്പി​ൾ​ജം​പി​ലു​മാ​ണ് ഇ​ന്ന​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്ന് മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മ​റ്റി​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ക്കും.

ആ​ദ്യ​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണ​പ്പോ​ൾ സ്കൂ​ൾ​ത​ല​ത്തി​ൽ നാ​ലു​സ്വ​ർ​ണ​വും ര​ണ്ടു​വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി 27 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് എ​ച്ച്എ​സ് പ​റ​ളി മു​ന്നി​ലു​ള്ള​ത്. ര​ണ്ടു​സ്വ​ർ​ണം നേ​ടി​യ പ​ട്ടാ​ന്പി കൊ​പ്പം ജി​വി​എ​ച്ച്എ​സ്എ​സ് 10 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഏ​ഴ് പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി​യ മു​ണ്ടൂ​ർ എ​ച്ച്എ​സ്എ​സും ജി​വി​എ​ച്ച്എ​സ്എ​സ് ചാ​ലേി​ശേ​രി​യും തൊ​ട്ടു​പി​ന്നി​ലാ​യു​ണ്ട്.

ഉ​പ​ജി​ല്ലാ​ത​ല​ത്തി​ലും പ​റ​ളി സ​ബ്ജി​ല്ല​യാ​ണ് മു​ന്നി​ൽ. നാ​ലു​സ്വ​ർ​ണ​വും നാ​ലു​വെ​ള്ളി​യും ര​ണ്ടു​വെ​ങ്ക​ലു​മാ​യി 34 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് പ​റ​ളി ഏ​റെ മു​ന്നി​ലു​ള്ള​ത്. ര​ണ്ടാം​സ്ഥാ​ന​ത്ത് ര​ണ്ടു​സ്വ​ർ​ണ​വും ര​ണ്ടു​വെ​ങ്ക​ല​വു​മാ​യി 12 പോ​യി​ന്‍റു​ക​ളോ​ടെ പ​ട്ടാ​ന്പി​യാ​ണ്. മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള ചെ​ർ​പ്പു​ള​ശേ​രി​ക്ക് 11 പോ​യി​ന്‍റു​ക​ളു​ണ്ട്. ഇ​വ​ർ​ക്ക് ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യു​മു​ണ്ട്.

ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് 3000 മീ​റ്റ​ർ ഓ​ട്ട​ത്തോ​ടെ​യാ​ണ് ര​ണ്ടാം​ദി​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ക. സീ​നി​യ​ർ ബോ​യ്സ്, ഗേ​ൾ​സ്, ജൂ​നി​യ​ർ ബോ​യ്സ്, ഗേ​ൾ​സ് എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങു​ക. തു​ട​ർ​ന്ന് 400 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഒ​ന്പ​തി​ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

District News

ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യ്ക്ക് സ​മാ​പ​നം

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​ന്ന ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള സ​മാ​പി​ച്ചു.

അ​വ​സാ​ന​ദി​ന​ത്തി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ മ​ഴ മൂ​ലം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പോ​യി​ന്‍റ് നി​ല​യി​ൽ മു​ന്നി​ൽ​നി​ന്ന തോ​മാ​പു​രം സ്കൂ​ളി​നെ​യും ചാ​യ്യോ​ത്ത് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യും സം​യു​ക്ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ഇ​ട​ത്തോ​ട് എ​സ്‌​വി​എം ജി​യു​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജോ​യ എം. ​ജോ​ർ​ജ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യ്ക്ക് തുടക്കമായി; ത​ല​ശേ​രി നോ​ർ​ത്ത് മു​ന്നി​ൽ

ത​ല​ശേ​രി: ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ട് സ്വ​ര്‍​ണ​വും ര​ണ്ട് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മാ​യി 58 പോ​യി​ന്‍റു​ക​ളു​മാ​യി ത​ല​ശേ​രി നോ​ർ​ത്ത് ഉ​പ​ജി​ല്ല മു​ന്നി​ൽ. ര​ണ്ട് സ്വ​ര്‍​ണ​വും ഏ​ഴ് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മാ​യി 47 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മ​ട്ട​ന്നൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും അ​ഞ്ച് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി 39 പോ​യി​ന്‍റു​ക​ൾ നേ​ടി​യ പ​യ്യ​ന്നൂ​രാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

സ്‌​കൂ​ളു​ക​ളി​ൽ 26 പോ​യി​ന്‍റ് നേ​ടി​യ മ​ന്പ​റം എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ൽ. 17 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മ​ട്ട​ന്നൂ​ർ എ​ച്ച്എ​സ്എ​സ്, 15 പോ​യി​ന്‍റു​ക​ൾ നേ​ടി​യ പ്രാ​പ്പൊ​യി​ൽ എ​ച്ച്എ​സ്എ​സ് എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 300-400 മീ​റ്റ​ര്‍ ഓ​ട്ടം, ഷോ​ട്ട്പു​ട്ട്, ഹൈ ​ജം​പ്, ലോം​ഗ്ജം​പ്, ഡി​സ്‌​ക​സ് ത്രോ, ​റി​ലേ എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

കാ​യി​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കാ​രാ​യി രാ​ജ​ന്‍ എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഡി. ​ഷൈ​നി പ​താ​ക ഉ​യ​ര്‍​ത്തി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സ​തി, പി.​കെ. ഫൈ​സ​ല്‍, ഹെ​ന്‍​ട്രി ആ​ന്‍റ​ണി, സി.​ഒ.​ടി. ഷ​ബീ​ര്‍, അ​ഷ്‌​റ​ഫ് ക​ള​ത്തി​ല്‍, എം.​വി. സ്മി​ത, ഭാ​ര​തി, എ.​കെ. വി​നോ​ദ് കു​മാ​ര്‍, ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​രി, ഡോ. ​എ​സ്.​കെ. ജ​യ​ദേ​വ​ന്‍, എം.​സി. ഹാ​ഷിം, പി.​പി. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ദ്യ​ദി​നം പി​റ​ന്ന​ത് മൂ​ന്ന് മീ​റ്റ് റി​ക്കാ​ർ​ഡ്

