പ്രതീകാത്മക ചിത്രം
തൊടുപുഴ: ജില്ലാതല സിവില്‍ സര്‍വീസ് കായികമേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ട്, തൊടുപുഴ ന്യൂമാന്‍ കോളജ്, തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍, എച്ച്ആര്‍സി ക്ലബ് മൂലമറ്റം, വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, തൊടുപുഴ ഫോര്‍കോര്‍ട്ട് ഷട്ടില്‍ ഇന്‍ഡോര്‍ കോര്‍ട്ട് എന്നിവിടങ്ങളില്‍ 24, 25 തീയതികളിലാണ് മേള നടക്കുന്നത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സജി. പി ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ബേബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഡീന്‍ കുര്യക്കോസ് എംപി, റോയ്.കെ.പൗലോസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ ഗോപിനാഥ്, പുഷ്പ വിജയന്, അറക്കുളം സെന്റ് ജാസഫ് കോളജ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചെള്ളിയില്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ചെയര്‍മാനും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ് കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Sports Meet