ത​ല​ശേ​രി: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ ദി​നം പി​റ​ന്ന​ത് മൂ​ന്ന് മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ര്‍ വി​ഭാ​ഗം ഡി​സ്‌​ക​സ് ത്രോ, ​ഷോ​ട്ടു​പു​ട്ട്, സീ​നി​യ​ർ ബോ​യ്സ് ഷോ​ട്ട് പു​ട്ട് എ​ന്നി​വ​യി​ലാ​ണ് മീ​റ്റ് റി​ക്കാ​ഡു​ക​ൾ പി​റ​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ർ വി​ഭാ​ഗം ഡി​സ്ക​സ് ത്രോ, ​ഷോ​ട്ട്പു​ട്ട് എ​ന്നി​വ​യി​ൽ മ​ന്പ​റം എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബി.​കെ. അ​ൻ​വി​ക​യും സീ​നി​യ​ർ ബോ​യ്സ് ഷോ​ട്ട്പു​ട്ടി​ൽ സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് എ​ച്ച്എ​സ്എ​സി​ലെ ടി​പി. തേ​ജ​സ് പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പു​തി​യ മീ​റ്റ് റി​ക്കാ​ർ​ഡി​ട്ട​ത്. ഡി​സ്ക​സ് ത്രോ​യി​ൽ 2019ൽ ​അ​നാ​മി​ക വി. ​രാ​ജേ​ഷ് കു​റി​ച്ച 30.57 മീ​റ്റ​ർ എ​ന്ന​ത് ബി.​കെ. അ​ൻ​വി​ക 35.39 മീ​റ്റ​റെ​റി​ഞ്ഞാ​ണ് ത​ക​ർ​ത്ത​ത്. ഷോ​ട്ട്പു​ട്ടി​ൽ 11.25 മീ​റ്റ​ർ എ​റി​ഞ്ഞ് 2023ലെ ​എം.​എ​സ്. നി​വേ​ദ്യ​യു​ടെ 10.20 മീ​റ്റ​ര്‍ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും അ​ൻ​വി​ക റി​ക്കാ​ർ​ഡ് നേ​ടി​യി​രു​ന്നു. അ​ഞ്ച​ര​ക്ക​ണ്ടി കു​ന്നി​രി​ക്ക ചോ​ല​യി​ൽ രാ​ജേ​ഷി​ന്‍റെ​യും സ​ജി​ന​യു​ടെ​യും മ​ക​ളാ​ണ്.

ഷോ​ട്ട്പു​ട്ട് സീ​നി​യ​ർ ബോ​യ്സി​ൽ 2024ൽ ​കോ​ഴി​ച്ചാ​ൽ ജി​എ​ച്ച്എ​സി​ന്‍റെ അ​ല​ൻ രാ​ജേ​ഷി​ന്‍റെ പേ​രി​ലു​ള്ള 12.66 എ​ന്ന റി​ക്കാ​ർ​ഡ് 14.22 മീ​റ്റ​റി​ലേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചാ​ണ് തേ​ജ​സ് പ്ര​ദീ​പ് പു​തി​യ നേ​ട്ട​ത്തി​നു​ട​മ​യാ​യ​ത്. തൊ​ടി​ക്ക​ള​ത്തെ ത​ച്ച​പ്പാ​ടി പ്ര​ദീ​പ​ൻ- കെ.​പി പ്രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.‌

ഷോ​ട്ട് പു​ട്ടി​ല്‍ നേ​പ്പാ​ളി വി​ദ്യാ​ർ​ഥി​നി​യും

ത​ല​ശേ​രി: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ ഷോ​ട്ട്പു​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ നേ​പ്പാ​ളി പെ​ണ്‍​കു​ട്ടി​യും. ത​ല​ശേ​രി ഗ​വ. ടൗ​ണ്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ എ​ൽ.​ഒ. സം​ഞ്ജ​ന​യാ​ണ് മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. സ​ബ് ജൂ​നി​യ​ര്‍ ഷോ​ട്ട്പു​ട്ടി​ലാ​ണ് (മൂ​ന്ന് കെ​ജി) മ​ത്സ​രി​ച്ച​ത്. ര​ക്ഷി​താ​ക്ക​ള്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും സ​ഞ്ജ​ന ജ​നി​ച്ച​ത് കോ​ഴി​ക്കോ​ടാ​ണ്. നി​ല​വി​ല്‍ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലാ​ണ് താ​മ​സം. എ​സ്.​ബി. സൂ​ര്യ​യു​ടെ​യും റീ​ത്ത​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സൂ​ര​ജ്, മു​ന്നി. ത​ല​ശേ​രി സാ​യി​യി​ലെ താ​ര​മാ​ണ് സം​ഞ്ജ​ന.

 

District News

റ​വ​ന്യു ജി​ല്ലാ 24-ാമ​ത് സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: റ​വ​ന്യു ജി​ല്ലാ 24-ാമ​ത് സ്കൂ​ൾ കാ​യി​കമേ​ള​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്നുന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ജീ​രാ​ജ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​യി​കമേ​ള​യ്ക്ക് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ലെ കൃ​ഷ്ണ പ്ര​ശാ​ന്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ജീ​രാ​ജ് മെ​മ​ന്‍റോ ന​ൽ​കി.

 

District News

പീ​രു​മേ​ട് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്കു കൊ​ടി​യേ​റി

കു​മ​ളി: പീ​രു​മേ​ട് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്കു കു​മ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് തു​ട​ക്ക​മാ​യി. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 65 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1500 കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ലാ സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു.
കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ൻ​സി ജെ​യിം​സ്, പീ​രു​മേ​ട് എ​ഇ​ഒ പി.​ഡി. സി​ന്ദു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജ​യ​പ്ര​ദീ​പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​യ്മോ​ൻ ലോ​ബോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കി​ഡീ​സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 110 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ക്കും. ഒ​ക്ടോ​ബ​ർ 15, 16, 17 തീ​യ​തി​ക​ളി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ഉ​പ​ജി​ല്ലാ ജേ​താ​ക്ക​ൾ മ​ത്സ​രി​ക്കും.

 

 

District News

കാ​യി​ക​മേ​ള: ക​രു​ത്തു​കാ​ട്ടി ബ​ത്തേ​രി ഉ​പ​ജി​ല്ല

ക​ൽ​പ്പ​റ്റ: റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​നം ക​രു​ത്തു​കാ​ട്ടി​യ​ത് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഉ​പ​ജി​ല്ല.
59 പോ​യി​ന്‍റു​മാ​യാ​ണ് ബ​ത്തേ​രി ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.
ഏ​ഴു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും ആ​ദ്യ​ദി​നം ഉ​പ​ജി​ല്ല നേ​ടി. മൂ​ന്ന് സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും നേ​ടി 39 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും നേ​ടി 25 പോ​യി​ന്‍റു​മാ​യി വൈ​ത്തി​രി ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സ്കൂ​ളു​ക​ളി​ൽ മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 31 പോ​യി​ന്‍റു​നേ​ടി​യാ​ണ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.

മൂ​ന്ന് സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണ് ആ​ദ്യ​ദി​നം സ്കൂ​ൾ നേ​ടി​യ​ത്. 25 പോ​യ​ന്‍റു​മാ​യി ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. നാ​ല് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​ണ് ആ​ദ്യ​ദി​നം സ്കൂ​ളി​നു​ള്ള​ത്. ഒ​രു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി 21 പോ​യ​ന്‍റു​നേ​ടി പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് എ​ച്ച്എ​സ്എ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ന് 21 മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​രം പെ​യ്ത മ​ഴ കാ​ര​ണം 17 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. സീ​നി​യ​ർ ഗേ​ൾ​സ് ഹൈ​ജം​പ്, സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ഡി​സ്ക​സ് ത്രോ, ​സീ​നി​യ​ർ ഗേ​ൾ​സ് പോ​ൾ​വാ​ൾ​ട്ട്, സീ​നി​യ​ർ ബോ​യ്സ് ഷോ​ട് പു​ട് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി വ​ച്ചു.

ജി​ല്ലാ മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി
ഫാ​ത്തി​മ​ത് റാ​ഹി​ല

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി​ല്ലാ മീ​റ്റി​ൽ വീ​ണ്ടും സ്വ​ർ​ണം നേ​ടി ആ​ന​പ്പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഫാ​ത്തി​മ​ത് റാ​ഹി​ല. സം​സ്ഥാ​ന മീ​റ്റി​ൽ അ​ണ്ട​ർ 18 പെ​ണ്‍​കു​ട്ടി​ക​ളു​ടെ 1000, 800 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ റാ​ഹി​ല ജി​ല്ലാ മീ​റ്റി​ൽ ജൂ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ഇ​തേ സ്കൂ​ളി​ലെ വി.​ടി. എ​യ്ഞ്ച​ൽ മേ​രി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. ഇ​രു​വ​ർ​ക്കും 800, 3000 മീ​റ്റ​റു​ക​ൾ ബാ​ക്കി​യു​ണ്ട്.

600 മീ​റ്റ​ർ സ​ബ്ജൂ​നി​യ​ർ ഗേ​ൾ​സി​ൽ
സ്വ​ർ​ണം നേ​ടി ടി. ​ദേ​വ​ശ്രീ

ക​ൽ​പ്പ​റ്റ: 600 മീ​റ്റ​ർ സ​ബ്ജൂ​നി​യ​ർ ഓ​ട്ട​ത്തി​ൽ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി ടി. ​ദേ​വ​ശ്രീ.
200, 400 മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നു ഗോ​ൾ​ഡ് നേ​ടി​യി​രു​ന്നു. മീ​ന​ങ്ങാ​ടി ത​ച്ച​ന്പ​ത്ത് സു​ധീ​ഷ്-​രേ​ഖാ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ൽ​പ്പ​റ്റ: പ​രി​ക്കേ​റ്റ കാ​ലു​മാ​യി ട്രാ​ക്കി​ലെ​ത്തി മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം നേ​ടി ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സി​ലെ പി.​ആ​ർ. അ​ഖി​ലാ​ഷ്.
സ​ബ് ജൂ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 600 മീ​റ്റ​ർ​ഓ​ട്ട മ​ത്സ​ര​ത്തി​ലാ​ണ് മീ​ന​ങ്ങാ​ടി ചൂ​തു​പാ​റ സ്വ​ദേ​ശി​യാ​യ അ​ഖി​ലാ​ഷി​ന്‍റെ സു​വ​ർ​ണ നേ​ട്ടം. ക​ളി​ക്കു​ന്പോ​ൾ വ​ല​ത് കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ജി​ല്ലാ മീ​റ്റി​ൽ വി​ജ​യി​ക്ക​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു. വേ​ദ​ന സ​ഹി​ച്ച് 1.37 മി​നു​ട്ടി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് വി​ജ​യം നേ​ടി​യ​ത്. നാ​ളെ 200 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കും. മീ​ന​ങ്ങാ​ടി ചൂ​തു​പ്പാ​റ ര​ഘു-​ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഷി​ജി​ൻ തി​രൂ​രും ര​ജ​നി​യു​മാ​ണ് പ​രി​ശീ​ല​ക​ർ.

 

 

District News

സം​സ്ഥാ​ന സ്കൂൾ കാ​യി​ക​മേ​ള: സ്വാ​ഗ​ത​സം​ഘം ഓ​ഫിസ് ഉ​ദ്ഘാ​ട​നം 25ന്

​കോ​ഴി​ക്കോ​ട്: 68-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​യി​ക - യു​വ​ജ​ന​ക്ഷേ​മ​വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ് നി​ര്‍​വ​ഹി​ക്കും.

കാ​യി​ക​മേ​ള​യു​ടെ പ്ര​ധാ​ന​വേ​ദി​യാ​യ എ​ന്‍​ഐ​ടി​യു​ടെ സ​മീ​പ​മു​ള്ള ചി​ന്മ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഡി​ഡി​ഇ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കാ​യി​ക​താ​ര​ങ്ങ​ള്‍, സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ല ഒ​രു​ങ്ങി​യ​താ​യി സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ എം.​എ. റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു.

District News

വൈ​ത്തി​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​കമേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള നാ​ളെ മു​ത​ല്‍ 26 വ​രെ ക​ണി​യാ​മ്പ​റ്റ ഗ​വ. യു​പി സ്‌​കൂ​ളി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ മ​ര​വ​യ​ല്‍ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. യൂ​സ​ഫ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ക​ണി​യാ​മ്പ​റ്റ ജി​യു​പി​എ​സ് ഹെ​ഡ​മി​സ്ട്ര​സ് കെ.​യു. സി​നി, ക​ണ്‍​വീ​ന​ര്‍ ടി. ​ബ​ഷീ​ര്‍, എ​ഇ​ഒ ഡോ. ​കെ.​ടി. അ​ഷ്‌​റ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​പി. ഹാ​രി​സ്, അ​ബ്ദ​ല്‍ റ​സാ​ഖ്, കെ. ​സ​ഹ​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണ് വി​വ​രം.

ഉ​പ​ജി​ല്ല​യി​ലെ 87 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്ന് എ​ല്‍​പി മി​നി, എ​ല്‍​പി കി​ഡീ​സ്, യു​പി കി​ഡീ​സ്, സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ 2,500 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. 122 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. ഒ​മ്പ​തി​ന് മാ​ര്‍​ച്ച് പാ​സ്റ്റ്, ദീ​പ​ശി​ഖ പ്ര​യാ​ണം. 9.30ന് ​ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ നി​ര്‍​വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം 26ന് ​വൈ​കു​ന്ന​രം അ​ഞ്ചി​ന് ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​റി​യം അ​ബ്ദു​റ​ഹ്മാ​ന്‍ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് മേ​ള ന​ട​ത്തു​ന്ന​തി​ന് 12 ഉ​പ​സ​മി​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഭ​ക്ഷ​ണം ന​ല്‍​കും. ആ​ദ്യ​ദി​നം എ​ല്‍​പി മി​നി, എ​ല്‍​പി കി​ഡീ​സ്, യു​പി കി​ഡീ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക.

District News

ചാ​ത്ത​ന്നൂ​ര്‍ സ​ബ് ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള: സം​ഘാ​ട​ക സ​മി​തി​യെ​ക്കു​റി​ച്ച് പ​രാ​തി

ചാ​ത്ത​ന്നൂ​ര്‍ : ചാ​ത്ത​ന്നൂ​ര്‍ സ​ബ്ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യു​മാ​യി കാ​യി​ക​താ​ര​ങ്ങ​ളും കാ​യി​ക അ​ധ്യാ​പ​ക​രും റ​ഫ​റി​മാ​രും. കൃ​ത്യ​മാ​യ സം​ഘാ​ട​ന​മി​ല്ലാ​തെ തു​ട​ങ്ങി​യ മേ​ള​യി​ല്‍ അ​ടി​ക്ക​ടി ഗ്രൗ​ണ്ട് മാ​റ്റി​യ​തും കു​ടി​വെ​ള്ളം ന​ല്‍​കാ​തെ​യും കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​തെ​യും ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. മേ​ള​യി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ക​യും പൊലിസി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

ഖോ -​ഖോ, ഫു​ട്‌​ബോ​ള്‍ പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും ഒ​ഫീ​ഷ്യ​ല്‍​സി​നും വെ​ള്ളം പോ​ലും കൊ​ടു​ത്തി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡോ​ക്‌ടര്‍​മാ​ര്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ദ്യ​ഭ്യാ​സ അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി.

ഗെ​യി​മു​ക​ള്‍​ക്ക് വി​ളി​ച്ച റ​ഫ​റി​മാ​ര്‍​ക്ക് ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള പ്ര​തി​ഫ​ലം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് വേ​റൊ​രു പ​രാ​തി. മാ​ത്ര​മ​ല്ല, തു​ക എ​ഴു​താ​തെ ര​സീ​ത് ഒ​പ്പി​ട്ട് വാ​ങ്ങി​ച്ച​താ​യാ​ണ് മ​റ്റൊ​രു പ​രാ​തി. സ​ബ്ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി സ​ബ്ജി​ല്ല​യി​ലെ ആ​കെ കു​ട്ടി​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് കാ​യി​ക വ​കു​പ്പി​ല്‍നി​ന്നു​ള​ള ഫ​ണ്ടും, ഒ​രു മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഒ​രു സ്‌​കൂ​ളി​ലെ 14 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ടീ​മി​ന് 400 രൂ​പ നി​ര​ക്കി​ലും 17 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ടീ​മു​ക​ള്‍​ക്ക് 500 രൂ​പ നി​ര​ക്കി​ലും 19 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍​ക്ക് 600 രൂ​പ നി​ര​ക്കി​ലും സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി ഫീ​സ് ഈ​ടാ​ക്കാ​റു​ണ്ട്. ഈ ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഓ​പ്പ​ണ്‍ സെ​ല​ക്ഷ​ന്‍ വ​ഴി പ​ങ്കെ​ടു​ക്കു​ന്ന ഒ​രു കു​ട്ടി​ക്ക് 200 രൂ​പ നി​ര​ക്കി​ലും ഈ​ടാ​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും കു​ട്ടി​ക​ള്‍​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്.

സ​ബ്ജി​ല്ല​യി​ലെ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ള്‍ കാ​ല​ങ്ങ​ളാ​യി ചാ​ത്ത​ന്നൂ​ര്‍ എ​ന്‍​എ​സ്എ​സ് ഗ്രൗ​ണ്ടി​ലോ, ക​ല്ലു​വാ​തു​ക്ക​ല്‍ കെ​പി​എ​ച്ച്എ​സ് ഗ്രൗ​ണ്ടി​ലോ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം ദൂ​രെയുള്ള സ്ഥ​ല​ത്ത്‌​ കൊ​ണ്ടുപോ​യി ന​ട​ത്തി​യ​തി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.

District News

ജില്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

ക​ല്‍​പ്പ​റ്റ: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ച്ചൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​ന് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഇ​തി​ന് അ​ച്ചൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി. രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം കെ. ​ജെ​റീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​വൈ​എ​സ്പി ടി.​എ. അ​ഗ​സ്റ്റി​ന്‍, എ​സ്എ​സ്‌​കെ ഡി​പി​സി നി​സാ​ര്‍ ക​മ്പ, വൈ​ത്തി​രി എ​ഇ​ഒ ഡോ.​കെ.​ടി അ​ഷ്‌​റ​ഫ്, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജ​ല​ക്ഷ്മി, വ​സു​മ​തി, പ്രി​ന്‍​സി​പ്പ​ല്‍ വി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി​യ ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍-​ര​ക്ഷാ​ധി​കാ​രി​ക​ള്‍,

വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്-​ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, അ​ച്ചൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി. ​അ​നി​ല്‍​കു​മാ​ര്‍-​ക​ണ്‍​വീ​ന​ര്‍​മാ​ര്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ. ജ​ലീ​ല്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, വി​എ​ച്ച്എ​സ്ഇ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലി​ജി, എ​സ്എ​സ്‌​കെ ഡി​പി​സി നി​സാ​ര്‍ ക​മ്പ-​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 12 സ​ബ് ക​മ്മി​റ്റി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി.

District News

സി​വി​ല്‍ സ​ര്‍​വീ​സ​സ് കാ​യി​ക​മേ​ള: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

തൊ​ടു​പു​ഴ: ജി​ല്ലാ​ത​ല സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഗ്രൗ​ണ്ട്, തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ്, തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ഹൈ​സ്‌​കൂ​ള്‍, എ​ച്ച്ആ​ര്‍​സി ക്ല​ബ് മൂ​ല​മ​റ്റം, വ​ണ്ട​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​ര്‍, തൊ​ടു​പു​ഴ ഫോ​ര്‍​കോ​ര്‍​ട്ട് ഷ​ട്ടി​ല്‍ ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 24, 25 തീ​യ​തി​ക​ളി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി. പി ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എ​ല്‍. ജോ​സ​ഫ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ബേ​ബി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡീ​ന്‍ കു​ര്യ​ക്കോ​സ് എം​പി, റോ​യ്.​കെ.​പൗ​ലോ​സ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി പി. ​ജോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ഷാ ഗോ​പി​നാ​ഥ്, പു​ഷ്പ വി​ജ​യ​ന്‍, അ​റ​ക്കു​ളം സെ​ന്‍റ് ജാ​സ​ഫ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി ചെ​ള്ളി​യി​ല്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ചെ​യ​ര്‍​മാ​നും സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എ​ല്‍. ജോ​സ​ഫ് ക​ണ്‍​വീ​ന​റു​മാ​യാ​ണ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

District News

വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ കാ​യി​ക​മേ​ള നടത്തി

ചാ​ത്ത​ന്നൂ​ര്‍: കാ​രം​കോ​ട് വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ കാ​യി​ക മി​ക​വി​ന്‍റെ​യും ആ​വേ​ശ​ത്തി​ന്‍റെയും വ​ര്‍​ണ​ച്ചി​റ​കു​ക​ള്‍ വി​രി​ച്ച് സ്‌​പോ​ര്‍​ട്‌​സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു.
മു​ഖ്യാ​തി​ഥി ഇ​സി​യാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സി​റ്റി സി​ഇ​ഒ എം.​കെ. ഷാ​ജ​ഹാ​ന്‍ ദീ​പ​ശി​ഖ കൈ​മാ​റി. സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് ക​രി​മ്പാ​ലി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

അ​സി​.ഡ​യ​റ​ക്‌ടര്‍ ഫാ.ജെ​റി​ന്‍ തു​ണ്ടി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ടോം ​മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​ബി ഏബ്ര​ഹാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍.ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യും ആ​ത്മ​വി​ശ്വാ​സ​വും നേ​തൃ​ത്വ​പാ​ട​വും വ​ള​ര്‍​ത്തു​ന്ന​തി​നൊ​പ്പം ടീം ​സ്പി​രി​റ്റി​ന്‍റെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെയും പ്രാ​ധാ​ന്യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​താ​യി​രു​ന്നു കാ​യി​ക​ദി​നം.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ജീ​വ​പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യ്ക്ക് കൂ​ടു​ത​ല്‍ മി​ക​വേ​കി. വി​ജ​യി​ക​ള്‍​ക്ക് മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. പി​ടി വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ എ​സ്. സാ​ബു​കു​മാ​ര്‍, ആ​ര്‍.​അ​നീ​ഷ്, ജെ.​ബി. ശ്രീ​ജ എ​ന്നി​വ​ര്‍ കാ​യി​ക​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

District News

എ ​സോ​ൺ സ്പെ​ഷ​ൽ സ്കൂ​ൾ​സ് കാ​യി​ക​മേ​ള: ക​ട​മാ​ൻ​കു​ളം എം​ജി​എം ബ​ഥ​നി​ക്ക് ഒ​ന്നാം സ്ഥാ​നം

കൊ​ടു​മ​ൺ: മ​ണ​ക്കാ​ല ദീ​പ്‌​തി സ്പെ​ഷ​ൽ സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ്പെ​ഷ​ൽ സ്‌​കൂ​ളു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തി. എ ​സോ​ൺ സ്പെ​ഷ​ൽ സ്‌​കൂ​ൾ​സ് കാ​യി​ക​മേ​ള​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ കാ​യി​ക​മി​ക​വു​ക​ൾ പ്ര​ക​ട​മാ​ക്കി.

ക​ട​മാ​ൻ​കു​ളം എം​ജി​എം ബ​ഥ​നി സ്കൂ​ൾ ഓ​വ​റോ​ൾ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി ന​വ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ൾ, മ​ണ​ക്കാ​ല ദീ​പ്തി സ്പെ​ഷ​ൽ സ്കൂ​ൾ എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഫാ. ​പി. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ ഷം​ലാ ബീ​ഗം, ദീ​പ്‌​തി സ്പെ​ഷ​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പൽ ഡോ.​സൂ​സ​ൻ മാ​ത്യു , എ​സ്. പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

District News

ജി​ല്ലാ സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള: 14 വ​രെ അ​പേ​ക്ഷി​ക്കാം

കോ​ഴി​ക്കോ​ട്: ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന ജി​ല്ലാ സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 14ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

വ​നി​ത-​പു​രു​ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ത്‌​ല​റ്റി​ക്സ്, ബാ​ഡ്മി​ന്‍റ​ണ്‍, ടേ​ബി​ള്‍ ടെ​ന്നി​സ്, നീ​ന്ത​ല്‍, ചെ​സ്, യോ​ഗ, കാ​രം​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലും പു​രു​ഷ​ന്മാ​ര്‍​ക്ക് മാ​ത്ര​മാ​യി ഫു​ട്ബോ​ള്‍, വോ​ളി​ബോ​ള്‍, ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, പ​വ​ര്‍​ലി​ഫ്റ്റിം​ഗ്, റ​സ്‌​ലിം​ഗ്, വെ​യ്റ്റ്‌ ലി​ഫ്റ്റിം​ഗ്, ബെ​സ്റ്റ്ഫി​സി​ക്ക്, ക​ബ​ഡി, ഹോ​ക്കി, ഖൊ-​ഖൊ എ​ന്നീ ഇ​ന​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രം.​സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച് ആ​റ് മാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടാ​വൂ.

പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ മ​ത്സ​ര ഇ​ന​ത്തി​നും പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ പ​തി​ച്ച പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ള്‍ ന​ല്‍​ക​ണം. ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ള്‍ ത​പാ​ലി​ലോ നേ​രി​ട്ടോ ല​ഭി​ക്ക​ണം. വി​ലാ​സം: സെ​ക്ര​ട്ട​റി, ജി​ല്ല സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍, കോ​ഴി​ക്കോ​ട് 673001.

 

District News

സി​വി​ൽ സ​ർ​വീ​സ​സ് കാ​യി​ക​മേ​ള 17 മു​ത​ൽ

മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ​സ് കാ​യി​ക​മേ​ള 17,18,19 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്തും മ​ഞ്ചേ​രി​യി​ലു​മാ​യി ന​ട​ക്കും. 17ന് ​ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, 18ന് ​ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ, 19ന് ​അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷാ ഫോ​മു​ക​ൾ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും. ഓ​രോ മ​ത്സ​ര ഇ​ന​ത്തി​നും പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

പൂ​രി​പ്പി​ച്ച ഫോ​മി​ൽ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ പ​തി​ക്ക​ണം. ഡ​ബി​ൾ​സ് ഇ​ന​ങ്ങ​ളി​ൽ ടീം ​പാ​ർ​ട്ണ​റു​ടെ വി​വ​ര​ങ്ങ​ൾ ഫോം 2-​ൽ സ​മ​ർ​പ്പി​ക്ക​ണം. (പാ​ർ​ട്ണ​ർ ഫോം 1 ​പ്ര​ത്യേ​കം ന​ൽ​ക​ണം). പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം "സെ​ക്ര​ട്ട​റി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, സി​വി​ൽ സ്റ്റേ​ഷ​ൻ, മ​ല​പ്പു​റം - 676505’ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 9495243423, 9895587321, 9496841575.

District News

സം​സ്ഥാ​ന പൊലിസ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് സി​റ്റി പൊലിസ്

കൊ​ല്ലം: കേ​ര​ള പൊലിസ് 47-ാമ​ത് സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് അ​ത്‌​ല​റ്റി​ക് മീ​റ്റ് 2026-ന്‍റെ ​പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ദീ​പ​ശി​ഖാ റാ​ലി​ക്കും മാ​ര​ത്തോ​ണി​നും സി​റ്റി പൊ ലി​സ് സ്വീ​ക​ര​ണം ന​ല്‍​കി. റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ​ന്‍റ് ശ​ക്തി സിം​ഗ് ആ​ര്യ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ്‌​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഈ ​ദീ​പ​ശി​ഖാ മാ​ര​ത്തണ്‍ പ​ര്യ​ട​നം ന​ട​ക്കു​ന്ന​ത്. അ​ഞ്ചി​ന് കാ​സ​ര്‍​ഗോ​ഡ്‌​ നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്തണ്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ക്കു​ന്ന​തി​ന്‍റഎ ഭാ​ഗ​മാ​യാ​ണ് കൊ​ല്ലം സി​റ്റി പൊലിസി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഇന്നലെ രാ​വി​ലെ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ല്‍​നി​ന്ന് വി. ​പാ​ര്‍​ക്കി​ലേ​ക്ക് വ​ര്‍​ണാ​ഭ​മാ​യ ദീ​പ​ശി​ഖാ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

സ്‌​കൂ​ള്‍ ബാ​ന്‍​ഡ്, സ്റ്റു​ഡ​ന്‍റ് പൊലി​സ് കേ​ഡ​റ്റു​ക​ള്‍, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ടീം, ​സൈ​ക്ലിം​ഗ് ഗ്രൂ​പ്പ് എ​ന്നി​വ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ദീ​പ​ശി​ഖാ റാ​ലി ന​ട​ന്ന​ത്. ദീ​പ​ശി​ഖാ റാ​ലി വി. ​പാ​ര്‍​ക്കി​ല്‍ സ​മാ​പി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ര്‍​ശ​ന​വും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യ ഫ്ലാഷ് മോ​ബു​ക​ളും അ​ര​ങ്ങേ​റി.
ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി യാ​ത്ര തി​രി​ച്ച ദീ​പ​ശി​ഖാ റാ​ലി രാ​വി​ലെ 10ഓ​ടെ കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം അ​തി​ര്‍​ത്തി​യാ​യ ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പൊലിസി​ന് കൈ​മാ​റി.

പ​രി​പാ​ടി​യി​ല്‍ എം​പി എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍, ഇ​ര​വി​പു​രം എം​എ​ല്‍​എ വി​ഷ്ണു മോ​ഹ​ന്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​യി​ക​പ്രേ​മി​ക​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള നി​ര​വ​ധിപേ​ര്‍ പ​ങ്കെ​ടു​ത്തു.
കഴിഞ്ഞ ആ​റി​ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ലം ബീ​ച്ചി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ച്ച ‘ബീ​ച്ച് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്’ സി​റ്റി പൊലി​സ് ക​മ്മിഷ​ണ​ര്‍ ടീം ​പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ വി​ജ​യി​ച്ചി​രു​ന്നു.

കഴിഞ്ഞ ഏ​ഴി​നു രാ​ത്രി ആ​ല​പ്പു​ഴ​യിൽ നി​ന്ന് ഓ​ച്ചി​റ​യി​ലെ​ത്തി​ച്ചേ​ര്‍​ന്ന ദീ​പ​ശി​ഖ​യെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊലി​സി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ മാ​ര​ത്തോ​ണാ​യി ആ​ന​യി​ച്ച് കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ല്‍ പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത​മാ​യി ഏ​റ്റു​വാ​ങ്ങി.

 

District News

കേ​ര​ള പൊ​ലി​സ് കാ​യി​ക​മേ​ള: മാ​ര​ത്ത​ണി​ന് ജി​ല്ല​യി​ല്‍ വ​ര​വേ​ല്പ്

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 47-ാമ​ത് കേ​ര​ള പൊ​ലി​സ് കാ​യി​കമേ​ള 2026-ന്‍റെ ഭാ​ഗ​മാ​യി യേ​സ് ടു ​സ്‌​പോ​ര്‍​ട്‌​സ്, നോ ​ടു ഡ്ര​ഗ്‌​സ് എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി​ക്കൊ​ണ്ട് കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള പൊ​ലി​സ് മാ​ര​ത്ത​ണി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

കാ​സ​ര്‍​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ വി​വി​ധ ജി​ല്ല​ക​ള്‍ പി​ന്നി​ട്ട് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ല​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ചു. തു​ട​ര്‍​ന്ന് തി​രു​വ​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി നീ​രേ​റ്റു​പു​റം വ​ഴി ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്ക് ക​ട​ന്നു. ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍​ന്ന മാ​ര​ത്ത​ണി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് സ്വീ​ക​രി​ച്ചു. പൊ​ലി​സ് അ​ത്‌ല​റ്റു​ക​ള്‍, സ്റ്റു​ഡ​ന്‍റ്സ് പൊ​ലി​സ് കേ​ഡ​റ്റു​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍ , കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ബൈ​ക്ക് റൈ​ഡേ​ഴ്‌​സ്, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ടീം, ​ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പെ​ട്ട​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടിയാണ് മാ​ര​ത്ത​ണ്‍ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഗ്രൗ​ണ്ടി​ല്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര​ത്ത​ണി​നെ സ്വീ​ക​രി​ച്ചു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ എ​സ്പി ആ​ര്‍. ജ​യ​രാ​ജ്, തി​രു​വ​ല്ല ഡി​വൈ​എ​സ്പി പി.​ആ​ര്‍. സ​ന്തോ​ഷ്, പ​ത്ത​നം​തി​ട്ട ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍​ഡി​വൈ​എ​സ്പി റെ​ജി ഏ​ബ്ര​ഹാം, തി​രു​വ​ല്ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​യി​ക​താ​ര​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക,സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും സ്വീ​ക​ര​ണച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

District News

വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് മീ​റ്റ്

കോ​ത​മം​ഗ​ലം: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ൺ സ്പോ​ർ​ട്സ് മീ​റ്റ് ന​ട​ത്തി. ഡി​സ്ട്രി​ക്ട് - 7 ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, മാ​ർ ബേ​സി​ൽ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ക്ല​ബ്ബു​ക​ളി​ൽ നി​ന്ന് 600 പേ​ർ പ​ങ്കെ​ടു​ത്തു. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി
റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ പി.​ജെ. കു​ര്യാ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ. ​റോ​യി വ​ർ​ഗീ​സ് മാ​ർ​ച്ച് പാ​സ്റ്റ് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ചെ​യ​ർ​മാ​ൻ ലൈ​ജു ഫി​ലി​പ്പ്, കോ- ​ഓ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ട​പ്പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഇ​ല​ക്റ്റ് ഡോ. ​ജോ​ഹാ​ൻ വി​ൽ​ഹം ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​സ് വ​ർ​ഗീ​സ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, വി.​എ​സ്. രാ​ധാ​കൃ​ഷ​ണ​ൻ , മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സ്സി സാ​ജു, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ പേ​ഴ്സ​ൺ റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ഡാ​നി​യേ​ൽ സി. ​ജോ​ൺ, റെ​ജി എം. ​ജോ​ർ​ജ്, ബി​നോ​യ് റ്റി. ​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ൽ​സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ഡി​സ്ട്രി​ക്ട് നാ​ലും, ര​ണ്ടാം സ്ഥാ​നം ഡി​സ്ട്രി​ക്റ്റ് ഏ​ഴും, ചാ​മ്പ്യ​ൻ ക്ല​ബ്ബ് ഒ​ന്നാം സ്ഥാ​നം കോ​ല​ഞ്ചേ​രി​യും, ര​ണ്ടാം സ്ഥാ​നം പോ​ത്താ​നി​ക്കാ​ട് ഡ​യ​മ​ണ്ട്സും ക​ര​സ്ഥ​മാ​ക്കി.

Sports

ഭൂ​മി​ക​യും ദേ​വ​സാ​യി​യും അ​തി​വേ​ഗ താ​ര​ങ്ങ​ൾ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന സെ​​​​ൻ​​​​ട്ര​​​​ൽ സ്‌​​​​കൂ​​​​ൾ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ൽ സീ​​​​നി​​​​യേ​​​​ഴ്സി​​​​നെ പി​​​​ന്ത​​​​ള്ളി പ​​​​ത്ത​​​​നം​​​​തി​​​​ട്ട ചെ​​​​ന്നീ​​​​ക്ക​​​​ര കേ​​​​ന്ദ്രീ​​​​യ വി​​​​ദ്യാ​​​​ല​​​​യ​​​​യി​​​​ലെ പ്ല​​​​സ്‌​​​​വ​​​​ൺ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ഭൂ​​​​മി​​​​ക സ​​​​ഞ്ജീ​​​​വും തൃ​​​​ശൂ​​​​ർ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ ഭാ​​​​ര​​​​തീ​​​​യ വി​​​​ദ്യാ​​​​ഭ​​​​വ​​​​നി​​​​ലെ പ്ല​​​​സ്‌​​​​വ​​​​ൺ വി​​​​ദ്യാ​​​​ർ​​​​ഥി ദേ​​​​വ‌​​​​സാ​​​​യ് കൃ​​​​ഷ്ണ​​​​യും അ​​​​തി​​​​വേ​​​​ഗ താ​​​​ര​​​​ങ്ങ​​​​ളാ​​​​യി.

അ​​​​ണ്ട​​​​ർ 19 താ​​​​ര​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ കു​​​​റ​​​​ഞ്ഞ വേ​​​​ഗ​​​​ത്തി​​​​ൽ ല​​​​ക്ഷ്യം തൊ​​​​ട്ടാ​​​​ണ് അ​​​​ണ്ട​​​​ർ 17 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ ഇ​​​​രു​​​​വ​​​​രും പൊ​​​​ന്ന​​​​ണി​​​​ഞ്ഞ​​​​ത്. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 12.09 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഭൂ​​​​മി​​​​ക ഫി​​​​നി​​​​ഷ് ചെ​​​​യ്തു. ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 11.01 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ലാ​​​​ണ് ദേ​​​​വ്‌​​​​സാ​​​​യ് സ്വ​​​​ർ​​​​ണം അ​​​​ണി​​​​ഞ്ഞ​​​​ത്.

അ​​​​ണ്ട​​​​ർ 19 ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ 100 മീ​​​​റ്റ​​​​റി​​​​ൽ അ​​​​ടി​​​​മാ​​​​ലി വി​​​​ശ്വ​​​​ദീ​​​​പ്തി സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ളി​​​​ലെ ജെ​​​​സ്ബി​​​​ൻ ജയിം​​​​സ് (11.03 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ) സ്വ​​​​ർ​​​​ണം നേ​​​​ടി. അ​​​​ണ്ട​​​​ർ 19 പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 13.04 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഫി​​​​നി​​​​ഷ് ചെ​​​​യ്തു പെ​​​​രു​​​​മ്പി​​​​ലാ​​​​വ് അ​​​​ൻ​​​​സാ​​​​ർ ഇം​​​​ഗ്ലീ​​​​ഷ് സ്‌​​​​കൂ​​​​ളി​​​​ലെ ഇ​​​​ഷാ ഫെ​​​​ദേ​​​​യ സ്വ​​​​ർ​​​​ണം നേ​​​​ടി. അ​​​​ണ്ട​​​​ർ 17 പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ 100 മീ​​​​റ്റ​​​​റി​​​​ൽ ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​വ​​​​രും ഈ ​​​​വേ​​​​ഗ​​​​ത്തെ കി​​​​ട​​​​പി​​​​ടി​​​​ക്കു​​​​ന്ന പ്ര​​​​ക​​​​ട​​​​നം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

അ​​​​ണ്ട​​​​ർ 14 പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ക​​​​ട്ട​​​​പ്പ​​​​ന ഡോ​​​​ൺ ബോ​​​​സ്‌​​​​കോ സെ​​​​ൻ​​​​ട്ര​​​​ൽ സ്‌​​​​കൂ​​​​ളി​​​​ലെ അ​​​​ന്നാ റോ​​​​സ് ബെ​​​​ർ​​​​ളി​​​​യും (13.09) ഇ​​​​തേ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ 100 മീ​​​​റ്റ​​​​റി​​​​ൽ നി​​​​ര​​​​ഞ്ജ​​​​ൻ ജ​​​​യ​​​​കു​​​​മാ​​​​റും (12.01) സ്വ​​​​ർ​​​​ണം നേ​​​​ടി.

വ​​​​ല​​​​തു​​​​കാ​​​​ലി​​​​ലെ പേ​​​​ശി​​​​ക്കേ​​​​റ്റ പ​​​​രി​​​​ക്കു വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ​​​​യാ​​​​ണ് ഭൂ​​​​മി​​​​ക മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. പ​​​​ത്ത​​​​നം​​​​തി​​​​ട്ട വ​​​​ള്ള​​​​ക്കോ​​​​ട് ഗൗ​​​​രി​​​​ക​​​​യി​​​​ൽ സ​​​​ജീ​​​​വ് കു​​​​മാ​​​​ർ- സി​​​​നി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ളാ​​​​ണ് ഭൂ​​​​മി​​​​ക. ആ​​​​ദ്യ സം​​​​സ്ഥാ​​​​ന മീ​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച് അ​​​​തി​​​​വേ​​​​ഗ താ​​​​ര​​​​മാ​​​​യ​​​​തി​​​​ന്‍റെ സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ലാ​​​​ണ് ദേ​​​​വ്‌​​​​സാ​​​​യ്. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ പു​​​​ല്ലൂ​​​​റ്റ് വ​​​​ട​​​​ശേ​​​​രീ​​​​വീ​​​​ട്ടി​​​​ൽ രാ​​​​ജീ​​​​വ് - സി​​​​ജി ദ​​​​മ്പ​​​​തി​​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.

Sports

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ 64-ാം പ​തി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: മി​ന്നും പ്ര​ക​ട​നം ന​ട​ത്തി പൊ​ന്നി​ൻ നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​യി കേ​ര​ള​ക്ക​ര​യി​ൽ​നി​ന്നും, അ​ങ്ങ​ക​ലെ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്നു​മു​ള്ള കൗ​മാ​ര കാ​യി​ക പ്ര​തി​ഭ​ക​ൾ അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ല്ലെ​ത്തി.

ഇ​നി​യു​ള്ള ഒ​രാ​ഴ്ച അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ മ​ണ്ണ് പു​ത്ത​ൻ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും. കാ​യി​ക കേ​ര​ള​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ 64-ാം പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​വ​ഹി​ക്കും.

14 റ​വ​ന്യു ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഗെ​യിം​സ്, അ​ത്‌​ല​റ്റി​ക്സ് ഇ​ന​ങ്ങ​ളി​ലാ​യി 20,000 ത്തോ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ഒ​രാ​ഴ്ച​ക്കാ​ലം ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങും മാ​ർ​ച്ച് പാ​സ്റ്റും സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്. നാ​ളെ മു​ത​ലാ​ണ് കാ​യി​ക​മേ​ള​യി​ലെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ളും നാ​ളെ ന​ട​ക്കും.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​മാ​ണ് പ്ര​ധാ​ന വേ​ദി​യും ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ലെ കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തും. അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ സ്റ്റേ​ഡി​യ​വും ത്രോ ​ഇ​ന​ങ്ങ​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​വും വേ​ദി​യാ​കും. ഇ​ന്ന​ലെ രാ​ത്രി ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ൽ എ​ത്തി​യ കാ​യി​ക​താ​ര​ങ്ങ​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

നാ​ളെ മു​ത​ൽ 28 വ​രെ 12 വേ​ദി​ക​ളി​ലാ​യാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. 23 മു​ത​ലാ​ണ് ഗെ​യിം​സി​ന്‍റെ ഗ്ലാ​മ​ർ ഇ​ന​ങ്ങ​ളാ​യ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന് ഇ​ൻ​ക്ലൂ​സീ​വ് സ്പോ​ർ​ട്സി​ൽ 1,944 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ക.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ കേ​ര​ള സി​ല​ബ​സ് പ​ഠി​പ്പി​ക്കു​ന്ന ഏ​ഴ് സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 35 കു​ട്ടി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ 12 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 1,000 ഒ​ഫീ​ഷ​ൽ​സു​ക​ളും 2,000 വോ​ള​ണ്ടി​യേ​ഴ്സും കാ​യി​ക​മേ​ള​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ണി​നി​ര​ക്കും.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള സ്വ​ർ​ണ​ക്ക​പ്പാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ന്ന​ത്. വി​വി​ധ ജി​ല്ലാ ടീ​മു​ക​ൾ ഇ​ന്ന് അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി നാ​ളെ പോ​രാ​ട്ട​ത്തി​നാ​യി ഇ​റ​ങ്ങും.

ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ട​ത്തി​നാ​യി ഉ​ള്ള പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​ര​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണേ​ഴ്സ് അ​പ്പാ​യ തൃ​ശൂ​രും മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മ​ല​പ്പു​റ​വും തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ പാ​ല​ക്കാ​ടു​മെ​ല്ലാം കൈ​മെ​യ് മ​റ​ന്നു​ള്ള പ്ര​ക​ട​ന​ത്തി​നാ​വും ത​യാ​റെ​ടു​ക്കു​ക.

സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലും ബാ​സ്‌​ക​റ്റ്ബോ​ള്‍ ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കു​ന്ന​ത് 12 ഗെ​യിം​സ് ഇ​ന​ങ്ങ​ള്‍. ഇ​തി​ല്‍ 10 എ​ണ്ണ​വും ന​ട​ത്തു​ന്ന​ത് കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ജ​ര്‍​മ​ന്‍ പ​ന്ത​ല്‍ കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഒ​രേ​സ​മ​യം അ​ഞ്ചു മ​ത്സ​ര​ങ്ങ​ള്‍ ഈ ​താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​യും. 90 മീ​റ്റ​ര്‍ നീ​ള​വും 70 മീ​റ്റ​ര്‍ വീ​തി​യു​മാ​ണ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്.

സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്കാ​യി കേ​ര​ള​ത്തി​ലാ​ദ്യ​മാ​യാ​ണ് താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം വ​രു​ന്ന​ത്. ജ​ര്‍​മ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം. 1000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള താ​ത്കാ​ലി​ക ഗാ​ല​റി​യും ഉ​ണ്ട്.

Latest News

Corehub Up